മലയാളത്തിന്റെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ പൃഥിരാജിന്റേത്. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയുമടക്കം എല്ലാവരും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഒരുപക്ഷെ ഇത്രയും വലിയ ഒരു താര കുടുംബം മലയാള സിനിമയിൽ വളരെ ചുരുക്കം മാത്രമാണ്. മലയാളികളുടെ ഇഷ്ട്ട താരങ്ങൾ ആയതു കൊണ്ട് തന്നെ ഇവരുടെ വാർത്തകളും വിശേഷങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അതു കൊണ്ട് തന്നെ മല്ലികാസുകുമാരനും പ്രിത്വിയും ഇന്ദ്രജിത്തും പൂർണിമയും സുപ്രിയയും മക്കളുമെല്ലാം ഒത്തു ചേരുന്ന ചിത്രങ്ങളാണ് ആരാധകർക്ക് ഏറെ പ്രിയങ്കരമാവുന്നതു.
മക്കളുടെ വിജയം കാണാനും പേരക്കുട്ടിയുടെ കളി ചിരികൾ കാണാനുമൊക്കെ മുത്തച്ഛൻ സുകുമാരനും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ആ ആഗ്രഹത്തിന് ഒരു ഫാമിലി ഫോട്ടോയിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ് പൃഥിയുടെ ഒരു ആരാധകൻ. ഭാര്യക്കും മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം ഇരിക്കുന്ന സുകുമാരനെയാണ് മനോഹരമായ കുടുംബ ചിത്രത്തിൽ കാണുന്നത്.
അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന അടികുറിപ്പോടുകൂടിയാണ് പൃഥ്വിരാജ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചു നിമിഷ നേരം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു. സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് തായേ കമന്റുമായി എത്തിയിരിക്കുന്നത്.