(രചന: Ajith Vp)
എടി ദേവൂട്ടി നീ എന്തിനാ ഈ രാത്രി 12 മണിക്ക് അലാറം വെക്കുന്നെ…..
അതോ ഏട്ടാ എനിക്ക് ഇന്നലെ രാത്രി 12 മണി ആയപ്പോൾ മസാലദോശ കഴിക്കാൻ തോന്നി അപ്പൊ ഞാൻ ഏട്ടനെ കുറെ കുലിക്കി നോക്കി ഏട്ടൻ എഴുന്നേറ്റില്ല…. എന്തൊക്കെയോ ഒന്ന് മൂളി എന്നിട്ട് വീണ്ടും കിടന്നു….
അപ്പൊ അലാറം അടിക്കുന്ന സൗണ്ട് കേട്ടാൽ ഏട്ടൻ നേരം വെളുത്തു ജോലിക്ക് പോകണ്ടേ എന്ന് കരുതി പെട്ടന്ന് എഴുനേൽക്കുമല്ലോ… അപ്പൊ ഇന്നലത്തെ പോലെ എന്തെകിലും തോന്നിയാൽ എനിക്ക് പറയാല്ലോ….
എടി കാന്താരി നീ ഗർഭിണി ആണെന്ന് കരുതി ഇങ്ങനെ ഒന്നും കാണിക്കരുത്… എനിക്ക് രാവിലെ ഓഫീസിൽ പോകാൻ ഉള്ളതല്ലേ….
അത് ഞാൻ മാത്രം അല്ലല്ലോ കാരണം നിങ്ങളും കൂടെ അല്ലേ… അപ്പൊ കുറച്ചൊക്കെ നിങ്ങളും അനുഭവിക്കണം….
എടി എന്റെ പൊന്നല്ലേ… നിനക്ക് എന്താ വേണ്ടത് എന്ന് പറയുന്നത് എല്ലാം ഞാൻ വാങ്ങി തരുന്നില്ലേ… പിന്നെ എന്തിനാ മോളെ ഇങ്ങനെ കാണിക്കുന്നേ…
അതെ ഏട്ടാ എനിക്ക് എന്തെകിലും കഴിക്കാൻ തോന്നിയാൽ അപ്പൊ കിട്ടണം…. അല്ലകിൽ പിന്നെ കിട്ടിയാൽ ആ മൂഡ് അങ്ങ് പോകും… പിന്നെ കഴിക്കാൻ തോന്നില്ല….
ഇതെന്റെ ദേവു…. ദേവൂട്ടി… ഒരു പാവം നാട്ടിൻപുറത്തുകാരി കൊച്ച്…. പക്ഷെ എല്ലാവരോടും നല്ല രീതിയിൽ ഇടപെടാനും പെരുമാറാനും നന്നായി അറിയാം….
എല്ലാവർക്കും കൊടുക്കേണ്ട രീതിയിൽ നല്ല ബഹുമാനവും സ്നേഹവും കൊടുക്കുകയും ചെയ്യും…
പക്ഷെ എന്റെ അടുത്ത് ഇവൾ കാണിക്കുന്നേ…. ഇങ്ങനെ ഒരു കാന്താരി…. ചിലപ്പോൾ തോന്നും ഇതിനെ കേട്ടെണ്ടായിരുന്നു എന്ന്…. പക്ഷെ അത് വെറുതെ ആണുട്ടോ…. ഇവളെപോലെ എന്നെ സ്നേഹിക്കാൻ വേറെ ആർക്കും ആവില്ല…. മനസിലാക്കാനും…
എന്റെ ആദ്യത്തെ പെണ്ണുകാണൽ… കാണാൻ പോയത് ഇവളെയും…. പെണ്ണ് കണ്ടു ചായകുടി എല്ലാം കഴിഞ്ഞു ചെറുക്കനും പെണ്ണും എന്തെകിലും ഒന്ന് സംസാരിക്കട്ടെ എന്ന് എല്ലാവരും പറഞ്ഞപ്പോൾ….
ശെരിക്കും പേടിയോടെയും ഭയങ്കര ടെൻഷൻ ആയിട്ടും ആണ് ഇവളുടെ റൂമിൽ ഞാൻ ചെന്നത്…. എനിക്ക് ഇവളെ ഒരുപാട് ഇഷ്ടം ആയതു കൊണ്ട്…. കാരണം കാണാൻ അത്യാവശ്യം കൊള്ളാമായിരുന്നു….
എന്നെ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുക എന്നൊരു മര്യാദ ഉണ്ടല്ലോ… അങ്ങനെ ഞാൻ അവളോട് ചോദിച്ചു “”എന്നെ നിനക്ക് ഇഷ്ടം ആയോ എന്ന് “”….പക്ഷെ അവളുടെ മറുപടി അത് എന്നെ ഞെട്ടിച്ചു കളഞ്ഞു…. കാരണം അവൾ പറഞ്ഞത്….
“”എനിക്ക് നിങ്ങളെ ഇഷ്ടം എല്ലാം ആയി പക്ഷെ പെട്ടന്ന് കുട്ടി ഒന്നും വേണം എന്ന് പറയരുത്… ഒരു രണ്ടു വർഷം കഴിഞ്ഞു മതി എന്ന്“””……
ആദ്യമായി പെണ്ണ് കാണാൻ ചെന്ന എന്നോട് അവൾ ഇങ്ങനെ പറഞ്ഞപ്പോൾ… ആദ്യം അമ്പരന്നു പോയെകിലും…. പിന്നെ അത് എനിക്ക് ഭയങ്കര ഇഷ്ടം ആയി…. ഇങ്ങനെ വേണം പെൺകുട്ടികൾ….
അങ്ങനെ വീട്ടുകാരുടെ എല്ലാം ഇഷ്ടത്തോടെ ഞങ്ങൾ ഒന്നായി…. എല്ലാവരും പറയുന്നതുപോലെ വിവാഹത്തിന് മുൻപ് ഉള്ള പ്രണയം വളരെ മനോഹരം ആയിരിക്കും എന്ന്…
പക്ഷെ അതല്ല ശെരിക്കും വിവാഹം കഴിഞ്ഞു ഭാര്യയെ ഒന്ന് പ്രണയിച്ചു നോക്ക് അതാവും ഏറ്റവും മനോഹരമായ പ്രണയം….
പക്ഷെ അവൾ പറഞ്ഞതുപോലെ രണ്ടു വർഷം ഒന്നും ഇല്ലായിരുന്നു… ഞങ്ങൾ ഒരു വർഷം അടിച്ചു പൊളിച്ചു പ്രണയിച്ചു ജീവിച്ചു… പക്ഷെ ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങളുടെ പ്ലാൻ എല്ലാം തെറ്റി… അവൾ ഗർഭിണി ആയി….
അതിനാണ് എന്നോട് ആ കാന്താരി ഇങ്ങനെ…. ഞാൻ കാരണം ആണ് പെട്ടന്ന് ഇങ്ങനെ ആയതു എന്ന് പറഞ്ഞു… പക്ഷെ എന്തൊക്കെ ആണേലും ഭാര്യ ഗർഭിണി ആയിരിക്കുമ്പോൾ….. അത് എന്തൊക്കെ തിരക്ക് ഉണ്ടായാലും….
അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനും… ആ കുഞ്ഞു വളർന്നു വരുന്നതിനു അനുസരിച്ചു അവളുടെ വയറിൽ തല ചേർത്ത് വെച്ചു…. ആ കുഞ്ഞിന്റെ വളർച്ച അറിയാനും… അതിന്റ അനക്കങ്ങൾ മനസിലാക്കാനും…
അവളുടെ കൂടെ ഒരുപാട് നേരം ഇരിക്കാനും ഏതൊരു നല്ല ഭർത്താവും ആഗ്രഹിക്കും…. അതുപോലെ ഭർത്താവ് കൂടെ വേണം എന്ന് ഭാര്യയും ആഗ്രഹിക്കും… അല്ലേ…?… അതല്ലേ ജീവിതം…
അത് എല്ലാം ഓക്കേ പക്ഷെ എന്റെ കാന്താരിടെ കൂടെ ഇരിക്കാൻ ഞാൻ തന്നെ വേണ്ടേ… ഞാൻ കാരണം അല്ലേ ഇങ്ങനെ ആയതു… അതുകൊണ്ട് അവളുടെ ഇഷ്ടം അത് സാധിച്ചു കൊടുക്കേണ്ടേ….
അപ്പൊ ഞാൻ അങ്ങോട്ട് ചെല്ലട്ടെ… അവളുടെ അടുത്ത ആഗ്രഹം എന്താ എന്ന് നോക്കണ്ടേ…. ഇനി രാത്രി എവിടെ പോയി മസാലദോശ വാങ്ങും എന്ന് അറിയില്ല…. എനിക്ക് ഉണ്ടാക്കാനും അറിയില്ല….
എന്തൊക്കെ ആയാലും എനിക്ക് അവൾ അല്ലേ ഉള്ളു അവൾക്ക് ഞാനും…. അപ്പൊ അത് സാധിപ്പിച്ചു കൊടുക്കണ്ടേ….. ഇനി ഇപ്പൊ നാളെ എന്താകുമോ അവളുടെ ആഗ്രഹം….. രാത്രി പച്ച മാങ്ങാ കഴിക്കാൻ ആണെകിൽ…. അയ്യോ… എന്താ ചെയുക…….