(രചന: ഞാൻ ആമി)
“ആരും നിന്നെ മനസ്സിലാക്കിയില്ലേലും എനിക്ക് നിന്നെ മനസ്സിലാകും ആമി…. കാരണം, നീ എന്റെ ജീവിതത്തിൽ എനിക്ക് ഏറെ പ്രിയപെട്ടവളാണ് “
എന്ന് പറഞ്ഞു കൊണ്ടു അവളെന്നെ കെട്ടിപിടിച്ചു. ആ നിമിഷം എനിക്കുണ്ടായ സന്തോഷം എന്റെ കണ്ണുകളിൽ കണ്ണുനീർ പുഴ പോലെ ആയിരുന്നു.
“വീടിനു വേണ്ടി എല്ലാവർക്കും വേണ്ടി ഞാൻ ജീവിക്കുന്നത് തന്നെ…. എന്നിട്ടും ഒരു കാര്യവും അന്വേഷിക്കാതെ ചേച്ചി പറഞ്ഞു ഞാൻ തെറ്റുകാരി ആണെന്ന് “
അത് പറഞ്ഞു ഞാൻ കണ്ണുനീർ തുടച്ചു. അവളെന്റെ അടുത്തു ഇരുന്നു എന്റെ കൈയിൽ പിടിച്ചു.
“ആമി…. “
“ഉം “
“ഈ ഭൂമിയിൽ നമുക്ക് എല്ലാവർക്കും അതായതു ഓരോ വ്യക്തിക്കും ആവിശ്യമാണ് നമ്മളെ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ ഉണ്ടാകുക എന്നത് “
അവളത് പറഞ്ഞപ്പോൾ ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.
“പ്രണയമാണ് ഏറ്റവും വല്യ ബന്ധമെന്ന് എനിക്ക് തോന്നിയ ഒരു നിമിഷം ഉണ്ട്..
പിന്നീട് ആ പ്രണയം നഷ്ടമായപ്പോൾ എന്നെ ചേർത്തു പിടിച്ച ഒരു കൈയുണ്ട് ദേ നിന്റെ ഈ കൈ “എന്നവൾ പറഞ്ഞു എന്റെ കൈയിൽ ഒന്ന് ചുംബിച്ചു.
“നീ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചലോ പെണ്ണേ… “എന്ന് പറഞ്ഞു ഞാൻ അവളെ നോക്കി.
എന്റെ കൈയും പിടിച്ചു അവൾ നടന്നു. കുറെ തമാശകൾ പറഞ്ഞു ഒരുമിച്ചു എനിക്കിഷ്ടമുള്ള ഐസ്ക്രീം കഴിച്ചു.
“ഡി ആമി? “
“എന്താടി? “
“ഈ ഭൂമിയിലെ ഏറ്റവും വല്യ ബന്ധം സുഹൃത്ത് ബന്ധം ആണ്…
ആരൊക്കെ നമ്മളെ മനസ്സിലാക്കിയില്ലേലും നമ്മുടെ ഒരു കൂട്ടുകാരി അല്ലേൽ കൂട്ടുകാരൻ നമ്മളെ തീർച്ചയായും മനസ്സിലാക്കും “
അവളത് പറഞ്ഞപ്പോൾ എന്റെ മനസ്സിനൊരു ആശ്വാസം തോന്നി. കൂടെ പിറന്നില്ലേലും ചിലർ കൂടപ്പിറപ്പു പോലെയാണ് അവരാണ് നമ്മുടെ ബലം.