എന്താ കുട്ടിയുടെ പേര്, പരിഭ്രമത്തോടെ അവൻ ചോദിച്ചു പെണ്ണ് കാണാൻ വന്നിട്ടു ആദ്യമായി..

ഓർമ പൂക്കൾ
(രചന: അനു ജോസഫ് തോബിയസ്)

അലീന, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടാരുന്നു…. അലീന  തിരിഞ്ഞു നോക്കി… മം എന്താ…. അത്.. അത് പിന്നെ എനിക്ക് അലിനയെ വിവാഹം ചെയ്താൽ കൊള്ളാം എന്നുണ്ട്…

എന്റെ വീട്ടുകാർ പറയുന്ന ആളെ മാത്രമേ ഞാൻ വിവാഹം ചെയ്യു. അലീന മറുപടി പറഞ്ഞു.. അപ്പോൾ വീട്ടുകാർക്ക് ഇഷ്ടമാണെങ്കിൽ അലീന സമ്മതിക്കും അല്ലെ…. അവൾ ചെറുതായി പുഞ്ചിരിച്ചു… മ്മ്മ്മ്

എന്ത് ഉറക്കമാണെടാ.. ഒന്ന് എണീറ്റെയ് .. അമ്മയുടെ  വിളി കേട്ടാ.. അയാൾ ചാടി എന്നിറ്റു.. ഓ സ്വപ്നം ആയിരുന്നോ??… എന്തായാലും വൈകി കൂടാ… അലീന യുടെ അടുത്ത് എന്റെ ഇഷ്ടം പറയണം…

അയാൾ ബെഡിൽ നിന്നും എന്നിറ്റു…. അമ്മ ചായ കൊണ്ട് കൊടുത്തിട്ടു പറഞ്ഞു… ഡാ.. അപ്പുറത്തെ ജോയി ഒരു പെണ്ണിന്റെ കാര്യം പറഞ്ഞു.. നീ ഒന്ന് പോയി കാണു..

19 മത്തെ വയസിൽ പ്രവാസി ആയതാ.. റോയിച്ചൻ.. ഡിഗ്രിക്കു പടികുമ്പോഴാ അപ്പച്ചന്റെ മരണം.. രണ്ടു പെങ്ങള്മാർക് ആകെ ഉള്ള ഒരു അനിയൻ..

ദുബായിൽ ഉള്ള ഒരു ബന്ധു വഴി കൊടുത്ത വിസ… അങ്ങനെ റോയിച്ചൻ പ്രവാസി ആയി… രണ്ടു പെങ്ങളെയും നല്ല രീതിയിൽ കെട്ടിച്ചു..

ഇപ്പോൾ റോയിച്ചനും അമ്മയും മാത്രമേ ഉള്ളു… എല്ലാ തവണയും വരുമ്പോൾ പെണ്ണ് കാണൽ  തകൃതി ആയി നടക്കുന്നുണ്ട്  പക്ഷെ ഒന്നും അങ്ങട് ശരിയക്കുന്നില്ല.

ബോബിയുടെ കൂടെ.. അവന്റെ കാല് ഡ്രസ്സ്‌ ചെയ്യാൻ  ഹോസ്പിറ്റലിൽ ചെന്നപ്പോഴാണ് റോയി ആദ്യമായി അലിനയെ കാണുന്നത്..

ഈ ആദ്യനുരാഗം എന്നൊക്കെ പറയുന്നത് പോലെ കക്ഷിക്കു അലിനയെ അങ്ങ് ഇഷ്ടപ്പെട്ടു.. പക്ഷെ ആരാണ് എന്നോ എന്താണ് എന്നോ ഒന്നും അറിയില്ല… ബോബി വഴിയാണ് പേര് അലീന എന്നറിഞ്ഞത്…

ഒന്ന് അന്വേഷിച്ചു പറയെടാ…. പിന്നെ ഈ പെണ്ണ് തിരക്കിയുള്ള നടപ്പു നിർത്താമല്ലോ.. റോയി ബോബിയോട് പറഞ്ഞു.   ബാല്യകാല സുഹൃത്ത് മാത്രമല്ല ഒരു സഹോദരതുല്യൻ ആയിരുന്നു ബോബി. റോയിക്…

നീ ഇത് വരെ ഒരുങ്ങി കഴിഞ്ഞിലെ.. റിൻസി ദേഷ്യപ്പെട്ടു.. കഴിഞ്ഞു.. ദേ വരുവാ… ഇച്ചായനു ഇത് കഴ്ഞ്ഞിട്ടു വേണം മാർകെറ്റിൽ പോകാൻ..

റിൻസി ദേഷ്യത്തോടെ പറഞ്ഞു… രണ്ടാമത്തെ പെങ്ങളാണ് റിൻസി.. ഭർത്താവ് മാർക്കറ്റിൽ ചെറിയ ഒരു പലചരക്കു കട നടത്തുന്ന….

മത്തായി എന്ന് വിളിക്കുന്ന മാത്യൂസ്…. മൂത്ത ചേച്ചി ആൻസി ബാംഗ്ലൂർ ഇൽ ആണ്.. ഭർത്താവ് ടോണി അവിടെ ഒരു കമ്പനിയിലെ H R  മാനേജർ ആണ്..    .

പ്രാർത്ഥിച്ചിട്ടു ഇറങ്ങാം … തിരി കത്തിച്ചുകൊണ്ടേ മേരി കുട്ടി പറഞ്ഞു.. പ്രാർത്ഥന കഴിഞ്ഞു… ഇറങ്ങാറായോ ബോബി ചോദിച്ചു…

ഇവനും ഉണ്ടോ?? മത്തായി ചോദിച്ചു.  മം അവൻ പിന്നെ കാണാതിരിക്കുമോ… അവൻ അല്ലെ റോയിയുടെ സാരഥി …. മേരികുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു…. ദൈവമേ ഇതെങ്കിലും നടത്തി തരണേ…

മത്തായി തിരു രൂപത്തിൽ നോക്കി പറഞ്ഞുകൊണ്ട്  പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് എടുത്തു ആ തിരിയിൽ നിന്നും തന്നെ കത്തിച്ചു തിരി ഊതി കെടുത്തി…

മോളു അച്ചാച്ചന്റെ അടുത്ത് ഇരിക്ക്.. പിങ്കി മോളെ റോയി അടുത്ത് ഇരുത്തി.. അച്ഛാച്ച…. ആന്റിയെ നമ്മൾ തിരിച്ചു വരുമ്പോൾ കൂടെ കൊണ്ട് വരുമോ?? പിങ്കി ചോദിച്ചു…

മ്മ്മ്മ് അയാൾ മൂളി… അയാളുടെ മനസ്സിൽ അലീന മാത്രം ആയിരുന്നു.. ആദ്യമായി ഈ പെണ്ണുകാണൽ  മുടങ്ങാൻ അയാൾ ആത്മാർഥമായി പ്രാർത്ഥിച്ചു…

ജോയി കൊടുത്ത അഡ്രസ് ഉറപ്പു വരുത്താൻ വണ്ടി സ്ലോ ചെയ്തു… അടുത്ത് കണ്ട കടയിൽ കേറി മത്തായി തിരക്കി..

ഈ കൊട്ടാരത്തിൽ അവറച്ഛന്റെ വീട് ഇവിടെ എവിടെയാ???  ഇവിടുന്നു നേരെ പോയി വലത്തോട്ട് തിരിഞ്ഞു രണ്ടാമത് കാണുന്ന വലിയ വീട് കടകരൻ പറഞ്ഞു..

അല്ല അയാളുടെ മോൾ എങ്ങനെയാ???  മത്തായി ചോദിച്ചു.. ഞാൻ അന്യന്റെ കുറ്റങ്ങൾ പറയാറില്ല.. എന്നാലും പറയുവാ…

മുത്തത് ആരുടെയോ കൂടെ ഒളിച്ചോടി.. രണ്ടാമത്തവൾ അവളെ പുറത്തോട്ടു ഒന്നും കാണാറില്ല… അല്ല നിങ്ങൾ ആരാ? കടകരൻ ചോദിച്ചു…. ഞാൻ അവളുടെ കുഞ്ഞമ്മേടെ മരുമോൻ മത്തായി തന്റെ സ്വത സിദ്ധമായ സ്റ്റൈലിൽ ഉത്തരം കൊടുത്തു

വലിയ ഒരു വീട്.. വീടിന്റെ മുൻവശത്തു കൊട്ടാരത്തിൽ എന്നുള്ള വലിയ നെയിം ബോർഡ്‌… വണ്ടി യിൽ  നിന്നും ബോബി ഒഴികെ എല്ലാവരും ഇറങ്ങി… നീ വരുനിലെ.. റോയ് ചോദിച്ചു..

നിങ്ങൾ ഉളിലോട്ടു കയറു. ഞാൻ വണ്ടി ഒന്ന് തിരിച്ചിട്ടു വരാം…. മം ശരി… റോയ് തിരിഞ്ഞു നടന്നു… കാളിങ് ബെൽ അമർത്തും മുൻപേ അവറച്ചൻ വാതിൽ തുറന്നു വന്നു…

വരു… എല്ലാവരും ഇരുന്നട്ടെ…. റോയ് വീട് മൊത്തം ഒന്ന് നോക്കി.. നന്നായി ഇന്ററിയർ ചെയ്തിരിക്കുന്നു.. അവറച്ചൻ സംസാരിച്ചു തുടങ്ങി…. ജോയി രാവിലെ വിളിച്ചു പറഞ്ഞിരുന്നു…

ഞങ്ങൾക്ക് രണ്ടു പെൺകുട്ടികൾ ആണ്. മ്മ്മ് അറിയാമേ എന്നാ അർത്ഥത്തിൽ മത്തായി തലയാട്ടി… മൂത്ത ആൾ അവൾക്കു ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കുന്നു…

അവറച്ചൻ തുറന്നു പറഞ്ഞു… പിന്നെ രണ്ടാമത്തെ ആൾക്ക് വേണ്ടിയാ ഈ കല്യാണം… ഞാൻ തന്നെ ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ മതിയോ.. മോളെ വിളികാം.. ത്രേസ്യകുട്ടിയെ മോളെ വിളിക്കു.

മനസ്സിൽ അലീന യെ മാത്രം സ്വപ്നം കണ്ടിരിക്കുന്ന റോയി. അമ്മയുടെ സന്തോഷത്തിന് മാത്രം വന്നതാണ്  എന്ന് ആ പെണ്ണിനോട് പറയണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു…

ഒരു ട്രെയിൽ ചായയും മറ്റുമായി പെൺകുട്ടി റോയിയുടെ മുന്നിൽ വന്നു.. ചായ കപ്പ്‌ എടുത്തു റോയ് പെണ്ണിനെ ഒന്ന് ചെറുതായി നോക്കി…. കാണാൻ നല്ല മൊഞ്ചുള്ള പെൺകുട്ടി…. അധികം മേക്കപ്പ് ഒന്നുമില്ല…

കുട്ടികൾക്ക് എന്തേലും സംസാരികണമെങ്കിൽ സംസാരിക്കട്ടെ.. അവറച്ചൻ  പറഞ്ഞു… നിനക്കു സംസാരിക്കണ്ടേ പോയി സംസാരിക്കട മത്തായി കണ്ണിറുക്കി കൊണ്ട് റോയിയോട് പറഞ്ഞു. റോയി എന്നിറ്റു ബാൽക്കണിയിലേക്  പോയി

എന്താ കുട്ടിയുടെ പേര്… പരിഭ്രമത്തോടെ അവൻ ചോദിച്ചു.പെണ്ണ് കാണാൻ വന്നിട്ടു ആദ്യമായി ചെറുക്കൻ ചോദിക്കുന്ന  ഫ്രഷ് ചോദ്യം. അവൾ ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു… ദിയ അതാണ് മാഷേ എന്റെ പേര്..

ഇനി തെറ്റില്ലാലോ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… അലിനയുടെ കാര്യം എങ്ങനെ അവളെ അറിയിക്കും എന്നുള്ളതാരുന്നു.റോയിയുടെ മനസ്സിൽ…

എന്താ മാഷേ, ഒന്നും ചോദിക്കാനില്ലേ….. മ്മ്മ് ഇല്ല… അല്ല ഉണ്ട്.. അവൻ ആകെ പരിഭ്രമിച്ചു… കുട്ടി ഇപ്പോൾ എന്ത് ചെയുന്നു.. ഇപ്പോഴോ?? മ്മ്മ് ഇപ്പോൾ ഞാൻ തന്നോട് സംസാരിക്കുന്നു.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…

ഇവൾ ആളു തരാക്കേടില്ലലോ  റോയി മനസ്സിൽ ഓർത്തു… ഇപ്പോൾ post graduation ചെയുന്നു… അവൾ പറഞ്ഞു.. റോയി എന്ത് ചെയുന്നു… ഞാൻ ദുബായിൽ ഒരു കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ഇൽ ജോലി ചെയുന്നു…

റോയിക് എന്നെ ഇഷ്ടമായോ?? പെട്ടെന്നു എന്ത് പറയണം.. എന്ന് കരുതി നിക്കുന്ന റോയിയോട് അവൾ പറഞ്ഞു… ഇതാ എന്റെ മൊബൈൽ നമ്പർ വിളിച്ചു പറഞ്ഞാൽ മതി…

ആലോചിച്ചു പറഞ്ഞാൽ മതി… കേട്ടോ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… ഇതിപോൾ എന്നെ പെണ്ണ് കാണാൻ വന്നത് പോലെ ആയല്ലോ…. എന്ന് റോയി ചിരിച്ചു കൊണ്ട് ഓർത്തു…

എന്നാൽ പിന്നെ ഞങ്ങൾ അങ്ങോട്ട്‌ ഇറങ്ങട്ടെ.. ബാക്കി കാര്യങ്ങൾ പുറകെ സംസാരികം… അങ്ങനെ ആയിക്കോട്ടെ അവരാച്ചൻ പറഞ്ഞു…. ബോബി വണ്ടി മുന്നോട്ടു എടുക്കും മുൻപ് റോയിയോട്  പറഞ്ഞു..

ഡാ  വളവിൽ ഒന്ന് ശ്രദിക്കു… ഓക്കേ ഡാ.. നീ വണ്ടി എടുക്കു.. റോയി ഗേറ്റിനു വെളിയിൽ ഇറങ്ങി നിന്നു  ബോബിക് സിഗ്നൽ കൊടുത്തു.. പെട്ടെന്നു തൊട്ടടുത്ത വീട്ടിൽ ഒരു പെൺകുട്ടിയെ റോയ് കണ്ടു.. അലീന

റോയി.. നീ ഇത് എന്ത് നോക്കി നികുവാ…. ഇങ്ങോട്ട് കേറൂ… ബോബിയുടെ ചോദ്യം റോയി പെട്ടെന്നു തിരിഞ്ഞു.. മ്മ്മ്… റോയി വണ്ടിയിൽ കയറി… നിനക്കു പെണ്ണിനെ ഇഷ്ടപ്പെട്ടോടാ.. റിൻസി ചോദിച്ചു.. അവൻ ഒന്നും മിണ്ടിയില്ല..

അളിയന് അവസാനം ലോട്ടറി അടിച്ചു ചിരിച്ചു കൊണ്ട് മത്തായി പറഞ്ഞു…. ഐശ്വര്യം ഉള്ള കുട്ടി മേരികുട്ടിക്ക് പെണ്ണിനെ നന്നേ ബോധിച്ചു….

നികും ഇഷ്ടായി ആന്റിയെ….. പിങ്കി പറഞ്ഞു… പക്ഷെ റോയിയുടെ മനസ് അലീന യിൽ ആയിരുന്നു… അപ്പോൾ അതായിരിക്കും അവളുടെ വീട്.. വീട് കണ്ടപ്പോഴേ സ്ഥിതി എന്താകും എന്നുള്ളത് റോയി ഊഹിച്ചു….

അപ്പോൾ എങ്ങനെയാ അളിയാ  ബാക്കി കാര്യങ്ങൾ. വീട്ടിൽ എത്തിയ ഉടൻ മത്തായി ചോദിച്ചു…

ഞാൻ പറയാം   റോയി മറുപടി കൊടുത്തു…. ബോബി പോകല്ലേ…. ഒരു കാര്യം പറയാൻ ഉണ്ട്… മം  വരുന്നെടാ…. വീട്ടിൽ ഒന്ന് പോയിട്ടു വരാം….. മ്മ്മ്

ബോബിയോട് അവൻ അലിനയെ കണ്ട  കാര്യങ്ങൾ പറഞ്ഞു..അലീന അവളുമായി നീ പ്രണയം ഒന്നും അല്ലാലോ.. അതുമാത്രമല്ല അവൾക്കു നിന്നെ ഇഷ്ടമാണോ എന്നുകൂടി അറിയില്ല..

ഇതിപ്പോ എല്ലാവർക്കും ഇഷ്ടമായ സ്ഥിതിക്കു ഇത് നോക്കുന്നതല്ലേ നല്ലത് ബോബി പറഞ്ഞു.. റോയി ആകെ പരുങ്ങി…

എന്തായാലും അലീന യുടെ അടുത്ത് എനിക്ക് ഒന്ന് സംസാരിക്കണം… ബാക്കി പിന്നെ നോകാം റോയി. ബോബിയോടെ പറഞ്ഞു.. മ്മ്മ് നമുക്കു വഴി ഉണ്ടാകാം…

ഫോൺ റിങ് ചെയുന്നത് കേട്ടു അവൻ ഉറക്കച്ചടവിൽ ഫോൺ അറ്റൻഡ് ചെയ്തു.. ഹലോ…. ഇത്ര നേരത്തെ ഉറങ്ങിയോ?? മറുതലക്കിൽ ചോദ്യം.. വെറുതെ കിടന്നത് മയങ്ങി പോയി.. എന്നെ മനസ്സിലായോ?? മം ദിയ.

ദിയ അല്ലെ… മം അതെ എന്ന് മറുപടി.. ഒന്നും പറഞ്ഞില്ല. അതാ ഞാൻ നമ്പർ തപ്പി വിളിച്ചേ… അത് പിന്നെ… മം എന്ത് പറ്റി.. വല്ല പ്രേമം മറ്റുമുണ്ടോ?? അവൾ ചോദിച്ചു.. ഹേയ് ഇതുവരെ ഇല്ല… അപ്പോൾ ഇനി ഉണ്ടാകുമോ?? അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

എന്ത് പറയണം എന്നറിയാതെ റോയി കുഴങ്ങി..തുറന്നു പറഞ്ഞാലോ… വേണ്ട.. ഇനി അലീന യ്ക്കു ഇഷ്ടം അല്ലെങ്കിൽ അതും പോകും ഇതും പോകും.. അലിനയോട് ചോദിച്ചിട്ടു മറുപടി പറയാം….

ഞാൻ നാളെ അങ്ങോട്ടു വിളിക്കാം… ഓക്കേ ഗുഡ് നൈറ്റ്‌.. ഫോൺ കട്ട്‌ ആയി…. റോയി ആകെ ടെൻഷനിൽ ആയി. നാളെ തന്നെ അലിനയെ കണ്ടു കാര്യം അവതരിപ്പിക്കാൻ അയാൾ തീരുമാനിച്ചു..

രാവിലെ തന്നെ ബോബിയെ കൂട്ടി അയാൾ അലിനയെ കാണാൻ തിരിച്ചു…. ഡാ.. നീ എങ്ങനെ അവളോട് ഇത് അവതരിപ്പിക്കും…. ബോബി അവനോട് ചോദിച്ചു….

നോകാം… ആദ്യം കാണട്ടെ…. അവൻ മറുപടി പറഞ്ഞു… സിസ്റ്റർ.. സിസ്റ്റർനെ കാണാൻ ആരോ വന്നിരിക്കുന്നു.. എന്നെയോ അതെ….

ആരാവും എന്നെ കാണാൻ അലീന ഓർത്തു.. എന്തായാലും പോയി നോകാം… പുറത്തു ചെന്നപ്പോൾ ബോബിയെ കണ്ടു.. കാല് ഇപ്പോ ഓക്കേ അല്ലെ… എന്തുപറ്റി ഇപ്പോൾ വീണ്ടും ഇവിടെ? അവൾ ചോദിച്ചു..

ഞങ്ങൾ തന്നെ കാണാൻ ആയി വന്നതാ.. എന്നെയോ.. എന്തിനു…. അത് ഇവൻ പറയും…… റോയി…. നീ സംസാരിക്കു.. ഞാൻ അങ്ങോട്ട്‌ മാറി നികാം….. ബോബി ചിരിച്ചു കൊണ്ട് മാറി നിന്നു….

റോയിയുടെ നെറ്റിയിൽ വിയർപ് കണങ്ങൾ പൊടിഞ്ഞു തുടങ്ങി…. എനിക്ക്…. എനിക്ക് അലിനയെ വിവാഹം ചെയ്താൽ കൊള്ളാം എന്നുണ്ട്.. റോയി ഒരു വിധം  പറഞ്ഞൊപ്പിച്ചു…അലീന…

കുറച്ചുനേരം ഒന്നും മിണ്ടിയില്ല… ചേട്ടാ… ചേട്ടന് എന്നെപ്പറ്റി എന്തേലും അറിയുമോ?? അവൾ ചോദിച്ചു… എനിക്ക് ഒന്നും അറിയണ്ട…. എന്റെ ഭാര്യ ആകാൻ തനിക്കു സമ്മതമാണോ എന്ന് മാത്രം അറിഞ്ഞാൽ മതി….

എനിക്ക് സമ്മതം അല്ല.. അവൾ മറുപടി പറഞ്ഞു…. റോയി യുടെ നെഞ്ചോന്നു പിടഞ്ഞു…. ചേട്ടനെ പറ്റി എനിക്ക് ഒന്നും അറിയില്ല… അങ്ങനെ ഒരാളെ ഞാൻ എങ്ങനെയാ വിവാഹം കഴിക്കാൻ സമ്മതിക്കുന്നേ..

എന്റെ പേര് റോയി… ദുബായിൽ ജോലി ചെയുന്നു.. അത് വരെ ഉള്ള കാര്യങ്ങൾ.. പെണ്ണുകാണാൻ പോയതും അവിടെ വെച്ച് അലീന യെ കണ്ടതും എല്ലാം അയാൾ പറഞ്ഞു..

കുറച്ചു വെള്ളം കിട്ടുമോ??? മ്മ്മ്മ് അവൾ അകത്തു നിന്നും ഒരു ബോട്ടിൽ വെള്ളം അവനു കൊടുത്തു…. ചേട്ടാ.

ദിയയെ എനിക്കറിയാം സ്കൂളിൽ എന്റെ ഒപ്പം പഠിച്ചിട്ടുണ്ട്.. നല്ല കുട്ടിയാ… നല്ല സൗന്ദര്യവും സ്മാർട്ടും പോരാത്തതിന് നല്ല പൈസയും…. ചേട്ടന് ദിയ ആണ് ചേരുന്നത്….അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…

എന്റെ കാര്യങ്ങൾ ഒന്നും ചേട്ടന് അറിയാത്തതു കൊണ്ടാണ്.. ചേട്ടൻ ഇങ്ങനെ ഒരു പ്രൊപോസൽ വെച്ചത്… എനിക്ക് എല്ലാം അറിയാം…. തനിക്കു താഴെ രണ്ടു അനിയത്തിമാർ…. രണ്ടും പഠിക്കുന്നു… അമ്മ… വയ്യാതെ കിടക്കുന്നു..

അച്ഛൻ മരിച്ചിട്ടു ഒരു കൊല്ലം ആയി… എല്ലാം അറിഞ്ഞുകൊണ്ടേ തന്നെയാ ഞാൻ തന്നെ പ്രൊപ്പോസ് ചെയുന്നത്… ഒരു വട്ടം മാത്രം എന്റെ വീട് കണ്ട ചേട്ടൻ ഇതൊക്കെ എങ്ങനെ?? അതിനല്ലേ എന്റെ സാരഥി. റോയി ബോബിയെ ചുണ്ടി പറഞ്ഞു…

എനിക്ക് ഒരു തീരുമാനം പറയാൻ പറ്റില്ല… എന്റെ അമ്മയും അനിയത്തിമാരും പറയുന്നത് പോലെ മാത്രമേ എനിക്ക് പറ്റു. കണ്ണ് നിറഞ്ഞു കൊണ്ട് അവൾ പറഞ്ഞു…. അതെല്ലാം ശരിയാകാം….

റോയ് പറഞ്ഞു….. അപ്പോൾ ജോലി തടസപ്പെടേണ്ട…. ഞാൻ വരും… അമ്മയോട് തന്നെ ചോദിക്കാൻ…. അവൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു…

റോയി.. ഫോണിൽ ദിയയുടെ നമ്പർ ഡയൽ ചെയ്തു…ഹലോ.. ദിയ…. യെസ് റോയി പറഞ്ഞോളു.. ദിയ എനിക്ക് ദിയയെ ഒന്ന് കാണാൻ പറ്റുമോ?? എന്ത് പറ്റി അവൾ ചോദിച്ചു…

നേരിട്ട് കാണുമ്പോൾ പറയാം…. മ്മ്മ് നാളെ രാവിലെ…. ഏതെങ്കിലും കോഫി ഷോപ്പിൽ.. ഓക്കേ വന്നിട്ടു ലൊക്കേഷൻ പറഞ്ഞാൽ മതി…. മ്മ്മ് ഓക്കേ…. ഫോൺ കട്ട്‌ ആയി….

നീ ഈ രാവിലെ ഇതെങ്ങോട്ടാ…. ആ പെണ്ണ് വീട്ടുകാരോട് ഇതുവരെ ഒന്നും പറഞ്ഞില്ലാലോ… മം  ഇന്ന് പറയാം അമ്മച്ചി…. അവൻ  ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി….

റോയിക് ടീ ഒരു കോഫി… ടീ….. One കോഫി one ടീ അവൾ ഓർഡർ ചെയ്തു…. എങ്ങനെ തുടങ്ങണം എന്ന് റോയിക് അറിയില്ലാരുന്നു… റോയിക് ഒരു പ്രേമം ഉണ്ടല്ലേ… ദിയ അവനോട് ചോദിച്ചു..

ഇത്.. ഇതെങ്ങനെ…. അവൻ അവളോട്…. അല്ലെങ്കിൽ  പിന്നെ ഇത്രയും സ്റ്റാർട്ടിങ് ട്രൗബിൾ ഉണ്ടാകില്ലലോ.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു….  സാരമില്ല റോയി… ഞാൻ.. എന്നോട് ക്ഷമിക്കണം.. എന്തിനു… റോയ് അതിനു തെറ്റൊന്നും ചെയ്തിട്ടില്ലലോ…..

ഇത് നടക്കാതിരിക്കാൻ വേണ്ടിയാ ഞാനും പ്രാർത്ഥിച്ചത്… റോയി ഞെട്ടി… ഇനി ഇവൾക്ക് വല്ലതും .. റോയി മനസ്സിൽ ഓർത്തു.. റോയി മനസ്സിൽ ഓർത്തത്‌ എനിക്ക് മനസിലായി അങ്ങനെ ഒന്നും ഇല്ല.. അവൾ പറഞ്ഞു….

എനിക്ക് കുറച്ചു നാളുകൾ കുടി മാത്രമേ ഉള്ളു റോയി… എന്റെ പപ്പയുടെയും അമ്മയുടെയും ആഗ്രഹം…

അതിനു വേണ്ടിയാ  ഞാൻ അന്ന് പെണ്ണ് കാണാലിനു തയാറായത്… റോയി അന്ന് എന്നെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിരുന്നെങ്കിൽ അന്ന് തന്നെ ഞാൻ ഈ കാര്യങ്ങൾ പറയാമായിരുന്നു….

ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് വരുന്ന RPI DEFICENCY എന്ന രോഗം.. റോയി എന്ത് പറയണം എന്നറിയാതെ പകച്ചു….. ഹേയ് റോയി ടെൻഷൻ ആകേണ്ട…. പിന്നെ   എവിടെ റോയിയുടെ പെണ്ണ്……

അത് ചോദിക്കുമ്പോൾ അവളുടെ കണ്ണ് നിറയുന്നത്  അവനു കാണമായിരുന്നു……. സർ ടീ….. മം… റോയി ചായ കുടിക്കൂ…. ദിയ എങ്ങനെയാ വന്നത്…. റോയി ചോദിച്ചു….ഓട്ടോയിൽ  എന്തുപറ്റി…അവൾ മറുപടി പറഞ്ഞു.. ബിൽ പേ ചെയ്തു ഇറങ്ങുമ്പോൾ അവൻ ദിയയോട് പറഞ്ഞു..

എന്റെ കൂടെ ഒരിടം വരെ വരുമോ?? മം അവൾ സമ്മതം മൂളി…. ഇതെന്താ ഹോസ്പിറ്റലിൽ…. എനിക്ക് ട്രീറ്റ്മെന്റ് ആണോ?? അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു…..ഒന്നും മിണ്ടാതെ അവൻ മുന്നോട്ടു നടന്നു പിന്നാലെ ദിയയും…

സിസ്റ്റർ…. അലീന സിസ്റ്റർ ഒന്ന് വിളിക്കുമോ???… അലീന സിസ്റ്റർ പോയല്ലോ… സിസ്റ്ററിന്റെ അമ്മ മരിച്ചു…. റോയി ആകെ ഷോക്ക് ആയി.. ദിയ… വേഗം വാ… എന്തുപറ്റി റോയി… കേറൂ പറയാം… എന്താ റോയി എന്തുണ്ടായി…

ഇത് എന്റെ വീട്ടിലേക്കുള്ള വഴി അല്ലെ… എന്ത് പറ്റി പറയു റോയ്…….. ഒന്നും മിണ്ടാതെ റോയ് ബൈക്ക് വേഗം ഓടിച്ചു….. ദിയയുടെ വീടിനോട് അടുക്കും തോറും നിലവിളി ശബ്ദം കേൾക്കാമായിരുന്നു..

ദിയയുടെ വീടിനടുത്തു അവൻ വണ്ടി നിർത്തി…. അവൻ ദിയയോട് പറഞ്ഞു.. അലീന.. അലീന യാണ് ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി… ഇത് പറഞ്ഞുകൊണ്ട് അവൻ മുന്നോട്ടു നടന്നു… പിന്നാലെ ദിയയും….

അടക്കം കഴിഞ്ഞു പളളിയിൽ നിന്നും വരുമ്പോൾ… അലിന … .. റോയിയെ സങ്കടഭാവത്തിൽ ഒന്ന് നോക്കി.. കണ്ണ് കൊണ്ട് ഞാൻ ഉണ്ട് എന്ന് റോയി പറഞ്ഞു…    റോയി… നിങ്ങൾ വലിയവൻ ആണ്…

ഇവർക്കു ഇനി നിങ്ങൾ മാത്രമേ ഉള്ളു… അവരെ നോക്കണം.. ദിയ റോയിയോടെ പറഞ്ഞു.. പിന്നെ ഇടയ്ക് എന്നെയും വന്നു കാണണേ.. ദിയ ഓർമിപ്പിച്ചു.. മനസറിഞ്ഞു ദിയ അവരെ അനുഗ്രഹിച്ചു…

റോയി എല്ലാകാര്യങ്ങളും വീട്ടിൽ പറഞ്ഞു.. മത്തായി കുറച്ചു പ്രശ്നം ഉണ്ടാക്കിയെങ്കിലും.. റോയിയുടെ യും മേരിക്കുട്ടിയുടെയും നിർബന്ധത്തിന് വഴങ്ങി എല്ലാം സമ്മതിച്ചു…. അലിനയുടെ സഹോദരിമാരെ യും റോയി വീട്ടിലോട്ടു കൊണ്ട് വന്നു…….

എല്ലാം പാക്ക് ചെയ്തു കഴിഞ്ഞില്ലേ…10.30 യ്ക്കു ആണ് ഫ്ലൈറ്റ്. അങ്ങനെ കല്യാണം കഴിഞ്ഞു ഒരു വർഷം ആയപ്പോൾ  പുതിയാപ്ല..

നാട്ടിലോട്ടു  ബഷീർ ചിരിച്ചു കൊണ്ട് പറഞ്ഞു…. ഡാ പാസ്സ് പോർട്ടും ടിക്കറ്റും മറക്കാതെ എടുത്തോളൂ….. ശരി ഇക്ക… അപ്പോൾ പ്രാർത്ഥിക്കുക… റോയി യാത്ര പറഞ്ഞു ഇറങ്ങി……

എമിഗ്രേഷൻ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ബോബിയും മത്തായിയും കാത്തു നിപുണ്ടാരുന്നു…. നീ വീണ്ടും സുന്ദരൻ ആയല്ലോടാ.. ബോബി അവനോട് ചോദിച്ചു…. പിന്നെ എന്തായി നിന്റെ കല്യാണകാര്യങ്ങൾ…

നീ വരാതെ ഞാൻ കേട്ടുമോടാ…. ബോബി പറഞ്ഞു… അളിയാ…. സാദനം ഉണ്ടല്ലോ  അല്ലെ.. മത്തായി ചോദിച്ചു.. അളിയന് സ്പെഷ്യൽ ഉണ്ട്…. അത് മതി…എങ്കിൽ പിന്നെ വണ്ടി എടുത്തോ… ബോബി…മത്തായി പറഞ്ഞു…..

അലിനയെ കാണാൻ അവന്റെ മനസ്സു കൊതികുകയിരുന്നു… കണ്ണുകൾ അടച്ചു അവൻ അവളെ ഓർത്തു.. പെട്ടെന്ന് വലിയ ഒരു ശബ്ദത്തോടെ വണ്ടി മലകം മറിഞ്ഞു…. കൈ കാലുകൾ ഒടിഞ്ഞു നുറുങ്ങുന്ന വേദന…

അവൻ എണ്ണിക്കാൻ നോക്കി.. പറ്റുന്നില്ല.. അവൻ അലറി.. ശബ്ദം പുറത്തേക്കു വരുന്നില്ല…. സ്വർഗത്തിൽ നിന്നും മാലാഖമാർ അവനെ വിളിക്കുന്നത് പോലെ അവനെ തോന്നി….

അലീന…… അലീന…… അവന്റെ കണ്ണുകൾ അടഞ്ഞു…   റോയി വരും…. റോയിച്ചൻ വരും.. റോയിച്ചൻ  എന്നെ കൂട്ടികൊണ്ട് പോകും അലീന ഭ്രാന്തിയെ പോലെ പിറു പിറുത്തു..

ബോബിയും… റോയിയും മരണത്തിലും കൂട്ടുകാരെ പോലെ പോയി…. അവിടെ റോയിയുടെ കല്ലറയ്ക്കു അടുത്ത് വേറെ ഒരു കല്ലറ യും ഉണ്ടാരുന്നു അതിൽ  ഇങ്ങനെ എഴുതിരുന്നു…… ‘ദിയ അവറച്ചൻ കൊട്ടാരത്തിൽ ‘

Leave a Reply

Your email address will not be published. Required fields are marked *