എന്റെ കുഞ്ഞിനെ വശീകരിച്ചു എടുത്തവൾ എന്ന് തന്നെ മുമ്പ് വിളിച്ച സ്ത്രീ ആണ് ഇപ്പോൾ..

ഹിമനന്ദിനി
(രചന: Treesa George)

നിന്നിലേക്ക് എത്താൻ ഞാൻ വൈകി പോയി ഹിമാ. ഇനി വയ്യ കാത്തിരിക്കാൻ. നിന്നെ തേടി ഞാൻ വരുന്നു…

എന്ന്, നിന്റെ മാത്രം മിത്രൻ…

ആ കത്ത് വായിച്ച് ഹിമാ എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന ഹിമനന്ദിനി ആകെ അസ്വസ്യ ആയി. കലുഷിതസമായ മനസോടെ അവൾ മുറിയിൽ ഉലാത്തി.

എങ്ങനെ ആണ് അയാൾ തന്റെ അഡ്രസ് കണ്ട് പിടിച്ചത്, ആരാണ് തന്റെ അഡ്രസ് കൊടുത്തത്, എന്തായിരിക്കും അയാളുടെ വരവിന്റെ ഉദ്ദേശം. അവളുടെ മനസ്സിൽ കൂടി പല ചോദ്യങ്ങളും കടന്ന് പോയി.

5 വർഷം മുമ്പ് താൻ എല്ലാം ഉപേക്ഷിച്ചു പോരുമ്പോൾ തന്റെ ഫോൺ നമ്പർ പോലും മാറിയിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ ഉപേക്ഷിച്ചത് ആയിരുന്നില്ല.

ഒരിക്കൽ പ്രിയപ്പെട്ടത് ആയിരുന്നതിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം ആയിരുന്നു .

തന്റെ ഓർമ്മ തുടങ്ങുന്നത് മിത്രനിൽ നിന്ന് ആയിരുന്നില്ല. ആ ഓർമ്മകളിൽ ഞാൻ  ഹിമനന്ദിനി ആയിരുന്നില്ല. ഹിമശങ്കർ ആയിരുന്നു.

പാലോത്ത് തറവാട്ടിലെ ഏറ്റവും ഇളയ പുത്രനായ  നന്ദൻ മേനോന്റെയും മുത്തേടത്തു തറവാട്ടിലെ മൂന്ന് പെണ്ണ് കുട്ടികളിലെ ഇളയ ആൾ ആയ  ഹിമലതയുടെയും സിമന്ത  പുത്രൻ.

തന്റെ ജനനം രണ്ട് തറവാട്ടിലും  ഒരു അഘോഷം തന്നെ ആയിരുന്നു. അതിന് ഒരു കാരണം ഉണ്ടായിരുന്നു. തനിക്ക് മുമ്പ് രണ്ട് തറവാട്കളിലും  ഉണ്ടായത്  എല്ലാം  പെണ്ണ് കുട്ടികൾ ആയിരുന്നു.

അത് കൊണ്ട് തന്നെ സ്വഭാവികം ആയും ഒരു ആണ് കുട്ടി ഉണ്ടായപ്പോൾ അത് എല്ലാരും ചേർന്നു ഒരു അഘോഷം ആക്കി മാറ്റി. തന്റെ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം എന്ന് എല്ലാവരും പറഞ്ഞു.

തറവാടിന്റെ പാരമ്പര്യം നിലനിർത്താൻ ഒരു ആള് ആയല്ലോ അതായിരുന്നു മുത്തശ്ശിയുടെ ആശ്വാസം.തനിക്കു ശേഷം അനിയത്തിമാരായി ഹിമവർഷിണിയും ഹിമമോഹിനിയും വന്നു.

പക്ഷെ തന്റെ മനസ് വളരുന്നതിനു ഒപ്പം പെണ്ണ് കുട്ടിയുടേത് ആയിരുന്നു.

തന്റെ സമപ്രായത്തിൽ ഉള്ള ആണ് കുട്ടികൾ മരത്തിൽ കേറാനും ക്രിക്കറ്റ്‌ കളിക്കാനും ഇഷ്‌ടപ്പെട്ടപ്പോൾ താൻ ഇഷ്‌ടപ്പെട്ടത് അമ്മയുടെ ഒപ്പം അടുക്കളയിൽ അമ്മയെ സഹായിക്കാനും…

അനിയത്തിമാരുടെ പാട്ടുപാവാട ഇട്ട് അവരെ പോലെ  സുന്ദരിയായി ഒരുങ്ങി നടക്കാനും ആണ്. തുടക്കത്തിൽ ഒന്നും തന്റെ മാറ്റം ആരും മനസ്സിലാക്കിയില്ല.

തന്റെ മാറ്റം  മറ്റുള്ളവർ മനസിലാക്കി  തുടങ്ങിയപ്പോ, ഇവൻ ഈ പെണ്ണ് പിള്ളേരുടെ കൂടെ വളർന്നിട്ട് ആണ് ഇവന്റെ  സ്വഭാവം ഇങ്ങനെ ആയത് എന്ന് പറഞ്ഞു എന്നെ  ഹോസ്റ്റലിലോട്ട് മാറ്റി. അങ്ങനെ മാറുന്നത് ആയിരുന്നില്ല എന്റെ മനസ്സ്.

എന്നിട്ടും തന്റെ മനസ് മാറുന്നില്ല എന്ന് കണ്ട് തന്നെ മന്ത്രവാദിനിയുടെ അടുത്തും ഒടുവിൽ കൗൺസിലിംഗിനും ഒക്കെ കൊണ്ട് പോയി.

അങ്ങനെ ചികിൽസിച്ചു മാറ്റാൻ ഇത് രോഗം ഒന്നും അല്ല എന്ന്  അവർ ഒരിക്കലും മനസിലാകിയില്ല. എന്റെ മനസ്സ് ഒരു പെണ്ണിന്റെ ആണ് എന്ന് തിരിച്ചു അറിഞ്ഞപ്പോൾ എല്ലാവരും അമ്മേനെ കുറ്റപ്പെടുത്താൻ തുടങ്ങി.

ഒരു ആണ് കുട്ടി ഉണ്ടായപ്പോൾ എന്ത് ആയിരുന്നു അവളുടെ അഹങ്കാരം. ഇപ്പോ എന്തായി. ഒളിച്ചു തെളിഞ്ഞു അമ്മ കേട്ടും കേൾക്കാതെയും ബന്ധുക്കൾ അമ്മയുടെ അടുത്ത് പറഞ്ഞു തുടങ്ങി

ഒടിവിൽ താൻ ജനിച്ച വീട്ടിൽ നിന്നും പുറത്തു വന്നു. അങ്ങനെ ഉള്ള ഒരു യാത്രയിൽ ആണ് തന്നെ പോലെ തന്നെ ഉള്ള നന്ദിനിയെ പരിചയപെടുന്നത്. അവർ തനിക്കു അമ്മയുടെ സ്നേഹം തന്നു .

അവിടെ വെച്ച് ആണ് താൻ പേര് മാറുന്നത്.നന്ദിനി എന്ന അമ്മയോട് ഉള്ള സ്നേഹം കാരണം അവരുടെ നന്ദിനി എന്ന പേരും തന്റെ പഴയ പേരിൽ നിന്നും ഹിമയും എടുത്ത് താൻ ഹിമനന്ദിനി ആയി.

അവർ തനിക്കു അൽമവിശ്വസം തന്നു. പഠിക്കാൻ ഉള്ള സഹായങ്ങൾ ചെയിതു. അങ്ങനെ മുടങ്ങി പോയ പഠനം ഞാൻ പൂർത്തിയാക്കി.

എന്നെ പോലെ ഉള്ള ഒരാൾക്ക് ജോലി കിട്ടാൻ പാട് ആയിരുന്നുവെങ്കിലും ഒടുവിൽ ഞാൻ അതും കണ്ടെത്തി. ജോലി ചെയിതു കിട്ടിയ പൈസ കൊണ്ട് ഞാൻ  പൂർണ്ണമായും ഒരു പെണ്ണ് ആയി മാറി.

അവിടെ വെച്ച് ആണ് ഞാൻ  മിത്രനെ പരിചയപെടുന്നത്. പൂച്ച കണ്ണ് ഉള്ള ഒരു സുന്ദരൻ. പെണ്ണ് കുട്ടികളെ ആകർഷിക്കാൻ ഒരു പ്രതേക കഴിവ് അവന് ഉണ്ടായിരുന്നു.

അവിടെ ഉള്ള സുന്ദരികളെ അല്ല തന്നെ ആണ് അവന് ഇഷ്ടം എന്ന് അറിഞ്ഞപ്പോൾ ഉള്ളിൽ അവനോടു പ്രണയം ഉണ്ടായിരുന്നു എങ്കിലും താൻ പറഞ്ഞത് എനിക്ക് ഒരിക്കലും നിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ പറ്റില്ല.

നിന്റെ അമ്മ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ഒരു മരുമകൾ ആയിരിക്കില്ല ഞാൻ എന്ന് ആയിരുന്നു.

എന്റെ കഥകൾ എല്ലാം കേട്ട അവൻ പറഞ്ഞത് നിന്നോട് എനിക്ക് ഉള്ള പ്രണയത്തിന് അപ്പുറം അല്ല എനിക്ക് മറ്റൊന്നും. എന്റെ അമ്മക്ക് ഞാൻ പറയുന്നത്തിന് അപ്പുറം ഒന്നും ഇല്ല എന്ന് ആണ്.

ഒരിക്കൽ കൂടി ഞാൻ ചോദിച്ചു ഉറപ്പ് വരുത്തി ആശ തന്ന് എന്നെ പററിക്കില്ലല്ലോ എന്ന്. തന്റെ കൈ പിടിച്ചു അവൻ ഉറപ്പ് നൽകി,ഈ കൈ ഒരിക്കലും ഞാൻ വിടില്ല. മുറുകെ പിടിക്കും എന്ന്.

അവന്റെ വാക്കുക്കൾ പക്ഷെ വെള്ളത്തിൽ വരച്ച വരകൾ ആയിരുന്നു എന്ന് വളരെ വൈകി ആണ് ഞാൻ തിരിച്ചു അറിഞ്ഞത്. അപ്പോഴേക്കും എന്റെ കൈയിൽ നിന്നും പണമായും സമയം ആയും ഞാൻ ഒരുപാട് നൽകിയിരുന്നു.

എന്റെ അമ്മക്ക് പൂർണ്ണ അർത്ഥത്തിൽ ഉള്ള സ്ത്രീയെ ആണ് മരുമകൾ ആയി വേണ്ടത്, അല്ലാതെ നിന്നെ പോലെ ഉള്ള ഒരാളെ അല്ല വേണ്ടത് എന്ന ഒറ്റ വാക്കിൽ അവൻ ബന്ധം ഒഴിഞ്ഞു.

അവന്റെയും അവന്റെ അമ്മയുടെയും കാലു പിടിച്ചു എന്നെ സ്വികരിക്കണം എന്ന് പറഞ്ഞു എങ്കിലും അവർ അത് കേട്ടില്ല.അവന്റെ കല്യാണത്തിന് പോയി പഴയ ചാറ്റുകൾ കാണിച്ചു അവന്റെ കല്യാണം മുടക്കിയാലോ എന്ന് ഞാൻ ആലോചിച്ചു.

പിന്നീട് അവനെ പോലെ ഞാനും ആയാൽ പിന്നെ ഞാനും അവനും തമ്മിൽ പിന്നെ എന്ത് മാറ്റം എന്ന് ആലോചിച്ചു.

പിന്നെ അവന്റെ ഓർമ്മക്കളിൽ നിന്നും ഉള്ള ഒരു ഒളിച്ചോട്ടം ആയിരുന്നു. ജോലിയിൽ നിന്നും സ്ഥലമാറ്റം മേടിച്ചു. അങ്ങനെ ആണ് നോയിഡ സെക്ടർ 3 യിൽ ഞാൻ എത്തിയത്. ആ അവൻ ആണ് എനിക്ക്  ഇപ്പോൾ കത്ത് അയച്ചിരിക്കുന്നത്.

താൻ പിന്നീട് അവന്റെ ഫോൺ കാൾ ഒന്നും എടുക്കാത്ത കൊണ്ട് ആവും ഈ മൊബൈലിന്റെ ആധുനിക യുഗത്തിൽ അവൻ എനിക്ക് കത്ത് അയച്ചത്.

എന്തിന് ആവും അവൻ എന്നെ തേടി വരുന്നത്. എന്ത് ആയാലും അവൻ വരട്ടെ. അപ്പോൾ അറിയാല്ലോ.

എത്രെ ഒക്കെ നമ്മളെ തേച്ചിട്ട് പോയി എന്ന് പറഞ്ഞാലും ഒരിക്കൽ നമ്മൾ ഇഷ്ടപെട്ട ആള് നമ്മളെ കാണാൻ വരുമ്പോൾ മനസ്സിൽ ഒരു പിടച്ചിൽ ആണ്.

അത് ഇപ്പോഴും അവരെ സ്നേഹിക്കുന്ന കൊണ്ട് അല്ല. മനുഷ്യ സാഹജമായ  ആകാംഷ കൊണ്ട് ആണ്. അത് കൊണ്ട് തന്നെ പുറത്തെ വാതിലിൽ ഓരോ അനക്കം കേൾക്കുമ്പോഴും ഞാൻ പോയി നോക്കും അവൻ ആണോ എന്ന്.

അവൻ വരുമ്പോൾ അറിയാതെ പോവരുത് എന്ന് ഓർത്ത് ഒരാഴ്ച ലീവ് എടുത്തു. അവന് ഏറ്റവും ഇഷ്ടം ഉള്ള മിച്ചറും ലഡുവും പക്കാവടയും ഉണ്ണിയപ്പവും ഒക്കെ ഉണ്ടാക്കി വെച്ചു.

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ അവൻ  വന്നു. അവന്റെ കൂടെ അവന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നു. അവൻ ആള് ആകെ മാറിപോയിരുന്നു.

പഴയ അവന്റെ മുഖം ഞാൻ അവനിൽ തിരയുകയിരുന്നു.എന്റെ നോട്ടം കണ്ടിട്ട് ആവാം അവന്റെ അമ്മ എന്നോട് പറഞ്ഞത് ഞങ്ങൾ അകത്തോട്ടു ഒന്ന് ഇരുന്നിട്ട് മോളോട് എല്ലാം വിശദമായി പറയാം എന്ന് .

അപ്പോൾ ആണ് ഞാൻ ഓർത്തത് അവർ വന്നകാലിൽ തന്നെ നിൽക്കുവാണല്ലോ എന്ന്. അവരെ സ്വികരിച്ചു അകതിരുത്തി.

അവർക്ക് കുടിക്കാൻ ലസി കൊടുത്തതിനു ശേഷം മിത്രന് ഏറ്റവും ഇഷ്ടപെട്ട മിച്ചറും പക്കാവടയും ഒക്കെ ഓരോ പ്ലേറ്റ്കളിൽ ആക്കി അവരുടെ മുന്നിൽ കൊണ്ട് പോയി വെച്ചു. ഇങ്ങനെ ഒരു മുഹൂർത്തം ഞാൻ മുമ്പ് ഒരുപാട് ആഗ്രഹിച്ചിരുന്നു.

മിത്രൻ എന്നെ പെണ്ണ് കാണാൻ വരുമ്പോൾ നാണത്തോടെ നിലത്തു കളം വരച്ചു ഒരു ട്രയിൽ ചായയും പലഹാരവും എല്ലാം അവന്റെയും അവന്റെ വീട്ടുകാരുടെയും  മുന്നിൽ കൊണ്ട് പോയി വെക്കാൻ.

അവർ പറയാൻ പോകുന്നത് എന്ത് ആണെന്ന് ഓർത്ത് എന്റെ ഉള്ളിൽ ഒരു ആകാംഷ ഉണ്ടായിരുന്നു. മിത്രന്റെ ഭാര്യ എന്താ കൂടെ  വരാത്തത് എന്ന ചോദ്യം മനസ്സിൽ വന്നെങ്കിലും ചോദിച്ചില്ല. അവർ സംസാരിക്കട്ടെ. അപ്പോൾ കേൾക്കാമല്ലോ.

മോൾ എന്റെ അടുത്ത് വന്നിരിക്കു, എന്ന് തന്നെ സ്നേഹത്തോടെ വിളിച്ച മിത്രന്റെ അമ്മേനെ ഞാൻ അത്ഭുതത്തോടെ നോക്കി.

എന്റെ കുഞ്ഞിനെ വശീകരിച്ചു എടുത്തവൾ എന്ന് തന്നെ മുമ്പ് വിളിച്ച സ്ത്രീ ആണ് ഇപ്പോൾ തന്നെ സ്നേഹത്തോടെ അടുത്ത് ഇരിക്കാൻ വിളിച്ചത്.

പഴയ കാര്യങ്ങൾ ഓർമ്മ വന്നു എങ്കിലും അത് മുഖത്തു കാട്ടാതെ അവൾ അവർക്ക് അരികിൽ പോയി ഇരുന്നു. അവളുടെ മുഖത്തു തലോടി അവർ പറഞ്ഞു. മോൾ എന്ത് സുന്ദരിയാ.

അവൾ അപ്പോൾ മിത്രന്റെ മുഖത്തു നോക്കി. തടിരോമങ്ങൾ കാരണം അവന്റെ മുഖത്തു അപ്പോൾ എന്ത് ഭാവം ആണെന്ന് അവൾക്ക് തിരിച്ചു അറിയാൻ പറ്റിയില്ല.

അവർ അവളോട്‌ പറഞ്ഞു. മോൻ വേദികയെ കല്യാണം കഴിച്ച ശേഷം മൂന്ന് മാസം കഴിഞ്ഞു ഒരു ആക്‌സിഡന്റ് ഉണ്ടായി എന്നും അതിൽ ഗുരുതര പരിക്ക് പറ്റി എന്നും ആ അപകടത്തിൽ അവന് കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഉള്ള കഴിവ് നഷ്ടപെട്ടു..

എന്നും ഇത് അറിഞ്ഞ വേദിക അവനെ ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചു പോയി എന്നും ഇങ്ങനെ എല്ലാം സംഭവിച്ചത് മോളെ ഉപേക്ഷിച്ചത്തിന്റെ ഫലം ആണെന്നും…

അതിന് അവന് ഇപ്പോൾ അൽമാർത്ഥം ആയ പശ്ചാതപം ഉണ്ടെന്നും മോൾ പഴയത് എല്ലാം മറന്ന് അവന് മാപ്പ് കൊടുത്തു അവന്റെ കൂടെ അവന്റെ ഭാര്യ ആയി വരണം എന്നും അവർ അവളോട്  പറഞ്ഞു.

അവർ ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ അവൻ അവളുടെ കാൽക്കൽ വീണ് പൊട്ടികരഞ്ഞു. അവളോട്‌ മാപ്പ് ചോദിച്ചു. എന്നിട്ട് അവന്റെ ജീവിതത്തിലോട്ട് വരില്ലേ എന്ന് ചോദിച്ചു.

അവൾ അവനെ അവിടെ നിന്നും എല്പിച്ചു കൊണ്ട് മൊത്തത്തിൽ  അവരോടു ആയിട്ട് പറഞ്ഞു. നിങ്ങളോട് ഇങ്ങനെ പറയേണ്ടി വന്നതിൽ എനിക്ക് വിഷമം ഉണ്ട്. എങ്കിലും പറയാതെ വയ്യ.

ഇത് പോലെ മിത്രന്റെ ജീവിതത്തിലോട്ട് ഉള്ള വിളി ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അല്ല. മുമ്പ് ഒരിക്കൽ. ഒരു ഓപ്ഷനും ഇല്ലാതെ വരുമ്പോൾ തിരഞ്ഞു എടുക്കാൻ ഉള്ളത് അല്ല ഞാൻ.

ഇപ്പോൾ നിങ്ങൾ വന്നത് എന്നോട് ഉള്ള ഇഷ്‌ടം കൊണ്ട് അല്ലാ എന്ന് നമുക്ക് രണ്ടു പേർക്കും അറിയാം. നിങ്ങളുടെ മകനെ  കാശ് കൊടുക്കാതെ നോക്കാൻ കിട്ടുന്ന ഒരു ഹോം നേഴ്സ്.

നിങ്ങളുടെ വിട്ടുജോലികൾ ചെയ്യാൻ ഒരു വേലക്കാരി അത് മാത്രം ആണ് നിങ്ങൾക്ക് വേണ്ടത്. എന്റെ കൂടെ നിന്നിട്ട് ആണ് മിത്രന് ഇങ്ങനെ സംഭവിച്ചിരുന്നത് എങ്കിൽ ഞാൻ പൊന്നു പോലെ നോക്കിയേനെ.

ഒരു ഹോം നഴ്സിനെ പോലെ അല്ല. അമ്മ സ്വന്തം കുഞ്ഞിനെ നോക്കുന്ന പോലെ. വിട്ടു ജോലികൾ ഞാൻ ചെയ്തെനെ. വേലക്കാരിയെ പോലെ അല്ല,വീട്ടുകാരിയെ  പോലെ.

നിങ്ങളുടെ ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ അങ്ങനെ ഒന്ന് ഉണ്ടായില്ല. പ്രതീകിച്ചു ഒന്നും പറയാൻ ഇല്ലേൽ നിങ്ങൾക്ക് ഇവിടെ നിന്നും പോകാം. ഇന്ന് തന്നെ പോണം എന്ന് ഞാൻ പറയില്ല.

ഇവിടെ രണ്ടു ദിവസം നിന്ന് ഈ യു. പി മുഴുവൻ കണ്ടിട്ട് നിങ്ങളുടെ സൗകര്യം പോലെ പോകാം. അന്ന് നിങ്ങൾ മിത്രന്റെ കൂടെ നിന്ന് എന്നെ ഇറക്കി വിട്ട പോലെ ഞാൻ നിങ്ങളെ പറഞ്ഞു വിടില്ല.

മോളെ മോൾ പഴയത് ഒന്നും മനസ്സിൽ വെക്കാതെ  ശെരിക്കും ആലോചിട്ട് പറഞ്ഞാൽ മതി. മോൾക്ക്‌ ഇതിലും നല്ല ബന്ധം കിട്ടാൻ ഇല്ല.മിത്രന്റെ അമ്മ അവളോട്‌ പറഞ്ഞു.

എനിക്ക് ഒന്നും ആലോചിക്കാൻ ഇല്ല. അവൾ പറഞ്ഞു.

അവർ അവളോട്‌ വീണ്ടും എന്തോ പറയാൻ തുടങ്ങിയെങ്കിലും മിത്രൻ അവരെ തടഞ്ഞു.

അമ്മേ അവൾ പറഞ്ഞത് ആണ്. ശെരി. നമുക്ക് ആണ് തെറ്റ് പറ്റിയത്.

അവൻ  ഹിമയോട് പറഞ്ഞു. എന്നെ ശപിക്കരുത്.

അവൾ പറഞ്ഞു. ഇഷ്ടപെട്ട ആളെ നമുക്ക് ഒരിക്കലും ശപിക്കാനോ വെറുക്കനോ പറ്റില്ല നമുക്ക് അവരോടു ഉള്ള സ്നേഹം അൽമാർത്ഥം ആണ് എങ്കിൽ.

എനിക്ക് നിന്നോട് വിരോധം ഒന്നും ഇല്ല മിത്രൻ.നീ എവിടെ ആണ് എങ്കിലും എപ്പോഴും നന്നായി ഇരിക്കാൻ ആണ് ഞാൻ ആഗ്രഹിക്കാറ്.

അവൻ പറഞ്ഞു.

ഞാൻ തിരിച്ചു അറിയുന്നു ഹിമാ. ഞാൻ നഷ്ടപെടുത്തിയത് മാണിക്യം ആണെന്ന്. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നീ എന്റേത് മാത്രം ആവട്ടെ. നിനക്ക് എന്നും നന്മകൾ മാത്രം ഭവിക്കട്ടെ.

വാ അച്ഛാ അമ്മേ നമുക്ക് പോവാം.

വരട്ടെ ഹിമ എന്ന് പറഞ്ഞു പുറത്തോട്ട് പോവുന്ന മിത്രനേയും മാതാപിതാക്കളെയും നോക്കി ഹിമ ഒരു നിമിഷം നിന്നു. അവർ പോയ പുറകെ അവൾ  വാതിൽ അടച്ചു കുറ്റി ഇട്ടു.

അപ്പോൾ അവളുടെ മനസ്സിൽ ഒരു മഴ ആർത്തു അലച്ചു പെയ്യുകയായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *