ഒരു പെണ്ണ് എന്തും സഹിക്കും, പക്ഷെ അവളുടെ ഭർത്താവിന്റെ മനസ് മറ്റൊരുവളും ആയിട്ട്..

തുഷാരരേണു
(രചന: Treesa George)

എടി രേണു ഈ പത്രത്തിൽ 5 മീൻ അല്ലേ ഉണ്ടായിരുന്നത്. ഇപ്പോൾ ഒരു മീൻ കാണാൻ ഇല്ലല്ലോ.അത് എവിടെ പോയി.

അത് അമ്മേ ഞാൻ ചോറിന്റെ കൂടെ കഴിച്ചു. ചേട്ടനും അനിയനും  അച്ഛനും അമ്മയും മുത്തശ്ശനും ചോറിന്റെ കൂടെ അവരുടെ  പങ്ക്   കഴിച്ചത് അല്ലേ. അപ്പോൾ ഇനി ഇരിക്കുന്നതിൽ ഒരു പങ്ക് എനിക്ക് അല്ലേ.

അവള് മീൻ എടുത്തത് കഴിച്ചതും പോരാ. ഇരുന്ന് തർക്കുത്തരവും പറയുന്നു . നാളെ വേറെ ഒരു വീട്ടിൽ ചെന്ന് കേറണ്ട പെണ്ണാ. ഇങ്ങനെയാ നിന്റെ സ്വഭാവം എങ്കിൽ നിന്നെ കെട്ടിയവൻ പിറ്റേന്ന് തന്നെ നിന്നെ ഇവിടെ കോണ്ടാക്കും.

ഞാൻ ഒരു മീൻ കഴിച്ചതിനു ആണോ അമ്മ ഇങ്ങനെ പറയുന്നത്.

അതേ. അത് കൊണ്ട് തന്നെയാ പറഞ്ഞത്. പെണ്ണ് ആയാൽ കറിയിൽ കഷണങ്ങൾ തപ്പാൻ പാടില്ലന്ന് ഞാൻ എത്ര വട്ടം നിന്നോട് പറഞ്ഞിട്ടുണ്ട്.

വല്യ വല്യ സിനിമ നടിമാർക്ക് വരെ അറിയാം ഒരു പെണ്ണ് ആയാൽ എങ്ങനെ ജീവിക്കണം എന്ന്. അപ്പോൾ ആണ് ഇവിടെ ഒരുത്തി മല്ലും പറഞ്ഞോണ്ട് ഇരിക്കുന്നത്. നീയാ അമ്മുസ് കിച്ചൻ പത്തു പ്രാവിശ്യം ഇരുന്ന് കാണു.

അപ്പോൾ നിനക്ക് ബോധം വെക്കും എങ്ങനെ ഒരു പെണ്ണ് ജീവിക്കേണ്ടത് എന്ന്. അവർക്ക് ഒക്കെ പൈസ ഇല്ലാഞ്ഞിട്ടു ആണോ. അല്ല. അവർക്ക് ഒക്കെ ബോധം ഉണ്ട്. പെണ്ണ് ആയാൽ എവിടെ നിക്കണം എന്ന്. ഇവിടെ ഉള്ള ഒരുത്തി പുരോഗമനവും പറഞ്ഞു ഇരിക്കുന്നു.

നിന്റെ ഈ പുരോഗമനം ഓക്കേ മുഖപുസ്തകത്തിൽ ഇരുന്ന് തള്ളാൻ കൊള്ളാം. കുടുംബ ജീവിത മുന്നോട്ട് പോണേൽ പെണ്ണ് താന്ന് കൊടുക്കണം. അല്ലേൽ ആദർശവും പറഞ്ഞു വീട്ടിൽ ഇരിക്കാം.

ഏതായാലും അച്ഛൻ ബ്രോക്കറോട് ഇവിടം വരെ വരാൻ പറഞ്ഞിട്ടുണ്ട്. ഈ ചിങ്ങത്തിനും മുമ്പ് അത് അങ്ങ് നടത്തിയാൽ ഞങ്ങൾ കാർണോന്മാർക്ക് സമാധാനം ആയി ഇരിക്കലോ.

അമ്മ എന്ത് നടത്തുന്ന കാര്യമാ പറയുന്നത്.

നിന്റെ കല്യാണം. അല്ലാതെ എന്ത്.

അമ്മേ എനിക്ക് അതിനുമാത്രം പ്രായം ഒന്നും ആയില്ലല്ലോ. എനിക്ക് ഇനിയും പഠിക്കണം. ഒരു ജോലി വാങ്ങണം.

പഠിത്തം ഓക്കേ കല്യാണം കഴിഞ്ഞു അവാമല്ലോ. പഠിക്കണം എന്ന് ആഗ്രഹം ഉള്ളവർ കല്യാണം കഴിഞ്ഞു ആയാലും പഠിക്കും. അങ്ങനെ എത്രയോ പെണ്ണ് കുട്ടികൾ കല്യാണം കഴിഞ്ഞു പഠിച്ചു ജോലി മേടിച്ചിട്ടുണ്ട്.

എനിക്ക് മറ്റുള്ളവരുടെ കാര്യം ഒന്നും അറിയണ്ട അമ്മേ. എനിക്ക് എന്തായാലും പഠിക്കണം. അത് കഴിഞ്ഞു മാത്രം മതി കല്യാണം.

അത് നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ. ഒരു പെണ്ണ് കുഞ്ഞു ജനിച്ചു വീഴുമ്പോൾ മാതാപിതാക്കളുടെ ചങ്കിൽ തീയാ.

അവരെ ഒരുത്തന്റെ കൈയിൽ പിടിച്ചു എല്പിച്ചു അലെ സമാധാനം കിട്ടു. നീ ഒരു പെണ്ണ് കുഞ്ഞിന്റെ അമ്മ അയാലേ നിനക്ക് അതിന്റെ വിഷമം മനസിലാവും. ദാ ഇപ്പോ അമ്മമാരുടെ മനസിലെ ആധി കൂട്ടാൻ പുതിയ ഒരു നിയമം വരുന്നുന്നു.

വിവാഹ പ്രായം പെണ്ണ് പിള്ളരെയുടെ 21 ആക്കാൻ പോകുന്നു എന്ന്. എന്റെ ദേവി ആ നിയമം വരുന്നതിനു മുമ്പ് ഇവളുടെ കല്യാണം ഒന്ന് നടന്നാൽ ഒരു ചുറ്റും വിളക്ക് ഞാൻ തന്നേക്കമേ.

പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു. രേണുവിന്റെ കല്യാണം വീട്ടുകാർ കണ്ട് പിടിച്ച ഓയിൽ കമ്പനിയിൽ ജോലി ചെയുന്ന രമേശനും ആയിട്ട് നടന്നു. രമേശിന്റെ വീട്ടിൽ അവന്റെ അച്ഛനും അമ്മയും അനിയനും  ആയിരുന്നു  ഉണ്ടായിരുന്നത്.

കല്യാണം കഴിഞ്ഞു പഠിപ്പിക്കാം എന്നുള്ളത് ഓക്കേ വെറും പാഴ് വാക്ക് മാത്രം ആണെന്ന് അവൾ രമേശന്റെ വീട്ടിൽ ചെന്നപ്പോൾ തന്നെ മനസിലാക്കി.

വയ്യാതെ കിടക്കുന്ന രമേശന്റെ അമ്മേനെ നോക്കുന്നത് തൊട്ട് ആ വീട്ടിൽ 24 മണിക്കൂർ ഇരുന്ന് ചെയ്താൽ പോലും തീരാത്ത അത്രെയും ജോലികൾ ഉണ്ടായിരുന്നു.

രമേശന്റെ അമ്മക്ക് വയ്യാതെ ആയപ്പോൾ ഹോം നഴ്‌സിനെ ഒരു മാസം നോക്കാൻ നിർത്തിയപ്പോൾ തന്നെ ഒരുപാട് കാശ് ആയപ്പോൾ  ആണ് അത്ര അമ്മേനെ നോക്കാൻ രേണുവിനെ കെട്ടിയത്.

ഇതാകുമ്പോൾ അങ്ങോട്ട് കാശ് ഒന്നും കൊടുക്കുകയും വേണ്ട. ഇങ്ങോട്ട് സ്രീധനം ആയിട്ട് കാശ് കിട്ടുകയും ചെയ്യും. വീട്ടിലേയും പറമ്പിലേലയും പണിക്കളും നടക്കും.

രേണു വന്നതിനു ശേഷം ആണ് കടയിൽ നിന്ന് കിട്ടുന്ന പാല് കെമിക്കൽ ആണെന്ന് പറഞ്ഞു രണ്ട് പശുവിനെ കൂടി വാങ്ങുന്നത്. അങ്ങനെ അതും അവളുടെ തലയിൽ ആയി. അമ്മേനെ നോക്കാൻ അള്ളില്ലന്നു പറഞ്ഞു രമേശിന്റെ ജോലി സ്ഥലതൊട്ട് അവളെ കൂടെ കൊണ്ട് പോയതും ഇല്ല.

രേണുവിന്റെ സമപ്രായം ആയ രമേശന്റെ അനിയൻ കോളേജിൽ പോകുന്നത് അവൾ കൊതിയോടെ നോക്കി നിന്നു.

ആ ഇടക്ക് ആണ് അവൾ അറിയുന്നത് രമേശനു അവിടെ ഒരു ബംഗാളി പെണ്ണ് കുട്ടിയും ആയിട്ട് ബന്ധം ഉണ്ടെന്നും ജോലി സ്ഥലത്തു അവർ ഒരുമിച്ചു ഒരു വീട് എടുത്തു ആണ് താമസിക്കുന്നത് എന്നും…

ആ പെണ്ണ് കുട്ടിയും ആയിട്ട് കുറേ കാലം ആയിട്ട് ഉള്ള ബന്ധം ആണെന്നും  അമ്മക്ക് പെട്ടന്ന് മേലാതെ ആയപ്പോൾ വീട്ടിലേക്കു സഹായത്തിനു ആളെ ആവിശ്യം ഉള്ള കൊണ്ട് അവളെ കെട്ടിയത് ആണെന്നും.

അവൾ അറിഞ്ഞ കാര്യങ്ങളെ പറ്റി ഭർത്താവിനോട് ചോദിച്ചപ്പോൾ അവൾക്കു തിരിച്ചു ഭർത്താവിൽ നിന്നും ഭീഷണി ആണ് കിട്ടിയത്. ആണുങ്ങൾ ആയാൽ അങ്ങനെ പലതും കാണും എന്നും അത് സഹിച്ചു നിൽക്കണ്ടത് ഒരു ഉത്തമഭാര്യയുടെ കടമ ആണെന്നും ആണ്.

ഇങ്ങനെ ഉള്ള ഭർത്താവിന്റെ കൂടെ നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഉള്ള അവളുടെ വീട്ടുകാരുടെ മറുപടി ആണ് അവളെ ഭർത്താവിന്റെ മറുപടിയെക്കാൾ കൂടുതൽ വേദനിപ്പിച്ചത്.

ആണുങ്ങൾ ആയാൽ ചെളി കണ്ടാൽ ചവിട്ടും. വെള്ളം കണ്ടാൽ കഴുകും. അങ്ങനെ നിന്റെ കെട്ടിയവൻ വല്ല പെണ്ണുങ്ങളുടെയും കൂടെ പോയിട്ട് ഉണ്ടേൽ അത് നിന്റെ പിടിപ്പ് കുറവ് കൊണ്ട് ആണ്. അത് കൊണ്ട് അവന്റെ കുറ്റം കണ്ടു പിടിക്കാതെ അവൻ കയ്യിന്നു പോകാതെ നോക്ക്…

ഭർത്താവിന്റെയും സ്വന്തം വീട്ടുകാരുടെയും മറുപടി കേട്ട് അവൾക്കു ആദ്യം മരിക്കാൻ ആണ് തോന്നിയത്. പിന്നീട് അവൾ ചിന്തിച്ചു. ഞാൻ എന്തിനു മരിക്കണം.

തെറ്റ് ചെയ്തവർ പുറത്തു സന്തോഷത്തോടെ ജീവിക്കുമ്പോൾ ഞാൻ എന്തിനു എനിക്ക് ദൈവം തന്ന ജീവിതം കളയണം. എന്റെ മരണം കൊണ്ട് അവർക്ക് ഒരിക്കലും മാനസാന്തരം ഉണ്ടാവില്ല. അത് അവർക്ക് കൂടുതൽ സൗകര്യം ഉണ്ടാകത്തെ ഒള്ളു.

അവൾ അത് കൊണ്ട് ആരുടെയും അനുവാദം കാത്തു നിന്നില്ല. പത്രത്തിൽ കണ്ട സൈയിൽസ് ഗേൾ ജോലിക്ക് അവൾ അപ്ലൈ ചെയിതു. ഇന്റർവ്യൂ അറ്റൻഡ് ചെയിതു ആ ജോലി അവൾക്കു കിട്ടിയപ്പോൾ അവൾ ആ വീട്ടിൽ നിന്നും തനിക്ക് സ്വന്തം ആയിരുന്നവ എടുത്തു ഹോസ്റ്റലിലിട്ടു മാറി.

നല്ലൊരു വീട്ടു ജോലിക്കാരിനെ നക്ഷപെട്ടു എന്ന് അറിഞ്ഞപ്പോൾ അവളെ അനുനയിപ്പിക്കാൻ വന്ന അവളുടെ ഭർത്താവിനോട്‌ അവൾ പറഞ്ഞു.

ഒരു പെണ്ണ് എന്തും സഹിക്കും. പക്ഷെ അവളുടെ ഭർത്താവിന്റെ മനസ് മറ്റൊരുവളും ആയിട്ട് പങ്ക് വെച്ചും എന്ന് അറിഞ്ഞാൽ അത് ഒരിക്കലും സഹിക്കില്ല.

അതും ക്ഷമിക്കുന്ന പെണ്ണുങ്ങൾ ഉണ്ടാവും. ഭർത്താവ് മറ്റൊരു പെണ്ണിനെ കൂടി ഇഷ്ടപെട്ട് കെട്ടി എന്ന് അറിഞ്ഞാൽ ചിരിച്ചോണ്ട് നിന്ന് ഭർത്താവിനെയും ഭർത്താവിന്റെ അവിവിഹതതിനെയും സപ്പോർട്ട് ചെയുന്ന പെണ്ണുങ്ങൾ ഉണ്ടാവും.

പക്ഷെ ഞാൻ ആ കൂട്ടത്തിൽ പെടില്ലേ.നിങ്ങളോട് ഉള്ള സ്നേഹത്തിൽ എന്റെ പഠനം പോലും വേണ്ടാന്ന് വെച്ചു ഇഷ്ടത്തോടെ നിങ്ങളുടെ അമ്മേനയും കുടുംബത്തെയും നോക്കിയവൾ ആണ് ഞാൻ.

ആ എനിക്ക് നിങ്ങൾ ഒരു വേലക്കാരിയുടെ വില പോലും നിങ്ങൾ തന്നില്ല. ആ നിങ്ങളെ ഇനി സ്നേഹിക്കാൻ ഞാൻ കല്ല് കൊണ്ട് ഉണ്ടാക്കിയ പെണ്ണ് ഒന്നും അല്ല. നിങ്ങൾക്ക് പോകാം. ഇനി ഒന്നും എനിക്ക് നിങ്ങളോട് പറയാൻ ഇല്ല.

പിന്നീട് രമേശന്റെ വക്കാലത്തു ആയിട്ട് അവളുടെ വീട്ടുകാരും വന്നു. കല്യാണം കഴിപ്പിച്ചു വിട്ട പെണ്ണ് ഭർത്താവിനെ പിരിഞ്ഞു നിക്കുന്നത് വീട്ടുകാരുടെ വളർത്തു ദോഷം ആണെന്ന് നാട്ടുകാർ പറയും അത്രേ.

അതിനും അവൾക്കു മറുപടി ഉണ്ടായിരുന്നു. അമ്മ അമ്മയുടെ ആണ് മക്കൾക്ക്‌ കൊടുക്കുന്നതിന്റെ നാലിൽ ഒന്ന് പരിഗണ പോലും എനിക്ക് തരാതെ വളർത്തിയപ്പോൾ ഞാൻ അതിൽ പരാതി പറഞ്ഞില്ല.

പക്ഷെ ഒരു പെണ്ണ് അവളുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു അവസ്ഥയിൽ നിന്നപ്പോൾ സഹായിച്ചു ഇല്ല എങ്കിലും ഒരു ആശ്വാസ വാക്ക് ഞാൻ പ്രതീക്ഷിച്ചു. അത് ഉണ്ടായില്ല. ആ നിങ്ങളുടെ വാക്ക് കേട്ട് ഇനി എന്റെ ജീവിതം കളയാൻ വയ്യ.

തങ്ങൾ പറയുന്നത് പണ്ടത്തെ പോലെ ഇനി അവൾ കേൾക്കില്ല എന്ന് മനസിലാക്കിയ അവർ തിരിച്ചു പോയി.

മുടങ്ങിയ പോയ പഠനം പാർട്ട്‌ ടൈം ജോലി ചെയിതു പഠിച്ചു അവൾ പൂർത്തിയാക്കി ഇന്ന് നല്ലൊരു ജോലി ചെയിതു ജീവിക്കുന്നു.

ഇപ്പോൾ അവൾക്കു ആരുടെയും വഴക്കുകൾ ഇല്ലാതെ ഇഷ്ടപെട്ട ഭക്ഷണം കഴിക്കാം, ക്ഷീണിക്കുമ്പോൾ വിശ്രമിക്കാം.അവൾക്ക് അവൾ ആയിട്ട് ജീവിക്കാം.

പിന്നീട് അവളുടെ ജീവിതത്തിലോട്ട് അവളെ മനസിലാക്കുന്ന സ്ത്രീകളെ ബഹുമാനിക്കുന്ന നല്ലൊരാൾ വന്നു ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *