അങ്ങനെ ഒരു നാൾ അയാളെന്റെ മുന്നിൽ വന്നാൽ കുത്തി വീഴ്ത്തും ഞാനയാളെ..

പ്രണയമായി അവസാനഭാഗം
(രചന: Bibin S Unni)

“അങ്ങനെ ഒരു നാൾ അയാളെന്റെ മുന്നിൽ വന്നാൽ കുത്തി വീഴ്ത്തും ഞാനയാളെ…

അതും എന്റെ ദേഷ്യം തീരുന്നോടം വരെ കുത്തും ഞാൻ … ഒരു ധാക്ഷ്യണ്യവുമില്ലാതെ… ” ഇതും പറയുമ്പോൾ അവളുടെ കണ്ണിൽ അയാളോടുള്ള പക നിറഞ്ഞിരുന്നു…

” രാജീവേട്ടനറിയുവോ… എന്റെ ഏറ്റവും വല്ല്യ സ്വപ്നമായിരുന്നു സിവിൽ സർവീസ് എഴുതി ഒരു കളക്ടർ ആകണമെന്നു…

കുഞ്ഞു നാൾ മുതൽ മനസിൽ കേറികൂടിയോരാഗ്രഹം… അതിന് വേണ്ടി ഞാനന്നു മുതൽ പരിശ്രമിച്ചു കൊണ്ടേയിരുന്നു…. എന്റെയീ ആഗ്രഹം അറിഞ്ഞ കുടുംബക്കാരെല്ലാം എന്നേ കളിയാക്കി…

കാരണം ഞങ്ങളുടെ കുടുംബത്തിലെ പെൺകുട്ടികളൊന്നും പ്രീഡിഗ്രിയ്ക്കപ്പുറം പോയിരുന്നില്ല… ചിലർക്ക് പഠിക്കാൻ താല്പര്യമില്ലങ്കിൽ ചിലർക്കു പഠിക്കാനുള്ള സഹചര്യമില്ലായിരുന്നു…

എന്നാൽ എന്റെ അച്ഛൻ ആ കളിയാക്കലിനെയൊക്കെ ഒരു പുഞ്ചിരിയോടെ നേരിട്ടു… അച്ഛൻ നല്ലത് പോലെ കഷ്ടപെട്ടു എന്നെ പഠിപ്പിക്കാൻ വേണ്ടി… അച്ഛന്റെയും അമ്മയുടെയും കഷ്ടപാടും എന്റെ ആഗ്രഹം കൂടിയായപ്പോൾ പഠനം എനിക്ക് എളുപ്പമായിരുന്നു…

പത്താം ക്ലാസും പ്ലസ് ടുവുമെല്ലാം ഫുൾ മാർക്കോടെയാണ് ഞാൻ പാസ്സായത്… റിസൾട് അറിഞ്ഞ നിമിഷം എന്റെ അച്ഛന്റെയുമമ്മയുടെയും സന്തോഷം അതെനിക്ക് കൂടുതൽ ആവേശം തരുകയാണ് ചെയ്തത്…

പ്ലസ് ടു കഴിഞ്ഞു ഡിഗ്രിയ്ക്കു കയറിയപ്പോഴും ഞാൻ പഠനത്തിലുഴപ്പ്‌ കാണിച്ചില്ല.. എല്ലാ സെമിസറ്ററിലും ആ കോളേജിലേ ടോപ്പർ ഞാൻ തന്നെയായിരുന്നു…

അങ്ങനെ ഡിഗ്രി അവസാന വർഷം കോളേജ് ടൂർ വന്നപ്പോൾ അച്ഛന്റെ അവസ്ഥ കണ്ടു ടൂറൊന്നും പോകുന്നില്ലാന്നു ഞാൻ പറഞ്ഞതാ പക്ഷെ…

അച്ഛന്റെ നിർബന്ധം കാരണം എനിക്കു പോകേണ്ടി വന്നു… എന്റെ സന്തോഷത്തിന് വേണ്ടിയായിരുന്നെങ്കിലും…

അന്ന് എല്ലാം എനിക്ക് നഷ്ടപെട്ടു… എന്റെ സ്വപ്നം, എന്റെ അച്ഛന്റെ സ്വപ്നം… എല്ലാം എല്ലാം… അയാൾ കാരണം… എല്ലാരുടെയും മുന്നിൽ ഞാൻ പിഴച്ചവളായി…നശിച്ചവളായി…

അതിന് ശേഷം എനിക്ക് പഠിക്കാൻ പോലും പറ്റിയിട്ടില്ല… പിന്നെ മോളുടെ ജനനം… ആദ്യം ആ കുഞ്ഞിനോടും ദേഷ്യമായിരുന്നു… പിന്നെ അവളുടെ കളിചിരികൾ എന്റെ ആ ദേഷ്യം മാറ്റിയെടുത്തു…

സ്വന്തം അമ്മയെ ചേച്ചിയെന്ന് വിളിക്കേണ്ടി വന്നവളാണ് എന്റെ കുഞ്ഞ്… ”

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു… അതുകണ്ടു രാജീവ്‌ അവളെ ചേർത്തു പിടിച്ചു….

” എല്ലാം മറന്നേരു ഇനി പുതിയൊരു ജീവിതം…നമ്മുടെ ജീവിതം ”

രാജീവ് അവളെ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു…

” രാജീവേട്ടാ എനിക്കൊരു അപേക്ഷയുണ്ട്… ”

” മ്മ്.. ”

” അതു… എനിക്ക് കുറച്ചു സമയം വേണം.. എല്ലാമൊന്നു പൊരുത്തപ്പെടാനും.. ഏട്ടനെ സ്നേഹിക്കാനും… അതു പോലെ…”

അവൾ ഇത്രയും പറഞ്ഞു പകുതിയ്ക്കു നിർത്തി…

” മ്മ്.. എനിക്ക് മനസിലാകും.. നിനക്ക് എല്ലാമുൾക്കൊള്ളാൻ സമയം വേണമെന്നുമറിയാം… സമയം മെടുത്തോളു നീ.. നിനക്ക് എന്ന് എന്റെ മാത്രമാകാൻ കഴിയുമോ..

അന്ന് മുതലേ നമ്മളൊരു ദാമ്പത്യം ആരംഭിക്കു.. അതു വരെ നിനക്ക് എന്തും തുറന്നു പറയാവുന്ന ഒരു ഫ്രണ്ടായി ഞാൻ കൂടെയുണ്ടാകും… ”

രാജീവ്‌ ഇതും പറഞ്ഞു കട്ടിലിന്റെ ഒരു സൈഡിലായി കിടന്നു… ദിവ്യ മറു സൈഡിലും…

ദിവസങ്ങൾ പിന്നെയും കടന്നു പോയി.. ദിവ്യയും രാജീവും അവരുടെ മുറിയ്ക്കു വെളിയിൽ സ്നേഹമുള്ള ഭാര്യയും ഭർത്താവുമായി മാറി…

അതോടൊപ്പം രാജീവിന്റെ ദേഷ്യത്തിനും അയവ്വ് വന്നു… അതു കണ്ടു രാജീവിന്റെ വീട്ടുകാർക്ക്‌ ദിവ്യയോടുള്ള സ്നേഹവും കൂടി.. തൻറെ മോനേ പഴയ പോലെ അവർക്ക് കിട്ടിയതിൽ അവർ ഒത്തിരി സന്തോഷിച്ചു…

എല്ലാ ആഴ്ച അവസാനവും ദിവ്യയും രാജീവും, അവളുടെ വീട്ടിലെയ്ക്കു ചെല്ലും അച്ഛനുമമ്മയ്ക്കും രാജീവ്‌ ഒരു മകനെ പോലെയായി… വളരെ പെട്ടെന്ന് തന്നെ രാജീവും അമ്മു മോളും തമ്മിലടുത്തു…

പല ദിവസങ്ങളിലും രാജീവ്‌ അമ്മു മോളേയും കൊണ്ടു പലയിടത്തും കറങ്ങാൻ പോകും കൂടെ ദിവ്യയും… ചില ദിവസങ്ങളിൽ രാജീവ്‌ അമ്മുനെയും കൊണ്ടു അവരുടെ വീട്ടിലെക്കും വരും…

വളരെ പെട്ടെന്ന് തന്നെ ആ കുറുമ്പി രാജീവിന്റെ അച്ഛനുമമ്മയെയും പെങ്ങളെയും കൈയിലെടുത്തു…

അമ്മുനെയും കൊണ്ടു വീട്ടിലേക്ക് ചെന്നാൽ പിന്നെ അമ്മുവിന്റെ പുറകെയുള്ള ഓട്ടമായിരിക്കും രാജീവിന്റെ അമ്മയും അച്ഛനും പെങ്ങളും… അവൾ അവിടെ നിന്നും തിരിച്ചു പോകുമ്പോഴെക്കും അവരുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടാകും…

അങ്ങനെ സന്തോഷകരമയ അവരുടെ ജീവിതത്തിനിടയിൽ ദിവ്യയുടെ മനസിൽ രാജീവിനോടുള്ള പ്രണയം നിറഞ്ഞു…

അവന്റെ ഓരോ നോട്ടങ്ങളും അവളിൽ പ്രണയം നിറച്ചു… അങ്ങനെ ഒരു ദിവസം രാജീവിന്റെ അച്ഛനുമമ്മയും അനിയത്തിയും ദിവ്യയും കൂടെയിരിക്കുമ്പോൾ അവർക്ക് മുന്നിലേക്കായി രാജീവ്‌ ഒരു ഫയൽ കൊണ്ടു വന്നു വച്ചു…

എല്ലാവരും അതു എന്താന്നു നോക്കാനുള്ള ആകാംഷയിൽ രാജീവ് അതു ദിവ്യയുടെ കൈയിലേക്ക് കൊടുത്തു… അവൾ അതു വാങ്ങി തുറന്നു നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…

” എന്താ മോനേ അതു… ”

രാജീവിന്റെ അച്ഛൻ ചോദിച്ചു…

” അച്ഛന്റെ മരുമോള് സിവിൽ സർവീസെടുത്തു കളകടറാകാൻ പോകുന്നു..

അതിന് വേണ്ടിയുള്ള ആദ്യ സ്റ്റെപ്… ഡൽഹിയിലേ കോളേജിൽ അഡ്മിഷനെടുത്തിട്ടുണ്ട്… അടുത്ത ദിവസം ക്ലാസ് തുടങ്ങും… കോളേജിനടുത്തുള്ള എന്റെയൊരു ഫ്രണ്ടിന്റെ സിസ്റ്ററിന്റെ ഫ്ലാറ്റിൽ താമസവും റെഡിയാക്കി ”

രാജീവ് പറഞ്ഞതും അതു കേട്ട് ഒരു ഞെട്ടലോടെ ദിവ്യ രാജീവിനെ നോക്കി… അതു കെട്ട് എല്ലാവർക്കും സന്തോഷമായി…

” രാജീവെട്ടാ ഞാൻ… ”

” ഒന്നും പറയേണ്ട… അടുത്ത ദിവസം തന്നെ നമ്മൾ പോകുന്നു… ഒരിക്കൽ നഷ്ടപെട്ട നിന്റെ സ്വപ്നം നേടിയെടുക്കാൻ…

തന്നെ കൊണ്ടു പറ്റും…”

രാജീവ് ചേർത്തു പിടിച്ചു പറഞ്ഞതും അവളോരെങ്ങാലടെ അവന്റെ മാറിലേക്ക് വീണു… ഈ കാര്യം ദിവ്യയുടെ വീട്ടിലറിയിച്ചപ്പോൾ അവർക്കും സന്തോഷമായി…. അടുത്ത ദിവസം തന്നെയവൾ രാജീവിനൊപ്പം ഡൽഹിയിലേക്ക് ഫ്ലൈറ്റ് കയറി…

രാജീവിന്റെ ഫ്രണ്ടിന്റെ സിസ്റ്ററിന്റെ ഫ്ലാറ്റിൽ ദിവ്യയാക്കി അവള്ക്ക് വേണ്ട സാധനങ്ങളും എത്തിച്ചു കൊടുത്തവൻ അന്ന് രാത്രിയിൽ ദിവ്യയുടെ കൂടെ അവിടെ തങ്ങി…

” താങ്ക്സ് രാജീവേട്ടാ… ഞാനിപ്പോൾ ഒത്തിരി ഹാപ്പിയാണ്.. ”

അവൾ രാജീവിനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു…

” പക്ഷെ ഞാനത്ര ഹാപ്പിയല്ല.. ”

രാജീവ്‌ അവളുടെ നേരെ തിരിഞ്ഞു കിടന്നു കൊണ്ടു പറഞ്ഞു…

” അതിന്റെ കാരണം എനിക്കറിയാം.. ”

അവളൊരു ചിരിയോടെ പറഞ്ഞതും…

” എന്നാ പറ എന്താ കാര്യം.. ”

” എനിക്ക് സമ്മതമാണ്.. ഏട്ടന്റെ സ്വന്തമാകാൻ… ഏട്ടന്റെ മാത്രമാകാൻ, …”

ദിവ്യ നാണത്തോടെ പറഞ്ഞുകൊണ്ടു തിരിഞ്ഞു കിടന്നു… അതു കണ്ടു രാജീവ്‌ അവളെ പിടിച്ചു തിരിച്ചു കിടത്തി… അപ്പോഴും അവൾ അവനെ നോക്കാതെ തല താഴ്ത്തിയിരുന്നു…

” നിന്നെ സമ്മതിചിരിക്കുന്നു… ഇതാണോ നിന്റെ വല്ല്യ കണ്ടു പിടുത്തം ഞാൻ ഹാപ്പിയല്ലാത്തത്… അതു കൊണ്ടല്ലാ… ”

” പിന്നെ.. ”

” നീ നിന്റെ സ്വപ്നം നേടി വാ… എന്റെ സ്വന്തമാകാൻ… അപ്പോഴേ നിന്നെ ഞാൻ പൂർണമായി സ്വന്തമാക്കു… നിന്റെ സ്വപ്നം നീ നെടുമ്പോഴാണ് ഞാൻ ഹാപ്പിയാകുന്നത്… ”

രാജീവ്‌ അവളുടെ കവിളിനെ താഴുകി പറഞ്ഞതും, അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…

” ഇതിനി ഇങ്ങനെ നിറയാൻ പാടില്ല… ഒരു നാടിനെ സേവിക്കേണ്ടവളാണ് എന്റെ ഭാര്യ… ചവിട്ടി താഴ്ത്താൻ നോക്കിയവർക്ക് മുന്നിൽ നിവർന്നു നിൽക്കണം. അങ്ങനെയുള്ളയൊരാൾക്ക് ഈ കണ്ണ്നീർ നല്ലതല്ല… ”

രാജീവ്‌ ഇതു പറഞ്ഞതും അവൾ. അവനോടു ചേർന്നു കിടന്നു… അടുത്ത ദിവസം തന്നെ രാജീവ് നാട്ടിലേക്ക് തിരിച്ചു വന്നു….

അങ്ങനെ നീണ്ട നാലു വർഷത്തെ ദിവ്യയുടെ കഠിനപ്രക്തനവും കഷ്ടപാടും രണ്ടു വീട്ടുകാരുടെ പ്രാർത്ഥനയുടെയും ഫലമായി ദിവ്യ സിവിൽ സർവീസ് എഴുതിയെടുത്തു… ട്രെയിനിങ്ങും കഴിഞ്ഞു അവളുടെ സ്വപ്നമായ ias എന്ന മൂന്നക്ഷരം അവളുടെ പേരിനൊപ്പം അവൾ ചേർത്തു….

ഇതിനിടയിൽ പല തവണ രാജീവ് ഡൽഹിയിൽ പോയി ദിവ്യയെ കണ്ടും ഫോൺ വിളികളിലൂടെയും അവർ പ്രണയിച്ചു കൊണ്ടേയിരുന്നു…

അവൾ നാട്ടിലെത്തിയ ദിവസം തന്നെ രണ്ടു വീട്ടുകാരും ചേർന്നു അവൾക്കു ias കിട്ടിയത് ആഘോഷിച്ചു…

ആദ്യം പോറ്റിങ്ങിനു ഒരാഴ്ചത്തെ അവധിയുള്ളത് കൊണ്ടു തന്നെ അവൾ ആ ദിവസങ്ങൾ രാജീവിനോപ്പം കഴിയാനഗ്രഹിച്ചു… അതു മനസിൽ കണ്ടന്നപോലെ രാജീവ്‌ ഒരു യാത്ര പ്ലാൻ ചെയ്തു… അവർ രണ്ടു പേര് മാത്രമുള്ളൊരു യാത്ര….

അങ്ങനെ അവർ യാത്ര പുറപ്പെട്ടു… വഴിയിലെ കാഴ്ചകൾ കണ്ടും ഡൽഹിയിലെ വിശേഷങ്ങൾ പറഞ്ഞും ആ യാത്രയിൽ ദിവ്യ വാചാലയായപ്പോൾ രാജീവ്‌ ഒന്നും മിണ്ടാതെ അവളുടെ വാക്കുകൾക്ക്‌ കാതോർത്തിരുന്നു…

മൈസൂരിലെ കുളിരിൽ ഒരു മഴ പോലെ അവൻ ദിവ്യയിൽ പെയ്തിറങ്ങിയതും അവളൊരു ചിരിയോടെ അവനെ തന്നിലേക്ക് ചേർത്തു പിടിച്ചു… അവസാനം ചെറിയൊരു നോവോടെ അവളെ പൂർണമായും അവൻ അവന്റെത് മാത്രമാക്കി…

” ഏട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ… ”

വിയർത്തൊട്ടിയ രാജീവിന്റെ മാറിൽ വിരലോടിച്ചു കൊണ്ടവൾ ചോദിച്ചു…

” എന്താ എന്റെ ദിവ്യ കൊച്ചിന് ചോദിക്കാനുള്ളെ..”

അവൻ ദിവ്യയും താടിയിൽ പിടിച്ചുയർത്തികൊണ്ടു ചോദിച്ചു…

” പല വട്ടം ഞാൻ ചോദിക്കണമെന്നു കരുതിയതാ.. പക്ഷെ എന്തോ അന്നേരമൊന്നും ചോദിക്കാൻ തോന്നിയില്ല… ”

” നീ ചോദിക്ക്‌ മുത്തേ… ”

” അല്ല.. അന്ന് പെണ്ണ് കാണൻ വന്നപ്പോൾ എനിക്ക് സംഭവിച്ച കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞതല്ലേ… ”

” അ… തെ.. അ..തിന്… ”

അവൻ ചെറിയൊരു പതറച്ചയോടെ ചോദിച്ചു…

” അല്ല ഞാനന്നു അത്രയൊക്കെ പറഞ്ഞിട്ടും, ഏട്ടനെന്തിനാ നമ്മുടെ കല്യാണത്തിന് സമ്മതിച്ചത്… അമ്മു മോളേ ഇത്രയും സ്‌നേഹികുന്നത്… ”

അവൾ ചോദിച്ചതും രാജീവ്‌ അവളെ വിട്ട് എണീറ്റിരുന്നു… ശേഷം അവൻ തന്റെ കണ്ണുകളൊന്നുടച്ചു ശ്വാസമോന്നാഞ്ഞെടുത്തു വിട്ടു, ശേഷം ദിവ്യയൊന്നു നോക്കി…

” പറയാം… ദിവ്യ എന്നാ എന്നെ ആദ്യമായി കണ്ടതെന്നോർമ്മയുണ്ടോ… ”

” അന്ന് പെണ്ണ്കാണാൻ വന്നപ്പോൾ… ”

രാജീവ്‌ ചോദിച്ചതിന് ദിവ്യ ആലോചിക്കുകപോലുമില്ലാതെ പറഞ്ഞതും രാജീവ്‌ അതു കേട്ടൊന്ന് ചിരിച്ചു…

” പക്ഷെ ഞാൻ തന്നെ ആദ്യമായി കാണുന്നത് അന്നല്ല… അതിനും ഒത്തിരി നാൾ മുൻപ്… കൃത്യമായി പറഞ്ഞാൽ താൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം…

ഒരു പ്ലസ്ടുക്കാരൻ പയ്യന് തോന്നിയൊരു കൗതുകം… തനിക്കോർമ്മയുണ്ടോ ഒരു ദിവസം സ്കൂൾ വിട്ടു ബസ് സ്റ്റോപ്പിൽ നിൽകുമ്പോൾ പെട്ടെന്നൊരു മഴ വന്നത്… അന്നാ മഴ തുള്ളികളിൽ കളിക്കുന്ന ഒരു പാവാടക്കാരിയെ ഞാനിപ്പോഴും ഓർക്കുന്നു…

അന്ന് ആ വെയ്റ്റിംഗ് ഷെഡിൽ നിന്നും വീഴുന്ന വെള്ളത്തുള്ളികളെ തട്ടി തെറിപ്പിച്ചു കളിക്കുന്നതിനിടയിൽ ഒരു കാർ വന്നു ചെളി വെള്ളം അവിടെ നിന്നവരുടെ ദേഹത്തെയ്ക്കു തെറിപ്പിച്ചതും..

ചെളി വെള്ളം വീണു മുഷിഞ്ഞ ഡ്രെസ്സ് നോക്കി വിഷമിക്കുന്ന അ പാവാടക്കാരിയെ കണ്ടു അ പ്ലസ്ട്ടുക്കാരന്റെ മിഴികളിലും ഒരു സങ്കടക്കടൽ ഇരമ്പിയിരുന്നു…

അതിന് ശേഷം പലപ്പോഴും അ പ്ലസ്ടുക്കാരൻ അ പാവാടക്കാരിയെ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു..

പക്ഷെ അടുത്തു വന്നു നിൽക്കാനൊ എന്തെങ്കിലും സംസാരിക്കാനൊ അന്ന് അവന് പേടിയായിരുന്നു… അല്ലേൽ തന്നെ ആ ഏഴാം ക്ലാസുകാരിയോട് അന്ന് എന്ത് പറയാൻ.. എനിക്ക് നിന്നെ ഇഷ്ട്ടമാണന്നൊ…

അങ്ങനെ ചിന്തച്ചപ്പോൾ അതിനെക്കാൾ നല്ലത് ഇങ്ങനെ നടക്കുന്നതാണെന്ന് തോന്നി..

പ്ലസ്ടു കഴിഞ്ഞു ഡിഗ്രിയ്ക്കു ചേർന്നപ്പോഴും ആ ഏഴാം ക്ലാസുകാരിയെ മറന്നില്ല.. എന്നും അവളെ നോക്കി അങ്ങനെ നിൽക്കും രാവിലെയും വൈകുന്നേരങ്ങളിലും…

കോളേജിൽ പല പ്രേണയാഭ്യർത്ഥന വന്നെങ്കിലും അവന്റെയുള്ളിൽ ആ പാവടക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ… Sslc യ്ക്കും പ്ലസ് ടു വിനും ഫുൾ മാർക്ക്‌ വാങ്ങി പാസായതും സ്കൂളിൽ അനുമോദന ചടങ്ങിൽ നിന്നു പ്രസഗിക്കുന്നതും എല്ലാം അവൻ കാണുന്നുണ്ടായിരുന്നു…

ഡിഗ്രിയും പിജിയും കഴിഞ്ഞപ്പോഴേയ്ക്കും ഒരു വിസ കിട്ടി അവൻ കടൽ കടന്നപോഴും അവന്റെയുള്ളിൽ എത്രയും പെട്ടെന്ന് കുറച്ചു കാശുണ്ടാക്കി ആ പാവാടക്കാരിയെ സ്വന്തമാക്കണമെന്നു മാത്രമായിരുന്നു…

നാല് വർഷം… അവനാ പാവാടക്കാരിയെ കാണാതെ മണലാര്യണത്തിൽ കിടന്നവൻ കഷ്ടപെട്ടു.. അങ്ങനെ നാലു വർഷങ്ങൾക്ക് ശേഷമവൻ നാട്ടിൽ വന്നപ്പോൾ ആദ്യം തേടി പോയത് അവളെ തേടിയായിരുന്നു..

പക്ഷെ അപ്പോഴേക്കും അവർ അവിടെ നിന്നും താമസം മാറിയിരുന്നു…. അതോടൊപ്പം അവളെ കുറിച്ചുള്ള ചില വാർത്തകളും അറിഞ്ഞു, അതു അവനിൽ ദേഷ്യമൊ സങ്കടമൊ അങ്ങനെ പറഞ്ഞു ഭലിപ്പിക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ കൊണ്ടു ചെന്നെത്തിപ്പിച്ചു…

തന്റെ ഇഷ്ട്ടം അവളെ നേരെത്തെ അറിയിച്ചിരുന്നേൽ തനിക്കു അവളെ നഷ്ടപെടില്ലായിരുന്നു എന്നൊരു തോന്നൽ അവനിൽ നിറച്ചു അതിന് ശേഷം അവന് എല്ലാരോടും ദേഷ്യമായി, തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം…

എങ്കിലും അവൻ അവനെ കൊണ്ടു പറ്റാവുന്ന പോലെയല്ലാം അവളെ കുറിച്ചന്വേഷിച്ചു നടന്നു പല നാടുകൾ നഗരങ്ങൾ, അതിനിടയിൽ പല കല്യാണാലൊചനകളും അവനെ തേടി എത്തിയെങ്കിലും അവന്റെയുള്ളിൽ ആ പാവാടക്കാരി തന്നെ നിറഞ്ഞു നിന്നു…

അവസാനം ഒരു ബ്രോക്കറുടെ കൈയിലേ ഫോട്ടോകളിൽ നിന്നും അന്നത്തെയാ പാവാടക്കാരിയെ അവൻ കണ്ടെത്തി… പെണ്ണുകാണാനായി അവൻ ആ പാവാടക്കാരിയുടെ അടുത്ത് ചെന്നപ്പോൾ അവന് അറിയാവുന്നതും അറിയാത്തതുമായ പല കാര്യങ്ങളും അവൾ തുറന്നു പറഞ്ഞു…

ആ നിമിഷം തന്നെ അവളെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു ഇനി നിനക്ക് ഞാനുണ്ടെന്നു പറയാൻ നെഞ്ചം തുടിച്ചതാണ്.. പക്ഷെ വളരെ പാടുപെട്ടവൻ അവനെ അടക്കി നിർത്തി… ശേഷം ഒരു താലി കെട്ടി അവളെ കൂടെക്കൂട്ടി… അവളുടെ സ്വപ്നം അറിഞ്ഞു അതും അവൾക്ക്‌ നേടി കൊടുത്തു…

അന്നത്തെയാ പാവാടക്കാരിയാണ് എന്റെ മുന്നിലിപ്പോഴുള്ള എന്റെ മാത്രം ദിവ്യ… എന്റെ ആദ്യ പ്രണയം… അവസാനത്തെയും… ”

രാജീവ്‌, ദിവ്യ നോക്കി പറഞ്ഞതും അവൾ നിറകണ്ണുകളോടെ അവന്റെ നെഞ്ചിലേക്ക് വീണു…

” എന്തെ.. ഇതെന്നോട് മുൻപ് പറഞ്ഞില്ല… ” അവൾ മുഖമുയർത്തി അവനോടു ചോദിച്ചു…

” എല്ലാ അർത്ഥത്തിലും നീയെന്റെ സ്വന്തമായതിനു ശേഷം പറയാമെന്നു കരുതി…

പിന്നെ അമ്മുമോളേ ഞാൻ സ്നേഹിക്കുന്നത്.. അവൾ നിന്റെ മോളായത് കൊണ്ടു.. നമ്മുടെ മോളായത് കൊണ്ടു…

അതുമല്ല എനിക്ക് കുട്ടികളെ ഭയങ്കര ഇഷ്ട്ടമാ പ്രിത്യേകിച്ച് പെൺകുട്ടകളെ…”

ദിവ്യയുടെ കാതോരം ചെർന്നവൻ പറഞ്ഞതും അവൾ നാണത്തോടെ അവനോടൊന്ന് കൂടെ പറ്റിചേർന്നു നിന്നു അതു കണ്ടു അവൻ അവളെയും കൊണ്ടു വീണ്ടും കട്ടിലിലേക്ക് വീണു…

ഇനി അവർ സ്നേഹിക്കട്ടേ…

സമൂഹത്തിൽ ദിവ്യയെ പോലെയുള്ളവർ ഒത്തിരി പേരുണ്ട്.. ഏതെങ്കിലുമൊരു കാമപ്രാന്തൻ കടിച്ചു തുപ്പിയെന്നും പറഞ്ഞു ആഗ്രഹങ്ങളും സ്വപ്നങ്ങളുമുപേക്ഷിച്ചു..

ഒരു ജീവച്ഛവം പോലെ ജീവിക്കുന്നവർ… അവരോടൊക്കെ ഒന്നേ പറയാനുള്ളു.. ഏതെങ്കിലും ഒരുത്തൻ, ഒരുത്തി അല്ലേൽ ഒരു സമൂഹം തന്നെ ഒറ്റ പെടുത്തിയാലും ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടിയെടുക്കാൻ നിങ്ങൾക്ക്‌ കഴിയും..

പക്ഷെ അതിന് ശ്രെമിക്കേണ്ടത് നിങ്ങൾ മാത്രമാണെന്ന് ഓർക്കുക… അന്ന് നിങ്ങളെ തള്ളി പറഞ്ഞവൾ നിങ്ങളെ ചേർത്തു പിടിച്ചു അവരുടെ അഭിമാനമാണ് നിങ്ങളെന്നു പറയും….

Leave a Reply

Your email address will not be published. Required fields are marked *