അപ്പോഴും പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന ആ വീഡിയോ അവൾ കണ്ടു…! അയ്യേ…. ഇതാ വൃത്തികെട്ട അവളുടെ പരിപാടിയാ..

മനസ്സറിയാതെ
രചന: Vijay Lalitwilloli Sathya

“എന്റെ പൊന്നു മോൾ എപ്പോഴാ ഇതൊക്കെ പഠിച്ചത്? ”

“അച്ഛനും അമ്മയെയും ചെയ്യുന്നത് കണ്ടിട്ടു”

തന്റെ ഫോൺ കേടായി സർവീസിന് കൊടുത്തത് കാരണം മകളുടെ ഫോണിൽ വിളിച്ച നാത്തൂനോട് സംസാരിച്ചിരിക്കുകയായിരുന്നു അരുന്ധതി.

നിർത്തിയപ്പോൾ ആ ഫോണിൽ പ്ലേ ചെയ്ത അരുതാത്ത വീഡിയോ കണ്ടപ്പോൾ അന്തം പോയി..!

അപ്പോഴാണ്
അരുന്ധതി കോളേജ് കാരി മകളോട് അങ്ങനെ ചോദിച്ചത്

കിട്ടിയ മറുപടി കേട്ടപ്പോൾ അവൾ തിരിച്ചു പോയി.

ഞങ്ങൾ എന്ത് ചെയ്തെന്ന് ഇവൾ പറയുന്നത്?

അല്ലെങ്കിലും അതൊക്കെ എപ്പോഴാ ഇവൾ കണ്ടിട്ടുള്ളത്..?

ഇവളെ കാട്ടി ചെയ്യൽ ആണോ ഞങ്ങളുടെ പണി..?

തൊലിയുരിയുന്ന വർത്തമാനം ഉരുളയ്ക്കുപ്പേരി പോലെ മകൾ തിരിച്ചു പറയുമെന്ന് അരുന്ധതി കരുതിയില്ല.

ആകെക്കൂടി ഒരു മകളാ. ഇവൾ എപ്പഴാ ഇത്രയും വൃത്തികെട്ടതായ സ്വഭാവം പഠിച്ചത്..?

അരുന്ധതിക്ക്‌ കരച്ചിൽ അടക്കാനായില്ല.അവർ തളർച്ചയോടെ മകളുടെ ബെഡിൽ ഇരുന്നു
ഉച്ചത്തിൽ കരയാൻ തുടങ്ങി. അപ്പോഴാണ് ബെഡ്ഡിൽ പാതി തൊലി ഉരിഞ്ഞ നേന്ത്രപ്പഴം കാണുന്നത്.. അതോടുകൂടി കരച്ചിൽ ഉച്ചത്തിലായി..

തന്റെ വർത്താനം കേട്ടിട്ട് എന്തിനാ അമ്മ കരയുന്നത് എന്ന് അവർക്ക് മനസ്സിലായില്ല..

ഇന്നലെയാണ് അവൾ ആദ്യമായി സ്വന്തം പാടിയ നാലുവരി റിങ്ടോൺ ഇട്ടത്..

ആ കീർത്തനം അച്ഛനും അമ്മയും നിരന്തരം ഇവിടെ പൂജാമുറിയിൽ ജപിക്കുന്നത് അവൾ കേട്ടിട്ടുണ്ട്…

അങ്ങനെ അവൾ കാണാതെ പഠിച്ചു നല്ല ഈണത്തിൽ ചൊല്ലി റിക്കോർഡ് ചെയ്തതാണ്.

അരുണിനും അതുകേട്ടപ്പോൾ ഒരുപാട് ഇഷ്ടമായി… നന്നായിട്ടുണ്ട് എന്നു പറഞ്ഞു

അവളുടെ വോയിസിൽ ഉള്ള ആ കീർത്തനം. അവനും അത് റിങ്ടോൺ ആക്കിയിട്ടു…!

അൽപ്പം മുമ്പ്
ബാത്റൂമിൽ നിന്നും കുളികഴിഞ്ഞ് ഇറങ്ങി വസ്ത്രങ്ങളൊക്കെ ധരിച്ച ശേഷം വയറ്റിൽ വിശപ്പിന്റെ ഒരു കാളൽ….വൈകിട്ട് കാപ്പിക്ക് ഒപ്പം കഴിക്കാൻ എടുത്ത നേന്ത്രപ്പഴം മേശപ്പുറത്ത് കിടക്കുന്നതു കണ്ടപ്പോഴാ താൻ കഴിച്ചില്ലല്ലോ എന്നോർത്തത്..

എടുത്ത് തിന്നാൻ തോൽ ഉരിഞ്ഞപ്പോൾ ഒരു വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ ശബ്ദം അവളുടെ മൊബൈലിൽ കേട്ടു.

ബോയ്ഫ്രണ്ട് അരുണായിരിക്കും മെസ്സേജ് അയച്ചതെന്നുകരുതി ഓടിച്ചെന്ന് എടുത്തു നോക്കിയപ്പോൾ മനസ്സിലായി…. തടിച്ചി പ്രീജയാണ്.

തന്റെ ക്ലാസ്സിൽ തല വേദനയാണിവൾ. എല്ലാവരുടെയും വാട്ട്‌സ് ആപ്പിൽ കേറി ഇറങ്ങി അലമ്പുണ്ടാക്കുന്ന പൊട്ടിത്തെറിച്ച കൂട്ടുകാരി..

കോളേജിലെയും സ്വന്തം ക്ലാസിലെയും പല പരദൂഷണ ന്യൂസുകളും നിതാന്ത ജാഗ്രതയോടെ ആവശ്യക്കാരിൽ എത്തിക്കും..

വേറെയും ചില കുസൃതികൾ ഒക്കെയുണ്ട് അവളുടെ കയ്യിൽ.

ഫണ്ണി വീഡിയോകളും
അടുത്ത കൂട്ടുകാരികളിൽ എറോട്ടിക് വീഡിയോസ് വരെ ഇവൾ ചിലപ്പോൾ ഷെയർ ചെയ്തെന്നു വരാം.! അത്രയും അപകടകാരിയാണ്.

ജീവിച്ചു തീർക്കേണ്ട ഇനിയുള്ള വലിയ കാലയളവിൽ അല്പം മാത്രം കിട്ടുന്ന
രസകരമായ ക്യാമ്പസ് കാല ഓർമ്മകളിൽ ഉള്ള ബന്ധം അല്ലേ അതുകൊണ്ട് ആരും അവളെ പിണക്കി വിടാറില്ല….!

പൊട്ടിത്തെറിച്ചവൾ ഇപ്രാവശ്യം എന്താ ഇട്ടത് നോക്കാൻ വീഡിയോ ഡൗൺലോഡ് ചെയ്തു.. രണ്ടു കമിതാക്കൾ ആണ്.. അവൾ വീഡിയോ പ്ലേ ചെയ്തു.

ആ സമയത്താണ് മാമന്റെ ഭാര്യയായ വിമലാന്റി വിളിക്കുന്നത്…!

മൊബൈലിൽ നിന്നും റിങ് ടോൺ ആയി ഉയരുന്ന തന്റെ വോയിസിൽ ഉള്ള കീർത്തനം കുറച്ച് സമയം ആസ്വദിച്ച ശേഷം അവൾ കോൾ അറ്റൻഡ് ചെയ്തു..

കുറെ നേരം അമ്മായിയോട് സംസാരിച്ചു. അപ്പോഴാണ് അമ്മയ്ക്ക് ഫോൺ നൽകാൻ പറഞ്ഞത്.

അമ്മയുടെ ഫോൺ കേടാണ്.
അമ്മയ്ക്ക് ഫോൺ നൽകിയ അവൾ സ്വന്തം റൂമിൽ കയറി ഉറങ്ങുമ്പോൾ ഇടുന്ന വസ്ത്രങ്ങളൊക്കെ ധരിച്ചു പഠിക്കാൻ ഇരിക്കവേ
അമ്മ ഫോണും കൊണ്ടു കയറിവന്നു
ഇങ്ങനെ ചോദിച്ചത്.

വീണ്ടും കോൾ വന്നു
തന്റെ വോയിസിൽ ഉള്ള കീർത്തനത്തിന്റെ റിങ്ടോൺ അമ്മ കേട്ടുകാണും എന്ന് കരുതി കീർത്തനത്തിലെ കാര്യമായിരിക്കും അമ്മ ചോദിച്ചതെന്ന് കരുതിയാണ് അവൾ അച്ഛനും അമ്മയും പാടുന്നത് കേട്ടുകൊണ്ടാണ് പഠിച്ചത് എന്ന് പറഞ്ഞത്…

നാലുവരി ഉള്ളുവെങ്കിലും ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും വളരെ ടഫ് ആയ സംസ്കൃത വാക്കുകൾ കൊണ്ടുള്ള ആ സ്റ്റാൻസാ തെറ്റാതെ റിക്കോർഡിങ് വേണ്ടി പഠിച്ചെടുക്കാൻ അവളൊരു ഉപന്യാസം വൈ ഹാർട്ട് പഠിക്കേണ്ട സമയം എടുത്തിരുന്നു..

ചൊല്ലുന്ന ഉച്ചാരണത്തിൽ വല്ല മിസ്റ്റേക്ക് പറ്റിയോ?
അതാണോ അമ്മയ്ക്ക് വിഷമം ആയത്?

റൂമിൽ അവളുടെ കട്ടിൽ വിഷമിച്ചിരിക്കുന്ന അമ്മയുടെ അടുത്ത് അവൾ ചെന്നിരുന്നു.

“കീർത്തനം കേട്ടിട്ട് എന്തിനാ അമ്മ കരയുന്നത്..? ”

അവൾ നിഷ്കളങ്കമായി ചോദിച്ചു..

“കീർത്തനം കേട്ടിട്ടോ… ഇതിലുള്ള വീഡിയോ കണ്ടിട്ടാണ് ഞാൻ ചോദിച്ചത്..?

“ങ്ങേ വീഡിയോയോ നോക്കട്ടെ..”

മൊബൈൽ ഫോണിന്റെ സ്ക്രീൻ ഭാഗം അമ്മ ബെഡിൽ കമിഴ്ത്തി വെച്ചിരിക്കുകയായിരുന്നു
അപ്പോഴും പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന ആ വീഡിയോ അവൾ കണ്ടു…!

അയ്യേ…. ഇതാ വൃത്തികെട്ട അവളുടെ പരിപാടിയാ..

ഈശ്വര ഇതിനെ കുറിച്ചാണോ അമ്മ ചോദിച്ചത്….?

അങ്ങനെയാണെങ്കിൽ താൻ പറഞ്ഞ മറുപടി എത്രമാത്രം ആഘാതം അമ്മയിൽ സൃഷ്ടിച്ചിട്ട് ഉണ്ടാകും..

കാലമാടി… തടിച്ചി പ്രീജേ… നിന്നെ ഞാൻ കൊല്ലും എടീ… അവൾ മനസ്സിൽ കൊലവിളി നടത്തി…

കൂട്ടുകാരി ഇങ്ങനെ ഒരു വീഡിയോ ഇട്ട് എന്റെ മാനം കെടുത്തും,കുടുംബം കലക്കും എന്ന് അവൾ സ്വപ്നത്തിൽ കരുതിയില്ല..

ഇട്ട വീഡിയോ അമ്മ കണ്ടപ്പോൾ ഉള്ള ചളിപ്പ് കൂടാണ്ടു പറഞ്ഞ മറുപടി അതിലേറെ ദോഷകരം ആക്കി…

അവൾക്കു ഭൂമി കീഴ്മേൽ മറിയുന്നത് പോലെ തോന്നി…!

ഇത്തരം സന്ദർഭങ്ങളിൽ മൗനം കുറ്റസമ്മതത്തിൽ തുല്യമാണ്..

താൻ ഒരു തെറ്റും ചെയ്തിട്ടില്ല തല കുനിഞ്ഞു സങ്കടപ്പെടുന്ന അമ്മയുടെ താടി പിടിച്ചു നേരെയാക്കി അവൾ പറഞ്ഞു

“നോക്കൂ അമ്മേ…
എന്റെ പൊന്നമ്മ കരുതുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ..!
ഇത്തരം വീഡിയോകൾ കാണുന്ന കൂട്ടത്തിലല്ല ഞാൻ. അബദ്ധത്തിൽ ഏതെങ്കിലും കൂട്ടുകാരികൾ അയച്ചാൽ പോലും പ്ലേ ചെയ്യാണ്ടു ഡിലീറ്റ് ആക്കുകയാണ് പതിവ്..
പക്ഷേ ഒരുപാട് നല്ല വീഡിയോകളും ആ പതിവ് മൂലം എനിക്ക് നഷ്ടപ്പെട്ടു.
അങ്ങനെ ഞാൻ ഡൗൺലോഡ് ചെയ്തു എന്താണെന്ന് അറിയുന്ന നിമിഷം അപ്പോൾ ഡിലീറ്റ് ചെയ്യുകയാണ് ഇപ്പോൾ പതിവ്.

പ്രീജ അയച്ച ഈ വീഡിയോ ഡൗൺലോഡ് ചെയ്തതിനുശേഷം പ്ലേ ചെയ്തു നോക്കുന്ന അവസരത്തിലാണ് ആന്റി വിളിച്ചത്.

അമ്മയ്ക്ക് അറിയാമല്ലോ കോളേജിൽ ഞങ്ങടെ ക്ലാസ്സിലെ പ്രീജ യെക്കുറിച്ച് അവൾ ഇമ്മാതിരി വൃത്തികേടുകൾ ചെയ്യാറുണ്ട്. അവൾ ഒരു കഥയില്ലാത്ത ഒരു പെണ്ണ് ആയതുകൊണ്ട് ഞങ്ങൾ ക്ഷമിക്കുക ആണ് പതിവ്.
ആ വീഡിയോ ഞാൻ കണ്ടിട്ടുപോലുമില്ല അമ്മേ.

സത്യം അമ്മയ്ക്ക് മനസ്സിലായി
കാരണം ആ വീഡിയോ തുടക്കം മുതൽ സ്റ്റാർട്ട് ആവുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മകൾ പറയുന്നത് സത്യമാണ്.

പിന്നെ തന്റെ ചോദ്യത്തിന്
മറുപടി പറഞ്ഞ
വാക്യം
അതു ഇന്നലെ അവൾ റെക്കോർഡ് ചെയ്ത കീർത്തനത്തിലെ കാര്യമാണെന്നും
ഇപ്പോൾ ചിന്തിച്ചപ്പോൾ അവർക്കറിയാം അങ്ങനെ തെറ്റിദ്ധാരണകൾ അകന്നു.

ഒരു നിമിഷമെങ്കിലും മോളെ തെറ്റിദ്ധരിച്ചതിന്
അരുന്ധതിക്ക് മനസ്താപം തോന്നി..

അരുന്ധതി മകളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു. മകൾക്കും അപ്പോൾ ഒരു സമാധാനമായി.