ഒരു ഭർത്താവ് ഭാര്യയുടെ കൂടെ കൂടി കുക്കിങ് സഹായിച്ചു എന്ന് വെച്ചോ, എപ്പോഴും അവളുടെ..

(രചന: Ajith Vp)

ഹായ് അനീറ്റ ഇത് ആരോട് ആണ് ഫോണിൽ കത്തി വെച്ചു പോകുന്നത്… വഴി ക്രോസ് ചെയുമ്പോൾ എങ്കിലും ഒന്ന് നേരെ നോക്കിയാൽ കൊള്ളാം… വണ്ടി എല്ലാം ഇഷ്ടം പോലെ വരുന്നുണ്ട്….

നീ പോടാ… ഇത് എന്റെ കെട്ടിയോൻ ആണ്… ഞാൻ കത്തി വെച്ചത് ഒന്നും അല്ല… ഫ്രിഡ്ജിൽ മീൻ ഇരിക്കുന്നു… കുറച്ചു എടുത്തു വെള്ളത്തിൽ ഇടാൻ പറയാൻ ആണ്… അല്ലാതെ വേറെ കത്തി ഒന്നും അല്ല…

കഷ്ടമുണ്ട്ട്ടോ അങ്ങേരും ജോലി കഴിഞ്ഞു വന്നു ഇരിക്കുവല്ലേ… എന്നിട്ട് പിന്നെ വീട്ടിലെ പണി കൂടി പുള്ളിയെ കൊണ്ട് ആണോ ചെയ്യിക്കുന്നത്…

പോടാ ഇച്ചായൻ മീൻ എടുത്തു വെള്ളത്തിൽ ഇടത്തെ ഉള്ളു ഞാൻ ചെന്നിട്ട് ആണ് കറി വെക്കുന്നത്….. കറി എല്ലാം ഞാൻ തന്നെ വെക്കുന്നത്….

പിന്നെ എന്നിട്ട് ഞാൻ കഴിഞ്ഞ ആഴ്ച വിളിച്ചപ്പോൾ.. ചേട്ടായി ആണല്ലോ ഫോൺ എടുത്തത്.. അപ്പൊ ഞാൻ ചോദിച്ചു എന്താ പരുപാടി എന്ന്…

അപ്പൊ പറഞ്ഞു കുക്കിങ് ആണെന്ന്… എന്നും അങ്ങേരെ കൊണ്ട് കുക്ക് ചെയ്യിക്കും… എന്നിട്ട് ഞാൻ ആണ് എല്ലാം ചെയുന്നത് എന്ന് തട്ടി വിടും… പാവം ചേട്ടൻ…

അത് വെള്ളിയാഴ്ച ഇച്ചായൻ വന്നു കൂടെ നിൽക്കും… ചിലപ്പോൾ എന്തെകിലും എല്ലാം അരിഞ്ഞു തരും… അങ്ങനെ ചെറിയ ചെറിയ സഹായം…

പിന്നെ കൂടെ ആരെകിലും… അത് ഭർത്താവ് ആണേൽ ഒത്തിരി സന്തോഷം… കുക്ക് ചെയുമ്പോൾ കൂടെ ഉണ്ടാവുക എന്ന് പറഞ്ഞാൽ വല്യ ഒരു കാര്യം ആണ്….

കുക്കിങ് ആണേലും എന്ത് ആണേലും… ഒരാൾ കൂടെ ഉണ്ടെകിൽ… അത് ഒന്നും ചെയ്യണ്ട വെറുതെ കൂടെ നിന്നാൽ മതി… അത് ഒരു ഭാര്യക്ക് ഭർത്താവ് കൂടെ നിന്നാൽ അതൊരു ഭയങ്കര സന്തോഷം തന്നെ ആണ്….

കൂടെ നിൽക്കുന്നത് എല്ലാം കൊള്ളാം അത് നല്ലത്… പക്ഷെ ഒത്തിരി പണി എല്ലാം ചെയ്യിക്കുന്നത് മോശം അല്ലേ… ഒരു ബഹുമാനം എല്ലാം ആവാം… ഭർത്താവിനോട്…

അത് ബഹുമാനം ഇല്ല എന്ന് ആര് പറഞ്ഞു… എടാ നീ കല്യാണം കഴിച്ചില്ലല്ലോ… അത് കഴിക്ക് അത് കഴിഞ്ഞു മനസ്സിലാവും…

ഒരു ഭർത്താവ് ഭാര്യയുടെ കൂടെ കൂടി കുക്കിങ് സഹായിച്ചു എന്ന് വെച്ചോ… എപ്പോഴും അവളുടെ കൂടെ നിന്നു എന്ന് വെച്ചോ ഒരിക്കലും ബഹുമാനം കുറയില്ല… അത് കൂടത്തെ ഉള്ളു…

ഭർത്താവിനെ ബഹുമാനിക്കാത്ത പെണ്ണുങ്ങൾ ഉണ്ടാവും ഇല്ല എന്ന് പറയുന്നില്ല… പക്ഷെ അത് വെറും വിരലിൽ എണ്ണാവുന്നവർ മാത്രം ആയിരിക്കും…. ബാക്കി എല്ലാ പെണ്ണുങ്ങളും ഭർത്താവിനെ ബഹുമാനിക്കും…

ഒരു ഭർത്താവ് ഭാര്യയോട് കുറെ അധികാരഭാവം കാണിച്ചു… ഒന്നിനും ഹെല്പ് ഒന്നും ചെയ്യാതെ… ഭയങ്കര ജാഡ ഇട്ട് എല്ലാം ഇരുന്നാലും അയാളോട് ഭാര്യക്ക് ഒത്തിരി ബഹുമാനം എല്ലാം ഉണ്ടാവും…

പക്ഷെ ഇതുപോലെ നല്ല സ്നേഹം എല്ലാം കാണിച്ചു കുക്കിങ് ഒന്നും ചെയ്തില്ല എങ്കിൽ കൂടി ഭാര്യ കുക്ക് ചെയുമ്പോൾ കൂടെ വന്നു നിന്നു എന്തെകിലും എല്ലാം പറഞ്ഞു അവളുടെ കൂടി..

അങ്ങനെ എല്ലാം ചെയ്തു കൂടെ നിൽക്കുന്ന ഭർത്താവിനെ ഭാര്യ ഒത്തിരി ബഹുമാനിക്കുകയും… അതുപോലെ ഒത്തിരി ഒത്തിരി സ്നേഹിക്കുകയും ചെയ്യും… അത് പിടിച്ചു വാങ്ങുന്ന ബഹുമാനം അല്ല…

അല്ലാതെ ഒത്തിരി സ്നേഹം അതിന്റ കൂടെ തനിയെ ഉണ്ടാവുന്ന ബഹുമാനം ആണ്… അതാണ് ഒരു ഭാര്യക്ക് ഭർത്താവിനോട് ഉള്ള നല്ല ബഹുമാനവും സ്നേഹവും….

Leave a Reply

Your email address will not be published. Required fields are marked *