അയ്യോടാ കല്യാണം കഴിഞ്ഞു കുട്ടിക്ക് അഞ്ചു വയസായി, അപ്പോഴും ഇങ്ങൾക്ക് കൊഞ്ചൽ മാറിയില്ലേ..

സ്നേഹം
(രചന: Ajith Vp)

“എടി ലേച്ചൂട്ടി നീ എപ്പോ വരുക…. മോള് എവിടെ….”

“മോള് ഇവിടെ ഉണ്ട് ഏട്ടാ…. ഞാൻ ഇന്ന് അല്ലേ ഇങ്ങോട്ട് പോന്നത്…. പിന്നെ എന്താ ഇത്രയും പെട്ടന്ന്…. ഞാൻ ഏട്ടനെയും വിളിച്ചത് അല്ലേ… എന്നിട്ട് വരുന്നില്ല എന്ന് പറഞ്ഞിട്ട് അല്ലേ….”

“അത് ശെരിയാണ്…. വരുന്നില്ല എന്ന് പറഞ്ഞു…. പക്ഷെ നീ പോയി കഴിഞ്ഞു ശെരിക്കും നിന്നെ മിസ്സ്‌ ചെയുന്നു…. അതുകൊണ്ടാടി പൊട്ടി…”

“അയ്യോടാ കല്യാണം കഴിഞ്ഞു… കുട്ടിക്ക് അഞ്ചു വയസായി… അപ്പോഴും…. ഇങ്ങൾക്ക് കൊഞ്ചൽ മാറിയില്ലേ മനുഷ്യാ….”

“കൊഞ്ചൽ അല്ലല്ലോ മോളെ… നീ അടുത്ത് ഉള്ളപ്പോൾ ഉള്ള…. ഒരു സ്നേഹം…. നിന്റെ ആ സാമിപ്യം.,. അതൊക്കെ…. നീ മാറി നിക്കുമ്പോൾ എന്തോപോലെ…. നീ അടുത്ത് ഉള്ളപ്പോൾ….

നിന്നെ കെട്ടിപിടിച്ചു ഇരിക്കുമ്പോൾ…. അത് ഒരു സമാധാനം തന്നെ ആണ്…. ഇപ്പൊ നീ ഇല്ലാത്തപ്പോൾ… എന്തോ വയ്യ അതാ….”

“ഏട്ടാ ഞാൻ നാളെ തന്നെ വരാം…. ഏട്ടൻ ടെൻഷൻ ആവണ്ട…. ലവ് യൂ ടൂ ഏട്ടാ….”

“ലവ് യൂ മോളെ….”

അഞ്ചു വർഷത്തെ ഞങ്ങളുടെ പ്രണയം…. അത് രണ്ടു വീട്ടിലും അറിഞ്ഞപ്പോൾ….. ചെറിയ ഏതിർപ്പുകൾ ഉണ്ടായിരുന്നു എങ്കിലും…. ഞങ്ങളുടെ വാശിക്ക് മുൻപിൽ രണ്ട് വീട്ടുകാരും… ഞങ്ങളുടെ ഇഷ്ടത്തിന് സമ്മതിച്ചു തന്നത്….

രണ്ടു വീട്ടുകാർക്കും ഒത്തിരി ഇഷ്ടപ്പെട്ടുകൊണ്ട് അല്ലാത്തതിനാൽ…. ഞങ്ങളുടെ കല്യാണം ചെറിയ രീതിയിലാണ് നടത്തിയത്….

എന്റെ ലെച്ചുന്റെ ഏറ്റവും വല്യ ആഗ്രഹം ആയിരുന്നു… ഒരുപാട് ആളുകൾ നോക്കി നിൽക്കുമ്പോൾ ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടണം എന്നുള്ളത്….

പക്ഷെ ഇത് വെറും രെജിസ്റ്റർ ചെയ്തു…. രണ്ടു മാലകൾ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു….. അത്രയും ഉണ്ടായിരുന്നുള്ളു…. എന്നിട്ടും ഞാൻ അവളെ കൂട്ടി ഒരു അമ്പലത്തിൽ പോയി…

എന്റെ ഫ്രണ്ട്‌സ് എല്ലാവരും കൂടെകൂടി…. അവരെല്ലാം നോക്കി നിൽക്കുമ്പോൾ ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി…..

അന്ന് അവിടെ വെച്ചു കൊടുത്ത വാക്ക് ആണ്…. ഒരിക്കലും അവളുടെ കണ്ണ് നനയാൻ സമ്മതിക്കില്ല എന്നും….എന്ത് ആഗ്രഹവും… അത് എന്നെകൊണ്ട് പറ്റുന്നത് ആണേൽ സാധിപ്പിച്ചു കൊടുക്കും എന്നും….

അന്ന് മുതൽ അവൾക്ക് ഞാനും എനിക്ക് അവളും മാത്രം ആയ ഒരു ജീവിതം ഞങ്ങൾ ആരംഭിച്ചത്…. ഞാൻ കൊടുക്കുന്നതിന്റെ നൂറു ഇരട്ടി സ്നേഹം എനിക്ക് തിരിച്ചു തന്നും….

വല്യ വല്യ ആഗ്രഹങ്ങൾ ഉണ്ടെകിലും…. എന്റെ അവസ്ഥയും കാര്യങ്ങളും മനസിലാക്കി…..

അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ മാത്രം പറഞ്ഞും…. അതൊക്കെ സാധിപ്പിച്ചു കൊടുത്തും…. അങ്ങനെ ഞങ്ങളുടെ ജീവിതം ഹാപ്പി ആയി പോയി കൊണ്ടേ ഇരുന്നു…..

ലൈഫ് കുറച്ചു അടിച്ചു പൊളിച്ചിട്ട് ഒരു കുട്ടി മതിയെന്ന് ഉള്ള ഞങ്ങളുടെ ആഗ്രഹം…. അതുകൊണ്ട് രണ്ടു വർഷം അടിച്ചു പൊളിച്ചു കഴിഞ്ഞാണ് കുട്ടിയെപ്പറ്റി ഓർത്തത്….

അങ്ങനെ മൂന്നാമത്തെ വർഷം… ഞങ്ങൾക്ക് ഞങ്ങളുടെ അനഘ കുട്ടി ഉണ്ടായത്…. കുഞ്ഞു ഉണ്ടായി കഴിഞ്ഞു…. അകന്ന് നിന്ന രണ്ടു വീട്ടുകാരും… കൂടുതൽ അടുപ്പം കാണിച്ചു തുടങ്ങിയത്….

പിന്നീട് അവരൊക്കെ ഇങ്ങോട്ട് വരാൻ തുടങ്ങിയതും…. ഞങ്ങളോട് വീടുകളിലോട്ട് ചെല്ലാൻ നിർബന്ധിക്കാൻ തുടങ്ങിയതും….പക്ഷെ എനിക്ക് എന്തോ എന്റെ ലെച്ചുവും ഞാനും മോളും മാത്രം ഉള്ള ലൈഫിനോട് കൂടുതൽ ഇഷ്ടം….

ജോലി കഴിഞ്ഞു വരുമ്പോൾ….. എന്തൊക്കെ ടെൻഷൻ ആയാലും…. ഒരു കാപ്പിയും ആയി വന്നിട്ട് ലെച്ചു അടുത്ത് വന്നു ഇരുന്നു വിശേഷങ്ങൾ ചോദിക്കുമ്പോൾ തന്നെ…. എന്റെ എല്ലാ ടെൻഷൻ മാറിയിട്ട് ഉണ്ടാവും….

രാവിലെ അവൾ അവളുടെ വീട് വരെ പോകുവാ രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂ…..
“ഏട്ടൻ വരുന്നോ “

എന്ന് ചോദിച്ചപ്പോ

“”നീ പൊക്കോ … ഞാൻ ഇല്ല “”..

എന്ന് പറഞ്ഞു വിട്ടതാണ്…. പക്ഷെ ജോലി കഴിഞ്ഞു തിരിച്ചു വീട്ടിൽ വന്നപ്പോൾ…. എന്നും കിട്ടുന്നതുപോലെ കാപ്പിയുമായി അവളുടെ ആ വരവും…. അവൾ വീട്ടിൽ ഇല്ലാത്ത ആ ശൂന്യതയും…. അത് എന്നെ വല്ലാതെ ആക്കി…..

അപ്പോഴാണ് അവളെ ഒന്ന് വിളിക്കാൻ തോന്നിയത്…. ഞാൻ വിളിച്ചപ്പോൾ…. അവൾക്കും എന്നെപോലെ തന്നെ…. ഞാൻ കൂടെ ഇല്ലാത്തതു ശെരിക്കും വിഷമം തന്നെ ആണെന്ന്….

അങ്ങനെ രണ്ടു ദിവസം വീട്ടിൽ നിക്കാൻ പോയവൾ നാളെ തന്നെ വരാം എന്ന്….. ഇതൊക്കെ അല്ലേ സ്നേഹം…..

Nb: നമ്മൾ സ്നേഹിക്കുന്നവർ… അല്ലേൽ നമ്മളെ സ്നേഹിക്കുന്നവർ…. നമ്മുടെ കൂടെ ഉള്ളത് വല്യ ഒരു കാര്യം തന്നെ ആണ് അല്ലേ…. അവർ അകന്ന് നിക്കുമ്പോൾ ഉള്ള ഒരു ഫീൽ….അത് എത്ര പറഞ്ഞാലും മതിയാവില്ല…. അല്ലേ…

Leave a Reply

Your email address will not be published. Required fields are marked *