കല്യാണം കഴിഞ്ഞ് പിറ്റേദിവസം തൊട്ട് എന്റെ വീട്ടുക്കാർ അവൾക്ക് ഒരു തോയിരവും..

(രചന: യക്ഷക് ഈശ്വർ)

അമ്മു നിനക്ക് എന്താ പറ്റിയേ…

എനിക്ക് ഒന്നുമില്ല ഏട്ടാ ഞാൻ ഒന്ന് തലകറങ്ങി വീണതാ…

ഡോക്ടർ എന്താ പറഞ്ഞെ…

കുഴപ്പം ഒന്നമില്ലാ എന്ന് പറഞ്ഞു…

‘അമ്മ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയീ…

ഏട്ടാ ‘അമ്മ എവിടെ…

‘അമ്മ മരുന്ന് വാങ്ങാൻ പോയേക്കാ…

ഏട്ടന് ബുദ്ധിമുട്ട് ആയല്ലേ…

എന്ത് ബുദ്ധിമുട്ട് എന്റെ ഭാര്യക്ക് വയ്യാ എന്ന് അറിഞ്ഞാൽ എനിക്ക് വരാതെ ഇരിക്കാൻ കഴിയുമോ…

ഏട്ടാ ഏട്ടൻ ഇന്ന് എന്റെ കൂടെ ഇവിടെ നിൽക്കുമോ…

ആ നിൽക്കാം…

നിനക്ക് എന്താ കഴിക്കാൻ വേണ്ടേ…

എനിക്ക് വിശക്കുന്നില്ലാ …

എനിക്ക് ഉറക്കം വരുന്നു ഏട്ടാ…

ഉറങ്ങിക്കോ നീ… ഞാൻ ഇവിടെ തന്നെ ഇരിക്കുന്നുണ്ട്… അമ്മു അവൾ എന്റെ ജീവിതത്തിൽ വന്നിട്ട് മൂന്ന് വർഷം ആയി…ഇത്രയും കൊല്ലം അവൾ അനുഭവിച്ച കണ്ണുനീരിന് കണക്ക് ഇല്ലാ…

കല്യാണം കഴിഞ്ഞ് പിറ്റേദിവസം തൊട്ട് എന്റെ വീട്ടുക്കാർ അവൾക്ക് ഒരു തോയിരവും കൊടുത്തിട്ടില്ലാ… എന്റെ നിർബദ്ധത്തിന് വഴങ്ങിയാണ് അവർ കല്യാണത്തിന് സമ്മതിച്ചത്…

ഞാൻ ആദ്യമായി പെണ്ണ് കാണാൻ പോയത് ഇവളെയാണ്…

ഒരു പാവപ്പെട്ട വീട്ടില്ലേ കുട്ടിയാണ് അവൾ… അവൾക്ക് അമ്മ മാത്രമേയുള്ളു… അച്ഛൻ മരിച്ചു പോയി… പരസ്പരം ഞങ്ങൾ സംസാരിക്കാൻ പോയപ്പോൾ അവൾ പറഞ്ഞത്

അതെ എന്നെ പെണ്ണ് കാണാൻ കുറച്ചു പേർ വന്നിട്ടുണ്ട് അവരോടൊക്കെ പറഞ്ഞത് തന്നെയാണ് ഇയാളോടും എനിക്ക് പറയാൻ ഉള്ളത്…

സ്ത്രീധനം തരാൻ എന്റെ അമ്മയേ കൊണ്ട് കഴിയില്ലാ അതുക്കൊണ്ട് എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലാ…

അവൾ അത് പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ഷോക്ക് ആയി പോയി …

ഞാൻ പറഞ്ഞു എനിക്ക് സ്ത്രീധനം വാങ്ങുന്നത് ഇഷ്ട്ടമല്ലാ…

എനിക്ക് വേണ്ടത് എന്റെ സുഖത്തിനും ദുഖത്തിനും കൂടെ കൂട്ടാൻ ഒരാളെയാണ്… അതിന് സമ്മതം ആണെങ്കിൽ ഞാൻ നിന്നെ കല്യാണം കഴിക്കാം… പിന്നെ എന്റെ ഇഷ്ടങ്ങൾ നിന്നിൽ അടിച്ചേൽപ്പിക്കാൻ ഞാൻ ഒരിക്കലും നോക്കില്ലാ…

നിന്റെ ഇഷ്ടങ്ങൾ എന്റെയും കൂടി ഇഷ്ടങ്ങൾ ആണ്… അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു… ആ കണ്ണുനീർ ഞാൻ തുടച്ചു…ഇനി ഒരിക്കലും ഈ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല… 

അപ്പൊ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു… വീട്ടുകാരുടെ ക്രൂരതകൾ അവൾ അനുഭവിച്ചപ്പോഴും അവൾ എന്റെ മുന്നിൽ ചിരിച്ചു കൊണ്ട് നിന്നു… എനിക്ക് അറിയാമായിരുന്നു അവൾ ഉള്ളിൽ കരയുന്നുണ്ട് എന്ന്…

പലതവണ ഞാൻ വീട്ടിൽ വഴക്ക് ഉണ്ടാക്കി ഇതും പറഞ്ഞ്… അപ്പോൾ എല്ലാം എന്നോട് അവൾ പറഞ്ഞിരുന്നത് എന്റെ പേരിൽ ഈ കുടുംബം നശിക്കാൻ പാടില്ലാ എന്നാണ്…

സ്ത്രീധനം കിട്ടാത്തത് കൊണ്ട് അവർക്ക് അവൾ ഒരു ഭാരം ആയിരുന്നു… എന്ത് ഉണ്ടായാലും അവൾ ഒന്നും എന്നോട് പറയില്ലാ… എല്ലാം സ്വയം ഉള്ളിൽ ഒതുക്കി നടക്കും…

എത്രയൊക്കെ അവർ അവളേ ചീത്ത പറഞ്ഞാലും അവൾക്ക് അവരോട് സ്നേഹം മാത്രമേയുള്ളു… അത് അവർക്ക് മനസ്സിലാക്കാൻ കഴിയാതെ പോയീ…

സഹിക്കെട്ടപ്പോൾ ഞാൻ അവളോട് പറഞ്ഞു നമ്മുക്ക് മാറി താമസിക്കാം എന്ന്… അവൾക്ക് അതിന് സമ്മതം ആയിരുന്നില്ല… അവൾ അതിന്റെ ന്യായം പറഞ്ഞത് കേറി വന്ന പെൺകുട്ടി കാരണം മാതാപിതാക്കളെ ഉപേക്ഷീച്ച് പോയി എന്ന് ആൾക്കാർ പറയും എന്നായിരുന്നു…

കുറെ ഞാൻ ഷെമിച്ചു… അവസാനം ഞാൻ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കി… കുറച്ചു ദിവസം നിൽക്കാൻ…

ഏട്ടാ…

നീ എഴുന്നേറ്റോ…

‘അമ്മ വന്നില്ലേ ഇതുവരെ…

ഇല്ലാ അവിടെ തിരക്കുണ്ടാവും…

ഏട്ടാ എന്നാ ഇവിടെ നിന്ന് പോവാൻ പറ്റാ…

ഞാൻ ഡോകട്റേ കണ്ടിട്ടില്ലാ…

‘അമ്മ ഇവിടെ വന്നിട്ട് ഞാൻ പോയി ചോദിക്കാം…

ഏട്ടാ ഞാൻ ഇനി എന്റെ വീട്ടില്ലേക്ക് പോകുന്നില്ലാ… ഞാനും വരുന്നു ഏട്ടന്റെ കൂടെ…

ആ പോകാം…

ആദ്യം നീ മിണ്ടാതെ കിടക്ക്…

എനിക്ക് കുഴപ്പം ഒന്നും ഇല്ലാ ഏട്ടാ…

പറയുന്നത് കേട്ടാൽ മതി…

ആ…

മോനേ…

‘അമ്മ വന്നോ ‘അമ്മ ഇവിടെ നിൽക്ക് ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം…

ആ…

അമ്മു ഞാൻ പോയിട്ട് വരാം…

ശെരി ഏട്ടാ…

മോനേ എന്താ ഡോക്ടർ പറഞ്ഞെ…

കുഴപ്പം ഒന്നും ഇല്ലാ എന്ന് പറഞ്ഞു അമ്മേ… ഇന്ന് വീട്ടിൽ പോവാം എന്ന് പറഞ്ഞു…

ഏട്ടാ നമ്മുക്ക് പോകാം…

ആ പോകാം…

അവിടത്തെ ബിൽ അടച് ഞങൾ അവിടെ നിന്ന് ഇറങ്ങി… നേരെ അവളുടെ വീട്ടിൽ പോയി… അമ്മു ഞാനിപ്പോ വരാം…

എവിടെക്കാ ഏട്ടാ…

ഇപ്പൊ വരാം ഒന്ന് പുറത്തോട്ട് പോയിട്ട്…

വേഗം വരുമോ…

ആ വരാം….

അമ്മു എഴുന്നേൽക്ക്… സമയം എത്ര ആയി എന്ന് അറിയുമോ…

ഏട്ടാ ഏട്ടൻ എപ്പോഴാ വന്നെ…

ഞാൻ വന്നപ്പോൾ നീ നല്ല ഉറക്കം ആയിരുന്നു… ഞാൻ നിന്നെ വിളിക്കാൻ നിന്നില്ലാ…

ഏട്ടൻ എവിടെക്കാ രാവിലെ തന്നെ പോകുന്നെ…

നീ വേഗം എഴുന്നേറ്റ് റെഡി ആവ്… നമ്മുക്ക് ഒരു സ്ഥലം വരെ പോവാം…

എവിടെക്കാ…

അതൊക്കെ ഉണ്ട്…

അമ്മയും വരുന്നുണ്ടോ…

ആ വരുന്നുണ്ട്… അങ്ങനെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി…

ഏട്ടാ ഇത് ഏതാ വീട്…

ഇനി മുതൽ നമ്മൾ ഇവിടെ ആണ് താമസിക്കുന്നത്…

ഞാൻ ഈ വീട് വാങ്ങിച്ചു… ഇത് പറയാൻ ഞാൻ നിന്റെ അടുത്തേക്ക് വരാൻ നിന്നപ്പോൾ ആണ് നീ ഹോസ്പിറ്റലിൽ ആയത്…. അമ്മു ഇനി ഞാനും നീയും അമ്മയും ഇവിടെ ആണ് താമസിക്കുന്നത്…

ഏട്ടാ ഏട്ടന്റെ അച്ഛനും അമ്മയും വേണ്ടേ ഇവിടെ…

അവർ വന്നോട്ടെ അസൂയയും കുശുമ്പും മാറ്റി വെച്ച് വന്നോട്ടെ…

അവർ വരും… നീ വിഷമിക്കണ്ടാ…

പുതിയൊരു ജീവിതം തുടങ്ങാൻ പോവാ ഞങ്ങൾ…

പെണ്ണിന്റെ ഭംഗി എന്നത് പണമോ സൗധര്യമോ ഒന്നും അല്ലാ., സ്നഹിക്കാനുള്ള അവളുടെ മനസ്സ് ആണ് പെണ്ണിന്റെ ഭംഗി…

Leave a Reply

Your email address will not be published. Required fields are marked *