കറുമ്പന്റെ പെണ്ണ് – ഭാഗം മൂന്ന്
(രചന: Bibin S Unni)
തന്റെ മുന്നിലായി ആരോ നിൽക്കുന്ന പോലെ തോന്നിയപ്പോഴാണ് അരുൺ മുഖമുയർത്തി നോക്കിയത്..
തന്റെ മുന്നിൽ ചെറു പുഞ്ചിരിയോടെ ചായട്രെയുമായി നിൽക്കുന്ന ആതിരയുടെ കണ്ണുകളുമായി അവൻറെ കണ്ണുകൾ കൊരുത്തതും ഒരു നിമിഷത്തെയ്ക്കു അവൻ എല്ലാം വിസ്മരിച്ചു…
ആതിരയെ തന്റെ ഏട്ടന് വേണ്ടി പെണ്ണുകാണാൻ വന്നതാണെന്നും അവൾ ഇന്ന് മുതൽ തന്റെ ഏട്ടത്തിയാണെന്നും അവൻ മറന്നു പോയിരുന്നു…. അവൾ ട്രെ അവനു നേരെ വീണ്ടും നീട്ടിയതും അവൻ യാന്ത്രികമായി തന്നെ ട്രെയിൽ നിന്നും ഒരു ചായ ഗ്ലാസ് എടുത്തു…
” മോളെ… ആതിരെ.. ”
അരുണിന്റെ അച്ഛന്റെ ദേഷ്യത്തോടെയുള്ള വിളിയാണ് അരുണിനെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടു വന്നത്..
അവൻ ചുറ്റും നോക്കിയതും അവിടെയുള്ളവർ മുഴുവൻ തങ്ങളെയാണ് നോക്കുന്നതറിഞ്ഞതും അരുൺ ചെറിയൊരു പരിഭ്രമത്തോടെ ആതിരയെ നോക്കി… പക്ഷെ അവൾ അവനെ നോക്കി ചെറുചിരിയോടെ ചായ ട്രെ അരുണിന്റെ അടുത്തിരുന്ന അമ്മയുടെ നേരെ നീട്ടി…
അവൻ ഒന്നൂടെ ശ്രെദ്ധിച്ചു നോക്കിയപ്പോഴാണ് തനിക് തന്നതിന് ശേഷമാണ് ആതിര മറ്റുള്ളവർക്ക് ചായ കൊടുക്കുന്നത് കണ്ടത്…
അതു കണ്ടു അരുൺ അനിയെ നോക്കിയതും അവൻ തന്നെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടു അവൻ പതറിച്ചയോട് തല താഴ്ത്തി…
” മോൾക്കൊരു അബദ്ധം പറ്റിയതല്ലേ.. സാരമില്ല.. ”
ആതിരയുടെ പ്രവർത്തി കണ്ടു അരുണിന്റെ അച്ഛൻ ഒരു ചിരിയോടെ എല്ലാവരോടുമായി പറഞ്ഞു…
” അബദ്ധം പറ്റിയതല്ല മാമാ… എനിക്കീ കറുമ്പനെയാണിഷ്ടം…”
ആതിര ചെറു ചിരിയോടെ അരുണിനെ ചൂണ്ടി തന്റെ ഇഷ്ട്ടം എല്ലാവരോടുമായി പറഞ്ഞതും അതു കേട്ട് കുടിച്ചു കൊണ്ടിരുന്ന ചായ അരുണിന്റെ തലമണ്ടയിൽ കയറി..
അവനൊന്നാഞ്ഞു ചുമ്മച്ചതും അതു കണ്ടു അവന്റെ അടുത്തിരുന്ന സീത ചെറിയൊരു ചിരിയോടെ അവന്റെ തലയിൽ ചെറുതായി തട്ടി കൊടുത്തു…
” മോളെന്താ പറഞ്ഞത്.. ”
അരുണിന്റെ അമ്മ വിശ്വാസം വരാത്ത പോലെ ആതിരയോട് ചോദിച്ചു… അപ്പോഴും അവൾ പറഞ്ഞത് വിശ്വാസം വരാതെയിരിക്കുവായിരുന്നു ബാക്കിയുള്ളവരെല്ലാം…
” അതു… എനിക്ക് ഓർമ്മ വച്ചനാൾ തൊട്ട് അരുണേട്ടനെയാണിഷടം….
അനിയെട്ടൻ എനിക്ക് എന്റെ അനന്ദുവേട്ടനെ പോലെ തന്നെയാണ്… അതു ഞാൻ പല വട്ടം അനിയേട്ടനോടു പറഞ്ഞിട്ടുമുള്ളതാണ്.. പക്ഷെ ഇങ്ങനെ…. ”
അവൾ ഇതും പറഞ്ഞു തല താഴ്ത്തി നിന്നതും അരുണ് വിശ്വാസം വരാത്ത പോലെ ആതിരയെ നോക്കി… അതു പോലെ തന്നെയായിരുന്നു മറ്റുള്ളവരും …
” നിനക്കെന്താ അരുണേ പറയാനുള്ളെ.. ”
ഒരു നിമിഷം കഴിഞ്ഞതും ആതിരയുടെ അച്ഛൻ അരുണിനോട് ചോദിച്ചു.. അപ്പോഴും എന്തുപറയണമന്നറിയാതെയിരിക്കുവായിരുന്ന് അരുൺ…
” എടാ ഇനിയെങ്കിലും നിന്റെ മനസിലുള്ളത് തുറന്നു പറ… വെറുതെ ഇഗോയും കെട്ടിപിടിച്ചിരിക്കാതെ… ”
അരുണിന്റെ ഭാഗത്തുന്നു മറുപടിയൊന്നുമില്ലാന്നു കണ്ടു സീത അവനോടു ദേഷ്യപെട്ടു പറഞ്ഞതും എല്ലാരും പെട്ടന്ന് സീതയെ നോക്കി…
” അങ്കിളെ ഇവന് ആതിരയെന്നു വെച്ചാൽ ജീവനാണ്… ഇവളെപ്പോഴും കറുമ്പാ കറുമ്പാന്നു വിളിക്കുന്നത് കൊണ്ടും പിന്നെ അനന്ദുവിന്റെ പെങ്ങളായതു കൊണ്ടുമൊക്കെയാണ്, ഇതു വരെ ഇവൻ ഈ കാര്യം ഇവളോടോ മറ്റുള്ളവരോടോ പറയാഞ്ഞത്… ”
സീത പെട്ടന്ന് എല്ലാവരോടുമായി പറഞ്ഞതും അതു കേട്ട് വിശ്വാസം വരാത്ത പോലെ എല്ലാരും അരുണിനെ നോക്കിയപ്പോൾ ആതിരയുടെ ചുണ്ടിൽ മാത്രം നാണത്തിൽ കലർന്നൊരു ചിരി വിരിഞ്ഞു… അവൾ ഒളിക്കണ്ണാലേ അരുണിനെ നോക്കി… പക്ഷെ അരുണിന്റെ തല മാത്രം അപ്പോഴും താഴ്ന്നിരിക്കുവായിരുന്നു…
” സീത പറഞ്ഞത് ശെരിയാണോ അരുണേ..”
സീത പറഞ്ഞത് കേട്ട് ആതിരയുടെ അച്ഛൻ അൽപ്പം ഗൗരവത്തോടെ ചോദിച്ചതും അരുൺ അതേയെന്ന് തലയാട്ടി…
” രണ്ടു പേർക്കും പരസ്പരമിഷ്ടമാണേൽ അതു തന്നെ നടക്കട്ടെ… അല്ലെ രവി.. ”
ആതിരയുടെ അച്ഛൻ ഇതും പറഞ്ഞൊരു ചിരിയോടെ അരുണിന്റെ അച്ഛനെ നോക്കിയതും… അതു കണ്ടു മറ്റുള്ളവരും അദ്ദേഹത്തിന്റെ മറുപടിയറിയാനായി അയാളെ നോക്കി…
” പിള്ളേരല്ലേ ജീവിക്കെണ്ടത്.. അപ്പോൾ അവരുടെ ഇഷ്ടം തന്നെ നടക്കട്ടെ… ”
അരുണിന്റെ അച്ഛൻ പറഞ്ഞതും അതു കേട്ട് വിശ്വാസം വരാത്ത പോലെ അരുൺ അച്ഛനെ നോക്കി…
” ഇപ്പോൾ അവന് എടുത്തു പറയാനായി ഒരു ജോലിയില്ല… ഒരു വർഷം സമയം കൊടുക്കാം.. അതിനുള്ളിൽ അവനൊരു സ്ഥിര വരുമാനമുണ്ടാക്കാൻ കഴിഞ്ഞാൽ ഈ കല്യാണം നടത്താം.. എന്തെ… ”
” അതു പോരെ അരുണേ..”
അരുണിന്റെ അച്ഛൻ പറഞ്ഞത് കേട്ട് ആതിരയുടെ അച്ഛൻ അവനോടു ചോദിച്ചതും…
” ആഹ്.. അതു.. മതി.. അ… അതിനുള്ളിൽ ഞാനൊരു ജോലി കണ്ടു പിടിച്ചോളാം.. ”
അരുൺ പെട്ടന്ന് പറഞ്ഞതും എല്ലാവരുടെയും ചുണ്ടിലൊരു ചിരി വിരിഞ്ഞു… പക്ഷെ അപ്പോഴും അനിയുടെയുള്ളിൽ ദേഷ്യമായിരുന്നു… തന്റെ കല്യാണം ഉറപ്പിക്കാനായി വന്നു തനിക്കു പറഞ്ഞ പെണ്ണുമായി തന്റെ അനിയന്റെ കല്യാണം ഉറപ്പിച്ചതിൽ…
” അങ്ങനെ എങ്കിൽ ഇവരുടെ കല്യാണം ഇപ്പോൾ തന്നെ ഉറപ്പിച്ചോ… ഇവന് ജോലിയുടെ അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നിട്ടുണ്ട്…
ഇന്നലെ എന്റെ കൈയിൽ കിട്ടിയതാ… നാളെ ഇവന്റെ പിറന്നാളല്ലേ അന്ന് പറയാമെന്ന് കരുതിയാണ് ഞാൻ ലെറ്റർ ആരെയും കാണിക്കാഞ്ഞത്… എന്തായാലും ഇത്രയുമായ സ്ഥിതിക്ക്.. നാളെ പറയുന്നതിനെക്കൾ നല്ലത് ഇന്ന് തന്നെ പറയുന്നതാ.. ”
സീത അരുണിനെ ചേർത്ത് പിടിച്ചു പറഞ്ഞതും എല്ലാവരും സന്തോഷത്തോടെ അവനെ നോക്കി… അരുൺ വിശ്വാസം വരാത്ത പോലെ സീതയെയും ആതിരയെയും മാറി മാറി നോക്കി…
ജോലി കിട്ടിയ കാര്യമറിഞ്ഞതും ആതിരയുടെ കണ്ണുകളും സന്തോഷം കൊണ്ടു നിറഞ്ഞു വന്നു… അവൾ ചെറു ചിരിയോടെ തന്നെ അ കണ്ണുനീർ തുടച്ചുകൊണ്ടു അമ്മയെ നോക്കിയതും…
ആതിരയുടെ അമ്മ വന്നവളെ ചേർത്തു പിടിച്ചു… അവൾ അവരുടെ തോളിലേക്ക് മുഖം ചായിച്ചു.. ഒളികണ്ണാലെ അവൾ അരുണിനെ നോക്കി… അപ്പോൾ അവൻറെ കണ്ണുകളും അവളിൽ തന്നെയായിരുന്നു…
” എന്നാ പിന്നെ ഇനി കല്യാണം കാര്യത്തിലേക്ക് കടന്നേക്കാം അതിന് മുൻപ് കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടേൽ ആവാല്ലെ…
അതാണല്ലോ നാട്ടു നടപ്പ്… ”
ആതിരയുടെ അച്ഛൻ ചോദിച്ചതും, അരുണിന്റെ അച്ഛനും അത് ശെരി വച്ചു…
” എന്നാ മോളെ നീ അരുണിനെയും കൂട്ടി മുറിയിലേക്ക് പൊയ്ക്കോ.. ”
ആതിരയുടെ അച്ഛൻ പറഞ്ഞത് കേട്ട് അവൾ അരുണിനെയൊന്നു നോക്കി അകത്തേക്ക് വലിഞ്ഞു…
” ഇനിയെങ്കിലും മനസിലുള്ളത് മുഴുവൻ തുറന്നു പറഞ്ഞെക്കണം.. ”
അരുൺ എണീറ്റതും സീത അവനോടു പറഞ്ഞു.. അത് കെട്ടവൻ സീതയെയൊന്നു നോക്കി കണ്ണടച്ചു കാണിച്ചു അകത്തേക്ക് നടന്നു…
അരുൺ ആതിരയുടെ മുറിയിലേക്ക് ചെന്നതും ആദ്യം നോക്കിയത് ജെനലിന്റെ അടുത്തേക്കായിരുന്നു..
സാധാരണ അവിടെയാണല്ലോ ഈ സന്ദർഭങ്ങളിൽ പെണ്ണ് ചെന്നു നിൽക്കാറുള്ളത്.. പക്ഷെ ഇവിടെ പതിവിന് വിപരീതമായി ആതിര ജെനലിന്റെ അവിടെയില്ലായിരുന്നു…
” ഇനി ഇതല്ലേ ആതിരയുടെ മുറി.. ”
അവൻ സംശയത്തോടെ തിരിഞ്ഞു പോകാൻ തുടങ്ങിയതും പെട്ടന്നവൾ മുറിയിൽ കയറി വന്നു വാതിലടച്ചു അരുണിന് മുന്നിൽ മാറിൽ കൈ പിണച്ചു കെട്ടി അവനെ തന്നെ നോക്കി അവൾ നിന്നതും ഒരു വേള തന്റെ ശ്വാസം നിലച്ചു പോകുന്ന പോലെ അവനു തോന്നി…..
ഓർമ്മ വെച്ചതിൽ പിന്നെ ഒരിക്കൽ പോലും ഇത്രയും അടുത്ത് അവളെ ഒറ്റയ്ക്കു കണ്ടിട്ടില്ല.. ഇപ്പോൾ അടച്ചൊരു മുറിയിൽ തന്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുന്ന ആതിരയെ കണ്ട് അരുണിന്റെ തൊണ്ടയിലെ ഉമ്മിനീര് വറ്റി… ചെന്നിയിലൂടെ വിയർപ് കണങ്ങൾ പൊടിഞ്ഞു…
ആതിര അരുണിനെ തന്നെ കുറച്ചു നേരം നോക്കി നിന്ന ശേഷം പതിയെ അവന്റെ അടുത്തേക്ക് നടന്നു…. അപ്പോഴും നിന്നയിടത്തു നിന്നും ഒരടി പോലും നടക്കാൻ കഴിയാതെ നിൽക്കുവായിരുന്നു അരുൺ…
ആതിര അവനു മുന്നിൽ വന്നു നിന്നപ്പോഴും രണ്ടു പേരുടെയും കണ്ണുകളുടെയും നോട്ടങ്ങൾ മാറിയിരുന്നില്ല… ആതിര അവനു മുന്നിൽ ചെന്നു നിന്നു പിന്നെ പെരുവിരലിൽ പൊങ്ങി അരുണിന്റെ അധരത്തോട് അവളുടെ അധരം ചേർത്തു വെച്ചു…
അവനൊരു നിമിഷം വേണ്ടി വന്നു എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ… തന്റെ ഇണയുടെ ആദ്യ ചുംബനം ഏറ്റുവാങ്ങിയതും ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയോടെ അവളുടെ അദരങ്ങളെയും അവൻ സ്വന്തമാക്കി…
അതോടൊപ്പം അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി അവളെ തന്റെ ദേഹത്തെയ്ക്കു വലിച്ചടുപ്പിച്ചു…
അവളുടെ കൈകളും അവന്റെ കഴുത്തിലൂടെയിട്ട് അവനിലെക്കവൾ ചേർന്നു നിന്നു… ദീർക്കനേരത്തെ ചുംബനത്തിന് ശേഷം പിരിയാൻ മനസില്ലാതെ രണ്ടു അധരങ്ങളും വേർപെടുത്തിയവർ ശ്വാസം ആഞ്ഞു വലിച്ചു…
അരുണിനപ്പോഴും ഇപ്പോൾ നടന്ന കാര്യങ്ങൾ വിശ്വസിക്കാൻ പ്രെയാസമായിരുന്നു.. അത് മനസിലാക്കിയപോലെ ആതിര വന്നു രണ്ടുകൈകൊണ്ടുമവനെ ഇറുകെ പുണർന്നു അവന്റെ നെഞ്ചോടിപ്പിന്റെ താളം കേട്ട് അവനോടു ചേർന്ന് നിന്നു…
” മാപ്പ്.. ഇതു വരെ കളിയാക്കിയതിനും കളിപ്പിച്ചതിനും…
കറുമ്പാ, കറുമ്പന്ന് വിളിക്കുമ്പോൾ ഒരിക്കലെങ്കിലും അരുണേട്ടന്റെ കൈയിൽ നിന്നും വഴക്കൊ രണ്ടു തല്ലോ കിട്ടുമെന്ന് കരുതി…
അറിയാത്ത പ്രായത്തിൽ വിളിച്ചു തുടങ്ങിയതിനൊരു ചെറിയ ശിക്ഷ.. അത്രയും ഞാൻ അരുണേട്ടന്റെ കൈയിൽ നിന്നും പ്രതീക്ഷിച്ചിരുന്നു…. അത് കിട്ടാൻ വേണ്ടി തന്നെയാണ് പിന്നെയും പിന്നെയും അങ്ങനെ വിളിച്ചത്…
പക്ഷെ ഓരോ തവണയും ഏട്ടൻ ഒന്നും പറയാതെ പോകുമ്പോൾ ഏട്ടനെക്കാൾ വിഷമം എനിക്കായിരുന്നു… ഇതെല്ലാം ഏട്ടനോട് തുറന്നു പറയണമെന്ന് പല വട്ടം ചിന്തിച്ചതാണ്… പലവട്ടം ഏട്ടന്റെ മുന്നിൽ വന്നു നിന്നതുമാണ് പക്ഷെ അന്നൊന്നും എനിക്ക് പറയാൻ പറ്റിയില്ല…
എല്ലാരുടെയും മുന്നിൽ കാന്താരിയും കുറുമ്പിയുമായി നടക്കുന്നവൾ ഏട്ടന്റെ മുന്നിൽ വരുമ്പോൾ മാത്രം പൂച്ചക്കുട്ടിയായി പോകും… ”
” സഹതാപത്തിന്റെ പുറത്തു തോന്നിയ വെറും സ്നേഹമാണോ… ”
ആതിര പറഞ്ഞു നിർത്തിയതും അരുൺ അവളോട് ചോദിച്ചു….
…ഭാഗം നാല് (അവസാനഭാഗം)…
” ഒരിക്കലുമല്ല…
ആദ്യം കളിയായിട്ടായിരുന്നു കുട്ടികാലത്തു കറുമ്പാന്ന് വിളിച്ചിരുന്നത്… അങ്ങനെ ഏട്ടനെ വിളികുന്നത് കേട്ട് അച്ഛനും അമ്മയും എന്റെ ഏട്ടനും എന്നേ വഴക്ക് പറഞ്ഞതിന് ശേഷം പിന്നെ ദേഷ്യത്തോടെ വിളിച്ചു…
കറുമ്പാന്ന് വിളിക്കുന്നവരെയല്ലാം തല്ലുന്ന അരുണേട്ടൻ.. ഞാൻ അങ്ങനെ വിളിച്ചാൽ ഒരു ചിരിയോടെ മാറി പോകുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല…
പിന്നെ എപ്പോഴോ ഈ മുഖം എന്റെ മനസിൽ വളരെ ആഴത്തിൽ പതിഞ്ഞു, ഊണിലും ഉറക്കത്തിലും ഈ മുഖം മാത്രമായി എന്റെയുള്ളിൽ…
എന്റെ ഇഷ്ട്ടങ്ങൾ എനിക്കു മുന്നേ അറിഞ്ഞു അത് നേടി ആരും കാണാതെ എന്റെ ഏട്ടന്റെ കൈയിൽ കൊടുത്തു വിടുന്ന ഈ കറുമ്പനെ ഞാനും ശ്രെദ്ധിച്ചിരുന്നു… അത് വരെ ആരോടും തോന്നാത്തൊരു ഫീൽ ഏട്ടനോട് തോന്നി തുടങ്ങി.. വളരുന്നതിനൊടൊപ്പം അതൊരു ഇഷ്ട്ടമായും പിന്നെ പ്രണയമായും വളർന്നു…
പക്ഷെ എന്റെയീ ഇഷ്ട്ടം, എന്റെ പ്രണയം ഏട്ടനെ അറിയിക്കാൻ മാത്രം എല്ലാരുടെയുമീ ചട്ടമ്പികല്യാണിക്ക് പറ്റിയില്ല…
പക്ഷെ… ഇന്ന്.. ഇന്നെങ്കിലും ഞാനിതു പറഞ്ഞില്ലേൽ ഏട്ടനെ എനിക്ക് നഷ്ടപെടുവോന്നൊരവസ്ഥ വന്നപ്പോൾ… ഞാൻ…
എനിക്ക് ഏട്ടനില്ലാതെ പറ്റില്ലേട്ടാ, അത്രയും ഞാൻ ഏട്ടനെ ഇഷ്ട്ടപെടുന്നുണ്ട്, പ്രണയിക്കുണ്ട… ”
ആതിര പറയുന്നതിനോടൊപ്പം തന്നെ അവളുടെ കണ്ണുകളും നിറഞ്ഞോഴുകിയിരുന്നു…
തന്റെ ഷർട്ടിലെ നനവ് അറിഞ്ഞതും അരുൺ അവളെ തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി ആ മുഖം തന്റെ കൈകുമ്പുളിലെടുത്ത് ആ കണ്ണുനീർ തുടച്ചു കളഞ്ഞു ആ കണ്ണുകളിൽ അവൻ ചുംബനങ്ങൾ കൊണ്ടു മൂടി… തന്റെ ഇരു കണ്ണുകളുമടച്ചവൾ അവന്റെ ചുംബനങ്ങളെ ഏറ്റു വാങ്ങി…
തനിക്ക് അവളോടുള്ള പ്രണയത്തിന്റെ പതിന്മടങ്ങു അവൾക്കു തന്നോടുമുണ്ടായിരുന്നുന്നുള്ള അറിവ് അവനെ അത്രമേൽ സന്തോഷവാനാക്കിയിരുന്നു…. അതു കൊണ്ടു തന്നെ അവനു ഒന്നും പറയാൻ കഴിയാത്ത അവസ്ഥയും അവൻ അവളെ ഒന്നൂടെ തന്റെ ദേഹത്തെയ്ക്കു വലിച്ചടുപ്പിച്ചു…
” അതേ മതി മതി.. ഇനി കല്യാണം കഴിഞ്ഞു ബാക്കി റൊമാൻസടിക്കാം.. ”
പെട്ടന്ന് അവിടെയ്ക്കു കയറി വന്ന സീത, രണ്ടുപേരോടുമായി പറഞ്ഞതും അവർ പരസ്പരം അടർന്നു മാറി.. പെട്ടന്ന് അവിടെ സീതയെ കണ്ടതും ആതിര നാണത്തോടെ തല താഴ്ത്തി, അവളുടെ കണ്ണുകൾ തുടച്ചു…
” എടി പെണ്ണെ നിനക്ക് നാണമൊ… ശോ എനിക്കു വയ്യാ… ”
ആതിരയുടെ നാണം കണ്ടു സീത പറഞ്ഞതും ആതിര പെട്ടന്ന് തന്നെ അരുണിന്റെ പുറകിലേക്ക് വലിഞ്ഞു….
” അങ്ങനെ ഒളിച്ചു നിലക്കാതെ ഇങ് വാ പെണ്ണെ… അല്ല നീ കരഞ്ഞോ… എന്ത്പറ്റി മോളേ ഇവൻ വല്ലതും പറഞ്ഞോ… ”
സീത, ആതിരയെ അരുണിന്റെ പുറകിൽ നിന്നും പിടിച്ചു മുന്നോട്ട് നിർത്തിയപ്പോൾ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടവൾ ആവലാതിയോടെ ചോദിച്ചു… ഒപ്പം അരുണിനെ ദേഷ്യത്തോടെ നോക്കി…
” എന്താടാ നീ എന്റെ കൊച്ചിനെ ചെയ്തേ.. ”
സീത ദേഷ്യത്തോടെ അവനോടു ചോദിച്ചു… അരുണാണേൽ എന്ത് പറയണമെന്നറിയാതെ സീതയെയും ആതിരയെയും മാറി മാറി നോക്കി…
” ഞാനൊന്നും ചെയ്തിട്ടില്ല.. ”
സീതയുടെ നോട്ടം കണ്ടതും അരുൺ നിഷകളങ്കനെ പോലെ പറഞ്ഞതും സീതയ്ക്കു ചിരി പൊട്ടി… അവളുടെ ചിരി കണ്ടതും അരുണിനും ആശ്വാസമായി…
” അപ്പോൾ രണ്ടു പേരും പരസ്പരം എല്ലാം പറഞ്ഞു തീർത്തല്ലോ അല്ലെ…”
സീത ചോദിച്ചതും ആതിര ചിരിയോടെ തന്നെ തലയാട്ടി…
” ഇനി ഈ കണ്ണ് നിറയരുത്… ടാ എന്റെ കൊച്ചിനെ ഇനി കരയിച്ചാലുണ്ടല്ലോ.. ”
സീത രണ്ടു പേരോടുമായി പറഞ്ഞതും അരുൺ ആതിരയെ അവനോടു ചേർത്തു പിടിച്ചു…
” ഒരിക്കലുമില്ലാ.. നഷ്ടപെട്ടുന്നു കരുതിയിടത്തു നിന്നും തിരിച്ചു കിട്ടിയത ഇവളെ എനിക്ക്… എന്റെ ആദ്യ പ്രണയം.. ഇവളുടെ കണ്ണിനി സന്തോഷം കൊണ്ടല്ലാതെ നിറയില്ല…. ഇതെന്റെ പെണ്ണിനും ഇവളെ ഇപ്പോൾ എനിക്ക് കിട്ടാൻ കാരണക്കാരിയായ എന്റെ ഏട്ടത്തിയ്ക്കും ഞാൻ തരുന്ന വാക്കാണ്… ”
അരുൺ ആതിരയെ ചേർത്തു പിടിച്ചുകൊണ്ടു സീതയോട് പറഞ്ഞു…
” എനിക്കതു മതി… നിങ്ങളെ രണ്ടു പേരെയും താഴേക്കു വിളിക്കുണ്ട്… വേഗം ചെല്ല്… ”
സീത ഇതും പറഞ്ഞും മുന്നേ നടന്നു പോയി… അവൾ പോയതും അവൾക്കു പുറകിലായി അരുണും ആതിരയും പൂമുഖത്തെയ്ക്കു ചെന്നു….
നിറഞ്ഞ ചിരിയോടെ പുറത്തേക്കു വന്ന ആതിരയെയും അരുണിനെയും കണ്ടു എല്ലാ മുഖങ്ങളിലും നിറഞ്ഞ പുഞ്ചിരി വിടർന്നതും അതു കണ്ടു അനി ദേഷ്യത്തോടെ ആ വീട്ടിൽ നിന്നും ഇറങ്ങി പോയി… അതു കണ്ടതും എല്ലാരുടെയും സന്തോഷങ്ങൾക്ക് മാങ്ങലേറ്റു…
” അതു കാര്യമാക്കെണ്ടാ… അവന്റെ കല്യാണം കാര്യം പറഞ്ഞു വന്നു…അനിയന്റെ കല്യാണം ഉറപ്പിച്ചതിന്റെ ഒരു ബുദ്ധിമുട്ടാണ് അവന്… ”
അരുണിന്റെ അച്ഛൻ പറഞ്ഞതും ആതിര ദുഃഖം നിറഞ്ഞ മുഖത്തോടെ അരുണിനെ നോക്കി…
” ആഹ്… അതു കുറച്ചു കഴിയുമ്പോളങ്ങ് മാറിക്കോളും…
എന്തായാലും അരുൺ ജോലിയ്ക്കു പോകാൻ തുടങ്ങിയില്ലാ… അതുമല്ല ചേട്ടനെ നിർത്തി കൊണ്ടു അനിയന്റെ കല്യാണം നടത്തുന്നതും ശെരിയല്ല.. അതു കൊണ്ടു അനിക്ക് കൂടി ഒരു പെൺകുട്ടിയെ കണ്ടു പിടിച്ച ശേഷം രണ്ടു വിവാഹങ്ങളും ഒരുമിച്ചു നടത്താം…എന്താ.. ”
അരുണിന്റെ അച്ഛൻ പറഞ്ഞതും എല്ലാരും അതു സമ്മതിച്ചു… ആതിരയ്ക്കും അരുണിനും അച്ഛന്റെ തീരുമാനം ശെരിക്കും സന്തോഷം നൽകുന്ന വർത്തയായിരുന്നു…
അന്ന് ആ വീടിന്റെ പടിയിറങ്ങുമ്പോൾ അരുണിന്റെ തല ഉയർന്നു തന്നെയിരുന്നു… കുട്ടിക്കാലം മുതൽ മനസിൽ സ്നേഹിച്ചു കൊണ്ടു നടന്ന പെണ്ണ് സ്വന്തമാകാൻ പോകുന്നതും ജീവിതത്തിലാദ്യമായി അച്ഛൻ തനിക്കു വേണ്ടി മറ്റുള്ളവരോട് സംസാരിച്ചതും അവന് ഏറ്റവും സന്തോഷം നൽകുന്ന കാര്യങ്ങളായിരുന്നു…
ആതിരയുടെ വീട്ടിൽ നിന്നും തിരിച്ചു വന്ന ശേഷം അരുൺ, അനിയെ തിരഞ്ഞെങ്കിലും അവനെ കാണാൻ മാത്രം പറ്റിയിരുന്നില്ല…
അരുൺ അടുത്ത ദിവസം മുതൽ പുതിയ ജോലിക്കായി പോയി തുടങ്ങി… ദിവസങ്ങൾ കടന്നു പോകുന്നതിനിടയിൽ ആതിരയും അരുണും കൂടുതൽ അടുത്തു…
അടുത്തുണ്ടായിട്ടും പരസ്പരം ജീവന് തുല്യം സ്നേഹിച്ചിട്ടും അറിയാതെ പോയ പ്രണയം… പരസ്പരം അറിഞ്ഞ ശേഷം അവർ രണ്ടു പേരും ആവോളം സ്നേഹിച്ചു കൊണ്ടേയിരുന്നു…
ആൽത്തറയിലും അമ്പലകുളത്തിലും മഞ്ചാടി മര ചോട്ടിലുമായി അവർ അവരുടെ പ്രണയം പരസ്പരം പങ്കുവച്ചും ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു…
അതിനിടയിൽ ആതിരയും അരുണും ചേർന്നു അനിയെ കണ്ടു സംസാരിച്ചു അവരുടെ ഇടയിലെ ദേഷ്യവും വാശിയും പറഞ്ഞു തീർത്തു…
അതോടൊപ്പം അരുണിന് അത്രയും നാൾ അന്യമായി നിന്നിരുന്ന സഹോദര സ്നേഹവും അച്ഛന്റ്റെ സ്നേഹവും അവനിലേക്ക് വന്നു ചേർന്നു… ഇപ്പോൾ ആ വീട്ടിൽ കറുമ്പൻ എന്ന വിളി നന്നേ കുറഞ്ഞു…
ആറു മാസങ്ങൾക്ക് ശേഷം…
ഇന്നാണ് അരുണിന്റെയും ആതിരയുടെ വിവാഹം ഒപ്പം അരുണിന്റെ ചേട്ടൻ അനിയുടെയും… അനിയോടൊപ്പം ജോലി ചെയുന്ന ഐശ്വര്യയാണ് അനിയുടെ വധു…
മുതിർന്നവരുടെ അനുഗ്രഹം വാങ്ങി അനിയും അരുണും വിവാഹം നടക്കുന്ന അമ്പലത്തിലേക്ക് ചെന്നതും, അനന്ദുവും ഐശ്വര്യയുടെ ആങ്ങള മനുവും ചേർന്നു വരന്മാരെ മണ്ഡപത്തിലേക്ക് കൈ പിടിച്ചു കൊണ്ടു പോയി…
മുഹൂർത്തമടുക്കാറായതും ആതിരയും ഐശ്വര്യയും അച്ഛന്മാരുടെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് വന്നു…
താലപൊലിപിടിച്ച കുട്ടികൾക്ക് പുറകിലായി പഴുക്കാമഞ്ഞ കളറിൽ ഗോൾഡൻ വർക്ക് ചെയ്ത പാട്ടുസരിയും ചുറ്റി സർവ്വാഭരണ വിഭൂഷിതയായി അച്ഛന്റെ കൈ പിടിച്ചു നാണത്തോടെ തനിക്കരുകിലേക്ക് വരുന്ന ആതിരയെ അരുൺ കണ്ണ് ചിമ്മാതെ നോക്കി നിന്നു…
” ഇങ്ങനെ ചോര ഊറ്റികുടിക്കാതടാ… അവൾ നിന്റെയ്‌ടുത്തെയ്ക്കു തന്നെയാണ് വരുന്നത്… ”
അരുൺ ആതിരയെ നോക്കുന്നത് കണ്ടു സീത അരുണിന്റെ ചെവിയിൽ പതിയെ പറഞ്ഞു… അതു കേട്ടൊരു ചമ്മലോടെ അരുൺ അവളെ നോക്കി… ആതിരയും ഐശ്വര്യയും മണ്ഡപത്തിന് വലം ചുറ്റി, അനിയുടെ അരുകിൽ ഐശ്വര്യയും അരുണിനരുകിൽ ആതിരയും വന്നു നിന്നു…
മുഹൂർത്തമായതും അരുണിന്റെ അച്ഛൻ എടുത്തു കൊടുത്ത താലി അരുൺ ആതിരയുടെ കഴുത്തിലും അനി ഐശ്വര്യയുടെ കഴുത്തിലും ചാർത്തി…
ഇരു കൈകളും കൂപ്പി ആതിരയും ഐശ്വര്യയും ആ താലി ഏറ്റു വാങ്ങി…. ശേഷം അരുൺ ആതിരയുടെ സീമെന്തരേഖ തന്റെ പ്രണയത്തിന്റെ കുംകുമവർണ്ണം ചാർത്തി…
ആതിരയുടെ അച്ഛൻ അവളുടെ കൈ പിടിച്ചു അരുണിന്റെ കൈയിൽ കൊടുത്തതും അവർ മൂന്ന് വട്ടം മണ്ഡപത്തിന് വലം ചുറ്റിവന്നു എല്ലാവർക്കുമുന്നിലായി നിന്നതും… അരുണിനെയും ആതിരയെയും കണ്ടു പലരും അടക്കം പറഞ്ഞു…
” ചെറുക്കനെയും പെണ്ണിനെയും കണ്ടാൽ നിലവിളക്കിന്റെ അടുത്ത് കരിവിളക്ക് വെച്ചപോലെയുണ്ട്…. ”
അതു കേട്ട് അരുണിന് ചെറിയ വിഷമമയെങ്കിലും ആതിര ഒരു ചിരിയോടെ അരുണിലേക്ക് ഒന്നൂടിചേർന്നു നിന്നു…
” ആയിരം കുടത്തിന്റെ വാ മൂടി കെട്ടാം പക്ഷെ മനുഷ്യരുടെ, വാ അതൊരിക്കലും മൂടിക്കെട്ടൻ പറ്റില്ല… അവർ കുറച്ചു കാലം ഇതും പറഞ്ഞുനടക്കും.. അടുത്തൊരു വിഷയം കിട്ടുമ്പോൾ അവർ അതിന്റെ പുറകെ പോകും…
ഒരുമിച്ചു ജീവിക്കേണ്ടത് നമ്മളാണ്, ഏട്ടന്റെ നിറം എനിക്കൊരിക്കലും ഒരു കുറവല്ല… അതു കൊണ്ടു തന്നെ ആരെന്തു പറഞ്ഞാലും അതു കേട്ട് എന്റെ ഏട്ടൻ വിഷമിക്കേണ്ട കാര്യവുമില്ലാ… ഇനി എപ്പോഴും ഈ കറുമ്പന്റെ പെണ്ണായി ഞാനില്ലേ കൂടെ…
ഇനി അഥവാ ആരെങ്കിലും ഇങ്ങനെ പറയുന്നത് ഏട്ടന് വിഷമമുണ്ടാക്കുന്നുണ്ടേൽ നമ്മുടെ കുറുമ്പത്തി പിള്ളേരെ വിട്ട് അവരെഅടിപ്പിക്കാം.. ”
ആതിര അവനെ നോക്കി കണ്ണിറുക്കി പറഞ്ഞതും, അരുൺ അത്ഭുതത്തോടെ അവളെ തന്നെ നോക്കി നിന്നു, പതിയെ അവന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു…
അപ്പോഴേക്കും ഐശ്വര്യയും അനിയും കൂടി അവിടെയ്ക്കു വന്നിരുന്നു, ശേഷം നാലു പേരും അമ്പലത്തിലേക്ക് നടന്നു…. തന്റെ പ്രണയത്തെ തന്നുടലിനോട് വെച്ച…
പ്രണയമെന്നാൽ തന്റെ ജീവന്റെ പാതിയെന്ന് ഈ ലോകത്തിന് തന്നിലൂടെ കാട്ടികൊടുത്ത ശിവ പാർവതിമാരുടെ അനുഗ്രഹവും വാങ്ങി അവർ നാലു പുതിയൊരു ജീവിതത്തിലേക്ക്…