ഇന്നലെ അനിയത്തി കുട്ടിയുടെ കല്യാണം ആയിരുന്നു, കല്യാണത്തിന് തലേ ദിവസം വിളിച്ചിട്ട് കുറെ കരഞ്ഞു..

അനിയത്തികുട്ടി
(രചന: Ajith Vp)

രാവിലെ ഫോൺ ബെൽ അടിക്കുന്ന സൗണ്ട് കേട്ടോണ്ട് എഴുന്നേറ്റു….ഫോൺ എടുത്തു നോക്കിയപ്പോൾ ആണ് മനസിലായത്…. അത് വെറും സ്വപ്നം മാത്രം ആണെന്ന്…

ഇന്നലെ അനിയത്തി കുട്ടിയുടെ കല്യാണം ആയിരുന്നു…. കല്യാണത്തിന് തലേ ദിവസം വിളിച്ചിട്ട് കുറെ കരഞ്ഞു…. എന്നിട്ട് പറഞ്ഞു…

“” ഇനി രാവിലെ കിടന്നു സുഖമായി ഉറങ്ങിക്കോ… ഞാൻ ശല്യം ചെയ്യാൻ വരില്ലല്ലോ “”….

അത് കേട്ടപ്പോൾ വിഷമം തോന്നിയെങ്കിലും…. അത് പുറത്തു കാണിക്കാതെ….

“”പോയി കിടന്നു ഉറങ്ങടി…. നാളെ രാവിലെ മൂഹൂർത്തം തെറ്റാതെ  അവിടെ ചെല്ലാൻ ഉള്ളതാണ് “”…

എന്ന് പറയാൻ ആണ് തോന്നിയത്….

അവൾ ഫോൺ കട്ട്‌ ചെയ്തു പോയി കഴിഞ്ഞു….. ഇനിയിപ്പോ ഇങ്ങനെ കൊഞ്ചിക്കൊണ്ട് വരില്ലല്ലോ എന്ന് ഓർത്തപ്പോൾ ഒത്തിരി വിഷമം തോന്നി….

ആകെ ഒരു പെങ്ങള് കുട്ടി ഉള്ളു എങ്കിലും…. അവളോട് കുഞ്ഞിലേ മുതൽ വല്യ അടുപ്പമൊന്നും കാണിച്ചിരുന്നില്ല…. പിന്നെ വലുതായി വന്നപ്പോൾ…. പെങ്ങളും വളർന്നു വന്നപ്പോഴാണ്… കൂടുതൽ ഉത്തരവാദിത്തം ആയപ്പോഴാണ്… പെങ്ങളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതും….

അടുപ്പം കൂടുതൽ കാണിച്ചതും…. കാരണം പെൺകുട്ടികൾ വളർന്നു വരുമ്പോഴല്ലേ… ആങ്ങളമാർക്ക് അവരോടു ഉത്തരവാദിത്തം കൂടുതൽ ഉണ്ടാവുക…

അവളോട് കൂടുതൽ സ്നേഹവും ഉത്തരവാദിത്വവും കാണിക്കാൻ തുടങ്ങിയപ്പോഴാണ്…. അവൾ എന്നോട് കൂടുതൽ കുസൃതി, കുറുമ്പ് എല്ലാം കാണിക്കാൻ തുടങ്ങിയത്….ജോലി ഇല്ലാത്ത ദിവസവും കുറച്ചു കൂടുതൽ സമയം ഉറങ്ങാം എന്ന് വെച്ചു കിടന്നാലും….

അവൾ രാവിലെ വന്നു കുത്തി പൊക്കുക…. പിന്നെ രാവിലെ മുതൽ തുടങ്ങുക… അവിടെ കൊണ്ട് പോകണം ഇവിടെ കൊണ്ട് പോകണം എന്നൊക്കെ പറഞ്ഞു പുറകെ നടക്കുക….

എവിടെ എങ്കിൽ കൊണ്ട് പോകാം എന്ന് സമ്മതിച്ചു പോയാൽ…. പിന്നെ കൊണ്ട് പോകുന്നത് വരെ പുറകെ നടന്നു ബുദ്ധിമുട്ടിക്കുക…. ഇതൊക്കെ ആയിരുന്നു അവളുടെ പരുപാടി…

ഗൾഫിൽ ജോലിക്ക് പോകാനായി ഇറങ്ങിയപ്പോൾ…. കുറെ കെട്ടിപിടിച്ചു കരഞ്ഞിട്ട്….

“”ഇനി ഈ കുറുമ്പ് എല്ലാം ഞാൻ ആരോട് കാണിക്കും ചേട്ടാ എന്ന് ചോദിച്ചപ്പോൾ “”….

ഞാനും കരഞ്ഞു പോയി….

അങ്ങനെ ഗൾഫിൽ വന്നു ജോലിക്ക് കയറിയപ്പോൾ ശരിക്കും മിസ്സ്‌ ചെയ്തത്…. എന്റെ അനിയത്തി കുട്ടിയേയും…. അവളുടെ കുറുമ്പുകളും ആയിരുന്നു…. പിന്നെ എന്നും ഉള്ള അവളുടെ കാളുകൾ ആയിരുന്നു ഒരു ആശ്വാസം….

ഇവിടുത്തെ ടൈം കറക്റ്റ് നോക്കി വെച്ചിട്ട്…. കിടക്കുമ്പോൾ നെറ്റ് ഓഫ് ചെയ്യരുത് എന്ന് പറഞ്ഞിട്ട്…. ഇവിടെ ഏഴു മണി ആവുന്നതും നോക്കി ഇരുന്നു…. ആ സമയത്തു വിളിച്ചു എഴുനേൽപ്പിക്കുക…. അവൾ വിളിച്ചാൽ അന്നത്തെ ദിവസം എനിക്ക് നല്ല ഐശ്വര്യം ആണ്…എങ്കിലും

“”എന്താടി ഈ രാവിലെ…. മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ എന്നൊക്കെ ചോദിക്കും എങ്കിലും””…

ആ വിളി ഞാൻ എന്നും പ്രതീക്ഷിച്ചിരുന്നു…

നാളെ ഇപ്പൊ അവളുടെ കല്യാണം ആണ്…. നാട്ടിൽ പോകാൻ നോക്കിയിട്ട് പറ്റിയില്ല…. ഇവിടെ നിന്നും ചെയ്തു കൊടുക്കാൻ പറ്റുന്നതൊക്കെ ചെയ്തു കൊടുത്തു എങ്കിലും…. കൂടെ നിക്കുന്നത് പോലെ ആവില്ലല്ലോ…

ആ കൂടെ നിന്നു…. അവളുടെ കഴുത്തിൽ ഒരാൾ താലി കെട്ടുന്നത് കാണുമ്പോൾ ദൈവമേ നന്മ വരുത്തണേ എന്ന് പ്രാർത്ഥിച്ചിട്ട്….. അവൾ കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിലേക്ക് പോകുമ്പോൾ….

കൂടെ നിന്നു അനുഗ്രഹം കൊടുത്തു കാറിൽ കേറ്റാൻ തുടങ്ങുമ്പോൾ…. അവളുടെ ആ കെട്ടിപിടിച്ചു ഉള്ള കരച്ചിൽ കാണാൻ വയ്യാതെ….

എന്റെയും കണ്ണ് നിറയുമ്പോൾ…. അത് അവൾ കാണാതെ ഇരിക്കാൻ…. അവളെ തള്ളി കാറിൽ കേറ്റി വിടാനും ഒന്നിനും കൂടെ ഉണ്ടാവാൻ പറ്റിയില്ല… എങ്കിലും ഇവിടെ ഇരുന്നു കുറെ പ്രാർത്ഥിച്ചു

തലേദിവസം അവൾ വിളിച്ചിട്ട് ഇനി ശല്യം ചെയ്യാൻ ഉണ്ടാവില്ല എന്ന് പറഞ്ഞപ്പോൾ…. എന്താ അവളോട് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു…. കാരണം രാവിലെ ഒരു കാൾ…

“”എടാ ചേട്ടോ എഴുനേൽക്കു…

എന്ന് പറഞ്ഞോണ്ട് ഉള്ള അവളുടെ ആ ഒരു വിളി അതില്ലാതെ…. ഒരുപാട് മിസ്സ്‌ ആവും…

എങ്കിലും എന്റെ അനിയത്തി കുട്ടിക്ക് ഒരു നല്ല ലൈഫ് ഉണ്ടായല്ലോ എന്ന് ഓർത്തു ഒരുപാട് സന്തോഷം….

Nb: സ്വന്തം കൂടപ്പിറപ്പ് ആയി ജനിച്ചില്ല എങ്കിലും…. ഒരു അനിയത്തി കുട്ടി ആയിട്ട്… കുറെ മണ്ടത്തരങ്ങളും… കുറച്ചു കുറുമ്പും കാണിച്ചു ഒരാൾ കൂടെ ഉണ്ടായിട്ട്…. പെട്ടന്ന് പിരിഞ്ഞു പോകുമ്പോൾ…. അതൊരു വിഷമം തന്നെ ആണല്ലേ…

Leave a Reply

Your email address will not be published. Required fields are marked *