അച്ഛന് എന്താ കുറച്ചു നല്ല ഡ്രസ്സ് വാങ്ങി ഇട്ടുകൂടെ നാലാള് കണ്ടാൽ എനിക്ക് അല്ലെ മോശം..

(രചന: Vidhun Chowalloor)

അച്ഛന് എന്താ കുറച്ചു നല്ല ഡ്രസ്സ് വാങ്ങി ഇട്ടുകൂടെ നാലാള് കണ്ടാൽ എനിക്ക് അല്ലെ മോശം.തിന്നാനും കുടിക്കാനും ഇല്ലാത്ത വീട്ടിലെ ആണെന്നേ പറയൂ ഇപ്പോൾ കണ്ടാൽ..

സമ്പാദിച്ചത് ഒക്കെ പിശുക്കി പിശുക്കി പെട്ടിയിൽ വച്ച് പൂട്ടിയിട്ട്  എന്താ കാര്യം ചാവുമ്പോൾ ഇഷ്ടപ്പെട്ടവരുടെ കണ്ണുനീര് പോലും കൂടെ കൊണ്ടുപോകാൻ കഴിയില്ല…..

പാതി തുറന്ന കാറിന്റെ മുന്നിലെ ഡോർ  കുറച്ച് ശക്തിയോടെ വലിച്ചടച്ച് പിന്നിലെ ഡോർ തുറന്ന്
ആൾ അവിടെ ഇരുന്നു…..

പറയുമ്പോൾ ദേഷ്യ പെട്ടിട്ട് കാര്യമില്ല അച്ഛാ
കാര്യമാണ് പറഞ്ഞത്…….

പെങ്ങളുടെ കുട്ടിയുടെ പേരിടൽ ചടങ്ങിന് പോവുകയാണ് കുറച്ച് ദൂരം ഉള്ളതുകൊണ്ട് അങ്ങനെ എപ്പോഴും കാണാൻ സാധിക്കാറില്ല.

അവളുടെ  രണ്ടാമത്തെ കുട്ടി അതും പെൺകുട്ടി
അതുകേട്ട നാൾ തൊട്ട് കിടന്നു കയറു പൊട്ടിക്കുകയാണ്.

അവരെ കാണാൻ എന്റെ ജോലിത്തിരക്ക് കാരണം ഓരോ ഒഴിവുകൾ  പറഞ്ഞു എല്ലാം ഞാൻ മുടക്കി സിറ്റുവേഷൻ ഭയങ്കര മോശമാണ് ഇപ്പോൾ.

അതുകൊണ്ട് ഇച്ചിരി  പേടിയുണ്ട്  ബിസിനസിന്റെ ഭാഗമായി എവിടെയെല്ലാം കറങ്ങി നടക്കുന്നു എത്ര പേരെ കാണുന്നു…

അതുകൊണ്ടുതന്നെ ഞാനും ഒഴിവാക്കി വിട്ടതാണ് സ്നേഹം ഇല്ലാത്തതുകൊണ്ടല്ല ഇത്തിരി സ്നേഹക്കൂടുതൽ കൊണ്ടാണ്……

പിന്നെ വീഡിയോ കോള് ഉള്ളതുകൊണ്ട് അടുത്തുതന്നെ ഉണ്ട് എന്ന് തോന്നും വിധം
അവളോട് പെരുമാറാൻ എനിക്ക് സാധിക്കാറുണ്ട്.

എന്നാൽ ഇത് കാണുമ്പോൾ തന്നെ കലി വരുന്ന അച്ഛനും ഉണ്ട് എനിക്ക് മൂപ്പർക്ക് നേരിട്ട് കാണുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ല സന്തോഷം……..

കുട്ടി ജനിച്ച കുറച്ചു സമയങ്ങൾക്ക് കൊണ്ട് വാട്സാപ്പിൽ ഫോട്ടോസ് വന്നു….. അളിയൻ അയച്ചുതന്നതാണ് തൊടിയിൽ നിന്ന് പണിയും കഴിഞ്ഞു കയറിവന്ന അച്ഛനോട് പെൺകുട്ടിയാണ് അളിയൻ ഫോട്ടോ തന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ.

നേരിട്ട് കാണാൻ കൊണ്ടു പോകാത്തത്തിന്റെ  ദേഷ്യം എനിക്ക് കാണണ്ട എനിക്ക് എന്ന് ഒറ്റവാക്കിൽ പറഞ്ഞ അച്ഛനെ  ആണ് ഞാൻ…

അടുക്കളയിൽ പോയ തക്കം നോക്കിഫോൺ ഓണാക്കാൻ നോക്കുന്ന അച്ഛനെ കൗതുകത്തോടെ നോക്കി നിൽക്കാനേ എനിക്ക് സാധിച്ചുള്ളു……

ഓൺ ആവാത്തത് കൊണ്ട് ഫോണിന്റെ ഓരോ ബട്ടണിൽ ദേഷ്യത്തോടെ അമർത്തി ഞെക്കുന്ന
അച്ഛൻ ഇടയ്ക്കിടയ്ക്ക് അടുക്കള ഭാഗത്തേക്ക് നോക്കുന്നുണ്ട് ഇനി ഞാൻ എങ്ങാനും കയറി വന്നാലോ…..

അന്നു തോന്നിയ സങ്കടത്തിന്റെ  ആഴക്കടലിൽ നിന്ന് പശ്ചാത്താപത്തിന്റെ പൂ വിടർന്നതാവാം
ഇന്നത്തെ ഈ യാത്ര…..

പരാതികൾ ഒന്നുമില്ലാതെ തിടുക്കത്തിൽ കിട്ടിയത് എടുത്തിട്ട് കാറിൽ കയറാൻ അച്ഛനോട് കയർത്തത് ശരിയായില്ല എന്ന് തോന്നിയത് പിന്നീടാണ്.

അണിഞ്ഞൊരുങ്ങി ഞാൻ കയറിയത് മറ്റുള്ളവരെ കാണിക്കാൻ ആണെങ്കിൽ അച്ഛന് ഉണ്ടായിരുന്നത് കാണാനുള്ള ആകാംക്ഷ ആയിരുന്നു

ചടങ്ങുകൾ തുടങ്ങി ഒരു അനിയന്റെ എല്ലാ കടമകളും നിറവേറ്റി എന്ന് ബോധ്യപ്പെടുത്തും വിധം ആ മഞ്ഞ ലോഹം കൊണ്ട് ഞാൻ ആ കുട്ടിയെ പൊതിഞ്ഞു.

അതിന്റെ തിളക്കം ചുറ്റും നോക്കി നിൽക്കുന്നവരുടെ കണ്ണിൽ നിറഞ്ഞു തന്നെ നിൽക്കുന്നുണ്ടായിരുന്നു……

എല്ലാം കഴിഞ്ഞു മാറി നിൽക്കുമ്പോൾ മുണ്ടിന്റെ മടിക്കുത്തിൽ നിന്നും ആ വർണ്ണ കടലാസിൽ പൊതിഞ്ഞ…

ഒന്നോരണ്ടോ ഗ്രാമിന്റെ കുഞ്ഞു കമ്മലുകൾ അവളുടെ കയ്യിൽ കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് അത് ഇത് തന്നെയാണ്ന്ന്

കൊച്ചു മോളോട് ഉള്ള ലാളന എല്ലാം കാണുമ്പോൾ എനിക്ക്ഇന്നും അസൂയ തോന്നും
അനുജത്തിയെ ഓർമ വരും……

ശരിയാണ്… അച്ഛൻ പിശുക്കനാണ്… പക്ഷേ അതൊരിക്കലും സ്നേഹത്തിന്റെ കാര്യത്തിൽ അല്ല.

വയറു വിശന്നാൽ മുണ്ടുമുറുക്കി എടുക്കണമെന്ന് അച്ഛൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഒരിക്കലും കുടുംബം പട്ടിണിക്കിട്ടതായി എനിക്ക് ഓർമ്മയില്ല.

കുട്ടിക്കാലത്ത് ആ ചെറിയ ചെറിയ ആഗ്രഹങ്ങളെല്ലാം ഈ കുഞ്ഞു കൈപിടിയിൽ ഒതുക്കി തന്നിട്ടുണ്ട് അച്ഛൻ.

വലിയ വലിയ ആഗ്രഹങ്ങൾ ഇന്ന് കൈപ്പിടിയിലൊതുക്കാൻ ഇന്ന് പ്രാപ്തനാക്കിയതും അതെ അച്ഛനാണ്
എന്നും എന്തെങ്കിലും കാര്യത്തിൽ ഞാൻ
പിശുക്കുമ്പോൾ….

അമ്പടാ പിശുക്കാ എന്ന് കൂട്ടുക്കാർ വിളിക്കുമ്പോൾ ഉള്ളിൽ ഇന്നും  ചിരിക്കാറുണ്ട് ആ പേരിനോട് എനിക്ക് അത്രയും ബഹുമാനമുണ്ട് ആ പേരിൽ ഞങ്ങളുണ്ട്.

ലോട്ടറി അടിച്ചില്ല എന്ന് പറഞ്ഞു വിഷമിച്ച ഒരു കൂട്ടുകാരൻ ഉണ്ട് എനിക്ക് കയ്യിൽനിന്നു പോയതിനെ കുറിച്ച് വിഷമിക്കുമ്പോൾ.

എന്തുകൊണ്ട് കൈയിലുള്ളതിനെക്കുറിച്ച് നമ്മൾ സന്തോഷിക്കുന്നില്ല ആരുമില്ലാത്തവർക്ക് ഇടയിൽ അല്ലെങ്കിൽ ഓർഫനേജ് അവിടെയെല്ലാം ഉള്ള ഒരു സങ്കടം.

ഒരിക്കലും ഒരു മേൽവിലാസം ഇല്ല എന്നുള്ളതല്ല മറിച്ച് നഷ്ടപ്പെട്ടുപോയ ആ സ്നേഹത്തെക്കുറിച്ച് ഓർത്തായിരിക്കും  അവരുടെ വേദന.

വിശുദ്ധ വചനങ്ങളിൽ പോലും പറഞ്ഞിട്ടുണ്ട്
അനാഥരുടെ മുന്നിൽവെച്ച് നിങ്ങൾ നിങ്ങളുടെ കുട്ടികളെലാളിക്കരുത് എന്ന് ദൈവത്തിനു പോലും മനസ്സിലാക്കുന്ന ഈ സ്നേഹം കാണാതെ പോകരുതെന്ന പ്രാത്ഥനയോടെ.

അമ്മയെ കുറിച്ചും പറയാതെ ഇരിക്കുന്നില്ല
അച്ഛൻ എന്ന് പറയുമ്പോൾ അതിന്റ പാതി അമ്മ തന്നെയാണ് കണ്ട ഒരു സ്വപ്നം തന്നെ പറയാം.

വിളിച്ചു വീട്ടിലേക്ക് കൊണ്ടുവന്ന പെൺകുട്ടിയെ
നിലവിളക്ക് കൊളുത്തി സ്വീകരിച്ചു വലതുകാൽ വെച്ച് വീട്ടിലേക്ക് കയറ്റി കൂടെ കയറാൻ വലതുകാൽ എടുത്തു വെക്കും മുമ്പേ.

കരണത്ത് അടിയും തന്നു പോയ അവളുടെ വീട്ടുകാരെ വിളിച്ചുകൊണ്ട് വാടാ എന്നുപറഞ്ഞ അമ്മയുണ്ട്.

സ്വപ്നങ്ങളിൽ  പുലർച്ചെ കണ്ടതോടെ ആകെ ടെൻഷനായി കാര്യം അമ്മയോട് പറഞ്ഞപ്പോൾ
അപ്പോൾ അടി കിട്ടുമെന്ന് ഉറപ്പുണ്ട് അല്ലേ അതുമതി എന്ന് അമ്മയും  ചിരിച്ചു…

തെറ്റ് ചെയ്യുമ്പോൾ ശിക്ഷിക്കാതവരായ മാതാപിതാക്കൾ ആരും തന്നെ ഉണ്ടാവില്ല
അതിന് ദേഷ്യം പിടിക്കുമ്പോൾ ഓർക്കുക അതിനുള്ള അവകാശം അവർക്ക് തന്നെ ആണ് കൂടുതൽ ഉള്ളത്…..

Leave a Reply

Your email address will not be published. Required fields are marked *