അവൾ പറഞ്ഞു ചേട്ടാ ക്ഷെമിക്കണം എന്റെ തെറ്റായിരുന്നു അന്ന് സംഭവിച്ചതിനും, ഹോസ്പിറ്റലിൽ..

(രചന: ശ്രീജിത്ത്‌ കൊച്ചുപുരക്കൽ)

പഠിച്ചു കോളേജിൽ ചേരുവാണേൽ പുതിയ ബൈക്ക് മേടിച്ചു തരാം എന്നുള്ള അച്ഛന്റ്റെ
വാക്കായിരുന്ന ഞാൻ ഇപ്പോൾ ഓടിക്കുന്ന ബുള്ളറ്റ, അച്ഛൻ പാവം ആണ് എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരും ഒറ്റമകൻ  ആയതു കൊണ്ടാരിക്കാം..

പ്രവാസി ആയതു കൊണ്ട് ഇപ്രാവശ്യത്തെ വരവിനു അച്ഛൻ ബൈക്ക് എന്നാ എന്റെ മോഹം സാധിച്ചു തന്നു .. പുതിയ ബൈക്ക് കൂട്ടുകാരെ കാണിക്കാനുള്ള ആഗ്രഹത്തിൽ കോളേജ് ലക്ഷ്യമാക്കി ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുന്നു.

ജംഗ്ഷൻ എത്താറായപ്പോൾ ആണ് ബൈക്കിന്റെ കുറുകെ ഒരുത്തി വാട്ടം ചാടിയത്  സകല ഈശ്വരൻ മാരായും വിളിച്ചു ഞാൻ ബ്രേക്ക്‌ ചവിട്ടി ..മുട്ടി മുട്ടിയില്ല എന്നും പറഞ്ഞു ബൈക്ക് നിന്നു. പക്‌ഷേ  ടയർ കുറെ തേഞ്ഞു തീർന്നു ..

പേടിച്ചു ബൈക്കിന്റെ അടുത്ത നിൽക്കുന്ന അവളോട് ഞാൻ വായിൽ തോന്നിയത് എല്ലാം പറഞ്ഞു വിളിച്ചു പറഞ്ഞു…

പണിപാളി എന്നാണ് തോന്നുന്നത് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകാൻ തുനിഞ്ഞ എന്റെ മുൻപിൽ ചക്കാ വെട്ടി ഇട്ടപോലെ കുഴഞ്ഞു വീണു ..വായിൽ നിന്ന് നുരയും പാതയും എല്ലാം വരുന്നുണ്ട് ഇതെല്ലാം കണ്ടു പകച്ചു നിൽക്കുകയാണ് ഞാൻ ..

സാദാരണ സിനിമയിൽ ആണ് ഇ സീൻ കണ്ടിട്ടുള്ളത്, ആളുകൾ കൂടി എല്ലാരും എന്റെ മെക്കിട്ടു കേറാൻ തുടങ്ങി ..

നീ ആ കൊച്ചിനെ വണ്ടി  ഇടിപ്പിച്ചു കൊന്നോടാ എന്നു വരെയായി ചോദ്യങ്ങൾ ചില അമ്മച്ചിമാർ പറയുന്ന കേട്ടു ഇവനൊക്കെ എവിടെ നോക്കിയ വണ്ടി  ഓടിക്കുന്നത്   ബൈക്ക് കിട്ടിയാൽ വഴിയേ പോകുന്നവരെ ഒന്ന് നോക്കത്തു പോലും ഇല്ല  ..

ചിലർ ദേഹത്തു കൈവെക്കുന്ന അവസ്ഥ വരെ ആയി ..പക്‌ഷേ വണ്ടി ഒന്ന് മുട്ടിയിട്ട പോലും ഇല്ലെന്നും എന്റെകയ്യിൽ തെറ്റ് ഒന്നും ഇല്ലന്ന്  ബോധം കേട്ടു കിടക്കുന്ന  ആ കൊച്ചിനും എനിക്കും മാത്രമല്ലെ അറിയത്തൊള്ളൂ ..

ചൂടായി എന്റെ മെക്കിട്ടു കയറുന്ന ചേട്ടന്മാരോടും ചേച്ചിമാരോടും ഞാൻ പറഞ്ഞുആദ്യമേ ഇ കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം ..

അത്‌ കഴിഞ്ഞു നിങ്ങൾ എന്റെ മെക്കിട്ടു കയറിക്കോ ഞാൻ ഇങ്ങോട്ട് തന്നെ വരാം കിട്ടിയ ഓട്ടോയിൽ കയറ്റി ഞാൻ അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ..

അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു .ബോധം തെളിയാതെ ബെഡിൽ കിടക്കുന്ന അവളുടെ അടുത്ത ശകലം മാറി ഞാൻ കസേര ഇട്ടു ഇരുന്നു ..

എന്നാലും പുതിയ ബൈക്ക് എടുത്തു ഓടിച്ചു കൊതിതീരുന്നതിനു മുൻപ് ഇങ്ങനെ സംഭവിച്ചതിൽ നല്ല സങ്കടം തോന്നി ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ..

ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് അവളുടെ ഫോൺ എന്റെ കയ്യിൽ ഉണ്ടെന്നു ഓർമ്മ വന്നത് ..അവളെ വണ്ടിയിൽ കയറ്റാൻ നേരം താഴെവീണ് ചിതറിയ ഫോൺ ആരോ പെറുക്കിഎടുത്ത് എന്റെ കയ്യിൽ തന്നതാണ് ..

പഴയ നോക്കിയ ഫോൺ ആയതു കൊണ്ട് കുഴപ്പം ഒന്നും ഇല്ല .

ഞാൻ എല്ലാം കൂടി സെറ്റ് ചെയ്തു ഭാഗ്യം ഫോൺ ഓൺ ആയി ഞാൻ ഫോണിൽ കോൺടാക്ട് എടുത്തു അതിൽ ചെക്ക് ചെയ്തപ്പോൾ അച്ഛൻ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ കിട്ടി ഞാൻ അതിൽ വിളിച്ചു കാര്യം പറഞ്ഞു അവർ അരമണിക്കൂർനുള്ളിൽ വരാം എന്ന് പറഞ്ഞു ..

ബോധം വീണപ്പോൾ വീട്ടിൽ പോകാൻ നിർബന്ധം പിടിച്ച അവളെ ഞാൻ സമാധാനിപ്പിച്ചു കിടത്തി .. വീട്ടുകാർ വന്നപ്പോൾ അവൾക്ക് വഴക്ക് കേൾക്കണ്ട എന്ന് കരുതി കുറ്റം ഞാൻ തന്നെ ഏറ്റെടുത്തു ..

ഒരാവശ്യവും ഇല്ലാരുന്നു അവളുടെ അമ്മാവൻ എന്ന് പറയുന്ന ഒരാൾ എന്റെ നേരെ ചൂടായിക്കൊണ്ട് പറഞ്ഞു അവൾ സുഖമില്ലാത്ത കുട്ടിയാണെന്ന് അറിയത്തില്ലാരുന്നോ ..

ഞാൻ മനസ്സിൽ ഓർത്തു ഇങ്ങേരു ഇത് എന്താണ് പറയുന്നത് ഞാൻ അവളെ ആദ്യമായാണ് കാണുന്നത് തന്നെ ..

അവളുടെ അമ്മ പാവം ആണെന്ന് തോന്നുന്നു. അയാളോട് പറയുന്ന കേട്ടു ..

“ആ പയ്യന് എന്തറിയാം അവൻ സമയത്ത് ആശുപത്രിയിൽ എത്തിച്ച കൊണ്ട് ഒന്നും സംഭവിച്ചില്ലലോ അവൻ പോയികോട്ടെ “

അവളുടെ അമ്മ എന്റെ അടുത്ത വന്നു എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു മോനെ അവളൊരു വയ്യാത്ത കുട്ടിയാണ് മോൻ സമയത്തു എത്തിച്ചുകൊണ്ട് നന്നായി .നന്നി ഉണ്ട് ഒരുപാട് അവളുടെ അമ്മ പറഞ്ഞു ..

ശരി അമ്മേ എന്നാൽ ഞാൻ പൊക്കോട്ടെ എന്ന് ചോദിച്ചു ..

ശരി മോൻ ഇറങ്ങിക്കോ എന്ന് അവളുടെ അമ്മ പറഞ്ഞു .. പിറ്റേന്ന് കോളേജിൽ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ..

ഹലോ എന്നും പറഞ്ഞു ആരോ പുറത്തു തട്ടി തിരിഞ്ഞു നോക്കിയപ്പോൾ .. അവളാണ് ..

“ഞാൻ ചോദിച്ചു ഡോ താൻ ഇവിടെ “

ഇവിടാരുന്നോ താൻ പഠിക്കുന്നത് ഒരേ കോളേജിൽ ആയിട്ട് ഞാൻ തന്നെ കണ്ടിട്ടില്ലല്ലോ ..

ചേട്ടാ കുറച്ച് അങ്ങോട്ട് മാറി നിൽക്കാം അവൾ പറഞ്ഞു  ഞാൻ ശരി എന്ന് പറഞ്ഞു… കൂട്ടുകാർ സംശയത്തോടെ എന്നെ നോക്കുന്നുണ്ട്… ഞങ്ങൾ കുറച്ച്മാറി നിന്നു…

അവൾ പറഞ്ഞു ചേട്ടാ ക്ഷെമിക്കണം എന്റെ തെറ്റായിരുന്നു .അന്ന് സംഭവിച്ചതിനും, ഹോസ്പിറ്റലിൽ ഉണ്ടായതിനും സോറി പറഞ്ഞു അവൾ ..അതെല്ലാം കഴിഞ്ഞില്ലെടോ താൻ അത് വിട്ടകള . എന്നാൽ ശരി ഇനിയും കാണാം എന്നും പറഞ്ഞു അവൾ പോയി ..

ഇപ്പോൾ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ്…

കോളേജ് ജീവിതം അവസാനിക്കുന്ന നാളുകളിൽ ഒരുദിവസം ഞാൻ അവളെ പ്രൊപോസൽ ചെയ്തു പക്‌ഷേ അവൾ ഒഴിഞ്ഞു മാറി . ഞാൻ പറഞ്ഞു എന്നെ ഒഴിവാക്കാനുള്ള കാരണം എന്താണ്

അവൾ തന്നാ മറുപടി വേണ്ട ചേട്ടാ ഞാൻ ചേട്ടന് ബാധ്യത ആകും എന്റെ അസുഖം എന്നെ വിട്ട് ഒരിക്കലും പോകില്ല.. എനിക്ക് വേണ്ടി ചേട്ടൻ ചേട്ടന്റെ ഭാവി കളയാൻ ഞാൻ അനുവദിക്കില്ല ..

പോകാൻ തുനിഞ്ഞ അവളെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു നിന്റ അസുഖം അറിഞ്ഞുകൊണ്ടു തന്നെ ആണ് ഞാൻ എന്റെ ജീവിതത്തിലോട്ട് ക്ഷേണിക്കുന്നത് ആ എനിക്ക് കുഴപ്പം ഇല്ലെങ്കിൽ പിന്നെ എന്താണ് ഞാൻ പറഞ്ഞു ..

ഒന്നും മിണ്ടാതെ പോകാൻ ഇറങ്ങിയ അവളുടെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു ഞാൻ പറഞ്ഞു .മറുപടി പറഞ്ഞിട്ട് പോയാൽ മതി ഇനി എനിക്ക് പറ്റില്ല   എന്ന് പറഞ്ഞു തീരുന്നതിനു മുൻപ് ദേ കിടക്കുന്നു അവൾ തല കറങ്ങി താഴെ.

ആദ്യം ഒന്ന് പകച്ചു പോയെങ്കിലും ഞാൻ അവളെ വാരിയെടുത്ത് കസേരയിൽ ഇരുത്തി

മുഖത്ത് വെള്ളം തളിച്ചപ്പോൾ അവൾക്ക് ബോധം തെളിഞ്ഞു ..

മുഖം തുടച്ചു കൊണ്ട് അവൾ പറഞ്ഞു ഇപ്പോൾ എങ്ങനെ ഇരിക്കുന്നു ചേട്ടാ ഞാൻ പറഞ്ഞില്ലെ ഇത് എന്നെ വിട്ട് പോകില്ലെന്ന് . ഞാൻ അവളുടെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു സാരമില്ല .

അസുഖം ആർക്കും വരാം കല്യാണം കഴിഞ്ഞു എനിക്കാണ് വരുന്നതെങ്കിൽ നീ എന്നെ ഇട്ടിട്ട് പോകുമോ ഇല്ലല്ലോ അത്രയേ ഉള്ളൂ ഇതും ,ഇ ഒരു രോഗത്തിന്റെ പേരിൽ എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യാ ,നിറഞ്ഞ കണ്ണമായി അവൾ അവിടുന്ന് പോയി

കല്യാണത്തിന് അവളുടെ വീട്ടിൽ പ്രശ്നം ഒന്നുമില്ലാരുന്നു

എന്റെ വീട്ടിൽ അമ്മ ആദ്യം എതിര് പറഞ്ഞു അച്ചന് ഒരു പ്രശ്നവും ഇല്ലാരുന്നു നിന്റെ ഇഷ്ടം എന്നാണ് അച്ഛൻ പറഞ്ഞത് എന്റെ നിർബന്ധത്തിനു വഴങ്ങി അമ്മയും സമ്മതിച്ചു അങ്ങനെ അവൾ എന്റെ വധുവായി  …

കല്യാണം കഴിഞ്ഞ്  വീട്ടിലോട്ട് കയറിയതും വീണ്ടും അവൾ കുഴഞ്ഞു വീണു ..എന്റെ മുഖത്തേക്ക് കലിപ്പിച്ചു നോക്കിയ അമ്മക്ക് മുഖം കൊടുക്കാതെ ഞാൻ അവളെ എടുത്ത് റൂമിൽ കൊണ്ട് കിടത്തി

ബോധം തെളിഞ്ഞപ്പോൾ എന്റെ മാറിൽ ചാരി കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു ജീവിതത്തിലെ ഏറ്റവും നല്ലൊരു ദിവസം ഞാൻ കാരണം എല്ലാവർക്കും  നഷ്ടമായി അല്ലേ . ഞാൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു സാരമില്ലടോ ഞാൻ ഇല്ലേ കൂടെ .

ആയുർവേദ ട്രീറ്റ്മെന്റ്  കൊണ്ട് ഇപ്പോൾ അവൾക്ക് നല്ല മാറ്റം ഉണ്ട് . അമ്മയ്ക്കും ഇപ്പോൾ അവളെ ജീവനാണ് ..

അച്ഛന്റെ വഴിയേ ഞാനും പ്രവാസം തിരഞ്ഞെടുത്തു ..

ഇന്ന് എന്റെ  ഫോണിൽ ഒരു കാൾ വന്നു അവൾ വീണ്ടും തലകറങ്ങി വീണെന്ന് പക്‌ഷേ അവളുടെ രോഗം കാരണം അല്ല ഇപ്രാവശ്യം വീണത് .

അവൾ ഒരു അമ്മയും ഞാൻ ഒരു അച്ഛനും ആകാൻ പോകുന്നു .. ഇനി സന്തോഷത്തിന്റെയും  കാത്തിരിപ്പിന്റെയും ദിവസങ്ങൾ ആണ്…

Leave a Reply

Your email address will not be published. Required fields are marked *