എന്റെ പെണ്ണ്
(രചന: Ajith Vp)
“എടി പാറു നീ ഫ്രീ ആകുമ്പോൾ പോയി പൈസ അയച്ചേക്കു രണ്ട് വീട്ടിലോട്ടും…. നീ കാർഡ് കയ്യിൽ വെച്ചോ… ബാക്കി കുറച്ചു പൈസ എടുത്തു കയ്യിൽ വെച്ചോ….”
“വേണ്ട ഏട്ടൻ വന്നിട്ട് നമുക്ക് ഒന്നിച്ചു പോകാം…. പിന്നെ ഞാൻ അങ്ങനെ പുറത്തിറങ്ങി വല്യ പരിചയമൊന്നുമില്ലല്ലോ “
“എന്റെ പൊന്നു പാറു… ഇങ്ങനൊക്കെയല്ലേ ഓരോന്നും പഠിക്കുക… നീ പോയി എല്ലാം ചെയ്താൽ മതി…”
“അതല്ല ഏട്ടാ… ഏട്ടൻ വന്നിട്ട് മതി… പിന്നെ എന്റെ വീട്ടിലോട്ട് പൈസ അയക്കണ്ട ഏട്ടന്റെ വീട്ടിലോട്ട് അയച്ചാൽ മതി എനിക്ക് ഒരു ജോലി കിട്ടിയിട്ട് മതി… എന്റെ വീട്ടിലോട്ട് പൈസ അയക്കുന്നത്… ഇപ്പൊ വേണ്ട…”
“ഓഹോ അങ്ങനെ ആണോ…. നിനക്ക് എന്റെ വീട് നിന്റെ വീട് എന്ന് വേർതിരിവ് ഉണ്ടോ…. അത് ഞാൻ അറിഞ്ഞില്ല പാറു…”
“ഏട്ടാ അതല്ല…. ഞാൻ പറഞ്ഞത്…”
“ഓക്കേ ആയിക്കോട്ടെ പാറു…”
അങ്ങനെ പറഞ്ഞു ഡ്യൂട്ടിക്ക് ഇറങ്ങിയെങ്കിലും… ഡ്യൂട്ടിക്ക് കേറിയിട്ട് ഒരു സമാധാനം പോലും കിട്ടുന്നില്ല….
ഇടക്ക് പാറു കുറെ വിളിച്ചുവെങ്കിലും ഫോൺ എടുത്തില്ല… കാരണം മനസ്സ് ശെരിക്കും അസ്വസ്ഥം ആണ്… അവൾ രണ്ടും രണ്ടായി കാണുന്നോ എന്നൊരു തോന്നൽ….
പെണ്ണ് കണ്ടുകഴിഞ്ഞു അവളോട് എന്തെകിലും സംസാരിക്കാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ…. പോയി ചോദിച്ചതും പറഞ്ഞതും എല്ലാം ഇത്രയും ഉള്ളു… എന്നെ ഇഷ്ടമായോ…. എന്റെ കൂടെ ഗൾഫിലോട്ട് വരുമോ…
തന്റെ അച്ഛനെയും അമ്മയെയും കാണുന്ന പോലെ എന്റെ അച്ഛനെയും അമ്മയെയും കാണുമോ എന്ന്…. അതൊക്കെ അവൾ സമ്മതിച്ചതാണ്…. എന്നിട്ട് ഇപ്പൊ… ഏട്ടന്റെ വീട്… എന്റെ വീട്… എന്നൊക്കെ….
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു… ശെരിക്കും താമസിച്ചാണ് റൂമിൽ ചെന്നത്… അപ്പൊ എന്റെ പാറു എന്നെ നോക്കി ഇരിക്കുവായിരുന്നു…. “” എന്താ ഏട്ടാ ഇത്രയും വൈകിയത് എന്ന് എന്റെ പാറു ചോദിച്ചിട്ട്…. ഇല്ല ഒന്നുമില്ല… എന്ന് പറഞ്ഞു ഞാൻ കേറി കിടന്നത്
അവൾ അടുത്തു വന്നു നെഞ്ചിൽ തല വെച്ചു കിടന്നുകൊണ്ട് ചോദിച്ചു…
“എന്താ എന്റെ ഏട്ടന് പറ്റിയത്…. കുളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒന്നും ഇല്ലല്ലോ… ഞാൻ രാവിലെ അങ്ങനെ പറഞ്ഞത് കൊണ്ടാണോ…”
അതെ പാറു എന്ന് പറയണമെന്ന് തോന്നിയെങ്കിലും…. ഞാൻ അങ്ങനെ പറഞ്ഞാൽ അവൾക്ക് വിഷമമാകുമെന്ന് തോന്നിയതുകൊണ്ട് അങ്ങനെ പറഞ്ഞില്ല…
ഭാര്യ ആണ് എല്ലാം തുറന്നു സംസാരിക്കേണ്ടതാണ്…. പക്ഷെ അവൾ വിഷമിക്കുന്നത് മാത്രം എനിക്ക് സഹിക്കില്ല… അതുകൊണ്ട് ഒന്നുമില്ല… ഒരു തലവേദന എന്ന് പറഞ്ഞു കിടന്നു….
പക്ഷെ എന്റെ കൂടെ അല്ലേ അവൾ ജീവിക്കുന്നത്… അപ്പൊ എന്റെ ഒരു മുഖം മാറിയാൽ അവൾക്ക് അറിയാം…. എനിക്ക് എന്താ പറ്റിയത് എന്ന്… അതുകൊണ്ട് അവൾ പറഞ്ഞു…
“”ഏട്ടാ ഞാൻ രാവിലെ അത് പറഞ്ഞത്… ഏട്ടന് വിഷമമായെന്ന് എനിക്ക് മനസിലായി… ഞാൻ ഏട്ടനെ വിഷമിപ്പിക്കാനോ…
നമ്മുടെ വീടുകൾ രണ്ടായി കണ്ടതുമല്ല…. ഇപ്പൊ ഞാൻ ഇങ്ങോട്ട് വന്നിട്ട് ഒരു മാസം പോലുമായില്ല…. ആകെ ഉള്ളത് ഏട്ടന്റെ ഒരു വരുമാനം മാത്രമല്ലേ…..
ഇതിൽ റൂമിന്റെ വാടകയും… അത്യാവശ്യം ചിലവിനുള്ളതും എടുത്തുവെച്ചിട്ട്… ബാക്കി മൊത്തം നാട്ടിലോട്ട് അയച്ചാൽ… നമുക്ക് എന്തെകിലും അത്യാവശ്യം വന്നാൽ…. നമ്മളെന്തുചെയ്യും… ആരോട് പോയി ചോദിക്കും….
വല്ലവരോടും കയ്യ് നീട്ടാൻ പോവണ്ടേ…. ഇതിപ്പോ നമ്മുടെ കയ്യിലുണ്ടെൽ അത് വേണ്ടല്ലോ…. ഇനിയിപ്പോ എനിക്ക് കൂടി ഒരു ജോലി ആയാൽ…
പിന്നെ ആ പൈസ നമുക്ക് രണ്ട് വീട്ടിലോട്ടും അയക്കുകയും ചെയ്യാം. ഏട്ടന്റെ പൈസ ചിലവിനുള്ളത് എടുത്തിട്ട് ബാക്കി നമുക്ക് സേവ് ചെയ്യുകയും ചെയ്യാം….അങ്ങനെ ഓർത്തു ഞാൻ പറഞ്ഞതാണ്…. അത് പോരെ ഏട്ടാ…”
പാറു ഇങ്ങനെ പറഞ്ഞപ്പോൾ എനിക്കും തോന്നി അത് ശരിയാണല്ലോ എന്ന്…. രാവിലെ മുതൽ അവളോട് ഇതിന്റ പേരിൽ ചെറിയ ഒരു പിണക്കം കാണിച്ചതിന്
“”സോറി”” പറഞ്ഞപ്പോൾ… നീ പോടാ ഏട്ടാ എന്ന് പറഞ്ഞു…. നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചു വേദനിപ്പിച്ചിട്ട്…. നല്ല ഒരു കടിയും തന്നു….
Nb: നമ്മളെ…. നമ്മളെക്കാൾ കൂടുതൽ മനസിലാക്കാൻ അറിയുന്ന ഒരു ഭാര്യ കൂടെ ഉണ്ടാകുക എന്ന് പറഞ്ഞാൽ അതൊരു ഭാഗ്യം ആണ്….