റിസപ്ഷനിൽ നിന്ന് ഇറങ്ങുന്നതിനു തൊട്ടുമുമ്പ് ഞാൻ വീണ്ടും ആ പെൺകുട്ടിയെ കണ്ടു ഒരു ഉപദേശം..

(രചന: Vidhun Chowalloor)

കൈയിലെ കാശ് എല്ലാം തീരുമ്പോൾ നിഷ്ക്കു അടിച്ച് തല ചൊറിഞ്ഞ് പോയി നിൽക്കുന്ന ഒരു സ്ഥിരം സ്ഥലമുണ്ട് ഒരു പെണ്ണ്…..

അവളുടെ മുന്നിൽ ഒരു ഉളുപ്പും കൂടാതെ കൈനീട്ടും കുറച്ചു ചീത്ത പറയുമെങ്കിലും പരിഭവമൊന്നും കൂടാതെ കയ്യിലോ കാതിലോ കിടക്കുന്ന ആ ഇത്തിരി പൊന്ന് ഊരി എന്റെ കയ്യിൽ വച്ച് തരും എന്നിട്ട് ഒന്നു ചിരിക്കും…

സംഭവം അത് സേഫ് ആണെന്ന് അവൾക്ക് നന്നായി അറിയാം കാരണം അത് പോകുന്നത്
നല്ല അടച്ചുറപ്പുള്ള ബാങ്ക് ലോക്കറിലേക്കാണ്
കള്ളന്മാരുടെ ശല്യം അല്ലാതെ ഞാനെന്തു പറയാനാ……

ഒരു ഹോട്ടലിൽ വെച്ചാണ് പ്രിയ കാണുന്നതും പരിചയപ്പെടുന്നതും…..

കൂട്ടുകാരന്റെ എൻഗേജ്മെന്റ് പാർട്ടി….ചെക്കൻ പിടിച്ചത് പുളിങ്കൊമ്പ് ആയതുകൊണ്ട് സ്റ്റാർ ഹോട്ടലിൽ വെച്ച് തന്നെ പരിപാടി നടത്തി ഞങ്ങൾ നടത്തിച്ചു എന്നുവേണം പറയാൻ ഭക്ഷണം കഴിച്ച് സപ്ലയർ കൊണ്ടൊന്നു വെച്ച ബില്ലിന് ടിപ്പ് ആയി വെച്ചത് 500 രൂപ……

കണ്ണ് തള്ളി എന്നല്ലാതെ ഞാനെന്തു പറയാൻ
ഞാനെന്റെ കീശയിൽ തപ്പി ഒരു 50 രൂപ നോട്ട് കിട്ടി ഒന്നുകൂടി തപ്പിയപ്പോൾ ഒരു 20 രൂപ അത് അതിൽ വച്ചിട്ട് അഞ്ഞൂറ് രൂപ എടുത്തു ഞാൻ പോക്കറ്റിലിട്ടു….

അല്ലെങ്കിലും അതങ്ങനെയാണ്…. നമ്മൾ ചെയ്യുന്ന ഒരു കള്ളത്തരം അത് കാണാൻ ദൈവം ഒരാളെ നിയോഗിച്ചിട്ടുണ്ടാവും ഒരുത്തി പിന്നിൽ ഇരുന്ന് കയ്യോടെ കള്ളത്തരം പിടിച്ച പോലെ എന്നെ നോക്കി ചിരിച്ചു…..

റിസപ്ഷനിൽ നിന്ന് ഇറങ്ങുന്നതിനു തൊട്ടുമുമ്പ്
ഞാൻ വീണ്ടും ആ പെൺകുട്ടിയെ കണ്ടു ഒരു ഉപദേശം തരാൻ വേണ്ടി വന്നതാണ് കക്ഷി.

ഇവർക്കൊക്കെ സാലറി വളരെ കുറവാണ്
ടിപ്സ് ആണ് മെയിൻ അതും എടുക്കുന്നത് മോശം അല്ലെ അതും കൂട്ടുകാരൻ കൊടുത്തതിൽ നിന്ന്…….

സമയം ഉണ്ടാവോ ഒരു അഞ്ചു മിനിറ്റ് കൂടെ വന്നാൽ ചിലതൊക്കെ കാണിച്ചുതരാം മോശമാണ് എന്ന് തോന്നുന്നത് അതു കൂടി കണ്ടിട്ട് ഒന്നുകൂടി പറഞ്ഞാൽ ഞാൻ ആകാശിനെ ഇരട്ടി അതേ ടേബിളിൽ ടിപ്സ് ആയി കൊടുക്കാം……

ഞങ്ങൾ രണ്ടുപേരും പുറത്തേക്ക് നടന്നു കുറച്ചുദൂരം ചെന്നപ്പോൾ അവളെ അവിടെ നിർത്തി.

ഒരു മിനിറ്റ് ഞാനിപ്പോൾ വരാം….. കയ്യിൽ നാലഞ്ചു പൊതിയുമായി ഞാൻ തിരിച്ചുവന്നു….. വാ നടക്ക്…..

പൊതിയിലെ ബിരിയാണിയുടെ ഗന്ധം അവൾക്ക് കിട്ടിക്കാണും….. അല്ലെങ്കിൽ അവൾ എന്നോട് അങ്ങനെ ചോദിക്കില്ല ആയിരുന്നു..

വീട്ടിലേക്ക് ആയിരിക്കും അല്ലേ….. കൂടെ ഒരു ചിരിയും…

വാ കാണിക്കാം…….

ബസ്റ്റാൻഡിന് അടുത്ത് പകലുമുഴുവൻ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരുപാട് പേരുണ്ട്
ഉപേക്ഷിച്ചവരുണ്ട് എല്ലാം നഷ്ടപ്പെട്ടവർ ഉണ്ട്
മനസ്സിന്റെ സമനിലതെറ്റിയ ഉണ്ട്…. ആ ടിപിക്കാളും വിലയുണ്ട് ഇവരുടെ വിശപ്പിന് കാരണം അവർക്ക് ചെറിയൊരു ശമ്പളം ആണെങ്കിലും ഒരു ജോലി ഉണ്ടല്ലോ……

എന്നാ പിന്നെ ഇയാൾക്ക് തന്നെ വാങ്ങിച്ചു കൊടുത്തു കൂടെ എന്തിനാ ഇത്രയും വളഞ്ഞു മൂക്ക് പിടിക്കുന്നത്…….

ഹേയ് അത് പറ്റില്ല ഞാൻ പിശുക്കനാണ് ഞാൻ ചിരിച്ചു…

പൊതികൾ എല്ലാം അവിടെ ഏൽപ്പിച്ച് ഞങ്ങൾ തിരിച്ചു നടന്നു…..

കൂട്ടുകാരുടെ മിസ്കോൾളിന്റെ എണ്ണം കൂടിയപ്പോൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി

ആർഭാടത്തിന്റെ വിലയെക്കാളും വളരെ കുറവാണ് ആവശ്യങ്ങളുടെ വില…… തിരിച്ച് അവൾക്ക് ഒരു ഉപദേശം കൊടുത്തത് ഞാൻ സ്ഥലം വിട്ടു……

ഹലോ…… ഈ സ്വർണം അത്യാവശ്യ സാധനങ്ങളുടെ ലിസ്റ്റിൽ പെടുന്നതാണോ മാഷേ…..
തിരിഞ്ഞു നോക്കിയപ്പോൾ അത് അവളാണ്

രണ്ടു പെങ്ങന്മാർ ഉള്ള ഒരു ഏട്ടന് അതും കെട്ടിക്കാൻ പ്രായം ആയവർഉള്ളവർക്ക്സ്വർണം
വളരെ അത്യാവശ്യ സാധനം ആണ്….

എന്നിട്ട് കൈയിൽ ഒന്നും കാണുന്നില്ലല്ലോ….

അത് അവിടെ ഒരു സ്കീം ഉണ്ട് മാസാമാസം പണം അടച്ചാൽ കിട്ടുന്ന ഒരു പരിപാടി അതിന് വേണ്ടി വന്നതാ എന്താ ഇവിടെ ഒരു കറക്കം…..

ഹേയ് ചുമ്മാ വന്നതാ….

ന്ന വാ ഒരു സ്ഥലം കാണിച്ചു തരാം എന്റെ കമ്പനി ഇവിടെ ആണ് കണ്ടിട്ട് പൊയ്ക്കോ……പിന്നെ ആവശ്യം വന്നാലോ

ന്ന പിന്നെ അങ്ങനെ തന്നെ ആവട്ടെ…

സീതാലക്ഷ്മി ഫൈനാൻസ്……. ഡോർ തുറന്നു അകത്തു കയറി…

ഓഹോ ഫൈനാൻസ് ആണല്ലേ അപ്പൊ പിന്നെ പിശുക്കൻ ആയേ പറ്റുള്ളൂ…

ഇത് രണ്ടും ഇവിടത്തെ സ്റ്റാഫ് ആണ്…..

സ്റ്റാഫ്…… ഞങ്ങളോ ഒരാൾ വന്ന് എന്റെ ചെവിയും മറ്റേയാൾ വന്ന എന്റെ കയ്യും പിടിച്ചു തിരിക്കാൻ തുടങ്ങി 5 മിനിറ്റ് എന്ന് പറഞ്ഞു പോയതാണ് എന്നിട്ട് ഇപ്പോഴാണ് കയറിയിരുന്നത് ബാക്കി വീട്ടിൽ വന്നിട്ട് തരാം……..

പ്രിയയെ നോക്കി ഒരു ചിരി കൊടുത്തിട്ട് അവർ അവിടെ നിന്ന് ഇറങ്ങി…….

ഇത് എന്താ സംഭവം എനിക്ക് മനസിലായില്ല

അതോ….. ചെവി പിടിച്ചു തിരിച്ചത് സീത കൈ പിടിച്ചു തിരിച്ചത് ലക്ഷ്മി…… എന്റെ പെങ്ങമ്മാർ ആണ് അവരുടെ പേരാണ് അച്ഛൻ ബിസിനസിനായി എടുത്തത് ഞാൻ നടത്തിപ്പുകാരൻ മാത്രം…

എന്നിട്ട് അച്ഛൻ എവിടെ…..?????

ആൾക്ക് മറ്റുള്ളവരെ സഹായിക്കുന്ന അസുഖം ഉണ്ടായിരുന്നു  വിശ്വസിക്കുന്നവർ ചതിക്കുകയും കൂടി ചെയ്തപ്പോൾ സ്വത്തുക്കളെല്ലാം ആ വഴിക്ക് പോയി

ബാക്കി വന്നത് ഈ ബ്രാഞ്ചും പിന്നെ മൂപ്പരുടെ കുറെ സ്വപ്നങ്ങളും മാത്രമാണ് നല്ല രീതിയിൽ അവരെ കെട്ടിച്ചു വിട്ടാൽ അത് തന്നെ വലിയ കാര്യം ആവും അച്ഛന്റെ ആത്മാവിന് ശാന്തി കിട്ടാൻ……

അവിടെനിന്നും തൊട്ട് അവളും എന്റെ കൂടെ ഉണ്ട്

രണ്ടുപേരുടെയും കല്യാണം നല്ല ഒരു സംഖ്യ തന്നെ പൊട്ടി  അത്യാവശ്യമായി വന്നപ്പോൾ
പ്രിയ അവളുടെയും സ്വർണ്ണം എനിക്ക് തന്നു
തിരിച്ചു കൊടുക്കാം എന്നുള്ള എന്റെ വാക്കിന്റെ മാത്രം ഉറപ്പിൽ……..

നമ്മുടെ വാക്കിന്റെ വില അത് നമ്മുടെ സ്നേഹിക്കുന്നവരുടെ സ്നേഹം മാത്രം ആണെന്ന് അന്ന് ഞാൻ അറിഞ്ഞു……

ഏട്ടന്റെ പ്രാരാബ്ധം എല്ലാം കഴിഞ്ഞല്ലോ
പെങ്ങമ്മാരെ കെട്ടിച്ചു വിട്ടു ഇനി എന്താ പരിപാടി

ഇനി ഇനി ഒരു ഫ്രീ ബാഡ് ആയി പറന്നു നടക്കണം

പോടാ പട്ടി…… അങ്ങനെ ഇപ്പോൾ പാറക്കണ്ട
മര്യാദക്ക് വീട്ടിൽ വന്നു പെണ്ണ് ചോദിച്ചേക്കണം.

പിന്നെ ഞാൻ കൂട്ടി വെച്ച ചെറിയ ചെറിയ എന്റെ സന്തോഷങ്ങൾക്ക് അലങ്കാരമായി അനുജത്തിമാരും കൂടി അവളെ അണിയിച്ചൊരുക്കിയപ്പോൾ അന്ന് ആ ദിവസം അവൾ ഒരു കല്യാണപെണ്ണായിമാറി എന്റെ മാത്രം പെണ്ണ്.

അല്ലെങ്കിലും കൊടുക്കാനും വാങ്ങാനും സ്നേഹവും ഇഷ്ടവും ഒരുപാട് ഉള്ളപ്പോൾ ഞങ്ങൾക്ക് പിന്നെന്തിനാണ് വേറെ ഒരു ലോഹം..

Leave a Reply

Your email address will not be published. Required fields are marked *