നീ ഒരു പെണ്ണ് കെട്ടിയാലേ കുറച്ചു ഉത്തരവാദിത്തം ഉണ്ടാവുള്ളു എന്നൊക്കെ പറഞ്ഞു എന്നെ ഒരു പെണ്ണ്..

(രചന: Ajith Vp)

എൻഗേജുമെൻറ് കഴിഞ്ഞു…. ഇനി ബാക്കി ഉള്ള കാര്യങ്ങൾ വീട്ടുകാർ സംസാരിക്കട്ടെ… അതൊക്കെ കഴിഞ്ഞിട്ട് അല്ലേ സദ്യ തുടങ്ങുള്ളൂ എന്ന് ഉള്ളത് കൊണ്ട്…. അപ്പൊ ഇങ്ങോട്ട് വരാമല്ലോ എന്നോർത്ത്…

ഞാനും ലെച്ചുവും പതുക്കെ പുറത്തോട്ടു ഇറങ്ങിയപ്പോൾ… പുറകിൽ നിന്നും വീട്ടുകാർ പറയുന്നത് കെട്ടു…. എൻഗേജുമെൻറ് കഴിഞ്ഞുള്ളു തിരിച്ചു ഇങ്ങോട്ട് തന്നെ വരണേ എന്ന്….ആ വഴിക്ക് അങ്ങ് പോകരുതേ എന്ന്..

അതൊക്കെ കേട്ടോണ്ട് ഞങ്ങൾ അവരെ ചിരിച്ചു കാണിച്ചിട്ട്…. നിങ്ങൾ സംസാരിക്കു…. ഞങ്ങൾ വന്നോളാം എന്ന് പറഞ്ഞോണ്ട് പറമ്പിലോട്ട് പോകുമ്പോൾ…. ലെച്ചു എന്നോട് ചേർന്ന് നടന്നു…

“”ഏട്ടാ””.. എന്ന് വിളിച്ചു….

ദൈവമേ ഞാൻ തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി…. ഇവൾ തന്നെ ആണോ ഇത് വിളിച്ചത് എന്ന്….കാരണം ഇന്നലെ വരെ

“””എടാ പോടാ  മരപ്പട്ടി മാക്രി””

എന്നൊക്കെ വിളിച്ചവളാണ്….. ഇന്നിപ്പോ ഏട്ടാ എന്ന്….

അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ എന്നോട് ചോദിച്ചു

“”എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നത് എന്ന് “”.

ഏയ് ഒന്നുമില്ല ലെച്ചുസേ… നീ തന്നെ ആണോ അങ്ങനെ വിളിച്ചത് എന്ന് നോക്കിയതാ…

“അതെന്താ ഏട്ടാ എന്ന് വീണ്ടും അവൾ ചോദിച്ചപ്പോൾ…. “”

ഏയ് ഒന്നുമില്ലടാ “”….

എന്ന് പറയാൻ ആണ് തോന്നിയത്…. പക്ഷെ അപ്പോഴേക്കും മനസ്സിൽ പലതും വന്നു….

എന്റെ നല്ലൊരു ഫ്രണ്ട്…. ഫ്രണ്ട് എന്ന് പറയാൻ പറ്റില്ല… ഒരു ചങ്ക് തന്നെ ആയിരുന്നു സേതുലക്ഷ്മി എനിക്ക്…. എന്റെ ലെച്ചുട്ടി…. നല്ല ഒരു ഫ്രണ്ട്ഷിപ് ആയിരുന്നു ഞങ്ങൾ തമ്മിൽ…. അങ്ങോട്ടും ഇങ്ങോട്ടും പറയാത്ത ഒരു കാര്യം പോലും ഞങ്ങളുടെ ലൈഫിൽ ഉണ്ടായിരുന്നില്ല….

അങ്ങനെ എനിക്ക് വീട്ടിൽ കല്യാണം ആലോചിക്കാൻ തുടങ്ങിയപ്പോൾ

” ആ അതാണ് വേണ്ടത് നീ എത്രയും പെട്ടന്ന് ഒരു പെണ്ണ് കെട്ടി കാണണം… അങ്ങനെ എങ്കിൽ നീയൊന്ന് നന്നാവട്ടെ “”എന്ന്  പറഞ്ഞു…

“”നീ ഒരു പെണ്ണ് കെട്ടിയാലേ കുറച്ചു ഉത്തരവാദിത്തം ഉണ്ടാവുള്ളു എന്നൊക്കെ പറഞ്ഞു… എന്നെ ഒരു പെണ്ണ് കെട്ടാൻ ഒത്തിരി നിർബന്ധിച്ചവളും ഇവൾ തന്നെ ആണ്…

അങ്ങനെയാണ് പെണ്ണ്കാണൽ എന്നുള്ള എന്റെ കലാപരിപാടി ആരംഭിച്ചതും…. പല പെണ്ണുങ്ങളെയും കണ്ടു…. പക്ഷെ ഇഷ്ടപ്പെട്ടില്ല എന്ന് പറയുമ്പോൾ ഇവൾ പറയുക…

“”നിനക്ക് എന്താ ഐശ്വര്യരായി വേണോ എന്ന് ചോദിക്കുക”….

അങ്ങനെ ഒന്നും ഇല്ല…. എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണ് മതി എന്ന് പറഞ്ഞപ്പോൾ….

പല പെൺകുട്ടികളെ കണ്ടിട്ട് വന്നിട്ട് ഇവളോട് ” എടി അത് ശെരിയാവില്ല…. എന്തോ ആ കുട്ടിക്ക് ഒരു ജാഡ പോലെ ആണ് എന്നൊക്കെ പറഞ്ഞു അത് വേണ്ട” എന്ന് പറയുമ്പോഴും ഇവൾക്ക് എന്തോ സന്തോഷം പോലെ….

പിന്നീട് ഒരു പെൺകുട്ടിയെ കണ്ടപ്പോൾ ” എടി ആ കുട്ടി കൊള്ളാം…. ഒരു നാടൻ പെൺകുട്ടി…. നല്ല ഐശ്വര്യം ഉണ്ട്… ഇത് മതി ഇതിനെ ഉറപ്പിക്കാം

” എന്ന് പറഞ്ഞപ്പോൾ…. ലെച്ചു പൊട്ടി കരഞ്ഞുകൊണ്ട് ” എടാ അത് വേണ്ട… നിന്നെ എനിക്ക് വേണം…. നീ വേറെ ആരുടേയും ആകുന്നത് എനിക്ക് സഹിക്കാൻ ആവില്ല “”

എന്ന് പറഞ്ഞത്…

അത് കേട്ടപ്പോൾ ആദ്യം ഞാൻ ഞെട്ടി പോയി എങ്കിലും പിന്നീട് ചിരിയാണ് വന്നത്…. ” എടി പൊട്ടി എങ്കിൽ നിനക്ക് ഇത് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ… ഞാൻ ഇത്രയും പെണ്ണ് കണ്ടു നടക്കേണ്ടി വരില്ലായിരുന്നല്ലോ ” എന്ന് പറഞ്ഞപ്പോൾ…. അവൾ കണ്ണ് തുടച്ചുകൊണ്ട് എന്നെ നോക്കി ചിരിച്ചു….

ഇങ്ങനെ ഓരോന്ന് ചിന്തിച്ചോണ്ട് നടന്നപ്പോഴാണ് ലെച്ചുന്റെ വിളി….

” എന്താ ഏട്ടാ ഓർത്തോണ്ട് ഇരിക്കുന്നത് എന്ന് “… ഏയ് ഒന്നുമില്ലടാ വെറുതെ നമ്മുടെ പഴയ കാര്യങ്ങൾ എല്ലാം ആലോചിച്ചത് ആണ്….

എന്ത് പഴയ കാര്യങ്ങൾ…..

അല്ല നമ്മുടെ സൗഹൃദം….. എത്ര പെട്ടന്ന് ഇങ്ങനൊക്കെ ആയതു എന്നും…. അതും നീ ഇത്രയും പെട്ടന്ന് ഇങ്ങനൊക്കെ മാറി എന്നും….

എനിക്ക് എന്താ മാറ്റം…..

ഇന്നലെ വരെ എന്നെ എടാ പോടാ എന്നൊക്കെ വിളിച്ചവൾ എത്ര പെട്ടന്ന് അത് ഏട്ടാ എന്നൊക്കെ ആയതു എന്നും….

“അത് കല്യാണം കഴിക്കുന്ന ആള് ഏട്ടാ എന്ന് വിളിക്കുന്നത് അല്ലേ ഇഷ്ടം അതാ അങ്ങനെ വിളിച്ചത്…..”

“അതെ അതാണ് ഇഷ്ടം…. പക്ഷെ നീ ഇത്രയും പെട്ടന്ന് മാറിയത്….”

“അയ്യോ ഞാൻ ഇപ്പൊ മാറിയത് ആണോ….. അതോ ഏട്ടാ എന്ന് വിളിച്ചതോ…..”

“ഇല്ലേ ഒന്നിനും കുഴപ്പമില്ല….”

“എങ്കിൽ ഇനി മുതൽ അങ്ങനെ വിളിക്കില്ല…. എന്താ പോരെ….””

‘ആ ഇതാടി കുഴപ്പം…. നീ എങ്ങനൊക്കെ മാറാൻ ശ്രമിച്ചാലും…. കുറച്ചു ടൈം കഴിയുമ്പോൾ നിന്റെ തനി സ്വഭാവം പുറത്തു വരും…. എനിക്ക് അറിയാല്ലോ മാക്രി….’

“നീ പോടാ….. മരമാക്രി…..”

ഇതാണ് ലെച്ചു….. എന്തൊക്കെ മാറാൻ ശ്രമിച്ചാലും കുറച്ചു കഴിഞ്ഞു ഒറിജിനൽ സ്വഭാവം പുറത്തു വരും…. പക്ഷെ പാവാണുട്ടോ….. എന്നാലും…. ഇപ്പൊ ഇങ്ങനെ ആണേൽ കെട്ടിക്കഴിഞ്ഞു എന്താവുമോ എന്തോ….”

Leave a Reply

Your email address will not be published. Required fields are marked *