ശെരിയാ ആറ് വർഷം കൂടെ ജീവിച്ചവനെ വേറെ കെട്ടിച്ചിട്ട് അതിൽ ഉണ്ടാവുന്ന കൊച്ചിനെ സ്വന്തമായി കണ്ട് ജീവിക്കാം എന്ന് തീരുമാനിച്ചവൾക്ക്..

(രചന: ആദി വിച്ചു)

എന്തിനാമോളേനീയിപ്പോഇങ്ങനെ വേദനിയ്ക്കുന്നേ…?
പറഞ്ഞതല്ലേഞങ്ങളെല്ലാംനിന്നോടിത് ചെയ്യരുതെന്ന്അവസാനംനീ…. കരയേണ്ടി വരുമെന്ന്അന്നേപറഞ്ഞതല്ലേഞങ്ങളൊക്കെ.

ഹേയ്… ഞാൻ കരഞ്ഞതൊന്നും അല്ലേട്ടാ…

ശെരിയാ ആറ് വർഷം കൂടെ ജീവിച്ചവനെ വേറെ കെട്ടിച്ചിട്ട് അതിൽ ഉണ്ടാവുന്ന കൊച്ചിനെ സ്വന്തമായി കണ്ട് ജീവിക്കാം എന്ന് തീരുമാനിച്ചവൾക്ക് ഭയങ്കര സന്തോഷം ആയിരിക്കൂലോ ല്ലേ…..

ഏട്ടാ ഞാൻ…..

മോളേ…. ഞാൻ നിന്നെകുറ്റപ്പെടുത്തിയതല്ല
നീ എന്റെ അനിയത്തിയാ…..
ആ… നീ ഇങ്ങനെ ഉരുകുന്നത് കാണാൻ ഈ… ഏട്ടന് വയ്യെടാ….. ഇനിയാർക്കും കുത്തി നോവിക്കുവാൻ നിന്നെ ഏട്ടൻ വിട്ടു കൊടുക്കില്ല… ഏട്ടന്റെ ശ്വാസം നിലക്കും വരെ ഞാൻ നോക്കിക്കോളാം നിന്നെ..

എന്ന് പറഞ്ഞുകൊണ്ടവൻ അവളെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു.

ഒരുപാട് കരഞ്ഞത് കൊണ്ടാവാമിപ്പോ കരയാൻ പോലും കഴിയാതെ മരവിച്ചവസ്ഥയിലാണവൾ.

 

വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാതിരുന്നപ്പോഴാണവർ ഇരുവരും ചേർന്ന് പേരെടുത്തൊരു ഗൈനകോളജിസ്റ്റിനെ ചെന്ന് കണ്ടത്.
ടെസ്റ്റുകൾക്കൊടുവിൽ തനിക്കൊരു കുഞ്ഞിന് ജന്മം നൽകുവാൻ കഴിയില്ലെന്നവൾ മനസ്സിലാക്കിയിരുന്നു.. എല്ലാം തകർന്നവളെ പോലെ നിന്നവളെ ചേർത്ത് പിടിക്കാൻ അവനുണ്ടായിരുന്നു.. ഒടുവിൽ വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോൾ അത് വരെ അടക്കി വെച്ച ദേഷ്യമെല്ലാം അവന്റെ അമ്മ ആ പാവം പെണ്ണിന്റെ മേലെ തീർത്തു.. തന്റെ മകന്റെ ജീവിതം നശിപ്പിക്കുവാൻ വന്ന രക്ഷസിയായി അവളെയെല്ലാവർക്ക് മുന്നിലുംവച്ചവർ കുറ്റപ്പെടുത്തി…

ഒടുവിൽ ഈ… പ്രശ്നത്തിനൊരു പരിഹാരവുമായി അവൾക്ക് മുന്നിലെത്തിയതും ആവർത്തന്നെയായിരുന്നു അവന്റെ അമ്മ.
അവനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കുക അതായിരുന്നു അവർ കണ്ടെത്തിയ പരിഹാരം. അതിനവർ കരുവാക്കിയതവളിലെ മാതൃസ്നേഹത്തെയായിരുന്നു.
സർവ്വം നഷ്ട്ടപെട്ടവസ്ഥയിലിരുന്നവളുടെ മുന്നിലേക്കവർ ഒരു കുഞ്ഞിന്റെ ചിന്തകൾ കുത്തി നിറച്ചു..

” അവൻ മറ്റൊരു വിവാഹം കഴിച്ചാലും നീ തന്നെയല്ലേ അവന്റെ ആദ്യ ഭാര്യ.. അപ്പോ അവന്റെ കുഞ്ഞെന്ന് പറയുമ്പോ നിന്റെയും കുഞ്ഞല്ലേ.. ആ കുഞ്ഞിന് നീയുമൊരു അമ്മയാണ്.. ”

അവരുടെ വാക്കുകളിൽ അവൾ മയങ്ങി പോയിരുന്നു.. കുട്ടികൾ ഉണ്ടാവില്ലെന്നറിഞ്ഞപ്പോ മുതൽ അവന്റെയുള്ളിൽ അവളോടുള്ള സ്നേഹം കുറഞ്ഞു വന്നത് അവൾ അറിയാൻ വൈകിയിരുന്നു..
പതിയേ….പതിയേ….അവർ അവളിൽ കുത്തിവെച്ച ഓർമകളിൽ മാത്രമായവളൊതുങ്ങി…. അമ്മയും ഏട്ടനും അത് വേണ്ടെന്ന് അവളോട് പറഞ്ഞെങ്കിലും അവൾക്ക് വലുത് അവന്റെ സന്തോഷമായിരുന്നു.. ഒരു കുഞ്ഞെന്ന സ്വപ്നമായിരുന്നു.

പിന്നെയെല്ലാം പെട്ടന്നായിരുന്നു..
അവൻ മറ്റൊരു വിവാഹം കഴിച്ചതും കുഞ്ഞ് ജനിച്ചതും സന്തോഷത്തോടെ ഒരു പരാതിയുമില്ലാതെയവൾ കണ്ടിരുന്നു… ഗർഭ സമയത്ത് ആ പെൺകുട്ടിയുടെ അരികിൽ തന്നെയായിരുന്നു അവൾ.. അത് കൊണ്ടവർക്ക് കാശ് മുടക്കി ഒരു ഹോം നഴ്സിംനെ വെക്കേണ്ട ആവശ്യം വന്നില്ല… ഹോസ്പിറ്റലിൽ കൂടെ പോകുവാൻ നിന്ന അവളെ അവരെല്ലാം തന്ത്രപൂർവ്വം ഒഴുവാക്കി.. അവളെ അവളുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു..

കുഞ്ഞ് ജനിച്ചെന്നറിഞ്ഞതും അവളുടെയുള്ളിൽ മുഖത്തു ഒരായിരം പൂത്തിരി ഒന്നിച്ചു കത്തിച്ചത് പോലെയുള്ള പ്രകാശവും സന്തോഷവുമായിരുന്നു.. എന്നാലും ഈ… സന്തോഷവാർത്ത അവനും അവന്റെ അമ്മയും അവളെ വിളിച്ചറിയിക്കാതിരുന്നതിൽ അവൾക്ക് ചെറിയൊരു സങ്കടം ഉണ്ടായിരുന്നു. തന്റെ കൂട്ടുകാരി അവിടെ നഴ്സ് ആയിരുന്നു.. അവളിൽ നിന്നും ഓരോ ദിവസത്തെയും കാര്യം അവൾ അറിഞ്ഞിരുന്നു..

കുഞ്ഞു ജനിച്ചെന്നറിഞ്ഞ സന്തോഷത്തിൽ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ വേണ്ടി ഒന്ന് കയ്യിലെടുത്തു കൊതി തീരുവോളംഒന്ന്ഉമ്മവയ്ക്കാൻ കണ്ണ് നിറയെഒന്ന് കാണാനായ് ഓടിപ്പിടിച്ചു ചെന്നവളെ ആ… കുഞ്ഞിനേ ഒന്ന് കാണിക്കാൻ പോലുമുള്ള സന്മനസ്സ് അവരാരും കാണിച്ചില്ല… അവനും അമ്മയും ആ പെൺകുട്ടിയുടെ വീട്ടുകാരും അവളെ തടഞ്ഞു.. അവൾ ദയനീയമായി അവരെയെല്ലാം നോക്കി..

” ഏട്ടാ പ്ലീസ് ഞാൻ ഒന്ന് കുഞ്ഞിനെ കണ്ടോട്ടെ ഒരു പ്രാവശ്യം.. ” അവൾ അവനെ നോക്കി കൈകൾ കൂപ്പി കരഞ്ഞു കൊണ്ട് പറഞ്ഞു..

” കുഞ്ഞിനെ ഇപ്പോ കാണാനൊന്നും പറ്റില്ല.. പിന്നെ എന്റെ കുഞ്ഞിനെ ആരൊക്കെ കാണണം കാണണ്ടഎന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്… ” അവൻ അവളെ നോക്കാതെ പറഞ്ഞു..

” നീയെന്തിനാ ഇപ്പോ കുഞ്ഞിനെ കാണുന്നത്.. ഒന്നിനെ പെറ്റു വളർത്താൻ കഴിവില്ലാത്തവൾക്ക് കുഞ്ഞിനെ കാണണം പോലും.. നിന്റെയൊക്കെ കണ്ണ് തട്ടിയ മതി അതിന് വല്ലതും പറ്റും.. ഇവിടെ നിന്നുമൊന്ന് ഇറങ്ങി പോകുന്നുടോ നാശം… ”

അവന്റെ അമ്മയുടെ വാക്കുകൾ അവളുടെയുള്ളിൽ ഒരു പ്രളയം തന്നെ തീർത്തു.. അതിന്റെ തെളിവായി അനുസരണയില്ലാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. ഒടുവിൽ
അവൾക്കായവരൊരു വിശേഷണം ചാർത്തി നൽകി
പറയുന്നവർക്ക് പ്രേത്യേകിച് ഒന്നും കിട്ടുന്നില്ലെങ്കിലും കേൾക്കുന്നവരുടെ ചങ്ക് തകർക്കൂന്നൊരു വാക്ക്

മച്ചി…….

” മച്ചി പെണ്ണിന്റെ ഒരു മോഹം നോക്കണേ.. നാശം പിടിച്ച ജന്മം… ”

ആ വാക്ക് അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. ബോധം മറഞ്ഞ അവളെ ഹോസ്പിറ്റലിലുള്ളവർ ചേർന്ന് ഡോക്ടറുടെ റൂമിലേക്ക് കൊണ്ട് പോയി.. കൂട്ടുകാരി വിളിച്ചു പറഞ്ഞതനുസരിച്ചവളുടെ ഏട്ടൻ അവിടെയെത്തുമ്പോ കണ്ടത് മനസ്സ് തകർന്നിരിക്കുന്ന തന്റെ അനിയത്തിയെയായിരുന്നു.. അവളെയും ചേർത്ത് പിടിച്ചു കൊണ്ടവൻ പുറത്തേക്ക് നടന്നു… അയാളുടെ മുന്നിലെത്തി അവളുടെ കഴുത്തിൽ ചാർത്തി കൊടുത്ത താലി അയാളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു കൊണ്ട് എല്ലാം ഉപേക്ഷിച്ച് തന്റെ അനിയത്തിയെയും കൂട്ടി ആ ഏട്ടൻ അവിടെ നിന്നും നടന്നു നീങ്ങി..

ഒത്തിരി ചേച്ചിമാരും അനിയത്തിമാരും ഈ… പേരല്ലെങ്കിൽ മറ്റൊരു പേര് തലയിൽ പേറുന്നുണ്ടാവാം…… കുട്ടികൾ ഉണ്ടാവാതിരിക്കുന്നത് അവരുടെ തെറ്റല്ല മറ്റാരേക്കാളും ഏത് കുഞ്ഞുങ്ങളെയും സ്വന്തമായി കണ്ട് സ്നേഹിക്കാനുള്ള മനസ്സവർക്കുണ്ട് വയറ്റിൽ ചുമന്നില്ലെങ്കിലും മുന്നിലെത്തുന്ന ഏത് കുഞ്ഞിനേയും നെഞ്ചിൽ പേറുന്നവരാണവർ ദയവ് ചെയ്ത് ആ…. പാവങ്ങളെ കുത്തിനോവിക്കരുത്
ഒരുപക്ഷേ നാളെ ഇത് പോലൊരവസ്ഥയിൽ ആരെങ്കിലും നിങ്ങളുടെ വീട്ടിലും ഉണ്ടായേക്കാം…