(രചന: Lekshmi R Jithesh)
” കുഞ്ഞിനെ കാണാൻ വന്നതാ ഞാൻ… അപ്പോൾ ഉണ്ടായിരുന്ന സന്തോഷം ഒക്കെ അവൾ ഇല്ലാണ്ട് ആക്കി… ലോകത്തു ഇവൾ മാത്രമാണോ പ്രസവിച്ചത്…
ഞാനും പെറ്റതാണ് മൂന്ന് അതുകൊണ്ടു കുഞ്ഞിനെ എടുക്കുന്നതും വളർത്തുന്നതും ഒന്നും അവൾ പറയണ്ട… നിന്നെക്കാൾ അതൊക്കെ എനിക്ക് നല്ലോണം അറിയാം..
അമ്മയുടെ ബന്ധു ആയ തങ്കമണി ചേച്ചി
വാതിലിൽ നിന്നു പറയേണ്ടത് എല്ലാം പറഞ്ഞിട്ട് തങ്കമണി അവിടെ നിന്നു കലിപ്പിച്ചു ഇറങ്ങി പോകുമ്പോൾ ആണ് പറമ്പിൽ നിന്നുള്ള ശരത്തിന്റെ വരവ്…
എന്താണ് ചേച്ചി പോകുകയാണോ..കുഞ്ഞിനെ കണ്ടില്ലേ..?
“അല്ലടാ ഞാൻ ഇവിടെ താമസിക്കാം.. എന്താ പോരെ..?
കുഞ്ഞിനെ കണ്ടതിനെ കുറിച്ച് ഒന്നും പറയാതെ ദേഷ്യത്തോടെ പോകുന്ന ചേച്ച്യേ നോക്കി ശരത് ഒന്നും മനസിലാകാതെ അങ്ങനെ നിന്നു..
അകത്തേക്ക് കയറിയ ശരത്തിനു ചിപ്പിയുടെ മുഖത്തു വേറെ ഭാവ വ്യത്യാസങ്ങൾ ഒന്നും കാണാൻ കഴിഞ്ഞില്ല… സാധരണ പോലെ അവൾ മകളെ കളിപ്പിക്കുന്നു…
ഒന്നും മനസിലാകാതെ പരസപരം നോക്കി നില്ക്കുന്ന ശരത്തിനെ നോക്കി ചിപ്പി പറഞ്ഞു…
“ശെരിയാണ് അവർ മൂന്നു പ്രേസവിച്ചു… വളർത്തി വലുതാക്കി.. ഓരോരുത്തരുടെയും കല്യണവും കഴിഞ്ഞു കുടുംബവും കുട്ടികളുമായി ജീവിക്കുന്നു അന്ന് പക്ഷേ ഇതല്ലയിരുന്നു സാഹചര്യം..
ദിനം പ്രതി വർധിച്ചു വരുന്ന കൊറോണ..ആർക്കും ഒക്കെ എവിടെ നിന്നാണ് വരുന്നത് എന്നുപോലും അറിയാത്ത അവസ്ഥ..
നമ്മളുടെ കരുതലും ശ്രെദ്ധയും കൊണ്ട് തന്നയ ഒന്നും ആർക്കും ആകാതെ ഇവിടെ വരെ എത്തിയതു… കൊറോണ ഭയന്ന് തന്നെ അല്ലേ നമ്മൾ മോൾക്ക് പാല്കൊടുക്കൽ പോലും നടത്താതെ ഇരുന്നത്…
അവൾ ശരത്തിനോടായി പറഞ്ഞു
“അതെ.. അതിനു ഇപ്പോൾ എന്താ ഉണ്ടായതു ..?
ചേച്ചി എന്താ ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് പോയത്
ഒന്നും മനസിലാകാതെ ശരത് അവളോട് ചോദിച്ചു
പിന്നെ കേറി വരുന്നവരോട് എനിക്ക് വരണ്ട എന്ന് പറയാൻ പറ്റുമോ.. അതു അവർ അല്ലേ ഓർക്കേണ്ടതു..
ഇതു എല്ലാം മാറുന്ന ഒരു സമയം വരുമെന്നു നമ്മൾക്കു വിശ്വാസിക്കാം..ഇപ്പോൾ എടുക്കുന്ന മുൻകരുതൽ അപ്പോൾ നമ്മൾക്കു എല്ലാം ഒന്നു ചേരാൻ ഉള്ള വഴി ആയിരിക്കും ഉറപ്പ്..
ശരത്തിന്റെ ചോദ്യം കേട്ടത് ആയി ഭാവിക്കാതെ അവൾ പറഞ്ഞു നിർത്തി.
ശെരി.. നീ പറഞ്ഞത് ഒക്കെ ഞാൻ ശെരി വെക്കുന്നു.. ഇപ്പോൾ അവർ ഇങ്ങനെ പോകാൻ മാത്രം എന്താ ഉണ്ടായതു.. അതു പറ…
ശരത് അവളോടായി ചോദിച്ചു..
“വന്നപ്പോൾ എനിക്കും സന്തോഷം ആയതു ആണ് ഏട്ടാ.. പക്ഷേ വന്ന പാടെ കൊണ്ട് വന്ന കവറും കുടയും മടക്കി വെച്ചു കുഞ്ഞിനെ എടുക്കാൻ വന്നപ്പോൾ ഞാൻ ഒഴിവാക്കാൻ വേണ്ടി ഉറങ്ങുവാ..
ഇപ്പോൾ എടുത്താൽ പിന്നെ കരച്ചിൽ നിർത്തില്ല എന്ന്.. അപ്പോൾ അവർ കുറെ കരഞ്ഞ പിള്ളേരെ ഉറക്കിയിട്ടുണ്ട് എന്ന്..
എന്നാൽ സാനിറ്ററസർ കുറച്ചു കൈയിൽ പുരട്ടിക്കൊ എന്ന് പറഞ്ഞപ്പോളേക്കും ഞാൻ ചാണകം ഒന്നും വാരിയിട്ടാല്ല വന്നേക്കുന്നു എന്ന്..
എന്നാൽ കുഞ്ഞിനെ എടുക്കണ്ട എന്ന് ഞാനും പറഞ്ഞു… അതിനാ ഇങ്ങനെ തുള്ളി കൊണ്ട് പോയത്…
എന്നാലും എടുക്കണ്ട എന്ന് നീ പറഞ്ഞത് വേണ്ടായിരുന്നു.. ഒന്നും അല്ലങ്കിൽ അവർ ഇവിടെ വന്നതാല്ലേ…
ശരത് അവളെ കുറ്റപെടുത്തി..
ഇതിന്റെ പേരിൽ എന്തു ഉണ്ടായാലും ഞാൻ കേട്ടോളം സഹിച്ചോളാം.. ഈ സമയത്തും ഇതിനെ പറ്റി ഒന്നും അറിയാത്തവർ ഉണ്ടോ.. എനിക്ക് ശെരിക്കും ദേഷ്യം വന്നതാ… പിന്നെ..
അവൾ പറഞ്ഞു നിർത്തി..
അവർ ഒക്കെ പഴയ ആൾക്കാർ അല്ലേ…നീ വിട്ടു കള..
എന്തു പഴയത്.. കൊച്ചു കുട്ടിക്ക് വരെ അറിയാം കൈ കഴുകുന്നത്തിനെ ഇമ്പോര്ടന്റ്റ്.. എന്നിട്ടാണോ അവർക്കു.. അങ്ങനെ വിട്ടു കളയാതെ ഇരുന്ന കൊണ്ടാണ് ഒരു കേടും കൂടാതെ ഇവിടെ വരെ എത്തിയതു..
ഒൻപത് മാസം ഇട്ടു കൊണ്ട് നടന്നത് ഞാൻ ആണ്.. അപ്പോൾ നിങ്ങളെക്കാൾ പറയാൻ ഉള്ളതു എനിക്ക് തോന്നും… അവൾ അവനോടും ദേഷ്യം പിടിച്ചു…
എന്റെ ചിപ്പി.. പോട്ടെ നിന്നെ പോലെ തന്നെ അവൾ എന്റെയും മോൾ അല്ലേ.. ഇനി ഇതുപോലെ ആരേലും വന്നാൽ ഞാൻ നോക്കികോളാം.. പോട്ടെ…
അല്ല നിങ്ങൾ പറമ്പിൽ പോയിട്ട് അങ്ങനെ തന്നെ കേറ്റി വന്നത് എന്തു ഉദേശിച്ചേ… പോയെ പോയെ വേഗം കുളിച്ചിട്ട് എന്റെ മോളുടെ അടുത്തു വന്നാൽ മതി.. അതു കൊച്ചിന്റെ അച്ഛൻ ആണേലും…
നമ്മളുടെ പറമ്പിൽ പോയാലും കുളിക്കണം… eന്നാൽ കുളിച്ചേക്കാം എന്റെ പൊന്നെ…
അതും പറഞ്ഞു ശരത് പുറത്തേക്ക് നടക്കുമ്പോൾ.. ശെരിയാണ് ഒരുപക്ഷെ അച്ഛനെക്കാൾ ശ്രെദ്ധ തീർച്ചയായും അമ്മക്ക് തന്നെ ആയിരിക്കും.. അതു ഇവിടെ അവളും തെളിയിച്ചു…