നീയെന്നെ മോട്ടിവേഷൻ ചെയ്യുവാണോ.. ഞാൻ ഇന്നുവരെ നിന്റടുത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടോ..

(രചന: Binu Omanakkuttan)

അതെ എനിക്ക് ഈ മുഖം മാത്രം കണ്ടോണ്ടിരിക്കാനല്ല വീഡിയോ കാൾ ചെയ്യുന്നത്…

പിന്നെ ചേട്ടന് എന്താ കാണണ്ടേ..?

പറഞ്ഞാൽ നീ കാണിക്കുവോ…?

എന്താ കാണേണ്ടതെന്ന് പറ എന്നിട്ട് തീരുമാനിക്കാം..

നീ കാണിക്കാതിരിക്കാത്തൊന്നുമില്ല എനിക്കറിയാം നിനക്ക് എല്ലാം എന്നെ കാണിക്കാൻ ആഗ്രഹം ഉണ്ടെന്ന്…

അയ്യടാ അങ്ങനെയുള്ള ആഗ്രഹം എല്ലാം കളഞ്ഞിട്ട് പറ എന്റെ മുത്തിന് എന്താ കാണണ്ടേ…?

എനിക്ക് നിന്റെ ഈ ശരീരം മുഴുവൻ…

കള്ളൻ.. അങ്ങനിപ്പോ കാണണ്ട…

ഈ ഒറ്റവട്ടം ലച്ചു.. നിന്റെ ശ്രീയേട്ടനെയല്ലേ… പ്ലീസ് മോളെ…

പിന്നെ ഒരിക്കൽ കാണിക്കാം വാശി പിടിക്കല്ലേ ശ്രീയേട്ടാ…

വാശി പിടിക്കും ഒന്ന് കണ്ടോട്ടെ എന്റെ…

ഞാൻ ഫോൺ വെക്കുവാ.. അപ്പുറത്ത് എന്തോ ശബ്ദം. അവൾ പെട്ടന്ന് ഫോൺ വെച്ചു. റൂം തുറന്ന് വെളിയിലേക്കിറങ്ങുമ്പോ വീണ്ടും ഫോൺ ശബ്‌ദിച്ചു…

എന്താ ശ്രീയേട്ടാ…

എടി ഒന്ന് കാണിക്ക്…

ഈ മനുഷ്യന് ഒരു നാണവുമില്ലേ…

എനിക്ക് കാണാതെ കിടന്നാൽ ഉറക്കം വരില്ല…

കല്യാണം കഴിഞ്ഞു കണ്ടാൽ പോരെ..

പറ്റില്ല…. ഇപ്പോ ഇപ്പൊ കാണണം… കല്യാണം ഒക്കെ പിന്നല്ലേ…

ഓഹോ കണ്ടു ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റിയെടുക്കാനുള്ള വല്ല ആലോചനയും…

എന്നെക്കൊണ്ട് തെറി പറയിപ്പിക്കാതെ ഒന്ന് കാണിക്ക് എന്റെ പൊന്നല്ലേ…

ദേ ശ്രീയേട്ടാ അമ്മേം പപ്പേം അപ്പുറത്തിരുന്നു ടീവി കാണുവാ…. അവരെയോർത്തെങ്കിലും പ്ലീസ്…. കൂടിയാൽ ഒരഞ്ചു മാസം അതിനുള്ളിൽ നമുക്ക് ഒരുമിച്ചൂടെ… അപ്പൊ പിന്നെ എട്ടാനുള്ളതല്ലേ എല്ലാം…

നീയെന്നെ മോട്ടിവേഷൻ ചെയ്യുവാണോ.. ഞാൻ ഇന്നുവരെ നിന്റടുത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടോ…

എന്നെ വിശ്യാസമല്ല അല്ലെ…

ഏട്ടനെ എനിക്ക് വിശ്യാസമൊക്കെത്തന്ന…

പക്ഷെ എന്റെ ശരീരം കല്യാണത്തിന് മുൻപ് ഒരാൾ കാണുന്നതിനോട് എനിക്ക് യോജിപ്പില്ല…
അത്രക്ക് ബുദ്ധിമുട്ടി ജീവിക്കുന്നവളല്ല ഞാൻ…

ആഹാ നല്ല കട്ട ഡയലോഗ് ഒക്കെയാണല്ലോ…
കോളേജിൽ പടിക്കുമ്പോഴുള്ള ലീലാവിലാസങ്ങളെല്ലാം അറിഞ്ഞിട്ട് തന്നെയാടി നിന്നെ പെണ്ണ് കാണാൻ ഞാൻ വന്നത്..

നാണമില്ലത്തവളെ.. ഇപ്പോ പതിവ്രത ചമയുന്നോ…

ഏട്ടനിപ്പോ എന്താ കാണേണ്ടത്… ഞാൻ കാണിച്ചു തരാം…

ആഹാ പറയേണ്ടത് പറഞ്ഞപ്പോൾ നിനക്കറിയാം ല്ലേ…

മ്മ് വേഗം ആയിക്കോട്ടെ.. ചേട്ടൻ കണ്ണടച്ചിരിക്കാം ട്ടോ…

ഒരുമിനിറ്റ് കഴിഞ്ഞിട്ട് വിളിക്ക് ഞാൻ വെളിലത്തെ ബാത്‌റൂമിൽ കയറട്ടെ…

ഉം വേഗം വേഗം….

നീ എവിടെ പോവാ ഈ രാത്രിയില്.. ഹാളിലേക്ക് ചെന്നപ്പോ തന്നെ അമ്മയുടെ ചോദ്യം അതായിരുന്നു..

ഏയ് ഒന്നുമില്ലമ്മ… ഞാൻ വെറുതെ വെളിയിലൊട്ടൊന്ന്… പതിയെ പിന്നാമ്പുറത്തുള്ള ബാത്‌റൂമിൽ കയറി… ലൈറ്റ് തെളിയിച്ചു….

അപ്പോഴേക്കും ശ്രീയുടെ കോളും വന്നു… ചക്കരെ എവിടെ…

ദൃതി വെക്കല്ലേ കാണിക്കാമെന്ന് പറഞ്ഞില്ലേ..

ഉം ശ്രീയേട്ടൻ കണ്ണടച്ച് പിടിക്കാം ഒക്കെ റെഡിയാകുമ്പോ മോള് വിളിച്ചാൽ മതി കേട്ടോ….

ഉം അവൾ  സമ്മതം മൂളി..

ശ്രീയേട്ടാ ഇടക്ക് വെച്ച് കണ്ണ് തുറന്ന് കട്ട് തിന്നല്ലേ…

ഇല്ലടി എന്റെ പൊന്ന് പറഞ്ഞാലേ തുറക്കു…

ഹേയ് ഹലോ… കണ്ണ് തുറന്നോളു…

ആഹാ ഇത്ര പെട്ടെന്ന്…….. പറഞ്ഞു മുഴുവിപ്പിക്കും മുൻപ് കയ്യിലിരുന്ന ഫോണിൽ ശ്രീ കണ്ടത് തന്റെ അമ്മയുടെ ചിത്രമായിരുന്നു…

ഇതിൽ കൂടുതൽ എന്നോട് ഇനിയൊന്നും ചോദിക്കരുത് ശ്രീയേട്ടാ… ഞാൻ ഇന്ന് വരെ ഒരു പുരുഷനായാണ് നിങ്ങളെ കണ്ടത് പക്ഷെ അതല്ലെന്ന് നിങ്ങൾ ഇന്ന് തെളിയിച്ചു….

ഛീ കഴുവേറീടെ മോളെ …. അയാൾ അവൾക്ക് നേരെ അലറി.

കൂടുതൽ അലറണ്ട… എനിക്ക് നേരെ നിന്റെ ശബ്ദമൊനുയർന്നാൽ നിന്റെ ലീലാവിലാസം ഈ ലോകം കാണും…

ഫോൺ കട്ട് ചെയ്തു വീടിനകത്തേക്ക് കയറി.. അച്ഛാ ശ്രീയുടെ വീട്ടിൽ വിളിച്ചു പറഞ്ഞേക്ക് നമ്മളീ ആലോചന വേണ്ടെന്ന് വച്ചെന്ന്…

ഇപ്പൊ വേണേൽ മുള്ളുമുരിക്കിൽ കെട്ടിയിട്ടാൽ അസുഖം  കുറെയൊക്കെ ഭേദമാകും കുറേക്കൂടി കഴിഞ്ഞാൽ വട്ടനായിപോകുമെന്നുകൂടി പറഞ്ഞേക്ക്….

അവൾ റൂമിലേക്ക് നടന്നു…

ചില ഓർമപ്പെടുത്തലുകൾ… ശരീരം പങ്കുവെച്ചുള്ള സ്നേഹം വേണ്ടെന്ന് വെക്കു മനസുകൾ തമ്മിലുള്ള സ്നേഹബന്ധം  പങ്കുവെക്കു….

Leave a Reply

Your email address will not be published. Required fields are marked *