മൂത്തത് ആയ അച്ചു അതും ഒരു പെൺകുട്ടി ഇങ്ങനെ നിൽക്കുമ്പോൾ അനിയൻ കല്യാണം കഴിക്കുന്നത്..

(രചന: Ajith Vp)

ആൺ മക്കൾ ഏറ്റവും കൂടുതൽ അമ്മയെയും പെണ്മക്കൾ ഏറ്റവും കൂടുതൽ സ്നേഹിക്കുക അച്ഛനെയും ആവും എന്നാണല്ലോ പറയുന്നത്…. പക്ഷെ ഇതു ഒരു പെൺകുട്ടി തന്റെ അമ്മക്ക് ആയി ജീവിച്ചത്……..

അശ്വതി എല്ലാവരും അച്ചു എന്ന് വിളിക്കും. എല്ലാവരും എന്ന് പറഞ്ഞാൽ അച്ഛൻ, അമ്മ, ആങ്ങള പിന്നെ ഫ്രണ്ട്‌സ് ബന്ധുക്കൾ അങ്ങനെ എല്ലാവരും…

ചെറിയ ഒരു കുടുംബം അച്ഛൻ അമ്മ പിന്നെ ഒരു അനിയൻ ഇതായിരുന്നു അവളുടെ ലോകം…

അച്ഛന് ചെറിയ ഒരു ജോലി ആയിരുന്നു എങ്കിലും ഡെയിലി കിട്ടുന്ന ആ വരുമാനം കൊണ്ടു അവർ സന്തോഷം ആയി ജീവിച്ചു… കലാപരമായും പഠിത്തത്തിലും വളരെ മുന്നിൽ ആയിരുന്നു അച്ചു… അതുകൊണ്ട് അച്ഛൻ അവളോട്‌ പറഞ്ഞിട്ടുണ്ട്..

“”മോൾക്ക്‌ എത്ര പഠിക്കണം എന്ന് തോന്നുന്നു അത്രയും പേടിച്ചോളൂ…. അതുകൊണ്ട് അവൾ നന്നായി പഠിച്ചു.. +2 വിന് നല്ല മാർക്കോടെ പാസ്സ് ആയത് കൊണ്ടു ഡിഗ്രിക്ക് അഡ്മിഷൻ ഒരു ബുദ്ധിമുട്ട് പോലും ഉണ്ടായില്ല….

എല്ലാവരും ആഗ്രഹിക്കുന്നത് പോലെ ഡോക്ടർ, എൻജിനീയർ ആകണം എന്നൊന്നും അല്ലായിരുന്നു അച്ചുന്റെ ആഗ്രഹം. ഒരു ടീച്ചർ ആവണം..

വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് കുറച്ചു നല്ലത് പറഞ്ഞു കൊടുക്കാൻ ഒരു നല്ല ടീച്ചർ ആവണം… അത്രയും ഉണ്ടായിരുന്നുള്ളു അച്ചുന്റെ ആഗ്രഹം…. അതിനു വേണ്ടി പഠിച്ചു ഒത്തിരി നന്നായി പഠിച്ചു……

ഡിഗ്രി ഫൈനൽ ഇയർ ആയപ്പോൾ ആണ് അച്ചുന്റെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം…. പെട്ടന്ന് ഒരു ദിവസം അറ്റാക്ക് വന്നു അച്ഛൻ മരിക്കുന്നത്. അദ്ദേഹത്തിന് ഡെയിലി കിട്ടിയിരുന്ന പൈസ കൊണ്ടു സന്തുഷ്ടമായി ജീവിച്ചിരുന്ന ആ കുടുംബം തകർന്നു പോയി….

പിന്നെ എങ്ങനെ ജീവിക്കും എന്ന അവസ്ഥ ആയി. രണ്ടു മക്കൾക്കും ഭക്ഷണം കൊടുക്കണ്ടേ അതിനു ആ പാവം അമ്മ അടുത്തുള്ള വീടുകളിൽ എന്തെങ്കിലും ചെറിയ ചെറിയ പണികൾക്ക് പോയി.

അമ്മയുടെ ഈ അവസ്ഥ മക്കൾക്കും സഹിച്ചില്ല. അതുകൊണ്ട് അവർ രണ്ടും പഠിത്തം നിർത്താൻ തീരുമാനിച്ചു. പക്ഷെ പത്താം ക്ലാസ്സ്‌ കഴിയാത്തത് കൊണ്ടു അനിയന്റെ പഠിപ്പു നിർത്താൻ അച്ചു സമ്മതിച്ചില്ല. അവൾ പറഞ്ഞു…..

ഞാൻ എവിടെ എങ്കിലും ഒരു ജോലിക്ക് കയറിയാൽ തീരാവുന്ന പ്രശ്നം ഉള്ളു അതുകൊണ്ട് ഞാൻ ജോലിക്ക് പൊക്കോളാം എന്ന്……

പക്ഷെ അത് അമ്മക്ക് സമ്മതം ആയിരുന്നില്ല. കാരണം അച്ഛന്റെ ഏറ്റവും വല്യ ആഗ്രഹം ആയിരുന്നു അച്ചുനെ ഒരു ടീച്ചർ ആയി കാണുക എന്ന് ഉള്ളത്…. ആ അവൾ ഈ ഡിഗ്രി അവസാനവർഷം പഠിത്തം നിർത്തിയാൽ……?

പക്ഷെ അമ്മയുടെ വാക്കുകൾ അച്ചു നിരസിച്ചു. കാരണം രണ്ടു മക്കൾ ഉണ്ടായിട്ടും തന്റെ അമ്മ മറ്റു വീടുകളിൽ പോയി കഷ്ടപ്പെട്ടു പണി എടുക്കുന്നത്. അവൾക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു….

അങ്ങനെ അച്ചു പഠിത്തം വേണ്ടാ എന്നു വെച്ചു ഒരു തുണിക്കടയിൽ ജോലിക്ക് കയറി. കാണാൻ അത്യാവശ്യം കൊള്ളാമായിരുന്നു അതുകൊണ്ട് തുണിക്കടയിൽ സെയിൽസ് ഗേൾ ആയി ജോലി കിട്ടാൻ വല്യ പാടൊന്നും ഉണ്ടായില്ല….

അങ്ങനെ ആ കടയിലെ ജോലിയും പിന്നെ വൈകുന്നേരം വന്നാൽ അടുത്തുള്ള കൊച്ചു കുട്ടികൾക്ക് ട്യൂഷൻ എടുത്തും അനിയന്റെ പഠിപ്പും വീട്ടിലെ കാര്യങ്ങളും എല്ലാം നടന്നു പോന്നു…

ശെരിക്കും കഷ്ടപ്പെട്ട് വിശേഷദിവസങ്ങളിൽ ഓവർ ടൈം വരെ നിന്നു പൈസ ഉണ്ടാക്കി.. കാരണം തനിക്കു ശെരിക്കും പഠിക്കാൻ പറ്റിയില്ല അതുകൊണ്ട് തന്റെ അനിയനെ എങ്കിലും നല്ല രീതിയിൽ പഠിപ്പിച്ചു. ഒരു അദ്ധ്യാപകൻ ആക്കണം അതായിരുന്നു അച്ചുന്റെ ആഗ്രഹം….

ചേച്ചിയുടെ ആഗ്രഹം പോലെ അവൻ നന്നായി പഠിച്ചു. അത് പോലെ അച്ചു ശെരിക്കും കഷ്ടപ്പെടുകയും ചെയ്തു.

അച്ചുന്റെ ഈ കഷ്ടപ്പെട്ടു ഉള്ള ജോലി ചെയ്തും വീട്ടുകാരോട് കാണിക്കുന്ന ആത്മാർത്ഥതയും കണ്ടു ആ ആത്മാർത്ഥത ജീവിതത്തിലും കാണിക്കുമല്ലോ അതൊക്കെ ഓർത്തു ആ സ്ഥാപനത്തിലെ ഒരു മാനേജർ അച്ചുനെ കല്യാണം കഴിക്കാൻ താല്പര്യം കാണിച്ചു..

പക്ഷെ അച്ചൂന് തന്റെ ജീവിതം അല്ലായിരുന്നു വലുത് അമ്മയുടെയും അനിയന്റെയും ജീവിതം ആയിരുന്നു അവൾക്കു വലുത്… അതുകൊണ്ട് അത് അവൾ സ്നേഹപൂർവ്വം നിരസിച്ചു…..

അങ്ങനെ കാലങ്ങൾ കഴിഞ്ഞു അനിയൻ പഠിച്ചു ഒരു അദ്ധ്യാപകൻ ആയി. കുറച്ചു അകലെ ആണെകിലും ഒരു സ്കൂളിൽ ജോലി ലഭിച്ചു..

അപ്പൊ അമ്മയും അച്ചുവും ഒത്തിരി സന്തോഷിച്ചു. അച്ഛന്റെ ആഗ്രഹം പോലെ അച്ചുവിന് എത്താൻ പറ്റിയില്ല എങ്കിലും അനിയനെ പഠിപ്പിച്ചു ഒരു അദ്ധ്യാപകൻ ആക്കാൻ പറ്റിയല്ലോ..

പഠിച്ചു കൊണ്ടിരുന്ന സമയത്തെ അച്ചുവിന്റെ അനിയന് കൂടത്തിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുമായി അടുപ്പത്തിൽ ആയിരുന്നു. ജോലി കിട്ടിയതിനു ശേഷം അവൻ ആ കാര്യം വീട്ടിൽ അവതരിപ്പിച്ചു. പക്ഷെ അമ്മ അതിനെ ശക്തമായി എതിർത്തു. കാരണം അവനു ഇഷ്ടം ഉള്ള പെൺകുട്ടിയെ കെട്ടുന്നത് കൊണ്ടു അല്ല….

മൂത്തത് ആയ അച്ചു അതും ഒരു പെൺകുട്ടി ഇങ്ങനെ നിൽക്കുമ്പോൾ അനിയൻ കല്യാണം കഴിക്കുന്നത് ശരി അല്ലല്ലോ അച്ചുന്റെ കല്യാണം കഴിയട്ടെ എന്ന്…. പക്ഷെ അവിടെയും അച്ചുന്റെ നിർബന്ധം കാരണം അവരുടെ കല്യാണത്തിന് ആ അമ്മക്ക് സമ്മതിക്കേണ്ടി വന്നു….

അങ്ങനെ അച്ചുന്റെ നിർബന്ധം കാരണം വല്യ ആർഭാടം ഇല്ലാതെ ചെറിയ രീതിയിൽ ആ കല്യാണം നടന്നു.

അതിനു ശേഷം അവൻ ജോലി ചെയുന്ന സ്‌ഥലത്തു ഒരു വീട് വാടകക്ക് എടുത്തു അവര് രണ്ടു പേരും അങ്ങോട്ട്‌ താമസം മാറി. വീണ്ടും അച്ചുവും അമ്മയും മാത്രം ആയി. അച്ചുവിന്റെ ജീവിതം അമ്മക്ക് വേണ്ടി മാത്രം ആയി…..

അച്ചുവിനെ ഇഷ്ടം ആയി രണ്ടു മൂന്നു കല്യാണാലോചനകൾ വന്നെകിലും അമ്മയുടെ കാര്യം ഓർത്തു അത് വേണ്ടാ എന്ന് അവൾ തീരുമാനിച്ചു.

പിന്നെ അച്ചു വർക്ക്‌ ചെയുന്ന സ്ഥാപനത്തിലെ മാനേജർ അയാൾക്ക്‌ വീട്ടിൽ ഒത്തിരി കല്യാണം വരുന്നത് കൊണ്ടു ഏതെങ്കിലും കല്യാണം നടത്തണം എന്ന് വീട്ടുകാർ നിർബന്ധം പിടിക്കുന്നത് കൊണ്ടും അദ്ദേഹം അവസാന ശ്രെമം എന്ന രീതിയിൽ അച്ചനോട് വീണ്ടും ചോദിച്ചു… അച്ചുന്റെ അമ്മയെയും അയാൾ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു….

പക്ഷെ അവർ ഒക്കെ വല്യ ആളുകൾ അപ്പൊ അവരുടെ മുന്നിൽ തന്റെ അമ്മ ചെറുതായി പോകുമല്ലോ എന്ന് ഓർത്തു അദ്ദേഹത്തോട് ഉള്ളിൽ കുറച്ചു ഇഷ്ടം ഉണ്ടായിട്ടും വേണ്ടാ എന്ന് പറഞ്ഞു……

അങ്ങനെ കുറെ നാളുകൾ മകന് ഒരു കുട്ടി ഉണ്ടായി. പിന്നെ ഭാര്യക്ക് ജോലിയും ആയി… അപ്പൊ കുട്ടിയെ നോക്കാൻ ഒരു ആൾ വേണം. അതിനു ഭാര്യയുടെ ഉപദേശ പ്രകാരം അമ്മയെ കൂട്ടാൻ വന്നു.

പക്ഷെ തന്റെ സ്വപ്നം പോലും ഉപേക്ഷിച്ചു ശെരിക്കും കഷ്ടപ്പെട്ടു അവനെ വളർത്തി ഇത്രയും ആക്കിയ ചേച്ചിയെ വേണ്ട…. അങ്ങനെ അവൻ അമ്മയെ വന്നു വിളിച്ചു.. പക്ഷെ അച്ചുനെ തനിച്ചു ആക്കി അമ്മ പോകാൻ കൂട്ടാക്കിയില്ല.. അവിടെയും അച്ചു ഇടപെട്ടു…

“”ഇപ്പൊ എന്നേക്കാൾ ആവശ്യം അമ്മയെ അവനാണ്.. അതുകൊണ്ട് അമ്മ പോകണം “” അങ്ങനെ മനസില്ലാമനസോടെ ആ അമ്മ അവന്റെ കൂടെ പോയി……..

അച്ചു വീണ്ടും ഒറ്റക്ക്….. എന്നോ ഒരിക്കൽ ആരെകിലും തന്നെ കൊണ്ടു പോകാൻ വരും എന്ന  പ്രേതീക്ഷയോടെ……..

Leave a Reply

Your email address will not be published. Required fields are marked *