(രചന: ശിഖ)
സമയം രാത്രി ഏഴ് മണി കഴിഞ്ഞിരുന്നു. വീട്ടിലേക്ക് പോകാനുള്ള ബസ് നോക്കി സ്റ്റാൻഡിൽ നിൽക്കുകയാണ് ഹേമ. ഏഴ് മണിക്ക് വരേണ്ട ബസ് ഏഴരയായിട്ടും കാണാതായപ്പോൾ അവൾക്ക് പരിഭ്രമമായി.
“അതേ… ചേട്ടാ… ചെമ്പൂർക്കുള്ള ബസ് പോയോ.” ഹേമ അടുത്ത് നിന്ന ഒരാളോട് വിവരം തിരക്കി.
“ഞാനും ആ വഴിക്കാ മോളെ. ഏഴ് മണിക്കുള്ള ബസ് വന്നില്ല. പകരം എട്ട് മണിക്കുള്ള അവസാന ബസ്സുണ്ട്, അതില് പോകേണ്ടി വരും.” അയാളുടെ വാക്കുകൾ കേട്ടപ്പോൾ ഹേമയ്ക്ക് ദേഹം തളരുന്നത് പോലെ തോന്നി.
ടൗണിലെ തുണിക്കടയിൽ സെയിൽസ് ഗേൾ ആയി നിൽക്കുന്നതാണ് ഹെമേടെ ജോലി. വയസ്സ് ഇരുപത്തി അഞ്ചു കഴിഞ്ഞു. അവൾക്കൊരു അമ്മ മാത്രേ ഉള്ളു. ബസ് വൈകുമെന്ന് കേട്ടപ്പോൾ ഹേമ അമ്മയെ വിളിച്ചു ഏഴ് മണിക്കുള്ള ബസ് ഇല്ലായിരുന്നുവെന്നും എട്ട് മണിക്കുള്ള ബസിൽ വരാമെന്നും പറഞ്ഞു ഫോൺ വച്ചു.
ചെമ്പൂര് സ്റ്റാൻഡിലിറങ്ങി അര മണിക്കൂർ നേരം വിജനമായ പാട വരമ്പിലൂടെ നടന്ന് വേണം അവളുടെ വീട്ടിലെത്താൻ. രാത്രി എട്ട് മണി കഴിഞ്ഞാൽ ആ വഴിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്.
കള്ളും കഞ്ചാവുമടിച്ചു പാതി ബോധത്തിൽ അതുവഴി തനിച്ചു പോകുന്ന സ്ത്രീകളെ തൊട്ടുരുമലും ശല്യം ചെയ്യലുമൊക്കെയാണ് അവന്മാരുടെ സ്ഥിരം പണി.
ഒടുവിൽ ശല്യം സഹിക്കാൻ കഴിയാതെ അന്നാട്ടിലെ സ്ത്രീകൾ എല്ലാവരും ചേർന്ന് പോലീസിൽ കേസ് കൊടുക്കുകയും കുറച്ചു ദിവസം രാത്രി കാലങ്ങളിൽ പോലീസ് ആ ഭാഗത്ത് പെട്രോളിംഗിന് വന്ന് പോയപ്പോൾ സാമൂഹ്യ വിരുദ്ധന്മാരുടെ ശല്യം പാടെ മാറി.
എങ്കിലും കഴിവതും രാത്രി എട്ട് മണി കഴിഞ്ഞാൽ സ്ത്രീകൾ അതുവഴി കഴിവതും യാത്ര ചെയ്യാതായി.
ടൗണിൽ നിന്ന് ചെമ്പൂർ വരെ ഒരു മണിക്കൂർ യാത്രയുണ്ട്. ബസ് ഇറങ്ങി വീട്ടിലെത്തുമ്പോൾ ഒൻപതരയെങ്കിലുമാകുമെന്ന് അവൾക്കുറപ്പായിരുന്നു. പടവരമ്പിലൂടെയുള്ള യാത്രയെ കുറിച്ചോർത്തപ്പോൾ അവളുടെ സിരകളിൽ ഭയം അരിച്ചിറങ്ങാൻ തുടങ്ങി. എന്നും അവളുടെ കൂടെ ഉണ്ടാകാറുള്ള വീടിന് അടുത്തുള്ള ചേച്ചി സുഖമില്ലാത്തത് കാരണം ഒരാഴ്ചയായി കൂടെയില്ല. അതുകൊണ്ട് ഒരാഴ്ചയായി തനിച്ചാണ് അവളുടെ യാത്ര.
പക്ഷേ ഇന്ന് പതിവിലുമധികം താമസിച്ചത് കൊണ്ട് ഹേമയ്ക്കാകെ ഭയം തോന്നി. വീട്ടിൽ നിന്നോ അയല്പക്കത്ത് നിന്നോ കൂട്ടിന് വിളിക്കാൻ ഒരാൺ തുണ ഇല്ലാത്തതോർത്തു അവൾ സങ്കടപ്പെട്ടു.
ചിന്തകളിൽ മുഴുകി അങ്ങനെ നിൽക്കുമ്പോൾ സ്റ്റാൻഡിലേക്ക് എട്ട് മണിക്കുള്ള ബസ് വന്നു. ഹേമ ബസിൽ കയറി ഏറ്റവും പുറകിലുള്ള സീറ്റിൽ വിൻഡോ സൈഡിലായി ഇരിപ്പുറപ്പിച്ചു.
ബസ് നിറച്ച് ആളുകൾ ഇരിപ്പുണ്ടെങ്കിലും പലരും പല സ്റ്റോപ്പിലായി ഇറങ്ങി കൊണ്ടിരുന്നു. ഒടുവിൽ ചെമ്പൂര് സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ ഇറങ്ങാനായി ഹേമയും വേറെ രണ്ട് പുരുഷന്മാരും മാത്രേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ബസ് സ്റ്റാൻഡും ആളൊഴിഞ്ഞു ശൂന്യമായിരുന്നു.
അപ്പോഴേക്കും ചെറുതായി മഴ പൊടിയുന്നത് കണ്ട് ഹേമ ബാഗിൽ നിന്ന് കുടയെടുത്തു നിവർത്തി പിടിച്ചു. സാരിതുമ്പ് തോളിലൂടെ ചുറ്റി റോഡിലാകെ കണ്ണോടിച്ചു കൊണ്ട് അവൾ കാലുകൾ വലിച്ചു വച്ച് നടന്നു. അവൾക്കൊപ്പം ബസ് ഇറങ്ങിയ രണ്ട് പുരുഷന്മാർ അൽപ്പം മുൻപിലായി നടന്ന് പോകുന്നത് ഹേമ കണ്ടു.
ഒരു കവല കഴിഞ്ഞപ്പോഴേക്കും ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞുപോയി. കവലയിലുള്ള കടകളൊക്കെ ഏകദേശം അടച്ചു തുടങ്ങുന്നത് അവൾ ശ്രദ്ധിച്ചു. കുറച്ചുകൂടി മുന്നോട്ട് പോയാൽ അവൾക്ക് പോകാനുള്ള പടവരമ്പ് തുടങ്ങും. വരമ്പിൽ കൂടി പതിനഞ്ചു മിനിറ്റോളം നടന്നാലേ വീടെത്തുള്ളൂ.
ഹേമ മുന്നിലും പിന്നിലും നോക്കി. വഴിയിലെങ്ങും ഒരു പൂച്ചകുഞ് പോലുമില്ല. അവൾ ആകാശത്തേക്ക് നോക്കി. കാർമേഘം വിട്ടുമാറി പൂർണചന്ദ്രൻ തെളിഞ്ഞു വന്നിട്ടുണ്ട്. ചാറ്റൽ മഴയും നിലച്ചിരുന്നു. അപ്പോഴേക്കും അവൾ പടവരമ്പിലേക്ക് എത്താനായിരുന്നു. ഹേമ കുട മടക്കി ബാഗിലേക്ക് വച്ചിട്ട് ചെറിയൊരു പേനാകത്തിയെടുത്ത് ഇടുപ്പിൽ തിരുകി വച്ചു.
അപകടകരമായ സാഹചര്യമുണ്ടായാൽ സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് അവളാ കത്തി കൈയ്യിൽ കരുതിയിരിക്കുന്നത്.
ചുറ്റിനും വീക്ഷിച്ചുകൊണ്ട് ജാഗ്രതയോടെയാണ് അവൾ മുന്നോട്ട് പോയത്. അപ്പോഴാണ് അവളൊരു കാഴ്ച കണ്ടത്.
കൊയ്ത്തുകഴിഞ്ഞ വയലിന്റെ അരിക് പറ്റി രണ്ടുപേരിരുന്ന് മദ്യസേവ നടത്തുന്നുണ്ട്. അവരെ മറികടന്നു വേണം അവൾക്ക് പോകേണ്ടേതും. നടന്ന് നടന്ന് അടുത്തെത്താറായപ്പോഴാണ് ആ ഇരിക്കുന്ന ആളുകൾ ആരൊക്കെയാണെന്ന് അവൾ തിരിച്ചറിഞ്ഞത്.
ബസ്സിൽ വച്ച് സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്നവനാണ് ഒരാൾ. മറ്റേ ആൾ കത്തികുത്തു കേസിലെ പ്രതിയാണ്. രണ്ടുപേരും കുറച്ചു നാൾ ജയിലിലായിരുന്നു. ഇവരെപ്പോഴാ ജാമ്യം കിട്ടി പുറത്തിറങ്ങിയതെന്ന് അവളോർത്തു.
ഇരുവരും കുഴപ്പം പിടിച്ചവന്മാരായത് കൊണ്ട് ഹേമയ്ക്ക് വല്ലാത്ത ഭയം തോന്നി. ഉടലാകെ വിറപൂണ്ട് അവൾ വെട്ടി വിയർത്തു. എങ്കിലും ധൈര്യം സംഭരിച്ചവൾ നടന്നു.
ദൂരെ നിന്നെ ഹേമ നടന്ന് വരുന്നത് അവന്മാർ കണ്ടിരുന്നു.
“””എടാ… സുകു… നല്ല പീസാണല്ലോ ആ വരുന്നത്.
“””ഒന്ന് മുട്ടി നോക്കിയാലോടാ. അടുത്തൊന്നും ആരുമില്ല.
വാസു ചുറ്റിനും നോക്കി പറഞ്ഞു.
“””നിനക്ക് ധൈര്യമുണ്ടോ? ജയിലിൽ നിന്ന് ഇപ്പൊ ഇറങ്ങിയേ ഉള്ളു നമ്മൾ. വീണ്ടും കേറേണ്ടി വരോ?
“””അടുത്തൊന്നും ആരുമില്ലല്ലോടാ. അതുകൊണ്ട് നമ്മള് ചെയ്യുന്നത് ആര് കാണാനാ.
“””ശരിയാ… നമ്മളല്ലാതെ ഇവിടെയെങ്ങും ഒരു പൂച്ചകുഞ്ഞ് പോലുമില്ല.
വാസുവിന്റെ വാക്കുകൾ സുകു ശരി വച്ചു.
“””നീ ഒരുങ്ങി ഇരുന്നോ. അവള് അടുത്തെത്തിയാ ചാടി വീണ് പിടിച്ചോ. കുറേ നാളായി ഒരു പെണ്ണിന്റെ ചൂടറിഞ്ഞിട്ട്.
വാസുവിന്റെ മിഴികളിൽ കാമാഗ്നി നിറഞ്ഞു. നടന്നു വരുന്ന ഹേമയുടെ ഉടലഴവുകളിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ. അവൾ അടുത്തെത്തിയാൽ ചാടി വീണ് ആക്രമിക്കാൻ കണക്കിന് തയ്യാറായി നിൽക്കുകയാണ് സുകു.
ഉള്ളിലെ ഭയത്തെ അടക്കി നിർത്തി വാസുവിനെയും സുകുവിനെയും മൈൻഡ് ചെയ്യാതെ അവൾ മുന്നോട്ട് നടന്നു പോയതും സുകു അവളെ പിന്നിൽ നിന്നും വായ പൊത്തി വട്ടം പിടിച്ചു.
അങ്ങനെയൊരാക്രമണം അവളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഹേമ കൈകാലുകൾ ഇട്ടടിച്ച് അവന്റെ കൈകൾക്കുള്ളിൽ കിടന്ന് കുതറി. വായ പൊത്തിപ്പിടിച്ചിരുന്ന സുകുവിന്റെ കൈപ്പത്തിയിൽ പല്ലുകൾ ആഴ്ത്തി അവൾ നിലവിളിക്കാൻ ഒരു ശ്രമം നടത്തി.
അത് കണ്ടതും വാസു ചാടിയെഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്ന് അവന്റെ തലയിൽ ചുറ്റിയിരുന്ന തോർത്ത് മുണ്ട് അഴിച്ച് ഹേമയുടെ വായിലേക്ക് കുത്തി കയറ്റി. രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ അവൾ ഇരുവരെയും തള്ളിമാറ്റി ഓടാൻ ശ്രമിച്ചെങ്കിലും വാസു അവളുടെ കൈകൾ പിന്നിൽ നിന്ന് കുരുക്കിട്ട് പിടിച്ചു.
സുകു അവളുടെ കാലിലും പിടുത്തമിട്ടു. ശേഷം ഇരുവരും അവളെ പൊക്കിയെടുത്തു കൊയ്ത്തു കഴിഞ്ഞു കിടന്ന പാടത്തേക്ക് ഇറങ്ങി. രണ്ടുപേരും കൈയിലും കാലിലുമായി പിടുത്തമിട്ടപ്പോൾ ഹേമയ്ക്ക് ശരീരമനക്കാൻ കഴിയാതെയായി. ഭയം കൊണ്ട് അവളുടെ മിഴികൾ മിഴിഞ്ഞു വന്നു. കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി പുറത്തേക്കൊഴുകി.
വാസുവും സുകുവും അവളെ നിലത്തേക്ക് കിടത്തി. സ്ഥാനം തെറ്റിയ സാരിക്കിടയിലൂടെ തെളിഞ്ഞു കാണുന്ന വെളുത്തൊട്ടിയ വയറും മാറിടങ്ങളുടെ മുഴുപ്പും അവരെ വികാരം കൊള്ളിച്ചു.
“””ഡി പെണ്ണേ…… നീ ഏതാണെന്നോ എവിടെ ഉള്ളതാന്നോ ഒന്നും ഞങ്ങൾക്കറിയില്ല. മര്യാദക്ക് ഞങ്ങളുടെ കൂടെ സഹകരിച്ചു കിടന്നാൽ നിനക്ക് നേരത്തിനും കാലത്തിനും വീട്ടിൽ പോകാം. ആരും ഒന്നും അറിയേമില്ല. അല്ലാതെ കിടന്ന് ബഹളമുണ്ടാക്കാനാണ് ഭാവമെങ്കിൽ നിനക്കൊരുപാട് വേദനിക്കേണ്ടി വരും. നിന്റെയീ വെളുത്ത് തുടുത്ത മേനിയിൽ മുറിവുകളും ചതവുകളും വരുത്തണ്ടെങ്കിൽ അടങ്ങി കിടന്നോ.
കിടന്ന് നിലവിളിച്ചാലും ഈ സമയത്ത് ഈ വഴിയിൽകൂടി ആരും വരാൻ പോകുന്നില്ല. അതുകൊണ്ട് മര്യാദക്ക് അടങ്ങി കിടന്നാൽ നിനക്കും സുഖം കിട്ടും ഞങ്ങൾക്കും സുഖം കിട്ടും.
വാസുവിന്റെ പരുക്കൻ ചുണ്ടുകൾ ഹേമയുടെ മുഖത്തും കഴുത്തിടിക്കിലും പരതി നടന്നു. മദ്യത്തിന്റെ രൂക്ഷ ഗന്ധമടിച്ച് അവൾക്ക് ഓക്കാനം വന്നു. ഈ കാടന്മാരുടെ ഇടയിൽ നിന്നും എങ്ങനെയാ രക്ഷപ്പെടുക എന്നോർത്ത് ഹേമയ്ക്ക് കരച്ചിൽ വന്നു.
എന്ത് വില കൊടുത്തും തന്റെ മാനം കാത്ത് സൂക്ഷിക്കണമെന്നും ഇവിടെ ആരും തന്റെ രക്ഷയ്ക്കെത്താനില്ലെന്നും തന്നെ രക്ഷിക്കാൻ താൻ തന്നെ മനസ്സ് വയ്ക്കണമെന്നും അവൾ തീരുമാനിച്ചു.
അതുകൊണ്ട് അവന്മാരുടെ പരാക്രമണത്തിന് മുന്നിൽ ഹേമ നിശ്ചലയായി കിടന്നു കൊടുത്തു. അവളിൽ നിന്നും എതിർപ്പുകളൊന്നുമില്ലാത്തത് ഇരുവരും ശ്രദ്ധിച്ചു.
“””സുകു… അവളുടെ കാലേന്ന് വിട്ടേക്കടാ. പെണ്ണ് സുഖിച്ചു തുടങ്ങി.
ഹേമയുടെ വായിൽ തിരുകിയിരുന്ന തോർത്ത് മുണ്ട് വലിച്ചെടുത്ത് വാസു പറഞ്ഞു.
സുകു അവളുടെ കാലിലെ പിടി വിട്ടു. ഹേമ അനങ്ങാതെ ആ കിടപ്പ് കിടന്നു.
“””ആദ്യം ഞാൻ… എന്നിട്ട് നിനക്ക്… കേട്ടാ സുകു.
ആർത്തിയോടെ വാസു അവളുടെ മാറിൽ നിന്നും സാരി മാറ്റി.
“””എനിക്ക് തിരക്കൊന്നുമില്ലെടാ… ഞാൻ രണ്ടെണ്ണം കൂടി വീശി വരാം. അപ്പോഴേക്കും നിന്റെ കാര്യം കഴിയില്ലേ.
പറഞ്ഞിട്ട് സുകു അവരാദ്യം ഇരുന്നിടത്തേക്ക് നടന്നു. അവിടെയിരുന്നുകൊണ്ട് വാസുവിന്റെ ചെയ്തികൾ വീക്ഷിച്ചു രസം പിടിച്ചു.
നിലാവിന്റെ വെളിച്ചത്തിൽ ഹേമയുടെ ശരീരം വാസുവിനെ മത്തു പിടിപ്പിച്ചു. അവന്റെ കൈകൾ മെല്ലെ അവളുടെ മാറിനെ പിടിച്ചുടച്ചു. അറപ്പുളവാക്കുന്ന ഒരു നികൃഷ്ട ജീവി തന്റെ ശരീരത്തിൽ പടർന്ന് കയറുന്നത് പോലെയാണ് ഹേമയ്ക്കപ്പൊ തോന്നിയത്.
കുതറി മാറാനോ നിലവിളിക്കാനോ ശ്രമിക്കാതെ വാസു ചെയ്യുന്നതൊക്കെ മിണ്ടാതെ സഹിച്ചു കിടക്കുന്ന അവളെ കണ്ടപ്പോൾ വാസുവിന് ഹരം കേറി. അവൾ തങ്ങൾക്ക് കീഴ്പ്പെട്ട് കഴിഞ്ഞുവെന്ന് അവന് ബോധ്യമായി.
വാസു പെട്ടെഴുന്നേറ്റ് ഉടുമുണ്ട് പറിച്ചെറിഞ്ഞു ഹേമയുടെ ദേഹത്തേക്ക് അമർന്നു. അവന്റെ കൈകൾ അവളുടെ ബ്ലൗസിന്റെ ഹുക്കുകൾ പൊട്ടിക്കാൻ ആർത്തിയോടെ പാഞ്ഞടുത്തതും ഇടുപ്പിൽ കരുതി വച്ചിരുന്ന പേനക്കത്തി എടുത്ത് വാസുവിന്റെ ലൈംഗികാവയവത്തിലേക്ക് കുത്തിയിറക്കി.
ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഹേമയുടെ ആ നീക്കത്തിൽ ഒരലർച്ചയോടെ പിടഞ്ഞു കൊണ്ട് വാസു നിലത്ത് കിടന്നുരുണ്ടു.
“””പന്ന…. പുന്നാര മോളെ.. M#%&@@
വായിൽ വന്ന മുഴുത്ത തെറി വിളിച്ചു വേദന കടിച്ചമർത്തി അവനവളെ നോക്കി മുരണ്ടു. ഹേമ കുത്തിയിറക്കിയ പേനാകത്തി അവൻ ഒരുവിധം വലിച്ചൂരി.
സാരി വാരിചുറ്റി പിടഞ്ഞെണീറ്റ ഹേമ കാല് കൊണ്ട് വാസുവിന്റെ അടിവയറ്റിന് താഴെ നോക്കി ആഞ്ഞു തൊഴിച്ചു.
“”””അയ്യോ… എടാ സുകു… ഈ നായിന്റെ മോളെ വെറുതെ വിടരുത്.
അടിവയറ്റിന് താഴെ കയ്യമർത്തി വാസു അലറി.
ഈ രംഗങ്ങൾ കണ്ട് സുകു അവർക്ക് നേരെ ഓടി വന്നപ്പോൾ നിലത്ത് നിന്നും ഒരുപിടി മണ്ണ് വാരി അവന്റെ മുഖത്തേക്ക് എറിഞ്ഞ ശേഷം ബാഗും മാറോടടുക്കി ഹേമ അവിടെ നിന്നും സർവ്വ ശക്തിയുമെടുത്തു ഓടി.
അവൾക്ക് പിന്നാലെ പോയി പിടികൂടാമെന്ന് വിചാരിച്ചെങ്കിലും താഴെ കിടന്ന് പിടയുന്ന കൂട്ടുകാരനെ കണ്ടപ്പോൾ സുകു ആ ഉദ്യമം ഉപേക്ഷിച്ചു.
പടവരമ്പ് കഴിയുന്നത് വരെ ഹേമ നിർത്താതെ ഓടി. ഒടുവിൽ കിതച്ചു കൊണ്ട് വീട്ടിലേക്ക് തിരിയുന്ന വഴിയിൽ നിന്ന് അവൾ പിന്തിരിഞ്ഞു നോക്കി. ആരും പിന്നാലെ ഇല്ലെന്ന് ഉറപ്പായപ്പോൾ ഹേമ അവിടെ നിന്നുതന്നെ സാരിയൊക്കെ നേരെയാക്കി മുടിയും കൈകൊണ്ട് ഒതുക്കി ആശ്വാസത്തോടെ തന്റെ വീട്ടിലേക്ക് കയറിപ്പോയി.