ആ കാഴ്ച കണ്ട് ശിഖ വെറുപ്പോടെ മുഖം തിരിച്ചു, നിങ്ങളുടെ എന്തൊക്കെയോ കള്ളത്തരം ഇവൾ കണ്ടുപിടിച്ചു എന്നാണ്..

(രചന: ആർദ്ര)

” മോളെ ഒന്നുകൂടെ ഒന്ന് ആലോചിച്ചിട്ട് പോരെ..? നീ ഏറ്റുമുട്ടാൻ പോകുന്നത് നിസാരക്കാരോട് അല്ല. വൻകിട രാ ഷ്ട്രീയക്കാ രോടാണ് നിന്റെ കളി എന്ന് നീ മറന്നു പോകരുത്. ”

വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങവേ അമ്മ പറഞ്ഞത് കേട്ട് നിർവികാരതയോടെ അവൾ അമ്മയെ തിരിഞ്ഞു നോക്കി.

” ഞാൻ എല്ലാം മറന്നും സഹിച്ചും നിൽക്കണം എന്നാണോ അമ്മ പറയുന്നത്..? ഇപ്പോഴും കണ്ണടച്ചാൽ ഓരോ ദിവസവും ആ രാത്രിയുടെ ഓർമ്മകൾ മാത്രമാണ് എന്റെ മനസ്സിലേക്ക് തള്ളിക്കയറി വരുന്നത്.

സമാധാനമായിട്ട് ഞാൻ ഉറങ്ങിയിട്ട് തന്നെ ദിവസങ്ങളായി. എനിക്ക് എന്റെ മനസ്സിന് സംതൃപ്തി കൊടുക്കാൻ വേണ്ടിയെങ്കിലും മുന്നോട്ടു പോയേ പറ്റൂ. നാളെ ഒരുപക്ഷേ ഈ സമൂഹം എന്നെ പുച്ഛിക്കുമായിരിക്കും.

അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.ഈ ലോകം ഒന്നടങ്കം എന്നെ എതിർത്താലും ശാസിച്ചാലും എന്നോടൊപ്പം എന്റെ കുടുംബമുണ്ടെങ്കിൽ ഞാൻ മുന്നോട്ടു പോവുക തന്നെ ചെയ്യും. അമ്മ എന്നെ പിന്തിരിപ്പിക്കരുത്. ”

ദയനീയമായി അവൾ പറയുമ്പോൾ അവളെ എതിർത്തു പറയാൻ ഒന്നും തന്നെ അവളുടെ അമ്മയ്ക്ക് കഴിയുമായിരുന്നില്ല.

മൗനമായി അവളെ യാത്രയാക്കുമ്പോൾ അവരുടെ ഉള്ളവും വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. ഈ ചെറിയ പ്രായത്തിൽ തന്നെ തന്റെ മകൾക്ക് ഇങ്ങനെ ഒരു വിധി വന്നത് ഓർത്ത് അവരുടെ മനസ്സ് വല്ലാതെ വേദനിച്ചു.

അവൾ ശിഖ. പ്ലസ് ടു നല്ല മാർക്കോടു കൂടി പാസായ അവൾക്ക് എൻജിനീയറിങ്ങിന് പഠിക്കണം എന്നായിരുന്നു ആഗ്രഹം.

അവളെ പ്രൈവറ്റ് ആയി പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതിയൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല.

അത് മനസ്സിലാക്കിയത് കൊണ്ട് തന്നെ നല്ല രീതിയിൽ പഠിച്ച് ആദ്യ ശ്രമത്തിൽ തന്നെ എ ൻട്രൻസ് കരസ്ഥമാക്കി മെരിറ്റിൽ തന്നെ അവൾ അഡ്മിഷൻ വാങ്ങി.

പക്ഷേ മറ്റൊരു പ്രശ്നം അവൾക്ക് അഭിമുഖീകരിക്കേണ്ടി വന്നു. അഡ്മിഷൻ കിട്ടിയ കോളേജ് വീട്ടിൽ നിന്നും ഒരുപാട് അകലത്തിൽ ആയിരുന്നു. ദിവസവും വീട്ടിൽ വന്നു പോവുക അസാധ്യം..!

അങ്ങനെയാണ് ഹോ സ്റ്റലിൽ നിൽക്കാം എന്നൊരു തീരുമാനത്തിലേക്ക് എത്തിയത്. അവളുടെ ജീവിതത്തിലെ മാറ്റങ്ങൾ തുടങ്ങിയതും അവിടെ നിന്നായിരുന്നു.

നിയമം കൊണ്ട് റാ ഗിങ്ങ് അനുവദനീയമല്ലാത്ത ഒരു കോളേജ് ആണ് അവളുടേത്. കോളേജിൽ വച്ച് റാ ഗിം ഗ് ചെയ്യുന്നതോ അതിനെ പ്രോത്സാഹിപ്പിക്കുന്നതും വലിയ കുറ്റമായിരുന്നു.

പക്ഷേ കോ ളേജ് ഹോ സ്റ്റലിൽ അങ്ങനെ ഒരു നി യമവും ഉണ്ടായിരുന്നില്ല.

അതുകൊണ്ടു തന്നെ കോളേജിൽ വച്ച് റാ ഗിം ഗ് ചെയ്യാൻ പറ്റാത്തത് ഹോസ്റ്റലിൽ വച്ച് ചെയ്തു തീർക്കുകയാണ് സീനിയർസിന്റെ പണി.

സീനിയേഴ്സിനെ അ ടി വസ്ത്രങ്ങൾ വരെ ജൂനിയർസിനെ കൊണ്ട് അലക്കിപ്പിക്കുക പതിവായിരുന്നു. പലതരത്തിലുള്ള ക്രൂരതകളും ജൂനിയർ കുട്ടികൾക്ക് അനുഭവിക്കേണ്ടി വന്നു.

അതിൽ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല ശിഖയുടെ അനുഭവവും. സീനിയർ പെൺകുട്ടികളുടെ ഉപദ്രവം നിമിത്തം പഠിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു അവൾക്കുണ്ടായിരുന്നത്.

നല്ല രീതിയിൽ മാർക്ക് വാങ്ങിയ ശിഖയോട് കുട്ടികൾക്ക് അസൂയയും ദേഷ്യവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ ഏതൊക്കെ വിധത്തിൽ അവളെ ഉപദ്രവിക്കാൻ സാധിക്കുമോ അത്രയും രീതികളിൽ തന്നെ അവളെ ഉപദ്രവിക്കാൻ അവളുടെ മുതിർന്ന കുട്ടികൾ ശ്രമിക്കുന്നുണ്ടായിരുന്നു.

പലപ്പോഴും രാത്രി ഏറെ വൈകിയാണ് അവൾ പഠിക്കാൻ ഇരിക്കാറ്.അന്നും അങ്ങനെ ഒരു ദിവസമായിരുന്നു.പാതിരാത്രിയോട് അടുത്താണ് അവൾക്ക് പഠിക്കാൻ അവസരം കിട്ടിയത്.

മുറിയിലിരുന്ന് അവൾ പഠിക്കുമ്പോൾ മുറിക്ക് പുറത്ത് ആരൊക്കെയോ അടക്കം പറയുന്ന ശബ്ദം അവൾ കേട്ടു.തോന്നലാണ് എന്ന് കരുതി അവഗണിക്കാൻ തുടങ്ങുമ്പോഴേക്കും പല തരത്തിലുള്ള ശബ്ദങ്ങൾ അവൾ കേൾക്കാൻ തുടങ്ങി.

ചെറിയൊരു ഭയം തോന്നിയെങ്കിലും അതിന്റെ ഉറവിടം കണ്ടെത്തണം എന്നുള്ള പേരിൽ അവൾ പതിയെ മുറിയുടെ വാതിൽ തുറന്നു നോക്കി.

തൊട്ടടുത്ത സീനിയർ ചേച്ചിയുടെ മുറിയിലേക്ക് കയറി പോകുന്ന രണ്ട് പുരുഷന്മാരെയാണ് ആ നിമിഷം അവൾ കണ്ടത്.

ആ കാഴ്ച അവൾക്ക് വല്ലാത്ത അമ്പരപ്പാണ് നൽകിയത്. ഈ പാതിരാത്രി സമയത്ത് രണ്ടു പുരുഷന്മാർക്ക് ലേ ഡീസ് ഹോസ്റ്റലിൽ എന്താണ് കാര്യം എന്ന് അവൾക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.

അവരെ ഓർത്ത് അവൾക്ക് വെറുപ്പ് തോന്നി.

ആ കാഴ്ച അവളെ അത്രത്തോളം തളർത്തി കളഞ്ഞിരുന്നു. അവരെ വെറുതെ വിടാൻ അവൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സമയത്തെക്കുറിച്ച് പോലും ചിന്തിക്കാതെ അവൾ വാർഡന്റെ മുറിയിലേക്ക് ഓടി.

അവരുടെ വാതിലിൽ തട്ടി വിളിക്കുമ്പോൾ പാതിരാത്രി അവരെ ശല്യം ചെയ്തതിന്റെ ഈർഷ്യയോടെയാണ് അവർ മുറി തുറന്നത്.

മുന്നിൽ നിൽക്കുന്ന ശിഖയെ കണ്ടു അവർക്ക് അമ്പരപ്പു തോന്നിയെങ്കിലും,അത് പുറത്ത് കാണിക്കാതെ അവർ കാര്യം അന്വേഷിച്ചു.

താൻ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ അവർക്ക് മുന്നിൽ നിരത്തുമ്പോൾ അവൾക്ക് നീതി കിട്ടും എന്നൊരു പ്രതീക്ഷയായിരുന്നു അവൾക്കുള്ളത്.

അപ്പോൾ തന്നെ വാർഡൻ അവളെയും കൂട്ടി ആദ്യത്തെ റൂമിന് മുന്നിലെത്തി. വാതിലിൽ തട്ടി വിളിക്കുമ്പോൾ ആ പെൺകുട്ടി വന്നു മുറി തുറക്കുന്നത് അവൾ കണ്ടു.

അപ്പോൾ തന്നെ വാർഡൻ അവളെയും കൂട്ടി അകത്തേക്ക് കയറി. അപ്പോഴും അർത്ഥനഗ്നരായി ആ ബെഡിൽ ആ പുരുഷന്മാർ ഉണ്ടായിരുന്നു.

ആ കാഴ്ച കണ്ട് ശിഖ വെറുപ്പോടെ മുഖം തിരിച്ചു.

“നിങ്ങളുടെ എന്തൊക്കെയോ കള്ളത്തരം ഇവൾ കണ്ടുപിടിച്ചു എന്നാണ് പറയുന്നത്. അപ്പോൾ പിന്നെ അതിനുള്ള ശിക്ഷ ഇവൾക്ക് കൊടുക്കേണ്ടതല്ലേ..?”

അവരോട് ചിരിച്ചു കൊണ്ട് വാർഡൻ ചോദിക്കുന്നത് കേട്ടപ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയാൽ മതി എന്നാണ് അവൾക്ക് തോന്നിയത്.

വാർഡൻ കൂടി അറിഞ്ഞു കൊണ്ടുള്ള കളികളാണ് അവിടെ നടന്നത് എന്ന് അപ്പോഴാണ് അവൾക്ക് ബോധ്യമായത്.

” അതിനെന്താ.. ഇവിടെ എന്തൊക്കെ കളികളാണ് നടക്കുന്നത് എന്ന് അവളെ നല്ല വിശദമായി തന്നെ അറിയിച്ചു കൊടുക്കാം..”

അതും പറഞ്ഞു ആ പുരുഷന്മാർ അവളിലേക്ക് അടുക്കുമ്പോൾ നിസ്സഹായതയോടെ അവൾ വാർഡനെ നോക്കി.

പക്ഷേ അവിടെ നടക്കുന്ന കാര്യങ്ങളൊക്കെ ആസ്വദിക്കുന്ന തരത്തിലുള്ള ഒരു മുഖഭാവം ആയിരുന്നു അവരുടേത്.

അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടൊടാൻ ആവുന്നതും ശ്രമിച്ചിട്ടും ശിഖ അവരുടെ കൈകരുത്തിൽ തോറ്റു പോയി.

ആരാണെന്ന് പോലും അറിയാത്ത ആ രണ്ടു പുരുഷന്മാർ അവളെ കീഴടക്കുമ്പോൾ അതിനെ പ്രോത്സാഹനം നൽകിക്കൊണ്ട് വാർഡനും ആ മുറിയിലെ പെൺകുട്ടിയും അവിടെ തന്നെ ഉണ്ടായിരുന്നു.

തനിക്ക് പറ്റിയ വിധിയെക്കുറിച്ച് അവൾ വിലപിക്കുമ്പോൾ, ഹോസ്റ്റലിലെ കുട്ടികൾക്ക് മുന്നിൽ ആരെന്നറിയാത്ത രണ്ടു പുരുഷന്മാരെ മുറിയിലേക്ക് വിളിച്ചു കയറ്റി എന്നുള്ള കുറ്റം അവളുടെ തലയിലേക്ക് ചാർത്തപ്പെട്ടിരുന്നു.

പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റുമായി ചെന്നെങ്കിലും അവർക്കും അവളെ സഹായിക്കാൻ കഴിയുമായിരുന്നില്ല. രാഷ്ട്രീയത്തിലെ ഉന്നതനായ ഒരു നേതാവിന്റെ മകനായിരുന്നു പുരുഷന്മാരിൽ ഒരാൾ.

പലയിടങ്ങളിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടായെങ്കിലും അവൾ നീതിക്കു വേണ്ടി പോരാടി. അവളെ സഹായിക്കാൻ ഒരു വനിത ഓഫീസർ ഉണ്ടായി.

കേസ് ചാർജ് ചെയ്തു.അന്വേഷണം ആരംഭിച്ചു. തെളിവുകളുടെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു.

ഇന്ന് കോടതി വിധി വരുന്ന ദിവസമാണ്. ശിഖ അവിടെക്കുള്ള യാത്രയിലായിരുന്നു.

പ്രതികൾക്ക് രണ്ടുപേർക്കും ജീവപര്യന്തം വിധിച്ചു കൊണ്ട് കോടതി പിരിയുമ്പോൾ, അവൾക്ക് ചെറിയൊരു സംതൃപ്തി തോന്നുന്നുണ്ടായിരുന്നു.

മുഖം മറക്കാതെ തന്നെ അവൾ മാധ്യമങ്ങൾക്ക് മുന്നിലേക്ക് ഇറങ്ങിച്ചെന്നു.

“മാഡം.. മുഖം മറക്കാതെ മാധ്യമങ്ങൾക്ക് മുന്നിലേക്ക് വരാൻ താങ്കൾക്ക് മടി തോന്നുന്നില്ലേ..?”

ഏതോ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അവൾ പുഞ്ചിരിച്ചു.

“ഞാനെന്തിനു മടിക്കണം..? ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ..? തെറ്റ് ചെയ്യാത്ത ഞാൻ ആരുടെയും മുഖത്ത് നോക്കാൻ യാതൊരു മടിയും കാണിക്കേണ്ട കാര്യമില്ല.

പിന്നെ മുഖം മറച്ചു വന്നു നിൽക്കേണ്ട ആവശ്യം എനിക്കില്ല.തെറ്റ് ചെയ്തവരാണ് മുഖം കുനിച്ചും മുഖം മറച്ചും നടക്കേണ്ടത്.

എന്നോട് തെറ്റ് ചെയ്തവർ അങ്ങനെ തന്നെ നടക്കുന്നുണ്ട്.ആ കാഴ്ച കാണാൻ വേണ്ടിയാണ് ഞാൻ വന്നത്.അപ്പോൾ ഞാൻ കൂടി മുഖം മറച്ചാൽ ഞാൻ തെറ്റ് ചെയ്തു എന്നല്ലേ..? ”

അവൾ ചോദിച്ചപ്പോൾ ആ മാധ്യമപ്രവർത്തകന് മറുപടി ഉണ്ടായിരുന്നില്ല.

” ഇന്നത്തെ സമൂഹത്തിൽ മുഖം മറക്കാൻ ഒരു ഷാൾ ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു ടിവി ചാനലിന് മുന്നിൽ ചെന്നിരുന്നു ഇയാൾ എന്നെ പേടിപ്പിച്ചു എന്ന് വിളിച്ചു പറയാൻ ഒരു പെണ്ണിനും മടിയുണ്ടാവില്ല.

ഇപ്പോൾ നമ്മൾ അത്തരത്തിൽ എത്രയോ വാർത്തകൾ കേൾക്കുന്നു. എന്നിട്ട് ഒരു സുപ്രഭാതത്തിൽ പണത്തിനും ഭീഷണിയും വഴങ്ങി, ആ കേസുകൾ തേച്ചു മാറ്റി കളയുന്നു.

ഇതൊക്കെ തന്നെയല്ലേ നടക്കുന്നത്.. ഞാൻ അങ്ങനെ ഒരു ആരോപണം ഉന്നയിച്ചതല്ല. എനിക്ക് നീതിക്കു വേണ്ടി പോരാടിയതാണ്.ഇന്ന് എനിക്ക് നീതി ലഭിച്ചു. അതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്. ”

അത്രയും പറഞ്ഞു മാധ്യമങ്ങൾക്ക് മുന്നിലൂടെ പുഞ്ചിരിയോടെ തലയുയർത്തിപ്പിടിച്ച് മുന്നോട്ട് നടക്കുമ്പോൾ, തന്നെ ഉപദ്രവിച്ചവർക്ക് ശിക്ഷ നേടി കൊടുക്കാൻ കഴിഞ്ഞു എന്ന സന്തോഷം അവൾക്കുണ്ടായിരുന്നു.