നിങ്ങൾ എന്തിനാ മനുഷ്യാ ഈ മെസ്സേജ് എല്ലാം അയച്ചിട്ട് ഡിലീറ്റ് ചെയുന്നത്, അത് നീ പറഞ്ഞത്..

(രചന: Ajith Vp)

“എടാ ഏട്ടാ ഒരുവക വൃത്തികേട് കാണിക്കരുത് കേട്ടോ….ഞാൻ അങ്ങോട്ട്‌ വരട്ടെട്ടോ ശെരിയാക്കി തരാം….”

“എന്താടി ഞാൻ കാണിച്ചത്….”

“നിങ്ങൾ എന്തിനാ മനുഷ്യാ ഈ മെസ്സേജ് എല്ലാം അയച്ചിട്ട് ഡിലീറ്റ് ചെയുന്നത്….”

“അത് നീ പറഞ്ഞത് പോലെ…. എനിക്ക് നിന്നെ എന്തെകിലും എല്ലാം പറയണം എന്ന് തോന്നുന്നത് ഞാൻ പറയും….എന്നിട്ട് നീ കാണിക്കുന്നത് പോലെ ഡിലീറ്റ് ചെയ്യും….”

“കഷ്ടം ഉണ്ടുട്ടോ ഏട്ടാ….. പ്ലീസ് ഡാ ഇനി ഡിലീറ്റ് ചെയ്യരുതേ…..”

ഇല്ല ഞാൻ ഇനിയും ചെയ്യും…..

പാറൂന്റെ സ്ഥിരം പണിയാണ് മെസ്സേജ് അയക്കുക ഡിലീറ്റ് ചെയുക എന്ന് ഉള്ളത്….. അത് എന്തിനാ എന്ന് ചോദിച്ചപ്പോൾ…. അവൾ പറയുകയാ

“” അതോ അത് ഏട്ടാ… നമ്മൾ ഉടക്ക് ഉണ്ടാക്കുന്ന ദിവസം…. എനിക്ക് നിങ്ങളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടാവും… അപ്പൊ ഞാൻ അടുത്ത് ഉണ്ടേൽ ഞാൻ നിങ്ങളെ ചവിട്ടി കൂട്ടിയേനെ….

പക്ഷെ അടുത്ത് ഇല്ലല്ലോ നിങ്ങൾ കുവൈറ്റിലും ഞാൻ നാട്ടിലും അല്ലേ…. അതുകൊണ്ട് നിങ്ങളോട് ഉള്ള ദേഷ്യം മുഴുവനും….

പിന്നെ എന്റെ മനസ്സിൽ നിങ്ങളോട് പറയാൻ ഉള്ളത് മൊത്തം അത് ഉള്ള ചീത്ത മൊത്തം പറയും… പറഞ്ഞു കഴിഞ്ഞ് എനിക്ക് നല്ല മനസമാധാനം കിട്ടും…. അത് കഴിയുമ്പോൾ ഓർക്കും എന്റെ ഏട്ടൻ പാവം അല്ലേ ഇത്രയും ചീത്ത വിളിക്കണ്ട “

എന്ന്…. അതുകൊണ്ട് ഞാൻ അതൊക്കെ ഡിലീറ്റ് ചെയ്യും അത്രയും ഉള്ളു….ഇതായിരുന്നു അവളുടെ മറുപടി….

അത് ഇവൾ ചെയ്യുന്നത്…. എനിക്ക് ഡ്യൂട്ടി ടൈമിൽ മൊബൈൽ കയ്യിൽ പിടിച്ചു നടക്കാൻ പറ്റില്ലല്ലോ…. എപ്പോഴും ഹെഡ്സെറ്റ് ചെവിയിൽ ഉള്ളതുകൊണ്ട് കാൾ എടുക്കാം….

മെസ്സേജ് എപ്പോഴും നോക്കാൻ പറ്റില്ല…. അത് അവൾക്ക് അറിയാവുന്നത് കൊണ്ട്…. ആ സമയത്തു… അതായത് ഡ്യൂട്ടി ടൈമിൽ മെസ്സേജ് അയക്കും….കുറച്ചു കഴിഞ്ഞു ഡിലീറ്റ് ചെയ്യും…..

എപ്പോ എങ്കിൽ ലഞ്ച് ബ്രേക്ക്‌ ആവുമ്പോഴോ…. അങ്ങനെ ഏതെങ്കിലും ടൈമിൽ ഫോൺ എടുത്തു നോക്കുമ്പോൾ അവളുടെ കുറെ മെസ്സേജ് ഡിലീറ്റ് ചെയ്തത് കാണുന്നത്…. അപ്പൊ എന്താ എന്ന് ചോദിച്ചാൽ ഒന്നും ഇല്ല എന്ന് പറയും….

എനിക്ക് ആണേൽ ഇങ്ങനെ മെസ്സേജ് അയച്ചിട്ട് ഡിലീറ്റ് ചെയ്യുന്നത് കാണുന്നത് തന്നെ കലിപ്പ് ആണ്…. അത് അറിയാവുന്നതുകൊണ്ട്…. അവൾ വീണ്ടും വീണ്ടും ചെയ്തു കൊണ്ടേ ഇരുന്നു….

എത്ര പറഞ്ഞാലും കേൾക്കാതെ എന്നെ വെറുതെ വെറുപ്പിക്കാൻ വേണ്ടി വീണ്ടും വീണ്ടും ഇങ്ങനെ ചെയ്തു കൊണ്ടിരുന്നപ്പോൾ എനിക്കും തോന്നിയ ഒരു ഐഡിയ ആണ്…..തിരിച്ചും ഇതേപോലെ ആവാം എന്ന്….. ഞാൻ അവളോട് ഒത്തിരി പറഞ്ഞു നോക്കി…

“”എടി നിനക്ക് എന്നോട് എന്തെകിലും പറയാൻ ഉണ്ടേൽ മാത്രം മെസ്സേജ് അയച്ചാൽ മതി… ഇല്ലേൽ ഇങ്ങനെ ഡിലീറ്റ് ചെയ്യാൻ ആണേൽ അയക്കരുത് “

എന്ന് .. പക്ഷെ എന്നിട്ടും അത് തന്നെ തുടർന്നപ്പോഴാണ്…. ഞാനും അങ്ങനെ തുടങ്ങിയത്….

അവൾ അങ്ങനെ എപ്പോഴും ഓൺലൈനിൽ വരാറില്ല…. എന്നോട് സംസാരിക്കാൻ മാത്രം ഇടക്ക് ഓടി വരുന്നത്…. അതുപോലെ ഇങ്ങനെ മെസ്സേജ് ഇടാനും….

അവൾ ഓൺലൈനിൽ ഇല്ലാത്ത ടൈം നോക്കി…. അവളും ആയിട്ട് എന്തെകിലും ഉടക്ക് ഉണ്ടാക്കുന്ന അന്ന്…. അല്ലേൽ അതിന്റ പിറ്റേന്ന് കുറെ മെസ്സേജ് അയക്കും….. എന്നിട്ട് അതൊക്കെ ഡിലീറ്റ് ചെയ്യും….

ഞാനും അങ്ങനെ തുടങ്ങിയപ്പോഴാണ് ആൾക്ക് മനസിലായത്…. ഇങ്ങനെ ചെയ്യുന്നത് മോശം ആണെന്ന്….

അല്ലേൽ ഇങ്ങനെ ചെയ്താൽ എന്തുമാത്രം ടെൻഷൻ ഉണ്ടാവും എന്ന്….അവൾക്ക് മനസിലായി തുടങ്ങിയത്….. അപ്പൊ മുതൽ തുടങ്ങിയതാണ്…. ഇനി ഡിലീറ്റ് ചെയ്യരുത് എന്ന് പറഞ്ഞു പുറകെ നടക്കാൻ….

വീണ്ടും കാൾ വരുന്നുണ്ട് എന്താ എന്ന് നോക്കട്ടെട്ടോ…..

“എന്താടി പാറു…..”

“എടാ ഏട്ടാ…..”

“എന്താടി പറ…..”

“അതെ ഞാൻ നന്നാവാൻ തീരുമാനിച്ചു….”

“ഓക്കേ ആയിക്കോട്ടെ….. നീ നന്നായിക്കോ…”

“എടാ ഏട്ടാ ഞാൻ ഇനി മെസ്സേജ് അയച്ചാൽ ഡിലീറ്റ് ചെയ്യില്ല… നീയും ചെയ്യല്ലേടാ ഏട്ടാ….”

“ഞാൻ ഇനിയും ചെയ്യും….”

“എടാ പ്ലീസ് ഡാ ഏട്ടാ….”

“ഒരു പ്ലീസ് ഇല്ല….ഞാൻ ഇനിയും ചെയ്യും…”.

“നീ പോടാ മണ്ടൻ മാക്രി ഏട്ടാ….”

“നീ പോടീ മരമാക്രി…..”

Nb : ചിലർക്ക് ഉള്ള സ്വഭാവം ആണ് മെസ്സേജ് അയച്ചിട്ട് ഡിലീറ്റ് ചെയുക എന്ന് ഉള്ളത്…. നമ്മളോട് പറയാൻ പറ്റുന്നത് ആണേൽ അയച്ചാൽ പോരെ….. അല്ലേൽ അയക്കണ്ടല്ലോ…. ഇതിപ്പോ നമ്മളെ വെറും മണ്ടന്മാർ ആക്കുന്നത് പോലെ ആവും…. അല്ലേ….

Leave a Reply

Your email address will not be published. Required fields are marked *