കാത്തിരുന്ന അവരുടെ കല്യാണനാൾ, ഒരുപാട് നാളത്തെ ആഗ്രഹം ഇന്ന് പൂവണിയുവാൻ..

കരുതൽ
(രചന: അനൂപ് കളൂർ)

“കുഞ്ഞോളെ ഒരു ഉമ്മ തരോ”

“ഏട്ടൻ ആയിട്ട് വേണോ അതോ കാമുകൻ ആയിട്ടൊ… എങ്ങനെ വേണം ..മോൻ പറ.”

“കേൾക്കുന്നവർക്ക് ചിലപ്പോൾ ഉൾകൊള്ളാൻ കഴിയാത്ത ഭാഷ പോലെ തോന്നിയേക്കാം എങ്കിലും…

ഒത്തിരി സങ്കടം ഉള്ളിൽ നിറയുമ്പോൾ ഒരിക്കൽ പോലും കണ്ടില്ലെങ്കിലും ഫോണിൽ അവളോട് ചോദിക്കുന്ന വാക്കാണ് അത്.ഒരിത്തിരി കുശുമ്പിയും വായാടിയും ആണെങ്കിലും എന്റെ എല്ലാം ആണവൾ ഇന്ന്.

“അക്ഷരങ്ങളിലൂടെ കിട്ടിയ വിലമതിക്കാൻ ആവാത്ത അനിയത്തി കുട്ടി,അറിവുപോലെ കഴിവും നിറഞ്ഞു നിൽക്കുന്നവൾ.പരിചയപെട്ടു കുറച്ചു നാളുകൾക്കുള്ളിൽ,

“എന്നെ പ്രേമിക്കാൻ പറ്റുമോ കൂടെ കൂട്ടികൂടെ എന്നു ചോദിച്ചുകൊണ്ട്.രണ്ടുനാൾ ശല്യം ചെയ്തു ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നവൾ”

“ആ വാക്ക് ചോദിച്ചതിന് എന്റെ ഒത്തിരി ചീത്ത കേൾക്കേണ്ടി വന്നവൾ,പക്ഷെ അതിനു ഉത്തരമായി മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ അവൾ മറുപടി തന്നു.

“ഈ ഏട്ടന്റെ മനസ്സിൽ എന്നും ഞാൻ അനിയത്തി ആണെന്ന് എനിക്കറിയാം’മറ്റൊരു ആണിനോടല്ല എന്റെ ഏട്ടനോട് അല്ലേ. ഒരിക്കലും അതിൽ ഏട്ടന്റെ തെറ്റ് കാണില്ലെന്നും മനസ്സിൽ ഉള്ള സ്ഥാനത്തിൽ മാറ്റം വരില്ലെന്നും അറിയാം ല്ലോ അതല്ലേ ഞാൻ കുറച്ചു വിഷമിപ്പിച്ചത് മോനേ”

“അന്ന് മുതൽ മറ്റാർക്കും കയറി കൂടാൻ കഴിയാത്ത വിധം പെങ്ങളൂട്ടിയുടെ സ്ഥാനം അടികൂടി പിടിച്ചെടുത്തു പഹയത്തി”

“ഏട്ടൻ കുട്ടീ ‘ എന്നുള്ള വിളിയിൽ ഉണ്ടാവും എപ്പോഴും എന്തേലും പണികൾ പിറകിൽ.ഒന്നുകിൽ അത് അടിയായി പിരിയും ഇല്ലേൽ ചിരിയായി മാറും”

“മിക്കവാറും കാണുമ്പോൾ കീരിയും പാമ്പും ആണേലും ‘ഞാൻ പറയാതെ എന്റെ വിഷമങ്ങൾ അറിയുന്ന ഓടി വരുന്ന കാന്താരി”

” എന്നിലെ ഏത് വേദനയും പുഞ്ചിരിയാക്കാൻ ഒരു പ്രത്യേക കഴിവുണ്ട് പെണ്ണിന്,എന്തൊക്കെ പറഞ്ഞു തല്ലു കൂടിയാലും വിട്ടുപോകില്ലെന്ന വിശ്വാസവും”

“അവർക്കുള്ള ആദ്യ സമ്മാനമായി കാന്താരി എന്ന കഥ നൽകിയപ്പോൾ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച അനിയത്തി കുട്ടീം അളിയൻ ചെക്കനും”

“അതുപറയാൻ മറന്നു .ഓളെ പോലെ തലതിരിഞ്ഞ ഒരു പാട്ടുകാരൻ ചെക്കനും ഉണ്ട് ട്ടാ ഓൾക്ക് വേണ്ടി ജനിച്ചവൻ,പാട്ടുകാരനും ഡാൻസുകാരിയും കൂടിയാൽ പിന്നെ പറയണ്ട ,ഒരു തല്ലിപ്പൊളി ബൈക്കും കൊണ്ട് നാട് ചുറ്റൽ ആണ് രണ്ടിന്റേം പ്രധാന ഹോബി,

“വീട്ടാര് കൈയ്യോടെ പിടികൂടി രണ്ടിനേം കെട്ടിക്കാൻ ഉള്ള പ്ലാനിങ് തുടങ്ങി ഇപ്പൊ അവസാന ഘട്ടത്തിൽ ആയിട്ടൊ ,കുറച്ചൂടെ ഉള്ളു ഈ കറങ്ങൽ. വൈകാതെ കേട്ട്യോനും കേട്ട്യോളും ആവും”

“സ്വന്തമായി ഒരു അനിയത്തി ഇല്ലാത്തതിനാൽ ഒത്തിരി വിഷമിച്ചിട്ടുണ്ട്, തല്ലുകൂടാൻ അതിനു ദൈവം അഞ്ചുപേരെ തന്നു ഇവളെ പോലെ .

“പ്രവാസത്തിന്റെ ഓരോ നാളും അനുഭവിക്കുന്ന ഒറ്റപെടലിൽ നിന്ന് മാറ്റങ്ങൾ ഉണ്ടായത് അവരിൽ നിന്നും കിട്ടിയ സ്നേഹ നിമിഷങ്ങൾ ആണ്”

“നാട്ടിൽ എത്തി രണ്ടിനേം നേരിൽ കണ്ടപ്പോൾ ന്റെ ബാലൻസ് തീർക്കാൻ എന്നോണം കണ്ണിൽ കണ്ടത് ഒക്കെ വാങ്ങിപ്പിച്ചു കാന്താരി’

“നീ ഏട്ടന്റെ ക്യാഷ് കളയാൻ ആയിട്ട് ഇറങ്ങിയതാണോ പെണ്ണേ ‘ആദ്യമായി കണ്ടപ്പോൾ തന്നെ എങ്ങനെ വെറുപ്പിക്കണോ എന്ന അവളുടെ ചെക്കന്റെ കളിയാക്കിയുള്ള വാക്കിനെ …

“മോനെ അനിയത്തി മാരുടെ അവകാശങ്ങൾ ആണ് ഇതൊക്കെ.ഒരീസം അല്ലെ അത് സാരല്യ ,നീ അസൂയപെടേണ്ട എന്ന വാക്കിനാൽ എല്ലാരേം ചിരിപ്പിച്ചു കാന്താരി .

“കാത്തിരുന്ന അവരുടെ കല്യാണനാൾ.ഒരുപാട് നാളത്തെ ആഗ്രഹം ഇന്ന് പൂവണിയുവാൻ പോവുകയാണ്.അവളുടെ വീട്ടിലേക്കുള്ള യാത്രയിലാണ്.

“ആരും ശ്രദ്ധിക്കുന്നില്ല എന്ന സങ്കടവും ഉള്ളിൽ ഉണ്ട്..അവൾ ആണേൽ ഏട്ടൻ എന്നു പറഞ്ഞു പലരെയും പരിചയപ്പെടുത്തുന്നു.

പലരിലും ഒരു ഇഷ്ടപ്പെടാത്ത രീതിയിൽ ഉള്ള നോട്ടവും പെരുമാറ്റവും.എങ്കിലും അവളുടെ അച്ഛനും അമ്മയും ഏട്ടനും കൂടെ നിർത്തി ഒരു കുടുംബം പോലെ.

“അളിയൻ ചെക്കൻ വന്നു. സന്തോഷത്തോടെയുള്ള നിമിഷങ്ങൾ.അവർ ഒന്നിക്കാൻ ഉള്ള മുഹൂർത്തമായി..

“എല്ലാവരെയും സാക്ഷിയാക്കി അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി സ്വന്തമാക്കി,

അറിയാതെ കണ്ണു നിറഞ്ഞു ഒരു നിമിഷം. സ്നേഹ ബന്ധങ്ങളുടെ സന്തോഷത്തിലും വിഷമത്തിലും മനസ്സും അറിയാതെ തേങ്ങി പോവും എന്ന വാക്ക് സത്യമാക്കും പോലെ.

മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു .ഈ ബന്ധം എന്നും നിലനിൽക്കട്ടെയെന്നും നെറ്റിയിൽ ചാർത്തിയ സിന്ദൂരം എന്നും പൂർണ്ണ ശോഭയിൽ തിളങ്ങി നിൽക്കട്ടെ എന്നും..

ആകെ തിരക്ക് .കുറച്ചു പിറകോട്ട് മാറി നിൽക്കാൻ നോക്കി തിരിഞ്ഞതും അവളുടെ അച്ഛന്റെ വാക്കുകൾ പിടിച്ചു നിർത്തി.

“മോനും കൂടെ അവളുടെ കൈ പിടിചു കൊടുക്ക്. നീ അവൾക്ക് ഏട്ടനും രക്ഷിതാവും ഒക്കെ അല്ലേ”

അവരുടെ കരങ്ങൾ ഒന്നായി ചേർക്കുമ്പോൾ കണ്ണുകളും മനസ്സും ഒരുപോലെ നിറയുകയാണ് സ്നേഹം മാത്രം അല്ലാലോ എന്റെ അനിയത്തി ഒരു കുടുംബം തന്നെ എനിക്ക് സമ്മാനിച്ചല്ലോ എന്നോർത്ത്…

എന്നും സന്തോഷവും സമാധാനവും ഒരുപോലെ ജീവിതത്തിൽ നിറയട്ടെ എന്ന പ്രാർത്ഥനയോടെ. എന്റെ അനിയത്തി കുട്ടിക്ക്..

Leave a Reply

Your email address will not be published. Required fields are marked *