ആകേ പേടിച്ചു നിൽക്കുന്ന അവളുടേ മുഖത്തേയ്ക്കു ഞാനൊന്നു നോക്കി, മുഖത്ത് കണ്ണുനീർ..

രക്ഷകൻ
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)

“രാത്രിയിൽ ഏറെ വൈകി വീട്ടിലേയ്ക്കു പെട്ടെന്ന് എത്തിപ്പെട്ടാനുള്ള ഇടറോഡിലൂടെ വണ്ടി തിരിച്ചു വിട്ടതായിരുന്നു ഗൗതം…

“ഇടയ്ക്ക് അയാൾ മൊബൈൽ ഒന്ന് എടുത്തു നോക്കി അനിയത്തിയുടെ മൊബൈലിൽ നിന്നും 6 മിസ്സ്ഡ് കോളുകൾ അതിൽ തെളിഞ്ഞു കിടക്കുന്നു…

“ഇന്നിനി അമ്മയുടെ ശകാരം ഉറപ്പാണ് രാത്രിയിൽ വരാൻ വൈകുമെങ്കിൽ അത് വിളിച്ചു പറയണം എന്ന് അമ്മ നേരത്തേ പറഞ്ഞിട്ടുള്ളതാണ്..

“നാളെ ഞായറാഴ്ച ആയതിനാൽ ഒരു പാടു ജോലികൾ ചെയ്തു തീർക്കാനുണ്ടായിരുന്നതിനാൽ ഒന്ന് വിളിക്കാൻ കൂടി സമയം കിട്ടിയില്ല എന്നത് സത്യം….

“എന്നാലും…

“വീട്ടുകാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അല്ല വീട്ടുകാർ എന്ന് പറഞ്ഞാൽ ഞാനും അമ്മയും അനിയത്തിയും മാത്രമടങ്ങുന്ന ഒരു ചെറിയ കുടംബമാണ്…

“അനിയത്തി ഗാഥ…

“വീട്ടിലെ ആകെക്കൂടിയുള്ള ആൺതരിയാണ് താൻ രാത്രിയിൽ ഒരു സഹായത്തിനു പോലും അടുത്തെങ്ങും ആരുമില്ല….

“അമ്മ ഏറെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചു ഇത്രയും വരേ എത്തിച്ചത് ….

“അച്ഛൻ തനിയ്ക്ക് 5 വയസ്സുള്ളപ്പോൾ മരിച്ചതാണ് അന്ന് അനിയത്തിയ്ക്കു ഒരു വയസ്സ് തികഞ്ഞിട്ടില്ല…

“ആദ്യമായി കിട്ടിയ ജോലി ഏറെ സന്തോഷം നൽകിയത് അമ്മയ്ക്കായിരുന്നു…

“മോനേ ഇനി നമ്മൾ രക്ഷപ്പെടും മോനൊരു ജോലി ആയില്ലേ . ..

“ആ വാക്കുകൾ സത്യമായി ഇന്ന് ഞാൻ ആ കമ്പനിയിലെ തരക്കേടില്ലാത്ത ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനാണ്…

“അടുത്ത മാസം പ്രൊമോഷൻ ലഭിയ്ക്കും….

“വീട് കര കയറി കൊണ്ടിരിക്കുന്നു…

“ജീവിതത്തിൽ സന്തോഷങ്ങൾ കടന്ന് വന്ന് കൊണ്ടിരിക്കുന്നു…

“ആക്‌സിലേറ്ററിൽ കൈ കൊടുക്കുന്നതേയുള്ളൂ വെറുതെ വണ്ടി മുന്നോട്ട് നീങ്ങുന്നത് കൂടി അറിയുന്നില്ല…

ഇനിയെങ്കിലും ഒരിത്തിരി നേരത്തേ വീടെത്താൻ നോക്കണം അല്ലെങ്കിൽ അവർ വിഷമിയ്ക്കും… എവിടെയെങ്കിലും വണ്ടി നിർത്തിയിട്ടു ഒന്ന് അവളേ വിളിയ്ക്കാം…

“അല്ലെങ്കിൽ അവർ ഇനിയും വിഷമിയ്ക്കും…

“ചിന്തകൾ കാടു കയറി സഞ്ചരിയ്ക്കാൻ തുടങ്ങി…

“ആദ്യത്തേ വളവ് തിരിഞ്ഞു മുന്നോട്ട് പോകുമ്പോൾ പെട്ടന്ന് ദൂരേ ബൈക്കിന്റെ ഹെഡ്‍ലൈറ്റിന്റെ വെട്ടത്തിൽ ആ കാഴ്ച വ്യക്തമായി കണ്ടു….

“ഞെട്ടിപ്പിയ്ക്കുന്ന കാഴ്ചയായിരുന്നു അത്…

“ഞാൻ വണ്ടി സ്ലോ ചെയ്തു നിർത്തി സൈഡിൽ നിർത്തി വണ്ടിയിൽ നിന്നുമിറങ്ങി…

“ഹെൽമെറ്റ്‌ ഊരി കൈയ്യിൽ പിടിച്ച്
അങ്ങോട്ട്‌ നടന്നു..

അവിടേ ഒരു പെൺകുട്ടി….

“അവിടേ രണ്ട് പേർ എന്നെക്കണ്ടതും ഓടിയകന്നു…

“ആകേ പേടിച്ചു നിൽക്കുന്ന അവളുടേ മുഖത്തേയ്ക്കു ഞാനൊന്നു നോക്കി…

“മുഖത്ത് കണ്ണുനീർ ചാലിട്ടൊഴുകുന്നു കൈത്തണ്ടയിൽ രക്തം പൊടിയുന്നുണ്ടായിരുന്നു വസ്ത്രങ്ങൾ അവിടിവിടെ കീറിയിരുന്നു…

“കുട്ടിയാരാണ് എങ്ങിനെ ഇവിടെ വന്ന് പെട്ടു…?

“ആരാണവർ എന്തിനാണ് നിന്നേ ഉപദ്രവിയ്ക്കാൻ നോക്കിയത്..

“താൻ എന്തെങ്കിലും ഒന്ന് പറയടോ ഒരു പക്ഷേ എനിയ്ക്ക് തന്നേ സഹായിക്കാൻ പറ്റിയേക്കും…

“ഞാൻ വർഷ ഒരു ജോലിക്ക് വേണ്ടിയാണ് ഈ നഗരത്തിൽ വന്ന് പെട്ടത്…

“എവിടെയാണ് ഇയാളുടെ വീട്…

“വീടെന്നു പറയാൻ എനിയ്ക്കാരുമില്ല മാഷേ അച്ഛനും അമ്മയും കുഞ്ഞു നാളിലെ മരിച്ചിരുന്നു…

“എന്നിട്ട്..?

“അമ്മയുടെ സഹോദരന്റെ കൂടെയാണ് ഞാൻ താമസിച്ചിരുന്നത് ആദ്യമൊക്കെ ജീവിതം ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ട് നീങ്ങി…

“അമ്മാവന് എന്നോട് നല്ല സ്നേഹം ആയിരുന്നു…

“പക്ഷേ അമ്മാവൻ തളർന്നു പോയ ശേഷം സ്ഥിതി മാറി…

“എന്തുണ്ടായി…

“അമ്മായി അവർ ഒരു ചീത്ത സ്ത്രീ ആയിരുന്നു മകനും അവർക്കോപ്പമായിരുന്നു…

“സഹോദരിയായി സംരക്ഷിയ്ക്കേണ്ട എന്നേ അയാളും അമ്മയും കൂടി പലർക്കും കാഴ്ച വെയ്ക്കാൻ നോക്കി പലതവണ ഞാൻ അതിൽ നിന്നും രക്ഷപ്പെട്ടു…

“ഒടുവിൽ ഇന്നലെ അയാൾ കുടിച്ചു മുറിയിൽ വന്ന് എന്നേ കീഴ്പ്പെടുത്താൻ നോക്കി സഹികെട്ടു ഞാൻ ആ വീട് വിട്ടു ഇറങ്ങിയതാണ്…

“അപ്പോൾ താൻ ജോലി അന്വേഷിച്ചു
വന്നതല്ല അല്ലേ…?

“അങ്ങനല്ല മാഷേ…

പിന്നേ…

“എവിടെയെങ്കിലും ഒരു ജോലി കിട്ടുമോ എന്ന് പകൽ മുഴുവനും അന്വേഷിച്ചു ഏതെങ്കിലും ഒരു വീട്ടിൽ അടുക്കള പണി കിട്ടിയാലും മതി സുരക്ഷിതമായി അന്തിയുറങ്ങാനൊരിടം അത് മാത്രമാണ് ആഗ്രഹം…

“താൻ എന്ത് മണ്ടത്തരമാണ് കാണിച്ചത് തന്നേ പോലൊരു പെൺകുട്ടി ഇങ്ങനെ തിരക്കുള്ള നഗരത്തിൽ ഈ അസമയത്തു ഇങ്ങനെ ചുറ്റി നടന്നാൽ എന്താ സംഭവിയ്ക്കുക എന്ന് കൂടി ചിന്തിച്ചൂടെ….

“ഒന്നും ഞാൻ ചിന്തിച്ചില്ല മാഷേ..

“ഇപ്പോൾ വന്നവർ ഇനിയും വന്നാലോ ഞാൻ തക്ക സമയത്ത് വന്നത് കൊണ്ട് നീ രക്ഷപ്പെട്ടു….

“അല്ലായിരുന്നെങ്കിൽ നീ എന്ത് പേടിച്ചാണോ വീടു വിട്ടിറങ്ങിയത് അത് നിനക്ക് ഈ തെരുവിൽ സംഭവിച്ചേനേ…

“ഇനി എന്ത് ചെയ്യാനാണ് പരിപാടി,.

“ഒന്നുമറിയില്ല എനിയ്ക്ക്…

“എന്തായാലും നിന്നേ ഇനി തെരുവിൽ ഉപേക്ഷിച്ചു പോകുവാൻ എനിയ്ക്ക് കഴിയില്ല വണ്ടിയിൽ കയറിക്കോളൂ…

“എങ്ങോട്ടാണ് മാഷേ?

“എന്റെ വീട്ടിലേയ്ക്ക് അവിടേ നിന്നേ പോലെ ഒരു പെൺകുട്ടിയുണ്ട് എന്റെ പെങ്ങൾ പിന്നെ സ്നേഹനിധിയായ ഒരു അമ്മയുമുണ്ട്….

“വണ്ടി വീടിന്റെ മുറ്റത്ത്‌ നിന്നപ്പോൾ അമ്മയും അനിയത്തിയും പുറത്തേക്കു വന്നു…

“എന്റെ കൂടേ ഒരു പെൺകുട്ടിയെ കണ്ടവർ പെട്ടന്ന് അമ്പരന്നു പോയി…

“ആരാണ് മോനേ ഈ കുട്ടി…

“അതൊക്കെ ഞാൻ പറയാം അമ്മേ ഗാഥേ ഇവളെയും കൂട്ടി അകത്തു പോകൂ എന്നിട്ട് കിടക്കാൻ മുറി കാണിച്ചു കൊടുക്കൂ…

“അവൾ വർഷയെയും കൂട്ടി അകത്തേക്ക് പോയി..

“ഞാൻ നടന്നത് മുഴുവനും അമ്മയോട്
വിവരിച്ചു ഒപ്പം അവളുടെ അവസ്ഥയും….

“ഇനി അമ്മ പറ ഞാൻ ചെയ്തത് തെറ്റാണോ..

“ഒരിയ്ക്കലും അല്ല മോനേ നീ ചെയ്തതിൽ ഒരു തെറ്റുമില്ല നീ ഒരു പെൺകുട്ടിയുടെ മാനം രക്ഷിച്ചിരിയ്ക്കുന്നു…

“പക്ഷേ…

“എന്താണ് അമ്മേ..?

“ഇനി ഈ കുട്ടിയേ എന്ത് ചെയ്യും…

“അത് നാളെ രാവിലേ തീരുമാനിയ്ക്കാം അമ്മേ…

“അതേ അതാണ് നല്ലത് മോനേ പോയിക്കിടന്നുറങ്ങിക്കോളൂ…

“രാവിലെ ഒരു കപ്പ് ചായയുമായി
ഗാഥ റൂമിൽ എത്തി…

“മോളേ ഗാഥേ നിനക്ക് ഈ ഏട്ടനോട് ദേഷ്യമുണ്ടോ ഞാൻ ആരോരുമില്ലാത്ത ഒരു കുട്ടിയേ ഇങ്ങോട്ട് കൂട്ടി വന്നതിൽ…

“ഒരിയ്ക്കലുമില്ല ഏട്ടാ…

“എന്നാൽ ഞാൻ ഒരു കാര്യം പറയട്ടേ ഒരുപാട് ആലോചിച്ചു എടുത്തതാണ് ഈ തീരുമാനം…

“ഏട്ടൻ പറഞ്ഞോളൂ ഏട്ടന്റെ തീരുമാനം തെറ്റാറില്ലല്ലോ ഒരിയ്ക്കലും…

“അത് മോള് ക്ഷമയോടെ കേൾക്കണം…

എന്നിട്ട്..

“അമ്മയോട് പറയണം..

“ഏട്ടൻ കാര്യം പറയൂ..

“നീ അവളേ പരിചയപ്പെട്ടോ… വർഷയെ..

“കൊള്ളാം ഇന്നലെ എന്റെ റൂമിൽ അല്ലേ ഏട്ടാ ആ ചേച്ചി കിടന്നതു
പാവത്തിനെ ഉറങ്ങാൻ സമ്മതിച്ചില്ല സംസാരിച്ചു കൊന്നു…

“അത് എന്തായാലും നന്നായി…
ഒറ്റപ്പെടൽ മാറികിട്ടുമല്ലൊ…

“അവളേ നിനക്കിഷ്ടായോ..

“ഒരുപാട് ഇഷ്ടമായിട്ടോ.,,

“എന്നാൽ നമുക്കവളെ ഈ വീട്ടിൽ നിർത്തിയാലോ…

“അവൾക്ക് ഒരു വീടിന്റെ സുരക്ഷിതത്വം ആവശ്യമാണ് ഇപ്പോൾ…

“വേലക്കാരിയായിട്ടാണോ…?

“ഏയ്യ് അങ്ങനെ അല്ല ഉദ്ദേശിച്ചത്…

“പിന്നേ ആരായിട്ടാണ് വർഷയുടെ കൈയും പിടിച്ച് കൊണ്ട് അമ്മ എന്റെ റൂമിലേയ്ക്ക് വന്നു…

“അമ്മയോ..

“അതേ ഗൗതം നീ എന്താണ് പറയാൻ പോകുന്നത് എന്ന് എനിയ്ക്കറിയാം…

“അത് കൊണ്ട് ഞാൻ അതങ്ങു നേരിട്ട് പറഞ്ഞേക്കാം,.

“എന്താണ് അമ്മേ..

“ഒരു രാത്രിയിൽ നീ കൈപിടിച്ച് കൊണ്ട് വന്ന പെണ്ണാണ് ഇത് നീ എനിയ്ക്ക് തന്ന സമ്മാനം.. ഇവളെ ഇനി തെരുവിൽ ഇറക്കി വിടാൻ ഞാൻ ഒരുക്കമല്ല..

“അത് കൊണ്ട് ഇനി ഇവൾ ഈ പടിയിറങ്ങില്ല അങ്ങനെ ഇറങ്ങുന്നുണ്ടെങ്കിൽ നിന്റെ കൈപിടിച്ച് നിന്റെ പെണ്ണായിട്ടായിരിയ്ക്കും…

“അമ്മേ… അവൾ സമ്മതിച്ചോ…

“അവൾക്ക് നൂറ് വട്ടം സമ്മതമാണ് മോനേ നിന്റെ മനസ്സറിയാനാണ് ഞാൻ ഗാഥയെ ഇങ്ങോട്ട് വിട്ടത്. ..

“അതേ മോനേ നീ ഇന്നലെ ഈ കുട്ടിയേയും കൂട്ടി വന്നപ്പോൾ തന്നേ അമ്മ അതുറപ്പിച്ചതാണ്…

“നീ പറഞ്ഞില്ലേ ഇവൾക്ക് സുരക്ഷിതത്വം വേണമെന്ന് അത് ഈ വീട്ടിൽ നിന്നും നിന്റെ കൈകളിൽ നിന്നുമല്ലാതെ എവിടെയാണ് അവൾക്ക് കിട്ടുക,…

“ഇനിയിപ്പോൾ വേലക്കാരിയാക്കി എന്നൊരു പരാതി വേണ്ടല്ലോ…

“ഞാൻ വർഷയേ ഒന്ന് നോക്കി …

“അവൾ തിരഞ്ഞു നടന്ന ഒരു രക്ഷകനേ കിട്ടിയ സന്തോഷം ആയിരുന്നു ആ മുഖത്ത്…

“അതേ ഇന്ന് മുതൽ ഞാൻ ഈ പെണ്ണിന്റെ രക്ഷകൻ ആകുന്നു എല്ലാ അർത്ഥത്തിലും….

Leave a Reply

Your email address will not be published. Required fields are marked *