കുശുമ്പി അനിയത്തി കുട്ടി
(രചന: Ajith Vp)
“എന്തുവാ മോളുട്ടി ഇത്…. അവരൊക്കെ എന്റെ അനിയത്തി കുട്ടികൾ അല്ലേ….”
“അതൊക്കെ ആയിക്കോട്ടെ… അവരെപ്പറ്റി ഒന്നും എന്നോട് പറയണ്ട…. ഏട്ടൻ എന്നെ മാത്രം സ്നേഹിച്ചാൽ മതി…”.
“അത് മോളുട്ടി ഏട്ടന് എന്റെ മോളുട്ടിയോട് ആണ് ഏറ്റവും ഇഷ്ടം…”
“എന്നാലും ഏട്ടൻ അവരോടു ഒന്നും അധികം അടുപ്പം കാണിക്കണ്ട….”
“എന്താ മോളു ഇത്…. ഞാൻ അവരോടു അങ്ങനെ അടുപ്പം ഒന്നും കാണിക്കുന്നില്ലല്ലോ…. അവർ വല്ലപ്പോഴും വിളിക്കും…. അവരോട് സംസാരിക്കും അത്രയും ഉള്ളു…. അവരോടും എനിക്ക് സ്നേഹം ഇല്ലേ…. അപ്പൊ സംസാരിക്കണ്ടേ….”
“അത് സംസാരിച്ചോ…. പക്ഷെ കൂടുതൽ എന്നോട് മതി….”
“അയ്യോ ഓക്കേ സമ്മതിച്ചു…. എന്തൊരു കുശുമ്പി ആടി നീ കാന്താരി പാറു….”
“അത് ഏട്ടന്റെ കാര്യത്തിൽ എനിക്ക് കുറച്ചു കുശുമ്പ് ഉണ്ട് എന്ന് കൂട്ടിക്കോ….പൊക്കോ അവിടുന്ന്….”
ഫേസ്ബുക് എന്ന സോഷ്യൽ മീഡിയയിൽ നിന്നും കുറച്ചു വിഷമങ്ങൾ തന്നിട്ടുണ്ട് എങ്കിലും…. അതിലും ഒരുപാട് കൂടുതൽ സന്തോഷങ്ങൾ എനിക്ക് കിട്ടിയത്…
പ്രണയം നടിച്ചു പറ്റിച്ചവരും…. അങ്ങനെ പല രീതിയിൽ പറ്റിച്ചവർ ഉണ്ടെകിലും…. അതിലൊക്കെ മാറി സന്തോഷം തരാൻ വേറെ കുറെ ആളുകൾ ഉണ്ടായിരുന്നു….
അതിൽ എനിക്ക് കിട്ടിയതാണ്… കുറച്ചു ചങ്ക് ഫ്രണ്ട്‌സ്… പിന്നെ കുറച്ചു ചേട്ടന്മാർ അനിയത്തിമാർ… അവരൊക്കെ….
അതിൽ എനിക്ക് കൂടെ പിറന്ന ഒരു അനിയത്തി ഇല്ലാത്തതുകൊണ്ട് ഇവരോടൊക്കെ നല്ല സ്നേഹം ആയിരുന്നു… അതുപോലെ ഇവർക്കൊക്കെ എന്നോടും….
എല്ലാവരോടും ഒരേപോലെ സ്നേഹം കാണിച്ചു നല്ല രീതിയിൽ പോയി കൊണ്ടേ ഇരുന്നപ്പോഴാണ്…. ഒട്ടും പ്രതീക്ഷിക്കാതെ ഒരു പുതിയ ഒരാൾ ജീവിതത്തിൽ കടന്നു വന്നത്…. നന്നായി എഴുതുന്ന എന്നെ മാത്രം സ്നേഹിക്കുന്ന…. എന്റെ ചക്കര അനിയത്തി കുട്ടി….
പക്ഷെ ചക്കര അനിയത്തി കുട്ടി ആണെകിലും… നല്ല കുശുമ്പ് ആണ് ഞാൻ വേറെ ആരെയും വിളിക്കുന്നതും സംസാരിക്കുന്നതും ഇഷ്ടം അല്ല….
എന്തിനും കട്ട സപ്പോർട്ട് തന്നു നിക്കുന്ന ഒരാൾ ഉണ്ട്… അവളെ ഒരിക്കലും വിട്ടു കളയാൻ പറ്റില്ല…. അത് പറഞ്ഞാൽ പറയും… ആ ചേച്ചിയെയും എനിക്ക് ഇഷ്ടമാണ്…. ഞാൻ സ്നേഹിച്ചോളാം… ഏട്ടൻ ഒത്തിരി അടുപ്പം കാണിക്കണ്ട എന്ന്…
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പേര് പാറു ആണ് എന്ന് അറിഞ്ഞപ്പോൾ എന്നോട് ചോദിച്ചു…
“” അതെന്താ ഏട്ടാ പാറു എന്നുള്ള പേര് ഇത്ര ഇഷ്ടം എന്ന് “”…
അപ്പൊ ഞാൻ പറഞ്ഞു എനിക്ക് എന്തോ അറിയില്ല…. എനിക്ക് ആ പേര് ഇഷ്ടം ആണെന്ന്….ഞാൻ ഒത്തിരി സ്നേഹിക്കുന്നവരെ… നേരത്തെ ഒരാളെ പ്രണയിച്ചിരുന്നു അവളെയും…. അങ്ങനെ ഒത്തിരി സ്നേഹിക്കുന്ന….എല്ലാവരെയും അത് അനിയത്തി ആയാലും ഫ്രണ്ട് ആയാലും …. അത് അങ്ങനെ വിളിക്കുക എന്ന്…
അപ്പൊ അവൾ എന്നോട് ചോദിച്ചത്
“”എന്നെ പാറു എന്ന് വിളിക്കുമോ എന്ന് “”അന്ന് മുതൽ അവളെ പാറു എന്ന് വിളിക്കാൻ തുടങ്ങിയതാണ്…..
ഇപ്പൊ എന്നെ നേരത്തെ ഒത്തിരി സ്നേഹിച്ചിരുന്ന എന്റെ ഒരു അനിയത്തി കുട്ടിയുടെ മെസ്സേജ് വന്നു എന്ന് കേട്ടപ്പോൾ… ഇവൾക്ക് തുടങ്ങിയതാണ് ഈ പ്രശ്നം…. ഇനി അവരോടു ഒന്നും സംസാരിക്കേണ്ട എന്ന്….
പക്ഷെ ഒരു സ്നേഹം ഉണ്ടായിരുന്നത് അല്ലേ പെട്ടന്ന് വേണ്ട എന്ന് വെക്കാൻ പറ്റുമോ എന്ന് ചോദിച്ചിട്ടും… അവൾ സമ്മതിക്കുന്ന മട്ടില്ല….
എന്നാലും ഈ സ്നേഹം…. സ്വന്തം കൂടെ പിറന്നില്ല എങ്കിലും… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന സ്നേഹം… അതൊരു വേറെ തന്നെ ആണുട്ടോ…
എന്റെ സ്വന്തം അനിയത്തി കുട്ടി…. അങ്ങനെ പറഞ്ഞാൽ പോരാ…. കുശുമ്പി കാന്താരി അനിയത്തി കുട്ടി….