നീ എന്റെ ലൈഫിലോട്ട് വന്നതൊക്കെ ഓർമ ഉണ്ടോ, അത് മറക്കാൻ പറ്റുമോ ഏട്ടാ അതല്ലേ..

വന്നു കേറിയ ഭാഗ്യം
(രചന: Ajith Vp)

“എടി നീ എന്റെ നെഞ്ചിലെ രോമം മൊത്തം പറിച്ചു കളയാതെ കാര്യം എന്താ എന്ന് പറ…. “

“എന്ത് കാര്യം…. “

“എന്തോ പറയാൻ ഉണ്ടല്ലോ എന്റെ പാറുന്… അല്ലേൽ ഇങ്ങനെ വലിച്ചു പറിക്കില്ലല്ലോ… “

“അത് ഒന്നും ഇല്ല ഏട്ടാ…. ഞാൻ ഇപ്പൊ ഏട്ടന് ഒരു ബാധ്യതാ ആയി എന്ന് തോന്നുന്നു ഉണ്ടോ…. “

“എന്താടി പാറു നീ ഇങ്ങനൊക്കെ പറയുന്നേ… ഞാൻ നിന്നോട് എന്തെകിലും പറഞ്ഞോ…. എനിക്ക് പറ്റുന്ന പോലെ ഞാൻ നിന്നെ നോക്കുന്നില്ലേ…. “

“അതാണ് ഏട്ടാ എന്റെ വിഷമം…. ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ സൗഭാഗ്യം എനിക്ക് കിട്ടുന്നു…. ഞാൻ ഏട്ടനെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന് ഒരു തോന്നൽ…. “

“എന്തുവാടി ഇത് എന്റെ പാറുട്ടി കരയുന്നോ… കരയല്ലേ… എന്റെ മോളുടെ കണ്ണ് നിറയില്ല… അത് ഞാൻ ആയിട്ട് ഉണ്ടാക്കില്ല എന്ന് വാക്ക് തന്നത് അല്ലേ… എന്നിട്ടും എന്റെ മോള് കരയുന്നോ… കരയല്ലേടാ… മോള് ഇങ്ങോട്ട് ഏട്ടനെ കെട്ടിപിടിച്ചു കിടന്നോ…. “

“ഏട്ടാ ലവ് യൂ…. ഏട്ടാ…. “

“എടി പാറുവേ നീ ഉറങ്ങിയോ…. “

“ഇല്ല ഏട്ടാ…. “

“നീ എന്റെ ലൈഫിലോട്ട് വന്നതൊക്കെ ഓർമ ഉണ്ടോ…. “

“അത് മറക്കാൻ പറ്റുമോ ഏട്ടാ…. അതല്ലേ എന്റെ ജീവിതം ഇങ്ങനെ മാറ്റി മറിച്ചത്  എന്നെ ഇപ്പൊ ഏട്ടൻ ഇങ്ങനെ സഹിക്കേണ്ടി വന്നത്…. “

“എന്താടാ ഇങ്ങനൊക്കെ… “

ജീവിതത്തിൽ ശരിക്കും ഒറ്റപെട്ടു പോയപ്പോൾ …. ഒരു റീലാക്സിന് വേണ്ടിയാണ്…  fb യിൽ എന്തൊക്കെയോ കുത്തിക്കുറിക്കാൻ തുടങ്ങിയത്……

അതിൽ കൂടുതലും മനസ്സിൽ ഞാൻ ഒരു പെണ്ണിനെ കെട്ടിയാൽ എങ്ങനെ ആവണം എന്നും… അവൾ എന്നോട് എങ്ങനെ ആവണം എന്നും… അങ്ങനൊക്കെ ഉള്ള ആഗ്രഹങ്ങൾ ആണ് എഴുതി കൂട്ടിയതൊക്കെയും….

അതിൽ ഉള്ള ഒരു കാര്യം ആയിരുന്നു ഒരു പെൺകുട്ടി ഇങ്ങോട്ട് വന്നു ഇഷ്ടമാണെന്ന് പറഞ്ഞാൽ…. പിന്നെ ഒന്നും നോക്കില്ല… അവളുടെ ജാതിയോ മതമോ സൗന്ദര്യമോ അങ്ങനെ ഒന്നും…. നല്ല ഡ്യൂട്ടിയും അതിന്റെ ഇടയിൽ ടൈം കിട്ടുന്നപോലെ…

അതൊക്കെ  എഴുതി നല്ലരീതിയിൽ പോയികൊണ്ടിരുന്നപ്പോഴാണ് ഇൻബോക്സിൽ ഒരു മെസ്സേജ്…

“”ഹലോ മാഷേ “”…

എന്ന്… തിരിച്ചു ഒരു ഹായ് കൊടുത്തു… ആരാ എന്ന് ചോദിച്ചു…

അതിനുള്ള മറുപടി…

“”ഞാൻ നിങ്ങളുടെ ഒരു കഥകൾ വായിക്കുന്ന ആള്””….

എന്നായിരുന്നു…

“”ഓക്കേ അതിനു സന്തോഷം “”

എന്ന് തിരിച്ചു മറുപടി കൊടുത്തപ്പോൾ… പിന്നെയും വിശേഷങ്ങൾ തിരക്കി ഉള്ള ചോദ്യങ്ങൾ…. അപ്പൊ തിരിച്ചു

“”ഞാൻ ഇൻബോക്സിൽ പെൺകുട്ടികളോട് സംസാരിക്കാറില്ല… എന്റെ കഥകൾ വായിക്കുന്നു എങ്കിൽ അതിനു ഉള്ള പോരായ്മകൾ പറഞ്ഞു തരാൻ വേണേൽ ഇൻബോക്സിൽ വരാം… അല്ലാതെ ഇൻബോക്സിൽ വരരുത് പ്ലീസ്””..

എന്ന് പറഞ്ഞപ്പോൾ….

“”എടൊ മാഷേ  അതിനു ഞാൻ നിങ്ങളോട് കിന്നാരിക്കാൻ വന്നത് അല്ല “”.
ഒരു കാര്യം ചോദിക്കാൻ വന്നതാണ് “””.

അത് കേട്ടപ്പോൾ… കൊള്ളാല്ലോ കാന്താരി എന്ന് ഓർത്തു…

എന്താണ് ചോദിച്ചോളൂ എന്ന് പറഞ്ഞപ്പോൾ…

.”” മാഷേ എനിക്ക് നിങ്ങളെ ഇഷ്ടമാണ്… നിങ്ങൾക്ക് എന്നെ കെട്ടാൻ പറ്റുമോ എന്ന് “”.

അത് കേട്ടപ്പോൾ പെട്ടന്ന് ഞെട്ടിപ്പോയി…. ഇങ്ങനെ ഒരു പെൺകുട്ടി വന്നു പറയുമോ എന്ന് ഓർത്തു…. പിന്നെ അവളോട് ചോദിച്ചു…

എന്താ കുട്ടി ഇങ്ങനൊക്കെ… എന്താ പറ്റിയെ എന്ന്….

അത് ഒന്നുമില്ല മാഷേ…. നിങ്ങളുടെ കഥകളിൽ ഉണ്ടല്ലോ… നിങ്ങളോട് വന്നു.. ഇഷ്ടമാണെന്ന് പറയുന്ന പെണ്ണിനെ നിങ്ങൾ കെട്ടുമെന്ന്….

പിന്നെ നിങ്ങളുടെ കഥകൾ എനിക്ക് ഇഷ്ടമാണ്… ആ കൂടെ നിങ്ങളെയും… പിന്നെ നിങ്ങൾക്ക് അധികം ഡിമാൻഡ് ഒന്നും ഇല്ലല്ലോ….

നിങ്ങൾ പറഞ്ഞതുപോലെ എനിക്ക് അധികം ഗ്ലാമർ ഒന്നും ഇല്ല… അതുകൊണ്ട് ഗ്ലാമർ നോക്കി ആരും വരില്ല… പിന്നെ സ്ത്രീധനം കൊടുക്കാൻ ആണേൽ അതും ഇല്ല…

നിങ്ങളല്ലേ ഇതൊന്നും വേണ്ട എന്ന് എപ്പോഴും പറയുക…. എനിക്ക് ഒന്നും തരാൻ ഇല്ല… നിങ്ങൾ പറയുന്ന പോലെ കുറെ സ്നേഹം ഉണ്ട് അത് മാത്രം…. അത് തരാം….

“കുട്ടി താൻ എന്തൊക്കെയാ ഈ പറയുന്നത്…. താൻ എന്നെ കളിയാക്കുകയാണോ…. “

“അയ്യോ അല്ല മാഷേ…. എനിക്ക് ശരിക്കും നിങ്ങളോട് ഇഷ്ടം തോന്നിയിട്ട് തന്നെയാണ്… പിന്നെ നിങ്ങൾക്ക് എന്നെ ഇഷ്ടമാകുമോ എന്ന് അറിയില്ല….

തന്റെ സ്വഭാവം എനിക്ക് ഇഷ്ടമായി… മനസ്സിൽ ഉള്ളത് തുറന്നു പറയാൻ കാണിച്ച ധ്യര്യം…. പിന്നെ താൻ ഇപ്പൊ പറഞ്ഞതൊക്കെ സത്യസന്ധമാണെൽ….

നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും ഒരു പരിചയവും ഇല്ല… പിന്നെ എങ്ങനെ ഞാൻ തന്നെ കെട്ടാം എന്ന് സമ്മതിക്കും….

അതിനെന്താ ഞാൻ ഇപ്പൊ വീഡിയോ കാൾ വിളിക്കണോ… പിന്നെ എന്റെ കാര്യങ്ങൾ മൊത്തം ഞാൻ പറഞ്ഞാൽ മതിയോ… മാഷ് നാട്ടിൽ എന്നാ വരുക… അതിനു മുന്നേ നമുക്ക് എല്ലാം സംസാരിക്കാം….

ഓക്കേ… വീഡിയോ കാൾ ഒന്നും ഇപ്പൊ വേണ്ട…. നമുക്ക് സംസാരിക്കാം…. തന്റെ നമ്പർ അയക്കു….

അങ്ങനെ അന്ന് തുടങ്ങിയ ഒരു അടുപ്പമാണ്…. കൂടുതൽ അടുത്തപ്പോഴാണ് ഇവൾ എനിക്ക് പറ്റിയ ഒരാൾ ആണെന്ന് മനസിലായത്…. ഒരു പാവം കുട്ടി… അപ്പോഴത്തെ… അല്ലേൽ ഞാൻ എഴുതിയത് കണ്ടപ്പോൾ തോന്നിയ ഒരു….

ഞാൻ കൂടെ നിൽക്കും എന്നുള്ള വിശ്വാസം… എന്താ എന്ന് അറിയില്ല…. അതിപ്പോഴും അവളോട് ചോദിച്ചിട്ട് പറയുന്നില്ല…. എന്നോട് അന്ന് അങ്ങനെ പറയാൻ തോന്നിയത്….

അങ്ങനെ അന്ന് വന്ന ആ മെസ്സേജ്… അവളിപ്പോ എന്റെ കൂടെ…. അവളുടെ പേര് വേറെ ആണെകിലും… അവൾ തന്നെ എന്നോട് പറഞ്ഞത്… ഏട്ടൻ എന്നെ പാറു എന്ന് വിളിച്ചാൽ മതിയെന്ന്..

Leave a Reply

Your email address will not be published. Required fields are marked *