എനിക്ക് ഇപ്പൊ തന്നെ ആവശ്യത്തിൽ കൂടുതൽ ഡ്രസ്സ്‌ ഉണ്ടല്ലോ, പിന്നെ എന്തിനാ ഇത് വാങ്ങിയത്..

കുഞ്ഞു കുഞ്ഞു പരിഭവം
(രചന: Ajith Vp)

“എനിക്ക് ഇപ്പൊ തന്നെ ആവശ്യത്തിൽ കൂടുതൽ ഡ്രസ്സ്‌ ഉണ്ടല്ലോ…. പിന്നെ എന്തിനാ ഇത് വാങ്ങിയത്….”

“അത് വെറുതെ ഇരിക്കട്ടെ…. സാലറി വന്നപ്പോൾ…. അത് ബാങ്കിൽ കേറി എടുത്തിട്ട് ഇറങ്ങിയപ്പോൾ…. ബാങ്കിന്റെ നേരെ ഒപോസിറ്റ് ഷോപ്പിൽ കിടക്കുന്നത് കണ്ടതാണ് ഇത്…. കണ്ടപ്പോൾ ഇഷ്ടം തോന്നി…. അങ്ങനെ വാങ്ങി….”

“ഇപ്പൊ തന്നെ ആവശ്യത്തിനും…. അതിൽ കൂടുതലും ഉണ്ടല്ലോ…. പിന്നെ എന്തിനാ ഏട്ടാ ഇങ്ങനെ പൈസ കളയുന്നത്….”

“ഇത് വെറുതെ പൈസ കളയുന്നത് അല്ലല്ലോ മോളെ…. എനിക്ക് കണ്ടപ്പോൾ ഇഷ്ടപെട്ടത് ഞാൻ വാങ്ങി…. നീ അത് എപ്പോ എങ്കിൽ ഇട്ടാൽ മതി….”

“നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്യൂ…. പക്ഷെ ഒരു കാര്യം ഇങ്ങനെ വെറുതെ പൈസ കളഞ്ഞാൽ…. ഇനിയും നമുക്ക് ജീവിതം ഉള്ളതാണെന്ന് ഓർത്തോ….”

“ഓ ഒരു മാസം സാലറി കിട്ടുമ്പോൾ നിനക്ക് എന്തെകിലും വാങ്ങിയാൽ…. അതിനു പോകുന്ന പൈസ…. അത്രയും കുറച്ചു സേവ് ചെയ്താൽ മതി….”

ഞങ്ങളുടെ പ്രണയം രണ്ടു വീട്ടിലും അറിഞ്ഞപ്പോൾ…. എന്റെ ഒരു ആഗ്രഹത്തിന് വീട്ടുകാർ എതിർത്തു നിൽക്കില്ല എങ്കിലും…. അവളുടെ വീട്ടിൽ നല്ല എതിർപ്പ് ആയിരുന്നു…. കാരണം ഒരേഒരു മോളെ ഉള്ളു….

അവളെ ഒരു ഗൾഫിൽ ജോലി ഉള്ള ആൾക്ക് കല്യാണം കഴിച്ചു കൊടുക്കില്ല…. നാട്ടിൽ ഏതെങ്കിലും സർക്കാർ ജോലിക്കാരനെ കൊടുക്കുള്ളു എന്ന്….

എന്റെ അച്ഛനും അമ്മയും കട്ട സപ്പോർട്ട് തന്നു കൂടെ നിന്നതുകൊണ്ട്…. ഞാൻ അവളോട് ചോദിച്ചു..

“”ഞാൻ വിളിച്ചാൽ നീ എന്റെ കൂടെ വരുമോ എന്ന്….””….

അവൾ വരാം എന്ന് പറഞ്ഞപ്പോൾ…. എനിക്ക് അവൾക്ക് കൊടുക്കാൻ ഉണ്ടായിരുന്ന വാക്ക്…

“”നിന്റെ ഇഷ്ടത്തിന് ഒന്നിനും ഞാൻ ഏതിരു നിക്കില്ല… ഒരിക്കലും ആ കണ്ണുകൾ ഞാൻ ആയിട്ട് നനയാൻ അനുവദിക്കില്ല…. ഒരിക്കലും പട്ടിണി കിടത്തില്ല….എനിക്ക് പറ്റുന്ന പോലെ എല്ലാം നിന്നെ സ്നേഹിക്കും….”””….

അങ്ങനെ അന്ന് എന്റെ വാക്കിന്റെ പുറത്തു എന്നോടൊപ്പം ഇറങ്ങി വന്നവളാണ് ഇവൾ…. എന്റെ ലക്ഷ്മി…. ലെച്ചുട്ടി….

ഇവളെ കൂട്ടികൊണ്ട് വന്നു… രെജിസ്റ്റർ ചെയ്തു…. പിന്നെ ഇങ്ങോട്ട് വരാൻ ഉള്ളത് എല്ലാം റെഡിയാക്കി…. ഇങ്ങോട്ട് കൊണ്ട് വന്നപ്പോഴും…. ഞാൻ എന്റെ വാക്കുകൾ എല്ലാം പാലിച്ചിരുന്നു…

അവൾക്ക് സ്വന്തം അച്ഛനും അമ്മയും അകന്ന് നിൽക്കുന്നു…. എന്നുള്ള ഒരു വിഷമം അല്ലാതെ…. ബാക്കി എന്നോടൊപ്പം വളരെ ഹാപ്പിയായി ഞങ്ങളുടെ ജീവിതം….

ഇവിടെ വന്നിട്ട് ആദ്യത്തെ മാസം കുറച്ചു ബുദ്ധിമുട്ട് വന്നെകിലും…. പിന്നീട് വളരെ നല്ലരീതിയിൽ ജീവിതം മുന്നോട്ടു പോയി…. ഞാൻ ഒറ്റക്ക് ആയിരുന്നപ്പോൾ… സാലറി കിട്ടുന്ന ടൈമിൽ ആ പൈസ എടുത്തു എന്തെകിലും വാങ്ങിയാൽ വാങ്ങി എന്നെ ഉള്ളു…. അതായത് ഞാൻ ആർക്ക് എന്ത് വാങ്ങാൻ….

ഇവൾ കൂടെ വന്നപ്പോഴാണ് ജീവിതത്തിന് ഒരു അർത്ഥം എല്ലാം ഉണ്ടായത്…. അങ്ങനെയാണ് എനിക്ക് സാലറി വരുമ്പോൾ എല്ലാം…. ബാങ്കിൽ കേറി പൈസ എടുത്തിട്ട് ഇറങ്ങുമ്പോൾ…. ഇവൾക്കായ് എന്തെകിലും വാങ്ങാൻ തുടങ്ങിയത്….

ആദ്യമാദ്യങ്ങളിൽ ഇവൾക്കും ഒരുപാട് സന്തോഷം ആയിരുന്നു…. ഞാൻ ഡ്രസ്സ്‌ വാങ്ങിയിട്ട് വരുമ്പോൾ…. പിന്നെ പിന്നെ ഒരുപാട് ഡ്രസ്സ്‌ ആയപ്പോൾ എന്നോട് പലപ്പോഴും പറയാൻ  തുടങ്ങി…

ഇനി മാസം സാലറി കിട്ടുമ്പോൾ ഉള്ള ഡ്രസ്സ്‌ വാങ്ങുന്നത് നിർത്തിക്കോ എന്ന് ….. ആ പൈസ കൂടി നമുക്ക് സേവ് ചെയ്യാം എന്ന്….

പക്ഷെ ഞാൻ അത് നിർത്തിയില്ല…. കാരണം സാലറി വരുന്ന ടൈം…. അത് മാസത്തിൽ ഒരു തവണ… അത് എടുക്കുമ്പോൾ…. നമ്മുടെ വേണ്ടപ്പെട്ടവർക്കായ് എന്തെകിലും വാങ്ങുമ്പോൾ…. അത് നമുക്ക് ഒരു സന്തോഷം അല്ലേ….

അതേപോലെ നമുക്ക് സെലെക്ഷൻ ഒന്നും അറിയില്ലായിരിക്കും… ഒരുപാട് ഡ്രസ്സ്‌ ഭാര്യമാർക്ക് ഉണ്ടാവും….. എന്നാലും നമ്മുടെ കയ്യിൽ പൈസ കിട്ടുമ്പോൾ…. നമ്മൾ ഒരു കർച്ചീഫ് ആണേൽ കൂടി….

വാങ്ങി കൊണ്ടേ കൊടുക്കുമ്പോൾ…. പുറമെ…. ഒരുപാട് ഡ്രസ്സ്‌ ഉണ്ടെല്ലോ എന്നൊക്കെ പറഞ്ഞു… എന്തിനാ ഇങ്ങനെ പൈസ കളയുന്നത്…. എന്നൊക്കെ ചോദിച്ചു ഒരു പരിഭവം കാണിക്കും എങ്കിലും…. ഉള്ളിൽ ഒരു പ്രേത്യേക സന്തോഷം ഉണ്ടാവും…. അല്ലേ…

ഒരു ഭാര്യയും ഭർത്താവും മാത്രം ഉള്ളപ്പോൾ…. ഇങ്ങനെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ അല്ലേ സന്തോഷം നൽകുന്നത്…..

Leave a Reply

Your email address will not be published. Required fields are marked *