കുഞ്ഞു കുഞ്ഞു പിണക്കങ്ങൾ
(രചന: Ajith Vp)
“എന്താടാ എന്താ പറ്റിയെ…. പാറു കുറെ വിളിച്ചിരുന്നു…. നീ ബ്ലോക്ക് ചെയ്തു എന്നൊക്കെ പറഞ്ഞു ഒത്തിരി കരഞ്ഞു…”.
“ചുമ്മാ വെറുതെ വട്ടാക്കുവാ അതാ….”
“എടാ അത് സ്നേഹം കൊണ്ട് അല്ലേ…. ഇങ്ങനൊരു പെണ്ണിനെ കിട്ടണേൽ നീ ഭാഗ്യം ചെയ്യണം…..”
“എടാ അവൾ നല്ല കുട്ടി ആണ് പാവമാണ്…. കുറച്ചു കാന്താരി ആണ്…. എല്ലാം എനിക്ക് ഇഷ്ടമാണ്…. പക്ഷെ ഫോൺ വിളിച്ചു കഴിഞ്ഞു അവൾക്ക് എങ്ങോട്ട് എങ്കിൽ പോകാൻ ഉണ്ടേൽ ഒറ്റ പോക്കാണ്….
കയ്യിൽ ഇരിക്കുന്ന ഫോൺ ഒന്ന് കട്ട് ചെയ്യാൻ ഉള്ള മര്യാദ കാണിക്കില്ല…. പിന്നെ ഞാൻ ഇവിടെ ഇരുന്നു ഹലോ ഹലോ വെച്ചോണ്ട് ഇരിക്കും….അതാ….”
“എടാ അതൊക്കെ ഒരു കാരണം ആണോ…. നിന്റെ ലൈഫ് എങ്ങനെ ഇരുന്നത് ആണ്…. ഇപ്പൊ ഇങ്ങനെ ആവാൻ കാരണം അവൾ അല്ലേ….
നിന്റെ ലൈഫിൽ വന്നവർ നിന്നെ പറ്റിച്ചിട്ടു പോയപ്പോൾ… പിന്നെ ഇവൾ അല്ലേ ശെരിക്കും ധൈര്യം തന്നു കൂടെ ചേർത്ത് പിടിച്ചത്…..”
“എടാ അതൊക്കെ ശെരിയാണ്….. പക്ഷെ നല്ല ഡ്യൂട്ടി ടൈമിൽ വിളിച്ചിട്ട് മനസ്സ് മടുപ്പിക്കുവാ…. ഇങ്ങനെ ഓരോന്ന് പറഞ്ഞു…. പിന്നെ ഡ്യൂട്ടി ചെയ്യാൻ ഉള്ള മൂഡ് പോലും പോകും…. അതാ….”
“എടാ ഇങ്ങനെ ചെറിയ കാര്യങ്ങൾക്ക് നീ ഈ കുഞ്ഞു പിള്ളേരെ പോലെ….. കഷ്ടം…. രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും പിണക്കവും….ബ്ലോക്ക് ചെയ്ത്തും….
എന്നിട്ട് ഒരുത്തി കിടന്നു കരയാനും…നിന്നെയൊക്കെ തല്ലി കൊല്ലണം….പോയി ബ്ലോക്ക് മാറ്റി…. ആ കൊച്ചിനോട് കുറച്ചു നേരം നല്ല രീതിയിൽ സംസാരിച്ചു പിണക്കം എല്ലാം മാറ്റാൻ നോക്ക്….”
“ബ്ലോക്ക് മാറ്റാം കുറച്ചു കഴിയട്ടെ…..”
“എടാ നിങ്ങൾ രണ്ടും നന്നാവില്ല….. ഇനി അവൾ എന്നെ വിളിച്ചു കരഞ്ഞോണ്ട് വന്നാൽ ഞാനും നിങ്ങളെ രണ്ടു പേരെയും ബ്ലോക്ക് ചെയ്യും….”
പാറുന് ജോലി ഉള്ള ദിവസങ്ങളിൽ കുഴപ്പമില്ല… ഒന്നേൽ ജോലിക്ക് പോകുമ്പോൾ…… പിന്നെ ഇടക്ക് ലഞ്ച് ബ്രേക്ക് ആവുമ്പോൾ…
പിന്നെ ജോലി കഴിഞ്ഞു വീട്ടിലോട്ട് പോകുമ്പോൾ…. പിന്നെ ഭക്ഷണം എല്ലാം കഴിച്ചു കിടക്കുമ്പോൾ…. അങ്ങനൊക്കെയാണ് പാറു എന്നെ വിളിക്കുക പതിവ്
പക്ഷെ ഞായറാഴ്ച അവൾ എഴുന്നേൽക്കുമ്പോൾ മുതൽ തുടങ്ങും വിളിക്കാൻ….. ഞാൻ അതുകൊണ്ട് മിക്കപ്പോഴും ശെനിയാഴ്ച വൈകിട്ട് നെറ്റ് ഓഫ് ചെയുകയാണ് പതിവ്…. എന്നിട്ട് അവളോട് വൈഫൈ കട്ട് ആയതു എന്ന് കള്ളം പറയും….
അപ്പൊ മൊബൈലിൽ നെറ്റ് ഇല്ലേ എന്ന് ചോദിക്കുമ്പോൾ….. താമസിക്കുന്ന സ്ഥലത്തു വൈഫൈ ഫ്രീ ആണ് അപ്പൊ വെറുതെ മൊബൈലിലെ നെറ്റ് തീർക്കണ്ടല്ലോ എന്ന് ഓർത്തു ആണെന്ന് പറഞ്ഞു രക്ഷപെടും
ഇല്ലേൽ നെറ്റ് ഓൺ ചെയ്തു വെച്ചാൽ…. ഞായറാഴ്ച അവൾ ഒൻപതു മണി കഴിയും എഴുന്നേൽക്കും എങ്കിലും….
ഇവിടെ ആറര ആവുള്ളു….നല്ല തണുപ്പ് ആയതുകൊണ്ട് ഞാൻ ഏഴര കഴിഞ്ഞ് എഴുനേൽക്കുക…… അവൾ സൺഡേ ഫ്രീ ആണെകിലും എനിക്ക് ഡ്യൂട്ടിക്ക് പോകണമല്ലോ…
അവൾ എഴുന്നേൽക്കുമ്പോൾ മുതൽ തുടങ്ങും വിളിക്കാൻ….. പിന്നെ കഴിഞ ഒരാഴ്ച ഉള്ള വിശേഷങ്ങൾ ഓരോ കാര്യങ്ങൾ ഓരോ ദിവസം പറഞ്ഞു തീർക്കുന്നത് ആണെകിലും പിന്നെയും പറയും…..
ഞായറാഴ്ച വീട്ടിൽ എന്തൊക്കെ വാങ്ങി ആരൊക്കെ വന്നു… എന്ന് വരെ എല്ലാം പറഞ്ഞു കഴിഞ്ഞാലേ അവൾക്ക് സമാധാനം ഉള്ളു
പിന്നെ ഇപ്പൊ പുതിയതായി തുടങ്ങിയതാണ് ഒരു പ്രേത്യേക സ്വഭാവം….അവൾ ഫോൺ വിളിച്ചാൽ കട്ട് ചെയ്യില്ല….. അവൾക്ക് അറിയാം എന്റെ കയ്യിൽ മൊബൈൽ ഉണ്ടാവില്ല….. ഞാൻ ഹെഡ്സെറ്റിൽ ആണ് സംസാരിക്കുന്നത് എന്ന്…. എന്നിട്ടും കട്ട് ചെയ്യാതെ പോകും….
ഞാൻ ഡ്യൂട്ടി ടൈമിൽ….ഞാൻ മാത്രം അല്ല മിക്കവാറും എല്ലാവരും…. ഹെഡ്സെറ്റ് വെച്ചു പാട്ട് കേട്ടാണ് വർക്ക് ചെയുക….
അത് എന്താ എന്ന് വെച്ചാൽ ഒരുപാട് പേഷ്യന്റിന്റെ കൂടെയും മരുന്നുകളുടെ മണവും അടിച്ചു ഉള്ള ഡ്യൂട്ടി അല്ലേ….. അതിന്റെ ഇടയിൽ ഒരു ടെൻഷൻ കുറയാൻ
അപ്പോഴാണ് ഇവളുടെ ഈ പരുപാടി…. ഫോൺ കട്ട് ചെയ്യാതെ പോകുന്നത്…. അവൾ വിളിക്കുമ്പോൾ ആ കാൾ എടുത്താൽ പാട്ട് കട്ട് ആയി പോകും…. അവൾ കട്ട് ചെയ്യാതെ പോകുമ്പോൾ ഞാൻ…. എന്റെ കയ്യിൽ എന്തെകിലും വർക്ക് കാണും….
അത് മാറ്റി വെച്ചിട്ട് ഗ്ലൗസ് എല്ലാം ഊരി മാറ്റി…. എന്നിട്ട് പോയി ഫോൺ കട്ട് ചെയ്തിട്ട്…. പാട്ട് എല്ലാം ഓപ്പൺ ആക്കി വന്നു…. വീണ്ടും ഗ്ലൗസ് എല്ലാം ഇട്ട് ഡ്യൂട്ടി തുടങ്ങുമ്പോൾ പിന്നെയും വരും കാൾ…
അത് അവളോട് കുറെ വട്ടം പറഞ്ഞു…. എന്നിട്ടും തുടർന്നു വന്നപ്പോഴാണ് ഇങ്ങനെ കലിപ്പ് ആയി ഒരു വട്ടം വാട്സ്ആപ്പ് മാത്രം ബ്ലോക്ക് ചെയ്തത്….. പിന്നെ മെസ്സഞ്ചറിൽ വന്നു… ഇനി അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞു സോറി പറഞ്ഞപ്പോൾ വീണ്ടും ബ്ലോക്ക് മാറ്റിയത്…
അത് കഴിഞ്ഞു കുറച്ചൂടെ സ്നേഹം കാണിച്ചു തുടങ്ങിയപ്പോൾ വീണ്ടും തുടങ്ങി ഈ പണി….
എന്താടി ഇങ്ങനൊക്കെ എന്ന് ചോദിച്ചപ്പോൾ ആ കാന്താരി പറയുവാ “”ഇതൊക്കെ അല്ലേ ഏട്ടാ രസം എന്ന്””…. അവൾ എന്നെ വെറുതെ പൊട്ടൻ ആക്കുവാ എന്ന്…. തോന്നിയത് കൊണ്ടാണ് ഞാൻ വീണ്ടും എല്ലാത്തിലും അവളെ ബ്ലോക്ക് ചെയ്തത്…
ഞാൻ അങ്ങനെ എല്ലാത്തിലും ബ്ലോക്ക് ചെയ്തത് കൊണ്ട് അത് അവൾക്ക് ഒട്ടും സഹിക്കാൻ ആയില്ല…. അതാണ് എന്റെ കൂട്ടുകാരന്റെ മെസ്സഞ്ചറിൽ വിളിച്ചത്…. അവനോട് എന്റെ കാര്യം പറഞ്ഞു കരഞ്ഞു എന്ന് കേട്ടപ്പോൾ വിഷമം ആയി….. എന്നാലും കുറച്ചു കഴിയട്ടെ അല്ലേ…..
രണ്ടു ദിവസം അങ്ങനെ ഇരിക്കട്ടെ അത് കഴിഞ്ഞു ബ്ലോക്ക് മാറ്റാം അല്ലേ…
രണ്ടു ദിവസം എന്ന് വിചാരിക്കുന്നു… പക്ഷെ എന്റെ സ്വഭാവം അല്ലേ…. എനിക്ക് എന്റെ പാറു മാത്രം അല്ലേ ഉള്ളു…. അതുകൊണ്ട് ചിലപ്പോൾ ഇപ്പൊ തന്നെ വിളിക്കുട്ടോ…