ഒടുവിൽ കുഞ്ഞ് ജനിച്ചപ്പോൾ ഒരു നോക്കു കാണുവാൻ കൂടി നിൽക്കാതെ അയാൾ..

കുടുംബനാഥ
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)

“എന്താണ് സീന ടീച്ചറേ ഇന്ന് നേരത്തേ ഇറങ്ങുവാണോ…

“അതേ ദീപ ടീച്ചറേ ഇന്ന് ഇത്തിരി നേരെത്തെ ഇറങ്ങുവാണു…

“ഞാൻ ഹെഡ് മാസ്റ്ററുടെ അനുവാദം മേടിച്ചിരുന്നു.. ഇന്നെന്താണ് ടീച്ചറേ ഇത്രയും തിരക്ക്…

“മാസം ആദ്യമല്ലേ കുറച്ച് സാധനങ്ങൾ വാങ്ങണം എല്ലാം വാങ്ങി വീട്ടിലെത്തുമ്പോൾ തന്നേ ഇരുട്ടിയിട്ടുണ്ടാകും…

ടീച്ചർ ഒറ്റയ്ക്കാണോ പോകുന്നത്… അല്ല മോൻ വരും വണ്ടിയുമായി…

“ഈ മാസം മുതൽ ഇത്തിരി പിടിച്ചു വേണം ചെലവാക്കാൻ…

“അയ്യോ ഈ പിശുക്ക് പറച്ചിൽ ഒന്ന് നിർത്താമോ ടീച്ചറേ…

“സത്യമാണ് ടീച്ചറേ അക്ഷയ്‌ക്ക് വണ്ടി എടുത്തതിന്റെ അടവ് ഈ മാസം മുതൽ തുടങ്ങുവാണു, പിന്നേ അവന്റെ പഠനം വീട്ടിലെ ആവശ്യങ്ങൾ, കറന്റ്‌ ബില്ല്, ഫോൺ ബില്ല് അങ്ങനെ ഒരു നൂറ് ചിലവാണ്…

മോൻ ഇപ്പോൾ ഡിഗ്രീ അല്ലേ.. അതേ ഇത് കഴിഞ്ഞു MBA പോകണം എന്നാണ് ആഗ്രഹം ചിലവോട് ചിലവാണ് ടീച്ചറേ…

“സംസാരിച്ചു നിൽക്കാൻ സമയമില്ല ടീച്ചറേ മോൻ ഇപ്പോൾ കോളേജിൽ നിന്നും ഇറങ്ങിയിട്ടുണ്ടാവും.. ആ ബസ് സ്റ്റോപ്പിൽ കണ്ടില്ല എങ്കിൽ
അവൻ വീട്ടിലേയ്ക്ക് പോകും..

പിന്നേ കിട്ടില്ലാ… എല്ലാം ശരിയാകും ടീച്ചറേ അക്ഷയ് ഒരു നല്ല നിലിയയിൽ എത്തട്ടേ…

“ആ ഒരു പ്രാർഥനയെ ഉള്ളൂ…” അപ്പോൾ നാളെ കാണാം ടീച്ചറേ ഞാൻ ഇറങ്ങുന്നു…

സ്കൂൾ ഗേറ്റ് കടന്നു റോഡിൽ ഇറങ്ങി വാച്ചിൽ വെറുതെ സമയം നോക്കി.. സമയം 3-50 കഴിഞ്ഞു.. വേഗം നടന്നാൽ പത്തു മിനിറ്റ് കൊണ്ട് ബസ് സ്റ്റോപ്പിൽ എത്താം..

അക്ഷയ് എത്തിയിട്ടുണ്ടോ എന്തോ… വിളിച്ചു നോക്കിയാലോ.. അല്ലെങ്കിൽ വേണ്ടാ ഡ്രൈവിങ്ങിൽ ആണെങ്കിലോ….  അവിടേ ചെന്ന് കാത്തു നിൽക്കാം വന്നിട്ട് പോകാം..

“ഒന്നാമത് വണ്ടി ഒന്ന് പരിചയം ആയി വന്നിട്ടേയുള്ളൂ… റോഡിൽ ആണെങ്കിൽ
നല്ല തിരക്കും..

“അവൻ നിർബന്ധം പിടിച്ചത് കൊണ്ടാണ് വണ്ടി വാങ്ങി കൊടുത്തത് അതിന്റെ ഒരു ഞെരുക്കം ഈ മാസം തുടങ്ങും…

“അമ്മ വിഷമിക്കണ്ട ഞാൻ ഡിഗ്രീ കഴിഞ്ഞു എന്തെങ്കിലും ജോലി ചെയ്തു ബാക്കി പഠിച്ചോളാം…

“പാവം എന്റെ കുട്ടി എന്റെ കഷ്ടപ്പാടുകൾ കൊച്ചിലെ മുതൽ കാണുന്നതല്ലേ..

“അവനു കോളേജിൽ സമയത്ത് എത്താൻ ഒരു വണ്ടി ഉപകാരപ്പെടുമെന്നു പറഞ്ഞപ്പോൾ പിന്നേ ഒന്നുമാലോചില്ല..

“തിരിഞ്ഞു നോക്കുമ്പോൾ ഏറെ സങ്കടവും ദുരിതങ്ങളും നിറഞ്ഞതായിരുന്നു എന്റെ ജീവിതം..

“ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു
ഏറെ കഷ്ടപ്പാടുകൾ സഹിച്ചും അച്ഛൻ എന്നേ പോസ്റ്റ്‌ ഗ്രാജുവേഷൻ വരേ പഠിപ്പിച്ചു..

“പിന്നേ ഒരു ബിസ്സിനെസ്സ് കാരന്റെ കൂടേ വിവാഹം കഴിപ്പിച്ചു…

“അവിടേ തുടങ്ങിയെന്റെ ദുരിതങ്ങൾ ജീവിതത്തിൽ ഒരു ദീർഖ വീക്ഷണം  ഇല്ലാത്ത ആ മനുഷ്യൻ ബിസ്സിനസ്സ് നഷ്ടത്തിലാക്കി..

ബിസ്സിനസ്സ് മീറ്റിങ്ങുകൾ എന്നും  പറഞ്ഞു പുറത്ത് അലഞ്ഞു തിരിഞ്ഞു…  മ ദ്യ പാനം ശീലമാക്കി…

“എനിയ്ക്ക് ഒരു വേലക്കാരിയുടെ പരിഗണന മാത്രമായിരുന്നു വീട്ടിൽ..

“ഇടയ്ക്ക് എപ്പോളോ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചത് മാത്രമായിരുന്നു ജീവിതത്തിൽ ആകേ കിട്ടിയ സന്തോഷം..

“ഒടുവിൽ കുഞ്ഞ് ജനിച്ചപ്പോൾ ഒരു നോക്കു കാണുവാൻ കൂടി നിൽക്കാതെ അയാൾ എവിടേക്കോ പോയി പിന്നേ ഇത് വരേ അറിവൊന്നുമില്ല..

അവിടേ തീർന്നു എന്ന് കരുതിയത് ആയിരുന്നു ജീവിതം… പക്ഷേ ജീവിതത്തിൽ പകച്ചു നിന്നിട്ട് കാര്യമുണ്ടെന്നു തോന്നിയില്ല…

“തിരികേ വീട്ടിൽ ചെല്ലാനും പരിമിതികൾ ഉണ്ടായിരുന്നു തനിക്ക് താഴെ ഒരു പെൺകുട്ടി കൂടി അവിടെയുള്ളത് എന്നേ അങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു..

ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ
തന്നേ തീരുമാനിച്ചു   ..  ചെറിയ ജോലികൾ ചെയ്തും കുട്ടികളേ പഠിപ്പിച്ചും മുന്നോട്ട് പോയി..

“അതിനിടയിൽ സർക്കാർ  ജോലിക്കായി പരിശ്രമം തുടർന്നു..

“അടുത്ത വീട്ടിലെ തോമസ് മാഷും ലില്ലി ചേച്ചിയുമായിരുന്നു എല്ലാത്തിനും പിന്തുണ…

ജോലിക്ക് പോകുമ്പോൾ അവരായിരുന്നു മോനെ നോക്കിയിരുന്നത്..

കഠിനാധ്വാനം ഉണ്ടെങ്കിൽ എന്തും നേടാൻ കഴിയും മോളേ മാഷിന്റെ വാക്കുകൾ.. അതാണ് എനിക്കെന്നും ഊർജ്ജമേകിയത്..

ഒടുവിൽ തേടി നടന്ന സൗഭാഗ്യം കടന്നു വന്നു.. എന്റെ നാട്ടിൽ തന്നെയുള്ള സ്കൂളിൽ ജോലിക്ക് നിയമനം ലഭിച്ചു…  അതൊരു പുതിയ അനുഭവം ആയിരുന്നു…  അനേകം ശിഷ്യ സമ്പത്തുകൾ ഉള്ള ഒരു അദ്ധ്യാപിക ആയി മാറാൻ കഴിഞ്ഞു…

“ഇതിനിടയിൽ അച്ഛൻ തന്ന ഓഹരിയിൽ ഒരു കുഞ്ഞ് വീടും വെച്ച് ആ വീടിന്റെ കുടുംബനാഥയായിട്ട് മുന്നോട്ട് പോകുന്നു..

ദാ മോൻ വരുന്നുണ്ട് ദൂരേ നിന്നും കാണാം…

അമ്മ വന്നിട്ട് ഒരുപാട് നേരമായോ..

കുറച്ചു സമയം ആയിരുന്നു..  എന്നാൽ എന്നേ ഒന്ന് വിളിച്ചൂടായിരുന്നോ. എന്നിട്ട് വേണം വണ്ടിയിൽ വേഗം പാഞ്ഞു വരാൻ അല്ലേ..

“ഇല്ല അമ്മേ ഞാൻ മെല്ലെയാണ് വണ്ടി ഓടിയ്ക്കുന്നതു…

എനിക്കറിയാം മോനേ..

എന്നാലും സൂക്ഷിച്ചു ഓടിയ്ക്കണം  എനിയ്ക്ക് മോൻ മാത്രമേയുള്ളു…

നീയാണ് എന്റെ പ്രതീക്ഷ..  എനിക്കും അമ്മ മാത്രമേ ഉള്ളൂ.. എങ്ങോട്ടാണ് പോകേണ്ടത് ആദ്യം..

“ആദ്യം ഒരു കോഫി ഷോപ്പിൽ പോയി ഒരു ചായ കുടിക്കാം എന്നിട്ട് മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങി മോന് കുറച്ചു ഡ്രെസ്സും വാങ്ങി വീട്ടിലേയ്ക്ക്..  എനിക്ക് ഇപ്പോൾ ഒന്നും വേണ്ടാ അമ്മേ…

അത് മോന്റെ അഭിപ്രായം… എന്നാലും ഇങ്ങനെയുള്ള ചെറിയ ചെറിയ ആഗ്രഹങ്ങൾ സാധിച്ചു തരേണ്ടത്  അമ്മയുടെ കടമയാണ്…

“മറന്നോ നാളെ എന്റെ മോന്റെ പിറന്നാളാണ്…

അതിനു എന്റെ അമ്മയോളം നല്ല സമ്മാനം എനിക്ക് വേറേ കിട്ടാനില്ല.  ആ വാക്കുകൾ എന്റെ കണ്ണ് നിറയിച്ചു…

“വാ വേഗം പോകാം അമ്മേ  നേരം വൈകുന്നു… വണ്ടി മെല്ലേ നിരത്തിലൂടെ നീങ്ങി…  അമ്മയെന്ന രണ്ടക്ഷരം അതിനർത്ഥങ്ങൾ ഏറെയാണ്…

Leave a Reply

Your email address will not be published. Required fields are marked *