കല്യാണത്തിന് മുന്നേ
(രചന: Ajith Vp)
“എടി ഞാൻ വരുന്നില്ലാട്ടോ…. നീ അവരുടെ കൂടെ പോയാൽ മതി… “
“എന്താ ഏട്ടാ ഇങ്ങനെ… “
“എടി പൊട്ടി ഞാൻ നിനക്ക് ഉള്ളത് എല്ലാം കൊണ്ടുവന്നിട്ടുണ്ട്…. അത് ഞാൻ പിന്നെ തരാം…. “
“അത് കല്യാണം കഴിഞ്ഞു അല്ലേ… ഇപ്പൊ കൂടെ വാ”
“പൊക്കോ ഞാൻ എങ്ങും ഇല്ല… നിങ്ങളുടെ പെണ്ണുങ്ങളുടെ കൂടെ ഡ്രസ്സ് എടുക്കാൻ വന്നാൽ വട്ടാകും … “
“എങ്കിൽ ഞാൻ അവിടെ ചെന്നിട്ട് വീഡിയോ കാൾ വിളിക്കാമെ…. “
“ഓക്കേ നീ എന്തെകിലും ചെയ്യൂ…. “
എങ്കിൽ പോയിട്ട് വരാട്ടോ….ഏട്ടാ…. ദേഷ്യപ്പെടല്ലേ….”
“കല്യാണം എല്ലാം വീട്ടുകാർ ഉറപ്പിച്ചു വെച്ചിട്ടാണ്… നാട്ടിലോട്ട് വരാൻ പറഞ്ഞു നിർബന്ധിച്ചുകൊണ്ടിരുന്നത്… പെണ്ണിന്റ ഫോട്ടോയും എല്ലാം അയച്ചു തന്നു…
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വിളിയും പറച്ചിലും എല്ലാം ഉണ്ടായിരുന്നു… അവളോട് എന്നും സംസാരിക്കും തോറും…. എത്രയും പെട്ടന്ന് നാട്ടിൽ പോയി അവളെയൊന്ന് കാണണം എന്ന് തോന്നിയിരുന്നു…”
അങ്ങനെയാണ് ഒരുപാട് ആഗ്രഹിച്ചിരുന്ന ലീവ് കിട്ടിയത്…. ലീവ് അനുവദിച്ചിട്ടുണ്ട് എന്ന് അറിയിപ്പ് കിട്ടിയപ്പോൾ മുതൽ അവൾക്ക് ഉള്ള സാധങ്ങൾ വാങ്ങാൻ തുടങ്ങിയതാണ്…
ഒന്നും വാങ്ങിയിട്ടും ഒരു തൃപ്തി കിട്ടുന്നില്ല… അങ്ങനെ പലതും മാറി മാറി വാങ്ങി…
കുറെ അങ്ങനെ മാറി വാങ്ങിയാണ് അവൾക്കായി ഉള്ള കുറച്ചു സാധനങ്ങൾ റെഡിയാക്കി വെച്ചത്… അതൊക്കെ ആയിട്ട് നാട്ടിലോട്ട് പോയപ്പോൾ… ഒരുപാട് മോഹങ്ങൾ ഉണ്ടായിരുന്നു….
നാട്ടിൽ ചെന്നാൽ കുറച്ചു ദിവസമേ ഉള്ളു കല്യാണത്തിന്…. അതിനു മുന്നേ അവളുമായി കുറച്ചു സ്ഥലങ്ങളിൽ പോകണം…. കല്യാണം കഴിഞ്ഞുള്ള ആഗ്രഹങ്ങൾ പറയണം എന്നൊക്കെ
അങ്ങനെ നാട്ടിൽ ചെന്ന് ഇറങ്ങിയപ്പോൾ തന്നെ അവളെ വിളിച്ചു പിറ്റേന്ന് കാണാം എന്ന് പറഞ്ഞു…അപ്പൊ അവൾ പറഞ്ഞു ഏട്ടനും വന്നോ ഞങ്ങൾ നാളെ സ്വർണം എടുക്കാൻ പോകുവാ എന്ന്….
അപ്പൊ അവിടെ വെച്ചു കാണുകയും ചെയ്യാം…. നമുക്ക് ഒന്നിച്ചു സെലക്ട്ട് ചെയ്യുകയും ചെയ്യാം എന്ന്… അയ്യോ അത് വേണ്ടേ എന്ന് പറഞ്ഞു അന്നത്തെ കാഴ്ച്ച വേണ്ട എന്ന് വെച്ചു…
പിന്നെ പിറ്റേന്ന് അവളോട് അവളുടെ വീട്ടിൽ അവളുടെ റിലേറ്റീവ് കുറെ വന്നിട്ടുണ്ട് എന്ന് പറഞ്ഞു അന്നും കാണാൻ പറ്റിയില്ല…. അന്ന് രാത്രിയിൽ വിളിച്ചപ്പോഴാണ് അവൾ പറഞ്ഞത്
“”ഇവിടുന്നു നാളെ ഡ്രസ്സ് എടുക്കാൻ ചെല്ലുന്നുണ്ട് എന്ന് പറഞ്ഞത്…”
“””അമ്മയോട് നിങ്ങൾ ഡ്രസ്സ് എടുക്കാൻ പോയാൽ പോരെ “”എന്ന് ചോദിച്ചപ്പോൾ അവൾ ഇല്ലേൽ എങ്ങനെ അവളുടെ ഇഷ്ടം അറിയുക എന്ന് ചോദിച്ചത്””
അങ്ങനെ അന്നും അവളെ ഒന്ന് ഒറ്റക്ക് കിട്ടില്ലല്ലോ…. നാളെയും കാണാൻ പറ്റില്ലല്ലോ… എന്ന് ഓർത്തപ്പോഴാണ്… അവളുടെ ഈ വിളി…
പെണ്ണുങ്ങളുടെ കൂടെ ഡ്രസ്സ് എടുക്കാൻ പോയാൽ അറിയാല്ലോ അവസ്ഥ അതും കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോയാൽ എന്താകും അവസ്ഥ…
ഇനി എന്താണെകിലും കല്യാണം കഴിഞ്ഞു അവളുടെ കൂടെ മൊത്തം ഞാൻ ഉണ്ടാവണം അതുകൊണ്ട് ഇപ്പോഴേ പോയി… അതിനു നിന്നു കൊടുക്കണോ…
അതുകൊണ്ട് അത് ഒഴിവാക്കി പിന്നെ അവൾ വീഡിയോ കാൾ വിളിക്കാം എന്ന് പറഞ്ഞപ്പോൾ ദേഷ്യം കാണിച്ചത് ഇത്രയും ദിവസം ആയി നാട്ടിൽ വന്നിട്ട് എന്നിട്ട് പോലും ഒന്ന് ഒറ്റക്ക് കാണാൻ പറ്റാത്തതിന്റെ രോദനം
ഒരു കെട്ടാൻ പോകുന്നവന്റെ രോദനം…