ജീവിതത്തിൽ പറ്റിയ ഒരു അബദ്ധം
(രചന: Ajith Vp)
“എടാ നീ എന്തിനാ വീട്ടുകാരോട് ദേഷ്യപ്പെട്ടത്…. ആദ്യമായി ആണല്ലോ… എപ്പോ വീട്ടിലോട്ട് വിളിച്ചാലും….. അല്ലേൽ അവിടുന്ന് ഇങ്ങോട്ട് വിളിച്ചാലും…. നീ നല്ല ഹാപ്പി ആയി അല്ലേ സംസാരിക്കുക…. ഇന്ന് എന്താ പറ്റിയെ….”
“അത് വെറുതെ ഓരോന്നു പറഞ്ഞു…. ഞാൻ അന്ന് ഒരു കല്യാണാലോചന വന്നത് പറഞ്ഞത് അല്ലേ….”
“അതെ അതിന് എന്താ…..”
“അതിനു ഞാൻ ഇപ്പൊ നാട്ടിൽ ചെല്ലണം എന്ന്…..”
“അതിനു എന്താ…. നീ ലീവ് ചോദിച്ചു നോക്ക്…. ചിലപ്പോൾ കിട്ടുമായിരിക്കും…. എന്നിട്ട് നാട്ടിൽ പോയി കല്യാണം കഴിച്ചിട്ട് തിരിച്ചു വാ….”
“നീ എന്തുവാടാ ഈ പറയുന്നത്…. ഇതൊക്കെ നടക്കുന്ന കാര്യമാണോ…. അല്ലെകിലും ഈ വർഷം നാട്ടിലോട്ട് ഇല്ല എന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്….
അടുത്ത വർഷവും ഈ കൊറോണ പ്രശ്നം എല്ലാം കുറച്ചു എല്ലാം ഒതുങ്ങി…. ഫ്ലൈറ്റ് എല്ലാം കറക്റ്റ് ആയി ഓടാൻ തുടങ്ങിയാൽ മാത്രമേ നാട്ടിലോട്ട് ഉള്ളു എന്ന് പറഞ്ഞതാണ്….
പിന്നെ ഇവരോട് ആരാ പറഞ്ഞത് ഇത്രയും പെട്ടന്ന് പോയി കല്യാണം നോക്കാൻ…. പിന്നെ അതും അല്ല ഞാൻ ആ പെൺകുട്ടിയോട് ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ല…. പിന്നെ എങ്ങനെ പോയി കെട്ടും….”
“എടാ നീ ഒരു പെണ്ണ് കെട്ടി കാണണം എന്ന് അവർക്കും ഉണ്ടാവില്ലേ ഒരുപാട് ആഗ്രഹം….”
“അതൊക്കെ ഉണ്ടാവും എന്നും വെച്ചു…. ഇങ്ങനൊക്കെ ആണോ ചെയേണ്ടത്….”
ഒരു തവണ ലീവ് കഴിഞ്ഞു തിരിച്ചു പോന്നപ്പോഴാണ് അമ്മയുടെ ഡയലോഗ്
“” അടുത്ത വർഷം നീ വരുമ്പോൾ നിന്നെ കല്യാണം കഴിപ്പിച്ചിട്ടേ വിടുള്ളു എന്ന് “””.
“”ഓക്കേ അത് അടുത്ത വരവിനു അല്ലേ””….
എന്ന് ചോദിച്ചു പോന്നതാണ്…. തിരിച്ചു കുവൈറ്റിലോട്ട്….
ഇവിടെ വന്നു ഡ്യൂട്ടിക്ക് കേറിയപ്പോൾ മുതൽ…. എന്നും വീട്ടിലോട്ട് വിളിക്കുമ്പോഴും അമ്മയുടെ ചോദ്യം…
“” ഇനിയിപ്പോ എപ്പോ ആണ് നിന്റെ അവധി “”…
എന്നായിരുന്നു…. അത് ഇനി ഈ വർഷം അവസാനം….അല്ലേൽ അടുത്ത വർഷം എന്ന് പറഞ്ഞപ്പോൾ….
“” എടാ മോനെ ഈ വർഷം തന്നെ ലീവ് എടുത്തു വരണേ “”..,
എന്നായിരുന്നു അമ്മയുടെ മറുപടി….
ഇതെന്താ ഇങ്ങനൊക്കെ എന്ന് ഓർത്തു…
“”അതെന്തിനാ ഇത്രയും അത്യാവശ്യം എന്ന് ചോദിച്ചപ്പോൾ “””….
“”എടാ ഒരുപാട് നല്ല കല്യാണാലോചന വരുന്നുണ്ട്… അതിൽ ഏതെങ്കിലും നോക്കാം എന്ന് വെച്ചാണ് “””….
എന്ന് പറഞ്ഞപ്പോൾ…. അതൊന്നും ഇപ്പൊ വേണ്ട… ഞാൻ നാട്ടിൽ വരുന്ന ടൈം ആവുമ്പോൾ മതി എന്ന് പറഞ്ഞെകിലും… അമ്മ വിടാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലായിരുന്നു….
എങ്കിൽ നിങ്ങൾ ഏതെങ്കിലും നോക്കി വെച്ചോ പക്ഷെ അവർക്ക് വാക്ക് ഒന്നും കൊടുക്കരുത്….
ഏതെങ്കിലും ഇഷ്ടപെട്ടത് നോക്കി വെക്ക് ഞാൻ വരുമ്പോൾ അവളുടെ കല്യാണം കഴിഞ്ഞില്ല എങ്കിൽ പോയി നോക്കിയിട്ട് നമുക്ക് ബാക്കി കാര്യങ്ങൾ ആലോചിക്കാം എന്ന് പറഞ്ഞത് ആണ്….
അതൊക്കെ കഴിഞ്ഞു കുറെ പെൺകുട്ടികളുടെ ഫോട്ടോ അയച്ചപ്പോഴും…. ഇതൊന്നും എനിക്ക് വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി വിട്ടു എങ്കിലും….
“”ഒരു പെൺകുട്ടിയുടെ ഫോട്ടോ അയച്ചിട്ട്…. പെണ്ണും കൊള്ളാം….ഫാമിലി എല്ലാം നല്ലതാണ്….നീ വരുന്നത് വരെ അവർ വെയിറ്റ് ചെയ്യാൻ റെഡിയാണ് “”എന്ന് പറഞ്ഞപ്പോഴും…..
എനിക്ക് വേണ്ടി ആരും വെയിറ്റ് ചെയ്യണ്ട…. കാരണം ഞാൻ ചിലപ്പോഴെ ഈ വർഷം നാട്ടിൽ വരുള്ളൂ എന്ന് പറഞ്ഞു ഒഴിവാക്കി വിടാൻ നോക്കി….. പക്ഷെ
“” നീ ഈ വർഷം അവസാനം എങ്കിൽ വന്നേ പറ്റുള്ളൂ “”
എന്നുള്ള അമ്മയുടെ വാക്കുകൾ അനുസരിക്കേണ്ടി വന്നു….
അപ്പോഴാണ് ഈ കൊറോണയും പ്രശ്നങ്ങളും എല്ലാം വരുന്നത്…. അത് വന്നപ്പോൾ തന്നെ വീട്ടുകാരോട് വിളിച്ചു പറഞ്ഞു….. ഈ വർഷം എന്ന് അല്ല….
അടുത്ത വർഷം പോലും നാട്ടിൽ വരാൻ പറ്റുമെന്ന് തോന്നുന്നില്ല…. അതുകൊണ്ട് എനിക്ക് വേണ്ടി ഒരു പെണ്ണിനേയും നോക്കി വെക്കേണ്ട എന്ന്… എന്നെകിലും നാട്ടിൽ വരാൻ പറ്റിയാൽ അന്ന് മതി എന്ന്….
അങ്ങനൊക്കെ ഞാൻ പറഞ്ഞു വെച്ചിട്ടും വീട്ടുകാർ ആ വന്ന ആലോചന വിട്ടില്ല…. അവർ വീണ്ടും അത് തുടർന്ന് കൊണ്ട് പൊന്നു…. ഇപ്പൊ ഇത്രയും നാൾ ആയപ്പോൾ ആണ്….
അവരുടെ വീട്ടിൽ നിന്നും എന്നെ നേരിട്ട് വിളിച്ചപ്പോൾ… ഞാൻ ഈ വർഷം വരില്ല…. അടുത്ത വർഷവും ഉറപ്പില്ല എന്ന് പറഞ്ഞപ്പോൾ….അവർ ചീറ്റ് ചെയ്യുകയാണോ എന്ന് ചോദിച്ചത്….
ഇതൊക്കെ എങ്ങനെ ചീറ്റിങ്ങ് ആവും… ഞാൻ ഒരിക്കലും നിങ്ങളുടെ പെണ്ണിനെ വിളിക്കുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല…. അവളെ വിളിച്ചു ഞാൻ കെട്ടിക്കോളം എന്ന് പറഞ്ഞിട്ടില്ല…. പിന്നെ എങ്ങനെ ചീറ്റിങ്ങ് ആവും എന്ന് ചോദിച്ചപ്പോൾ….
“”നിന്റെ വീട്ടിൽ നിന്ന് ഇടക്ക് വരുകയും സംസാരിക്കുകയും…. പിന്നെ എപ്പോഴും ഫോൺ വിളിക്കുകയും എല്ലാം ഉണ്ടായിരുന്നല്ലോ”” എന്ന് പറഞ്ഞപ്പോൾ…
“”വീട്ടുകാർ അല്ലല്ലോ ഞാൻ അല്ലേ കെട്ടേണ്ടത്…. അപ്പൊ ഞാൻ ഒരിക്കൽ പോലും സംസാരിക്കാത്ത… ഒരിക്കലും പോലും അടുത്ത് ഇടപെടുകയും ചെയ്യാത്ത ഒരു പെണ്ണിനെ പെട്ടന്ന് കൂടെ കൂട്ടാൻ പറ്റുമോ “”…
എന്ന് ഞാൻ ചോദിച്ചപ്പോൾ…. അവർക്ക് മറുപടി ഒന്നും ഇല്ലായിരുന്നു….
പക്ഷെ ഇനി ഞങ്ങൾ എന്താ ചെയേണ്ടത് എന്ന് അവർ ചോദിച്ചപ്പോൾ…. ഞാൻ എന്താണെകിലും ഉടനെ ഒന്നും നാട്ടിലോട്ട് ഇല്ല…. പിന്നെ വീട്ടുകാർ പറയുന്നത് പോലെ എനിക്ക് വേണ്ടി നോക്കി ഇരിക്കേണ്ട എന്ന് പറഞ്ഞപ്പോഴും….
ഒരു പെൺകുട്ടിയുടെ ഭാവി ആണ്…. ഇത്രയും നാൾ ഞാൻ ഉടനെ വരും എന്ന് പറഞ്ഞു…. സ്വന്തം അച്ഛനും അമ്മയും ആണെകിലും ഇത്രയും കളഞ്ഞത് എന്ന് ഓർത്തു ഒരുപാട് വിഷമം തോന്നിയെങ്കിലും….. വീട്ടുകാരോട് ഒരുപാട് വെറുപ്പ് തോന്നിയെങ്കിലും….
എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്നുള്ള നിസ്സഹായ അവസ്ഥ അത് മാത്രമായിരുന്നു എനിക്ക് ഉള്ളത്…. പക്ഷെ അച്ഛനമ്മമാരെയും കുറ്റം പറയാൻ പറ്റില്ലല്ലോ…. മക്കൾ കല്യാണം കഴിച്ചു കാണാൻ ഏത് അച്ഛനും അമ്മയും ആഗ്രഹിക്കില്ലേ….
ഇങ്ങനൊക്കെ ആയാലും ഞാൻ ആയിട്ട് ആ പെൺകുട്ടിയെ വേദനിപ്പിച്ചിട്ട് ഇല്ലല്ലോ എന്നുള്ള ആശ്വാസം മാത്രം….കാരണം ഒരു പെൺകുട്ടിക്ക് എന്ന് അല്ല….
ആർക്കും ഞാൻ കാരണം ഒരു വിഷമം ഉണ്ടാവരുത് എന്ന് ആഗ്രഹം…. അങ്ങനല്ലേ വേണ്ടത്…. നമുക്ക് ആർക്കും വലുതായി ഒന്നും ചെയ്യാൻ പറ്റിയില്ല എങ്കിലും….
ആരെയും പ്രവർത്തിയിലൂടെയോ വാക്കുകളിലൂടെയോ വേദനിപ്പിക്കാതെ ഇരിക്കുക അതല്ലേ വേണ്ടത്….