ഒരു രാത്രി
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)
“അനന്തേട്ടാ നിങ്ങളിവിടെ..? അവളുടെ കണ്ണുകളിൽ ഏറെ അത്ഭുതം നിറഞ്ഞിരുന്നു…
എന്തു കൊണ്ട് ഞാനിവിടെ വന്നു കൂടാ ഗൗരി..?
അനന്തേട്ടൻ എങ്ങനെയറിഞ്ഞു ഞാനിവിടെയുണ്ടെന്നു..?
അതോ അതൊരു നിമിത്തം ‘അല്ലെങ്കിൽ ദൈവഹിതം .. പക്ഷേ അതൊരിയ്ക്കലും നീ അറിയേണ്ട..
പക്ഷേ ഞാൻ ഒരിയ്ക്കലും നിങ്ങളെ ഇവിടേ പ്രതീക്ഷിച്ചില്ല.. നല്ലതും മോശവും ആയ ഒരുപാട് ആൾക്കാർ വന്നു പോകുന്നതാണ് ഇവിടേ..
പക്ഷേ എല്ലാവർക്കും ഒരാവശ്യം മാത്രമേയുള്ളൂ സുഖം പകരുന്ന ഒരു രാത്രി…… ഇവിടേ ഞാൻ ഇങ്ങനെയൊരു മുഖം പ്രതീക്ഷിച്ചില്ല.. തിരിച്ചു പൊക്കോളൂ എന്റെ മനസ്സിലുള്ള അനന്തേട്ടന് യോജിച്ച സ്ഥലമല്ല ഇത് ..
ഇതൊരു അഴുക്ക് ചാലാണ്.. ഒരിയ്ക്കൽ വീണു പോയാൽ പിന്നേ ദുർഗന്ധം മാറില്ല ….
നിന്റെ മനസ്സിൽ ഇന്നും എനിയ്ക്ക് സ്ഥാനമുണ്ടല്ലേ. ഒരിയ്ക്കൽ എന്നേ ഉപേക്ഷിച്ചു വീട്ടുകാർ തേടി തന്നവന്റെ കൈപിടിച്ചു പോയപ്പോൾ വിഷമം തോന്നിയിരുന്നു. പക്ഷേ നീ നല്ല രീതിയിൽ ജീവിയ്ക്കുന്നുവെന്നു ആരോ പറഞ്ഞപ്പോൾ ഞാനും സന്തോഷിച്ചു….
പക്ഷേ ഇതാണോ ഗൗരി ആ നല്ല ജീവിതം.. നിനക്കറിയാമോ നിന്നേ തേടി തന്നെയാണ് ഞാൻ ഇവിടെയെത്തിയത്.. പക്ഷേ ഒരിയ്ക്കലും നിന്നോടൊപ്പം രാത്രി പങ്കിടാനല്ല…..
അങ്ങനെ ആയിരുന്നെങ്കിൽ ഒന്നല്ല ഒരുപാട് തവണ എനിക്കതിനു കഴിയുമായിരുന്നു.. അന്ന്.. പക്ഷേ ഗൗരി നിന്റെയീ ജീവിതം എന്നേ വല്ലാതെ നൊമ്പരപ്പെടുത്തുന്നു
അനന്തേട്ടൻ എന്താണ് പറഞ്ഞത് നല്ല ജീവിതം എനിയ്ക്കോ അതൊരു സ്വപ്നം മാത്രമാണ്.. ഇന്നും….
പക്ഷേ എനിക്കറിയണം നീ എങ്ങനെ ഇവിടെയെത്തി.. നിന്റെ കുടുംബം കുട്ടികൾ..
കുടുംബം അങ്ങനെ സ്ഥിരമായി എനിയ്ക്കിപ്പോൾ ഇല്ല ഇത് പോലേ ഓരോ രാത്രികൾക്ക് വില പറയുന്നവർക്കൊപ്പമാണ്.എന്നും.. പിന്നേ കുട്ടികൾ.. ഭാര്യയേ കച്ചവടച്ചരക്കാക്കിയവന് എന്തു കുടുംബം, കുട്ടികൾ…..
എന്താണ് ഗൗരി നീ പറയുന്നത്. അയാൾ..
അതേ മുഖത്ത് ചായം പൂശിയ ഒരു പകൽ. മാന്യൻ… എന്നിലൂടെ നേടാനുള്ളത് നേടി അയാൾ
വേറേ സുഖങ്ങൾ തേടിപ്പോയി..
പക്ഷേ ഗൗരി നീയിപ്പോളും ചെറുപ്പമല്ലേ ഇനിയെന്താണ് ഭാവി ചിന്തിച്ചിട്ടുണ്ടോ..?..
എന്തു ഭാവി ഇന്ന് നിങ്ങൾ അല്ലെങ്കിൽ വേറൊരാൾ എന്നേ തേടി വരുമായിരുന്നു… നാളേയും അങ്ങനെ തന്നേ
ഇല്ല ഗൗരി . ഇനി നിന്നേയീ അഴുക്കുചാലിൽ വിട്ടിട്ട് പോകാൻ എനിയ്ക്ക് കഴിയില്ല.. ഞാൻ നിന്നേ കൊണ്ടു പോകും..എന്റെയൊപ്പം
കഴിയില്ല അനന്തേട്ടാ. നിങ്ങൾക്ക് എന്നേ കൂടേ കൂട്ടാൻ ഇനി ഒരിയ്ക്കലും കഴിയില്ല ആ പഴയ ഗൗരി അല്ല ഞാൻ.
ഇല്ല ഗൗരി നിന്റെ ശരീരത്തിൽ അഴുക്ക് പുരണ്ടിട്ടുണ്ടാവാം പക്ഷേ എനിക്ക് നിന്റെ മനസ്സ് മാത്രം മതി എന്നും എനിയ്ക്കൊരിടമുള്ള ആ മനസ്സ്…. ഇന്ന് നിന്നേ കൂടേ കൂട്ടാനുള്ള ധൈര്യവും സമ്പത്തും എനിയ്ക്കുണ്ട് ..
ഇനി നിന്നേ തേടി ആരും വരില്ല.. ഈ രാത്രിയിൽ നീ സുഖമായി ഉറങ്ങണം പുതിയൊരു പ്രഭാതം നമുക്കായി കാത്തിരിക്കുന്നു..എല്ലാം ശുഭമായിടട്ടെ.
“അമ്മേ “ഞാൻ വാക്കു പാലിച്ചിരിയ്ക്കുന്നു.. അമ്മയുടെ മോളേ എന്റെ ഗൗരിയേ തിരികെ നേടിയിരിയ്ക്കുന്നു.. ദൈവത്തിനു നന്ദി..
അതേ അവളേ തേടിയുള്ള ഈ യാത്രയ്ക്ക് നിമിത്തമായത് ഒരിക്കൽ എന്നേ അവളിൽ നിന്നുമകറ്റിയ അവളുടേ വീട്ടുകാർ തന്നെയായിരുന്നു……
നാളുകൾക്കു ശേഷം ഒരു ദിവസം അവളുടെ അമ്മ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്നേക്കാണാൻ വന്നു….. കൈയ്യിൽ അവളുടേ കൂട്ടുകാരി ലക്ഷ്മി എഴുതിയ ഒരു കത്തുമുണ്ടായിരുന്നു…
അവളറിയാതെയാണ് ആ പെൺകുട്ടി ഈ കത്തെഴുതിയത്.. താൻ അനുഭവിയ്ക്കുന്ന കഷ്ടപ്പാടുകൾ ഒരിയ്ക്കലും തന്റെ വീട്ടുകാർ അറിയരുതെന്ന് ഗൗരിയ്ക്കു നിർബന്ധമുണ്ടായിരുന്നു….
പ്രേത്യേകിച്ചു ഈ ഞാൻ ഒന്നും അറിയരുതെന്ന് അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു
വെറുതെ വീട്ടുകാർ കൂടി സങ്കടപ്പെടേണ്ട എന്നവൾ വിചാരിച്ചു.. പക്ഷേ അവളേ ഒരുപാട് സ്നേഹിയ്ക്കുന്ന ആ കൂട്ടുകാരിയ്ക്കു അവളേ ഇവിടേ നിന്നും രക്ഷിയ്ക്കണമെന്നുണ്ടായിരുന്നു… അതാണ് ആ കുട്ടി ഈ വിവരം അവളുടെ വീട്ടുകാരെ അറിയിച്ചത്..
ആ കത്താണ് അവളേ തേടിയുള്ള എന്റെ യാത്രയ്ക്ക് കാരണം..
ഞാൻ യാത്ര തിരിയ്ക്കുമ്പോൾ ഗൗരിയുടെ അമ്മ എന്നോട് പറഞ്ഞത് ഇപ്പോളും മനസ്സിലുണ്ട്..
ഒരു വലിയ തെറ്റ് ഞങ്ങൾക്ക് ജീവിതത്തിൽ പറ്റി. അത് മോനേ അവളിൽ നിന്നുമകറ്റിയതാണ് അതിനുള്ള ശിക്ഷ ഞാനും എന്റെ കുടുംബവും അനുഭവിച്ചു കഴിഞ്ഞു..
പക്ഷേ എന്റെ മോൾ ഇപ്പോളും യാതനകൾ അനുഭവിയ്ക്കുന്നുവെന്ന് കേൾക്കുമ്പോൾ ഈ അമ്മയ്ക്ക് സഹിയ്ക്കാൻ കഴിയുന്നില്ല.. ഞങ്ങൾക്കിതു പറയാൻ വേറെയാരുമില്ല.. മോനവളെ സ്വീകരിയ്ക്കണമെന്നു ഈ അമ്മ ഇനി പറയില്ല പക്ഷേ എങ്ങെനെയെങ്കിലും തിരിച്ചു കൊണ്ടു തരണം..
ഞാൻ നോക്കിക്കോളാം.. ഇത് ഈ അമ്മയുടെ അപേക്ഷയാണ്.. കൈ ഒഴിയരുത്.
ഞാൻ ഈ നാട്ടിൽ എത്തി ആദ്യം അന്വേഷിച്ചത് ലക്ഷ്മിയെയാണ്.. അവൾ വഴി ഒടുവിൽ ഞാനെന്റെ ഗൗരിയുടെ അടുത്തെത്തി..
ഇനി ഒരിയ്ക്കലും ആർക്കും വിട്ടു കൊടുക്കില്ല ഞാനിവളെ…… ഗൗരിയെന്നും ഈ അനന്തന്റെ മാത്രമാണ്…