അവൻ അവന്റെ വീട്ടുകാർ നിർബന്ധിച്ചിട്ട് ആണ് ഈ കല്യാണത്തിന് സമ്മതിച്ചത് എന്ന് പറഞ്ഞിരുന്നെങ്കിൽ..

കാരപുഷ്പം
(രചന: Treesa George)

ബിന്ദ്യ നീ എന്റെ   ടീമിൽ ഉണ്ടായിരുന്ന  വിനിതിനെ ഓർക്കുന്നുണ്ടോ?

വെളുത്ത ആ ചുള്ളൻ ചെക്കനെ ആണോ  നീ ഉദേശിച്ചത്‌? നമ്മുടെ സുമിഷയുടെ ഫ്രണ്ട്.

ആ അത് തന്നെ. നിപ്രോയിൽ ജോലി കിട്ടി കഴിഞ്ഞ മാസം ഇവിടുന്ന് പോയ അവനെ തന്നെ.

നീ എന്താ ഇപ്പോൾ രാവിലെ തന്നെ അവന്റെ കാര്യം പറയാൻ കാര്യം.

ടി അവന്റെ കല്യാണനിച്ഛയം ആയിരുന്നു ഇന്നലെ. ഞാൻ ഫോട്ടോ കണ്ടു അതിന്റെ .

എന്നിട്ട് മുഖ പുസ്തകത്തിൽ ഞാൻ കണ്ടില്ലല്ലോ. സുമിഷയും അതെ പറ്റി നമ്മളോട് ഒന്നും പറഞ്ഞില്ലല്ലോ.

ടി അതിന് അവൻ അത് വാട്സ്ആപ്പ് സ്റ്റാറ്റസ് ആയിട്ടാ ഇട്ടത്.  അതാ നീ കാണാത്തത്. മുമ്പ് അവൻ എന്റെ ടീമിൽ  അല്ലായിരുന്നോ.

അത് കൊണ്ട് എന്റെ കൈയിൽ അവന്റെ നമ്പർ ഉണ്ടായിരുന്നു.സുമിഷയോടു ചിലപ്പോൾ അവൻ ഇത് ഇപ്പോൾ  ആരോടും പറയേണ്ട എന്ന് പറഞ്ഞുകാണും. അതാവും അവൾ പറയാത്തത്.

എന്നിട്ട് അവൻ നമ്മളെ വിളിച്ചില്ലല്ലോ. ഒന്നും ഇല്ലേലും 3 വർഷം നമ്മൾ ഒരു മാനേജറുടെ കിഴിൽ വർക്ക്‌ ചെയിതത് അല്ലേ.

ടി നിച്ഛയം അല്ലേ അയൊള്ളു. അതാവും. കല്യാണത്തിന് എന്ത് ആയാലും നമ്മളെ വിളിക്കാതെ ഇരിക്കില്ല.

നിങ്ങൾ ഇത് ആരുടെ കല്യാണ കാര്യമാ പറയുന്നത്. പെട്ടെന്ന് അങ്ങോട്ട് വന്ന സുമിഷ  അവരോട് ചോദിച്ചു.

ടി നിന്റെ ഫ്രണ്ട് വിനിതിൻറെ കാര്യം തന്നെയാ പറയുന്നത്. ഇന്നലെ അവന്റെ നിച്ഛയം അല്ലായിരുന്നോ. ഞാൻ അത് ഇവളോട് പറയുക ആയിരുന്നു.

കാതിൽ കേട്ടത് വിനിത് എന്ന പേര് തന്നെ ആണോ എന്ന് അറിയാനായി അവൾ ഉറപ്പിച്ചു ചോദിച്ചു.

നീ വിനിത് എം പ്രസാദിന്റെ കാര്യം തന്നെ ആണോ പറയുന്നത്.

നിന്റെ വല്യ ഫ്രണ്ട് അല്ലേ. എന്നിട്ട് എന്താ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നത്. ഞങ്ങൾക്ക് അറിയാം അവൻ നിന്നോട് എല്ലാം പറഞ്ഞിട്ടു ഉണ്ട് എന്ന്  .

ഞങ്ങളോട് നിനക്ക് അതിന്റെ  ഡീറ്റെയിൽസ് ഇപ്പോൾ പറയാൻ പറ്റാത്ത കൊണ്ട് അല്ലേ നീ ചുമ്മാ പൊട്ടൻ കളിക്കുന്നത്. നീ ഒന്നും ഞങ്ങളോട് പറയേണ്ട. നീ ആയി നിന്റെ ഫ്രണ്ട് ആയി  എന്ന് പറഞ്ഞു സൂര്യ മുഖം വെട്ടിച്ചു.

പക്ഷെ പിന്നീട് സൂര്യ പറഞ്ഞത് ഒന്നും സുമിഷ  കേട്ടില്ല.അവളുടെ മനസ് വിനിതിൻറെ നിച്ഛയം കഴിഞ്ഞു എന്നുള്ള വാർത്തയുടെ ഷോക്കിൽ ആയിരുന്നു.

നിറഞ്ഞു വന്ന കണ്ണുകൾ അവർ കാണാതെ തുടച്ചു അത്യാവശ്യം ആയി ചെയിതു തീർക്കാൻ കുറച്ച് ടാസ്ക് ഉണ്ടെന്ന് പറഞ്ഞു അവൾ സ്വന്തം ഡെസ്കിയിലോട്ടു പോയി.

സിസ്റ്റത്തിന്റെ മുന്നിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സ് അവിടെ ഒന്നും ആയിരുന്നില്ല.2 വർഷം മുമ്പ് ഉള്ള  ഒരു വർക്കിംഗ്‌ ഡേയിൽ ആയിരുന്നു . അന്ന് ആയിരുന്നു അവൾ ആദ്യം ആയി വിനിതിനെ കാണുന്നത്.

വെളുത്തു മെലിഞ്ഞ പൂച്ച കണ്ണുള്ള ഒരു ചുള്ളൻ ചെക്കൻ. ഇതാണ് തന്റെ ടീം ലീഡർ എന്ന് പറഞ്ഞു മാനേജർ സുന്ദരാഷൻ ആണ്  തനിക്ക് പരിചയപെടുത്തി തന്നത് .

ആരെയും ആകർഷിക്കുന്ന വെക്തിത്വം. ടെക്നോളജിയിൽ അപാര പാണ്ഡിത്യം. അത് കൊണ്ട് തന്നെ മാനേജറുടെയും ഡെലിവറി മാനേജറുടെയും ഒക്കെ കണ്ണിൽ ഉണ്ണി ആയിരുന്നു വിനിത് .

ഒരു ദിപാവലി നാളിൽ ആണ് അവൻ തന്നെ പ്രെപ്പോസ് ചെയുന്നത്. ഉള്ളിൽ അവനോടു ഒരു ഇഷ്ടം ഒക്കെ തോന്നി തുടങ്ങിയിരുന്നു എങ്കിലും അസുഖകാരിയായ തനിക്ക് അതിന് അർഹത ഇല്ലാന്ന് തോന്നിയ കൊണ്ട് നോ പറഞ്ഞു.

പക്ഷെ അവൻ തന്നെ വിടാൻ ഒരുക്കം അല്ലായിരുന്നു. തന്റെ പുറകെ നടന്ന് എന്താ എന്നെ ഇഷ്ടം അല്ലാത്തത് എന്ന് ചോദിച്ചു കൊണ്ടിരുന്നു. ഒടുവിൽ താൻ തന്റെ അസുഖകാര്യം അവനോടു പറഞ്ഞു.

അത് കേട്ടപ്പോൾ ഉള്ള അവന്റെ മറുപടി ഇപ്പോഴും തന്റെ കാതിൽ ഉണ്ട് . ഞാൻ നിന്നെ ആണ് സ്നേഹിച്ചത്. എന്റെ പ്രണയത്തിൽ  നിന്ന് നിന്റെ അസുഖം എന്ന് അല്ല,ഒന്നിനും എന്നെ നിന്നിൽ നിന്ന്  വേർപെടുത്താൻ പറ്റില്ല.

അസുഖം ഒക്കെ എല്ലാർക്കും എപ്പോൾ വേണേലും വരാലോ. അതോണ്ട് അതും പറഞ്ഞു നീ എന്നെ ഒഴിവാക്കേണ്ട . നിന്റെ കൂടെ എപ്പോഴും ഞാൻ ഉണ്ടാവും.

പിന്നീട് ഞങ്ങളുടെ പ്രണയത്തിന്റെ നാളുകൾ ആയിരുന്നു.

എനിക്ക് ഓഫീസിൽ വെച്ച് പനിയോ തലവേദനയോ വരുമ്പോൾ കാന്റീനിയിൽ പോയി ചായ വാങ്ങി തന്നും വിനിതിൻറെ അമ്മ ഉണ്ടാക്കുന്ന സ്പെഷ്യൽ വിഭവങ്ങൾ തന്നും ഒക്കെ വിനിത് എന്നോട് ഉള്ള സ്നേഹം ഓരോ നിമിഷവും പ്രകടിപ്പിച്ചു കൊണ്ടിരുന്നു .

എങ്കിലും ഞങ്ങളുടെ പ്രണയം ഓഫീസിൽ ആരും അറിയാതെ ഇരിക്കാൻ ഞങ്ങൾ  ശ്രദ്ധിച്ചിരുന്നു. അത് വിനിതിൻറെ നിർബന്ധം ആയിരുന്നു.

നമ്മുടെ പ്രണയം നമ്മുടെ മാത്രം സ്വകാര്യത ആണെന്ന് അവൻ പറയുമായിരുന്നു. അത് കൊണ്ട് തന്നെ നിങ്ങൾ പ്രണയത്തിൽ ആണോ എന്നുള്ള പലരുടെയും ചോദ്യത്തിന് ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണെന്ന് ആയിരുന്നു മറുപടി കൊടുത്തിരുന്നത്.

അങ്ങനെ പ്രണയം മുന്നോട്ടു പോകുമ്പോൾ ആണ് വിനിതിന് മികച്ച സാലറിയിൽ ജോബ് ഓഫർ വരുന്നത്.

വിനിതിനെ പിരിയുന്ന വിഷമം ഉണ്ടായിരുന്നു എങ്കിലും വിനിതിൻറെ ഭാവി ഓർത്ത് ഞാൻ ഒക്കെ പറഞ്ഞു .2 ആഴ്ച മുന്നേ ആണ് അവൻ അവസാനം  തന്നെ വിളിച്ചത്.

നാട്ടിൽ ഉള്ള മുത്തശ്ശന് അസുഖം കൂടുതൽ ആണെന്നും അതോണ്ട് നാട്ടിൽ പോവുക ആണെന്നും അതോണ്ട് താൻ ബിസി ആയിരിക്കും എന്നും അതോണ്ട് തിരിച്ചു ചെന്നൈയിൽ എത്തിയാൽ  മാത്രമേ എന്നെ വിളിക്കുക എന്നും ആണ് അവൻ പറഞ്ഞത്.

ആ അവന്റെ നിച്ഛയം ആണ് ഇപ്പോൾ കഴിഞ്ഞത് എന്ന് താൻ കേൾക്കുന്നത്. കേട്ട വാർത്ത സത്യം ആവല്ലേ എന്ന് അവൾ പ്രർത്ഥിച്ചു.പക്ഷെ ആ പ്രതിഷ അവന്റെ ഫ്രണ്ട് ബാലാജി വരുന്നത് വരെ മാത്രമേ അവൾക്ക്  ഉണ്ടായിരുന്നോള്ളൂ.

ഡിസംബർ 31  ന് അവന്റെ നാട് തഞ്ചവൂരിൽ വെച്ച് അവന്റെ  കല്യാണം ആണെന്നും  അവിടുത്തെ വല്യ പണക്കാരൻ കുറുപ്പയുടെ ഒരേ ഒരു മകൾ ആണ് വധു എന്നും അവൾ അറിഞ്ഞു.

അവൾക്കു അവനോടു ചോദിക്കണം എന്ന് ഉണ്ടായിരുന്നു എന്തിന് എനിക്ക് മോഹങ്ങൾ തന്നു  എന്ന്. അതിനായി അവനെ ഒന്ന് കണ്ടു കിട്ടാനായി അവൾ  കാത്തു. പക്ഷെ അവന്റെ മറുപടി കേട്ടപ്പോൾ അത് ചോദിക്കേണ്ടി ഇല്ലായിരുന്നു എന്ന് അവൾക്കു തോന്നി.

അവന്റെ മറുപടി ഇതായിരുന്നു. നിന്റെ പാത്രസും ഒരുക്കവും ഒക്കെ കണ്ടപ്പോൾ ഞാൻ ഓർത്തു നീ വല്യ കൊമ്പത്തെ ആണ് എന്ന്.

നിന്റെ നാട്ടുകാരൻ സുനിൽ ഇവിടെ ജോലിക്ക് ജോയിൻ ചെയ്തപ്പോൾ അല്ലേ ഞാൻ അറിയുന്നത് നീ അഷ്‌ടിക്കു വക ഇല്ലാത്ത വീട്ടിലെ ആണെന്ന്. കൂടാത്തതിന് അസുഖകാരിയും. എനിക്ക് വട്ട് അല്ലേ നിന്നെ കെട്ടാൻ. ഒന്ന് പോ പെണ്ണെ.

അവൻ അവന്റെ വീട്ടുകാർ നിർബന്ധിച്ചിട്ട് ആണ് ഈ കല്യാണത്തിന് സമ്മതിച്ചത് എന്ന് പറഞ്ഞിരുന്നുയെങ്കിൽ   ഇത്രെയും വിഷമം അവൾക്കു  ഉണ്ടാവില്ലായിരുന്നു.

അവനോട് എന്തൊക്കെയോ ചോദിക്കണം എന്ന് അവൾക്കു ഉണ്ടായിരുന്നു. പക്ഷെ സ്നേഹ ബന്ധങ്ങളെ പൈസയുടെ ത്രസ്യിൽ തുക്കുന്നവനോട്  എന്ത് പറയാൻ.

അവൻ വിളിച്ചില്ലെങ്കിലും അവന്റെ കല്യാണത്തിന് പോയി അവൾ സദ്യ ഉണ്ടു.അവളെ  കണ്ടപ്പോൾ  അവന്റെ കണ്ണിൽ അവൾ  തങ്ങളുടെ പ്രണയ ബന്ധം പറഞ്ഞു ഈ കല്യാണം മുടക്കുമോ  എന്നുള്ള പേടി അവന്  ഉണ്ടായിരുന്നു.ആ പേടി ആയിരുന്നു അന്ന് അവളുടെ ലഹരി.

പിന്നെയും കാലം കുറേ എടുത്തു അവൾക്കു  ആ മുറിവ് ഉണങ്ങാൻ. എങ്കിലും മറ്റ് ഒരാളെ ലൈഫ്യിലോട്ടു  കൊണ്ട് വരാൻ അവളുടെ മനസ് അനുവദിച്ചില്ല. അമ്മയും കൂടി മരിച്ചതോടെ കല്യാണത്തിന് നിർബന്ധിക്കാനും ആള്ളില്ലാതെ ആയി .

അല്ലേലും ആദ്യ പ്രണയം അങ്ങനെ ആണല്ലോ. ചില പാട്ടുകൾ കേൾക്കുമ്പോൾ ചില പെയിന്റിംഗുകൾ കാണുമ്പോൾ ഒക്കെ ഇടക്ക് ഒക്കെ അവൻ അനുവാദം ചോദിക്കാതെ അവളുടെ മനസിലോട്ട് കടന്ന് വരും.

കുറേ വർഷങ്ങൾക്ക് ശേഷം ഇന്ന് ഞാൻ അവനെ കണ്ടു.  ടീമിന്റെ മാനേജർ ആയിട്ട് ഇപ്പോൾ ഞാൻ വർക്ക്‌ ചെയുന്ന കമ്പനിയിൽ അവൻ ജോയിൽ ചെയിതു.അവനെ മനസ്സിൽ ആയി എങ്കിലും കാണാത്ത ഭാവത്തിൽ പോകാൻ ഭാവിച്ച എന്നെ അവൻ വിളിച്ചു.

ആ വിളിയിൽ ഞാൻ നിന്ന് പോയി.അല്ലേലും എത്ര ഒക്കെ വെറുക്കാൻ ശ്രെമിച്ചാലും സ്നേഹിച്ചവരുടെ ഒരു വിളിയിൽ നാം എല്ലാം മറക്കുമല്ലോ.

സുമി എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.

എന്താവും അവന് എന്നോട് സംസാരിക്കാൻ ഉള്ളത്. ഒരിക്കൽ അവന്റെ സംസാരത്തിൽ ഒരുപാട് സന്തോഷിച്ച ഒരു പെണ്ണ് ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല.

ഉച്ചക്കത്തെ ബ്രേക്ക്‌ ടൈമിയിൽ ആണ് അവൻ അവന്റെ കഥ പറയുന്നത്.

അവന് ഒരു മകൾ പിറന്നു എന്നും അവൾ നിന്നെ പോലെ അസുഖകാരി ആണെന്നും കാണിക്കാത്ത ആശുപത്രികൾ ഇല്ലെന്നും  ഇങ്ങനെ ഒക്കെ സംഭവിച്ചത് നിന്നോട് ചെയ്തിന്റെ ശാപം ആണെന്നും നീ എന്നോട് ഷെമിക്കണം എന്നും .

എനിക്ക് എങ്ങനെ ആണ് ഒരിക്കൽ ജീവനെ പോലെ സ്നേഹിച്ച ഒരാളെ ശപിക്കാൻ പറ്റുക. അച്ഛൻ ചെയ്ത തെറ്റിന് ആ പിഞ്ച് കുഞ്ഞു എന്ത് പിഴച്ചു.ഇത് എല്ലാം മനസ്സിൽ വന്നപ്പോൾ ഞാൻ അവനോടു പറഞ്ഞു .

എല്ലാം നിന്റെ വെറും തോന്നൽ ആണ്. നിന്നെ ഞാൻ ഒരിക്കലും വെറുത്തിട്ടില്ല. നിനക്ക് എന്നും നന്മ വരണം എന്ന് മാത്രമേ ഞാൻ ആഗ്രഹിചിട്ടൊള്ളു.

നിന്റെ മകൾക്കു അസുഖം വന്നാൽ അല്ലേൽ നിന്റെ ജീവിതത്തിൽ എന്ത് എലും ബുദ്ധിമുട്ട് വന്നാൽ അത് നീ എന്ന എന്റെ നഷ്ടത്തിന് പകരം ആവുമോ.

ഇല്ലല്ലോ.  അതോണ്ട് നിന്റെ മനസ്സിൽ അങ്ങനെ ഒരു തെറ്റിദ്ധാരണ വേണ്ട.ഇത്രെയും പറഞ്ഞു ഞാൻ അവിടുന്ന് എണീറ്റു. ഇതിൽ കൂടുതൽ അവനോടു പറയാനോ അവനിൽ നിന്ന് കേൾക്കനോ എനിക്ക് താല്പര്യം ഇല്ലായിരുന്നു.

പക്ഷെ ഇത്രെയും കാലം ഒന്നും പ്രാത്ഥിക്കാൻ ഇല്ലാതെ ഇരുന്ന എനിക്ക് ഇപ്പോൾ ഒരു പ്രർത്ഥന ഉണ്ട് ആ കുഞ്ഞ് ഇത്രേം പെട്ടന്ന് പൂർണ ആരോഗ്യവതി അവണേ എന്ന്……

Leave a Reply

Your email address will not be published. Required fields are marked *