പാറൂന്റെ അടുത്തോട്ടു ചെന്നപ്പോൾ അവൾ കയ്യ് തട്ടി മാറ്റിയിട്ടു കലിപ്പിച്ചു തിരിഞ്ഞു കിടന്നു..

മേക്കാതു
(രചന: Ajith Vp)

“എടി എഴുന്നേറ്റു വാ എന്തെകിലും കഴിക്കണ്ടേ” എന്ന് ചോദിച്ചോണ്ട് പാറൂന്റെ അടുത്തോട്ടു ചെന്നപ്പോൾ അവൾ കയ്യ് തട്ടി മാറ്റിയിട്ടു കലിപ്പിച്ചു തിരിഞ്ഞു കിടന്നു…

” എടി മോളെ എഴുന്നേറ്റു വാ ” എന്ന് പറഞ്ഞു വീണ്ടും വിളിച്ചിട്ടും അനക്കം ഒന്നും ഇല്ല….

“ഓക്കേ എങ്കിൽ നിനക്ക് വേണ്ടേൽ എനിക്കും വേണ്ട ഞാനും പോയി കിടക്കുവാ…. നിന്റെ കൂടെ അല്ല ഹാളിൽ പോയി കിടക്കുവാ….” എന്ന് പറഞ്ഞപ്പോൾ അവൾ എഴുന്നേറ്റു വന്നു…

എന്നിട്ട് വന്നപ്പോഴും മുഖം കുത്തി വീർപ്പിച്ചു പിടിച്ചേക്കുവാ….

” എന്താടാ മോളെ ഒന്ന് ചിരിക്കടി “….

എന്ന് പറഞ്ഞിട്ടും… അങ്ങനെ തന്നെ ഇരിക്കുന്നു…

“ഓക്കേ  നീ ചിരിച്ചോണ്ട് എടുത്തു തരാതെ എനിക്ക് വേണ്ട “

എന്ന് പറഞ്ഞപ്പോൾ… തുടങ്ങി

“ഞാൻ ഒരു ചെറിയ ആഗ്രഹം പോലും പറഞ്ഞാൽ സാധിപ്പിച്ചു  തരില്ലല്ലോ “

എന്നുള്ള പരാതി…

തിരിച്ചു ചോദിക്കണം എന്ന് ഉണ്ടായിരുന്നു…. അപ്പൊ നീ പറയുന്നത് മൊത്തം ചെയ്തു തരുന്നത് ആരാ… തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുന്നത് പോലെ അവൾ പറയുന്നത് എല്ലാം ചെയുകയും വേണം….

എന്നിട്ട് എപ്പോഴും ഇതുപോലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഉണ്ടാക്കി പിണക്കവും….ഇനിയും ദേഷ്യം വേണ്ട എന്ന് വിചാരിച്ചത് കൊണ്ട്….

“അതിന് മോള് പറയുന്നത് എന്താ ഞാൻ ചെയ്യാത്തത് ” എന്ന് ചോദിച്ചത്….

അത് ഇപ്പൊ ഞാൻ ഒരു മേക്കാത് കൂടെ കുത്തണം എന്ന് പറഞ്ഞിട്ട് ഏട്ടൻ സമ്മതിച്ചില്ലല്ലോ…..

അത് എന്റെ പൊന്നു പാറു ഞാൻ സമ്മതിക്കാത്തത് അല്ലല്ലോ…. നീ പോയി കുത്തിക്കോ ഞാൻ വരില്ല എന്ന് അല്ലേ പറഞ്ഞുള്ളു….

“അത് ഏട്ടൻ വരാതെ ഞാൻ എങ്ങനെ ഒറ്റക്ക് പോകുക എന്ന് ചോദിച്ചത് അല്ലേ…”.

“അതിനല്ലേ പാറു ഞാൻ പറഞ്ഞത്…നീ അപ്പുറത്തെ റൂമിലെ ചേച്ചിയെ കൂട്ടിയിട്ടു പോകാൻ എന്ന്….”

“എനിക്ക് ഇങ്ങനെ ഒരാൾ ഉള്ളപ്പോൾ ഞാൻ എന്തിനാ വേറെ ആളെ വിളിക്കുന്നത്…. ഏട്ടൻ വന്നാൽ മതി….”

“എന്റെ പൊന്നു പാറു…. ഒരു വട്ടം മൂക്ക് കുത്താൻ പോയത് അറിയാല്ലോ…”

“അതുപോലെ ഒന്നും ഉണ്ടാവില്ല…. ഇതിപ്പോ കാത് അല്ലേ…. അതുകൊണ്ട് അങ്ങനെ ഒന്നും വരില്ല….”

“എന്നാലും പാറു ഞാൻ വരണോ…. നീ ആ ചേച്ചിയെ കൂട്ടിയിട്ടു പോയാൽ പോരെ….”

“വേണ്ട വരണം എന്ന് പറഞ്ഞാൽ വരണം…. ഇല്ലേൽ ഞാൻ ഇപ്പൊ ഇതൊക്കെ ഇവിടെ ഇട്ടിട്ട് പോകും….”

വേണ്ട ഇവിടെ ഇരിക്ക്…. എന്നിട്ട് ഭക്ഷണം എടുത്തു വെക്ക് കഴിക്കാം…. ഞാൻ വരാം നാളെ…. എന്നെ ഉപദ്രവിച്ചാൽ ഉണ്ടല്ലോ….

“ഇല്ല ഏട്ടാ ഒന്നും ഉണ്ടാവില്ല… എന്റെ ചക്കര ഏട്ടൻ അല്ലേ…. ഉമ്മ…”

“മതി സുഖിപ്പീര്…. ഭക്ഷണം എടുത്തു വെക്ക്…”

കുറച്ചു നാൾ മുന്നേ പാറൂന്റെ ആഗ്രഹം ആയിരുന്നു മൂക്ക് കുത്തുക എന്ന് ഉള്ളത്…. പിന്നെ എനിക്കും മൂക്ക് കുത്തിയ പെൺകുട്ടികളെ ഇഷ്ടം ആയതുകൊണ്ടാണ് അത് ഞാൻ സമ്മതിച്ചതും…. കൂടെ പോയതും…. അന്ന് മൂക്ക് കുത്താൻ നേരം ഞാൻ കൂടെ നിക്കണം എന്ന് പറഞ്ഞതുകൊണ്ട് കൂടെ നിന്നതും….

അപ്പൊ പേടിയാണ് എന്ന് പറഞ്ഞോണ്ട് ആണ് അവൾ എന്നെ ചേർത്തു പിടിച്ചു ഇരുന്നത്…. പക്ഷെ അവളുടെ മൂക്ക് കുത്തി കഴിഞ്ഞപ്പോൾ… എന്റെ ദേഹം മുഴുവനും മാന്തിപറിച്ചു നശിപ്പിച്ചു….

അതിന് ശേഷം ഒരാഴ്ച രണ്ടു മൂന്നു ബോട്ടിൽ മുറിവ് കരിയാൻ ഉള്ള മരുന്ന് ഉപയോഗിച്ച്… ആ വേദന സഹിച്ചു ആണ് അതൊക്കെ മാറ്റി എടുത്തത്…

ഇതിപ്പോ കാതിൽ രണ്ടെണ്ണം വീതം ഉണ്ട് എന്നിട്ടും മൂന്നാമത്തെ ഒരെണ്ണം കൂടെ വേണം എന്ന് പറഞ്ഞോണ്ട് ഇരിക്കുന്നത്… അത് ഒരു കാര്യം മനസ്സിൽ വിചാരിച്ചാൽ അത് സാധിപ്പിച്ചു കൊടുക്കുന്നത് വരെ ഒന്നേൽ പിണങ്ങി ഇരിക്കും ഇല്ലേൽ ഭക്ഷണം കഴിക്കില്ല….

അതൊക്കെ കാണുമ്പോൾ പാവം അല്ലേ എന്ന് തോന്നി കുറച്ചു സ്നേഹം കാണിക്കാൻ ചെന്നാൽ അപ്പൊ തലയിൽ കേറും…. എന്നാലും എന്റെ പാവം കാന്താരി പാറു അല്ലേ… അപ്പൊ ഇത് പോയി സാധിപ്പിച്ചു കൊടുക്കട്ടെട്ടോ….”

” ഇനി നാളെ അറിയാം… എവിടൊക്കെ അവളുടെ കാതിൽ ഒരു കുത്ത് കുത്തിയതിന്…. ഞാൻ എന്റെ ശരീരത്തിൽ എവിടൊക്കെ മരുന്ന് വെക്കണം എന്ന്….”

എന്നാലും ഒരു കാര്യം തീരുമാനിച്ചു… പാറുനെ കാത് കുത്താൻ കൊണ്ട് പോകുന്നതിന് മുന്നേ കുറച്ചു മരുന്ന് വാങ്ങി വെക്കാം എന്ന്. അപ്പൊ പോയിട്ട് വരട്ടെ ജീവനോടെ ഉണ്ടേൽ കാണാം….”

Leave a Reply

Your email address will not be published. Required fields are marked *