നീയെന്താ പറഞ്ഞു വരുന്നത് എന്റെ ഏട്ടൻ, ഇല്ലാ ഞാനത് വിശ്വസിക്കില്ല നീ കള്ളം..

പ്രതികാരം
(രചന: Aneesha Sudhish)

“നീയെന്നെ ഒരിക്കലെങ്കിലും സ്നേഹിച്ചിരുന്നോ കണ്ണാ?”

അവന്റെ നെഞ്ചില് വിരലോടിച്ചു കൊണ്ട് അവൾ ചോദിച്ചു.

“നിനക്കെപ്പോളെങ്കിലും അങ്ങനെയല്ലാന്ന് തോന്നിയിട്ടുണ്ടോ പാറു …”

“എന്നിട്ടെന്താ കണ്ണാ നീയെനിക്ക് വേണ്ടിയൊരു താലി പണിയാതിരുന്നത്? നിന്റെ കപട പ്രണയത്തിലെ വെറുമൊരു ശരീരം മാത്രമായിരുന്നോ ഞാൻ?” അവളുടെ കണ്ണുനിറഞ്ഞു.

“നീയെന്തൊക്കെയാ പാറു പറയുന്നേ? നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ലെങ്കിൽ ഈ രാത്രി നിന്നോടൊത്ത് ഞാനുണ്ടാകുമായിരുന്നോ?” അവനവളെ വീണ്ടും ചേർത്തു പിടിച്ചു.

“നമ്മുടെ പ്രണയക്കാലം ഓർമ്മയുണ്ടോ നിനക്ക്? ആ പ്രണയം ഇന്നും എന്നിലുണ്ട് ആ പ്രണയം പതിന്മടങ് കൂടിയിട്ടേയുള്ളൂ:

“ഇതിനെയാണോ കണ്ണാ പ്രണയമെന്ന് പറയുന്നത്? ഒരു രാത്രിയുടെ കൂടിച്ചേരലിനെയാണോ പ്രണയമെന്ന് ക വികൾ വാഴ്ത്തി പാടുന്നത്? നീയും ഒരു ക വിയായിരുന്നില്ലേ?

ഒരു പാട് പ്രണയകാവ്യങ്ങൾ എനിക്കായ് നീ രചിച്ചിട്ടില്ലേ? നീയെഴുതിയ ഓരോ വരിയിലും അഗാധമായ പ്രണയധ്വനികളായിരുന്നു .. എന്നിട്ടും…….??

ഞാൻ നിന്നെയും നീ എന്നെയും പ്രണയിച്ച നാളുകളായിരുന്നു അന്നെല്ലാം. കോളേജിലേക്കുള്ള ഇടവഴിയിലെ മൺത്തരികൾ നമ്മുടെ പ്രണയത്തിന്റെ സാക്ഷികളായിരുന്നു.

ഇലഞ്ഞിമരച്ചുവട്ടിലിരുന്ന് നമ്മൾ നെയ്ത സ്വപ്നങ്ങൾക്ക് കൂട്ടായിരുന്നത് ഒരു പിടി ഇലഞ്ഞിപൂക്കളായിരുന്നു.

നീണ്ട അഞ്ചു വർഷത്തെ പ്രണയം… എന്തിനാ കണ്ണാ നീയെന്നിൽ നിന്നും അകന്നത്? ഈയൊരു രാത്രിയ്ക്ക് വേണ്ടിയായിരുന്നോ നീയെന്നെ പ്രണയിച്ചത്?

അഞ്ച് വർഷത്തെ ഗാഢമായ പ്രണയം…. എന്തിന് വേണ്ടി…? എന്തിനു വേണ്ടിയാണ് കണ്ണാ നമ്മൾ പ്രണയിച്ചത്….

ഉറക്കമില്ലാത്ത ഒരു പാട് രാവുകൾ….സ്വയം മറന്നു പോയ ഒരുപാട് നിമിഷങ്ങൾ… എല്ലാം വെറുതെ……

“പാറു എനിക്കറിയാം ഞാൻ ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന്. നിന്നെ മറന്ന് സ്നേഹയുടെ കഴുത്തിൽ താലി ചാർത്തിയത് എന്റെ നിലനിൽപിന് വേണ്ടിയാണ്.

പണം അതെനിക്ക് അത്യാവശ്യമായിരുന്നു. കെട്ടുറപ്പുള്ള ഒരു ജീവിതം അത് സ്നേഹയിലൂടെ എന്റെ ഏട്ടനെനിക്ക് നേടി തന്നു..”

“പണം അത് മാത്രമാണോ ജീവിതം? സ്നേഹത്തിനും ബന്ധത്തിനും ഒരു സ്ഥാനവും ഇല്ലേ”?

“നീയൊന്നു പ്രാക്ടിക്കൽ ആയി ചിന്തിക്കൂ പാറൂ..

വെറുമൊരു ഡിഗ്രി സർട്ടിഫിക്കറ്റ് വെച്ചു നമ്മൾ എന്ത് ചെയ്യാനാ? മാത്രമല്ല എന്റെ ഏട്ടന്റെ വാക്ക് മറികടക്കാൻ എനിക്കാവില്ല..

എനിക്കു വേണ്ടിയാ ഏട്ടൻ വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത്. ഇതാകുമ്പോൾ പണത്തിനു പണം ജോലിക്ക് ജോലി പിന്നെ കൂട്ടിന് നീയും……. ഇനിയെന്താ എനിക്ക് നേടാനുള്ളത്?”

“ശരിയാ…. നിനക്കൊന്നും ഇനി നേടാനും ഇല്ല നഷ്ടപ്പെടാനും ഇല്ല. പക്ഷേ നഷ്ടപ്പെട്ടത് എനിക്കാ എന്റെ ജീവിതം, എന്റെ വീട്ടുകാർ എല്ലാം..

എല്ലാം അവസാനിപ്പിക്കാം എന്ന് പറഞ്ഞു നീ വിളിച്ച ദിവസം നിന്നെ കാണാനായി ഞാൻ നിന്റെ വീട്ടിൽ വന്നു. അന്ന് എനിക്ക് നിന്നെ കാണാനായില്ല. കണ്ടത് നിന്റെ ഏട്ടനെ. നീയില്ലെന്നറിഞ്ഞ് തിരിച്ച് പോകാനിറങ്ങിയ എന്നെ നിന്റെ ഏട്ടൻ…”

“നീയെന്താ പറഞ്ഞു വരുന്നത്…?? എന്റെ ഏട്ടൻ…, ഇല്ലാ ഞാനത് വിശ്വസിക്കില്ല.. നീ കള്ളം പറയാ…” അവൻ ചാടിയെഴുന്നേറ്റു.

“എനിക്കറിയാം നീയിത് വിശ്വസിക്കില്ലാന്ന്…. നീ പറഞ്ഞു നിന്റെ ഏട്ടനെ ഞാൻ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട്. നിന്റെ ഏട്ടൻ ചെയ്ത തെറ്റിനെ ഞാൻ പൊറുത്തു, മറന്നു..

മ ദ്യ ത്തിന്റെ പുറത്ത് ഏട്ടന് പറ്റിയ വെറുമൊരു അബദ്ധമായി ഞാനതിനെ കണ്ടു. കാരണം നിന്നെ നഷ്ടപ്പെട്ടതിൽ വലുതല്ലായിരുന്നു എനിക്ക് മറ്റൊന്നും.

പക്ഷേ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിന്റെ ഏട്ടന്റെ ഒരു കോൾ എനിക്ക് വന്നു. അദ്ദേഹത്തിന് എന്നെ അനുഭവിച്ച് മതിയായില്ലാന്ന്…..

വരില്ലാന്ന് തീർത്ത് പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി. എന്നാൽ എന്നെ നടുക്കിയത് ഫോണിലേക്ക് വന്ന ആ വീഡിയോ ആയിരുന്നു.”

“വീഡിയോ ?” അവൻ സംശയ രൂപത്തിൽ ചോദിച്ചു.

“അതെ നിന്റെ ഏട്ടൻ എന്നെ നശിപ്പിച്ചതിന്റെ തെളിവ്. അതും കാണിച്ച് ഒരിക്കലല്ല പല തവണ പലർക്കും ……” അവളുടെ വാക്കുകൾ മുറിഞ്ഞു..

“നിനക്കറിയോ എന്റെ അമ്മയെങ്ങനെയാ മരിച്ചതെന്ന്? സ്വന്തം മകൾ പി ഴച്ച് പോയതിൽ മനം നൊന്ത് ഹൃദയം പൊട്ടിയാണ് എന്റെ അമ്മ മരിച്ചത്. നാണക്കേട് സഹിക്കാനാകാതെ അച്ഛൻ ആ ത്മഹത്യ ചെയ്തു.

ചേച്ചി പി ഴച്ചതുകൊണ്ട് അനിയൻ ഇന്നീ നഗരത്തിലെ ഏറ്റവും വലിയ ഗു ണ്ടയായി….. മ ദ്യ ത്തി നും മ യ ക്കു മ രുന്നിനും അടിമയായ അവൻ ഇന്നെവിടെയാണെന്നു പോലും എനിക്കറിയില്ല.

ഞാൻ ഇങ്ങനെ ആയതിലോ എന്റെ ജീവിതം നശിച്ചതിലോ ഞാൻ തളർന്നില്ല. എന്റെ വിധിയാണെന്ന് കരുതി സമാധാനിച്ചു. ഒരു പെണ്ണിന് അവളുടെ ചാ രി ത്രം ഒരിക്കൽ നഷ്ടപ്പെട്ടാൽ അത് പിന്നീടൊരിക്കലും നേടാനാകില്ല.

എന്നിട്ടും ഞാൻ സമാധാനിച്ചു പക്ഷേ കണ്ണാ, എന്നെ ഏറ്റവും തളർത്തിയത് എന്താണെന്നറിയോ? എന്റെ അനിയനും ഞാൻ കീഴടങ്ങേണ്ടി വന്നപ്പോൾ……

“മറ്റുള്ളവർക്ക് മുന്നിൽ തുണിയഴിച്ച നീ എന്റെ മുന്നിൽ മാത്രമായിട്ടെന്തിനാ നല്ലപിള്ള ചമയുന്നേയെന്ന് ചോദിച്ചപ്പോൾ ….”

ആ ത്മ ഹത്യ ചെയ്യാൻ പലതവണ ശ്രമിച്ചതാ പക്ഷേ ദൈവം എന്നെ അതിലും കൈ വിട്ടു. മധുവിധു ആഘോഷിച്ച് പല രാജ്യങ്ങളിലായി നീ സഞ്ചരിച്ചപ്പോൾ ഞാനിവിടെ ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരിക്കായിരുന്നു.

അവൾ ഏന്തി ഏന്തി കരഞ്ഞു..

“പാറു നിന്നോട് ഞാൻ….. ക്ഷമ ചോദിക്കാൻ പോലും….. എനിക്ക് അർഹതയില്ലാതെ പോയല്ലോ” അവൻ അവളുടെ കാലിൽ പിടിച്ചു കരഞ്ഞു.

അവൾ ആ കാലുകൊണ്ട് അവനെ തള്ളിയിട്ടു.

“പാറൂ….”

അതേടാ പാറു തന്നെ നീയെന്താ കരുതിയേ നിന്നോടുള്ള പ്രണയം മൂത്താണ് ഞാൻ വന്നതെന്നോ? നിന്നോടും നിന്റെ ഏട്ടനോടും പ്രതികാരം ചെയ്യാൻ വേണ്ടി തന്നെയാ ഞാൻ വന്നത്.

അതിനു വേണ്ടിയാ നിന്റെ ഓഫീസിൽ തന്നെ ഞാൻ ജോയിൻ ചെയ്തത്. നിന്റെ ഏട്ടനെ കാണണ്ടേ നിനക്ക്? നീയാ മൂലക്കിരിക്കുന്ന പെട്ടി തുറന്നു നോക്ക് ” അവൾ ആക്രോശിച്ചു.

കണ്ണൻ പേടിയോടെ അവളെ നോക്കി അതു വരെ കണ്ട ഭാവമായിരുന്നില്ല അവളുടേത്…

“ചെല്ലടാ ചെന്ന് നോക്ക് …..” അവൾ നിന്ന് കിതച്ചു.

കണ്ണൻ ചെന്ന് പെട്ടി തുറന്നു.. അതിൽ ശരീരത്തോടൊപ്പം തന്റെ ഏ ട്ടന്റെ ത ല …..

“ഏട്ടാ…..” അവൻ അലറി വിളിച്ചു കൊണ്ട് വാതിലിനടുത്തേയ്ക്കോടി..

വാതിൽ തുറക്കാനായില്ല. വാതിലിൽ തട്ടി വിളിച്ചു ആരെങ്കിലും രക്ഷിക്കണേ…..

പെട്ടെന്ന് അവന്റെ ചുമലിൽ അവളുടെ കൈ പതിഞ്ഞു. “നീയിവിടെ കിടന്ന് എത്ര അലറി വിളിച്ചാലും കാര്യമില്ല. ഇന്നീ വീട്ടിൽ നമ്മൾ രണ്ടു പേരും മാത്രം. ഈയൊരവസരത്തിനു വേണ്ടിയാണ് നിന്നെക്കൊണ്ട് ഈ എസ്റ്റേറ്റ് ബംഗ്ലാവ് ഞാൻ വാങ്ങിപ്പിച്ചത് തന്നെ”

പാറൂ എന്നെ ഒന്നും ചെയ്യല്ലേ… ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഏട്ടൻ ചെയ്തതിന് നീ പകരം വീട്ടിയതല്ലേ…….? പ്ലീസ് പാറു.. എന്റെ മോളെ ഓർത്തെങ്കിലും എന്നെ വെറുതെ വിടൂ പ്ലീസ്….” അവൻ കൈകൂപ്പി കരഞ്ഞുകൊണ്ട് പറഞ്ഞു.

ഞാൻ നിന്നെ ഒന്നും ചെയ്യില്ല കണ്ണാ… കാരണം ഒരിക്കൽ ഞാനെന്റെ ജീവനേക്കാളേറെ നിന്നെ സ്നേഹിച്ചതാ.. നീ തിരിച്ചു പൊയ്ക്കോ….. അതും പറഞ്ഞ് അവൾ വാതിൽ തുറന്നു കൊടുത്തു.

അവൻ പുറത്തേക്കിറങ്ങാൻ തുടങ്ങി

“പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി നീയറിഞ്ഞോ നിനക്കെന്നും നിന്റെ ഏട്ടന്റെ ഉച്ചിഷ്ടം ഭക്ഷിക്കാനാണല്ലോ വിധി.” എന്റെ സ്നേഹത്തെ തട്ടിക്കളഞ്ഞ് നീ സ്നേഹയുടെ പണത്തിന് പുറകെ പോയതല്ലേ…

അവൾ വെറുമൊരു കറിവേപ്പില മാത്രം. നിന്റെ ഏട്ടൻ ചവച്ചു തുപ്പിയ വെറുമൊരു കറിവേപ്പില…” അവൾ ആർത്തു ചിരിച്ചു .

“ഇല്ലാ…നീ നുണ പറയാ…നിന്നെ ഞാനിന്ന് കൊ ല്ലും” അതും പറഞ്ഞ് അവൻ അവളുടെ കഴുത്തിൽ ഞെക്കിപിടിച്ചു. അവൾ സർവ്വ ശക്തിയുമെടുത്ത് അവനെ തള്ളി മാറ്റി….

“നീ പോയി നിന്റെ ഭാര്യയോട് ചോദിക്ക്. അവളുടെ സ്വത്തിലായിരുന്നു നിന്റെ ഏട്ടന്റെ കണ്ണ് അത് നിന്നിലൂടെ അയാൾ നേടി.

നീയിപ്പോൾ പറഞ്ഞില്ലേ നിന്റെ മോളെ ഓർത്തെങ്കിലും നിന്നെ ഒന്നും ചെയ്യരുതെന്ന് അനാഥാലയത്തിൽ നിന്നും എടുത്തു വളർത്തിയ അവൾ നിന്റെ ഏട്ടന്റെ കുഞ്ഞാ… നിന്റെ ഭാര്യയിൽ ഏട്ടന് പിറന്ന കുഞ്ഞ് .

അവിവാഹിതയായ മകൾ അമ്മയായപ്പോൾ അവളെ നിന്റെ തലയിൽ കെട്ടി വച്ചതാ സ്നേഹയുടെ അച്ഛനും നിന്റെ ഏട്ടനും. ആ അച്ഛനറിയാത്ത ഒരു കാര്യമുണ്ട് അത് നിന്റെ ഏട്ടന്റെ കുഞ്ഞാണെന്ന്. അയാളുടെ മ ര ണവും നിന്റെ ഏട്ടന്റെ കൈ കൊണ്ടായിരുന്നു.

ഇപ്പോൾ നീ കരുതുന്നുണ്ടാകും ഏട്ടന് തന്നെ അവളെ വിവാഹം കഴിക്കാമായിരുന്നില്ലേ എന്ന്. നിന്റെ ഏട്ടനാണ് സ്നേഹയെ ചതിച്ചതെന്നറിഞ്ഞാൽ നിന്റെ ഏട്ടനെ എന്നേ അയ്യാൾ തീർത്തേനെ.

നിനക്കൊരിക്കലും ഒരു കുഞ്ഞുണ്ടാവില്ലെന്നറിഞ്ഞ ഏട്ടനാണ് അനാഥാലയത്തിൽ അയാൾ ഏൽപ്പിച്ച കുഞ്ഞിനെ നിങ്ങൾക്കായി കണ്ടെത്തിയത്.”

“നിർത്തൂ പാറൂ ഇനിയും ഈ അസത്യങ്ങൾ കേൾക്കാനുള്ള ത്രാണിയെനിക്കില്ല” അവൻ നിന്ന് കിതച്ചു.

“ഇതെല്ലാം സത്യമാണോ അസത്യമാണോയെന്ന് നീ നിന്റെ ഭാര്യയോട് തന്നെ ചോദിക്ക് ” അതും പറഞ്ഞ് അവനെ പുറത്തേക്ക് തള്ളിയവൾ വാതിലടച്ചു.

പിറ്റേന്ന് മാധ്യമ പ്രവർത്തകർക്ക് ചാകര തന്നെയായിരുന്നു. “ഭാ ര്യ യെയും വെ ട്ടി ക്കൊ ന്ന മാനസികനില തെറ്റിയ യുവാവ് അറസ്റ്റിൽ ”

അതിനു താഴെയായി വേറൊരു വാർത്തയും.. “പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാനാകാത്ത കത്തിക്കരിഞ്ഞ മ നു ഷ്യ ശ രീ രം നഗരത്തിലെ ച വ റ്റു കുട്ട യിൽ നിന്നും ക ണ്ടെത്തി……”

ഈ സമയം പാറു പോവുകയായിരുന്നു പുതിയ പേരിൽ …… പുതിയൊരു രൂപത്തിൽ….

തന്നെ ഒരാളും തിരിച്ചറിയാത്ത മറ്റൊരു നാട്ടിലേക്ക് പുതിയൊരു ജീവിതത്തിലേക്ക് …..

Leave a Reply

Your email address will not be published. Required fields are marked *