എന്നെ പോലെ ഉള്ള അവറേജ് പെണ്ണ് കുട്ടികളെ ആരും പ്രണിയിക്കില്ല, അങ്ങനെ ഒന്നും ഇല്ല നിള..

നിള
(രചന: Treesa George)

ഇളം മഞ്ഞു വീണ താഴ്‌വാരയിൽ കൂടി മൂന്ന് പെണ്ണ് കുട്ടികൾ നടന്നു പോയി കൊണ്ടിരുന്നു. മഞ്ഞു കാരണം അവരെ ഒരു നിഴൽ പോലെ മാത്രമേ കാണാൻ പറ്റുന്നോള്ളു.

അതിൽ നടുക്ക് നിൽക്കുന്ന പെണ്ണ് കുട്ടി ഒന്ന് തിരിഞ്ഞു നോക്കിയിരുന്നുയെങ്കിൽ. അവളുടെ നടത്തതിന്റെ ഭാവം കണ്ടിട്ട് അവൾ എന്റെ നിളയെ പോലെ ഇരിക്കുന്നു. അവൾ എന്റെ നീള ആയിരിക്കുമോ. എന്തായാലും ഒന്ന് വിളിച്ചു നോക്കാം.

നിളാ… ആ വിളി കേട്ട് ആ പെണ്ണ് കുട്ടി ഒന്ന് നിന്നു. എന്നിട്ട് അവൾ പതിയെ തിരിഞ്ഞു. പെട്ടെന്ന് ആണ് എവിടെ നിന്നോ ഒരു കൊടമഞ്ഞു വന്നു മുന്നിൽ ഉള്ള കാഴചയെ മറിച്ചത്.

ഇപ്പോൾ മുന്നിൽ ഒന്നും ഇല്ല. ആ പെണ്ണ് കുട്ടി എവിടെ. എന്റെ നിള എവിടെ. നീ ഇത്ര പെട്ടന്ന് എന്റെ മുന്നിൽ നിന്നും മാഞ്ഞു പോയോ.

നിളാ നീ എവിടെ ആണ്. അയാൾ ഉറക്കെ വിളിച്ചു. പെട്ടെന്ന് ആണ് റൂമിയിലെ ലൈറ്റ് തെളിഞ്ഞത്.

സാർ എന്നെ വിളിച്ചോ.

അയാൾ കണ്ണ് തുറന്നു. മുന്നിൽ അപ്പോൾ നിളക്ക് പകരം ആ പയ്യനെ കണ്ട് അയാൾ പരിഭ്രാന്താൻ ആയി. നിരഞ്ജൻ അവനെ തുറിച്ചു നോക്കി.

സാർന് വെള്ളം വേണോ. സാർ എന്താ എന്നെ  ഇങ്ങനെ  നോക്കുന്നത്.

താൻ എങ്ങനെ ഈ ഫാം ഹൌസിൽ എത്തി. ആരാണ് തന്നെ ആ താഴ്വരാത്തു നിന്നും ഇവിടെ കൊണ്ട് വന്നത്.

തൊട്ട്  അടുത്ത നിമിഷം അയാൾ തിരിച്ചു അറിയുക ആയിരുന്നു താൻ ഇപ്പോൾ  ഫാം ഹൌസിലെ കട്ടിലിൽ ആണെന്നും തൊട്ട് മുമ്പ് കഴിഞ്ഞ് പോയതു എല്ലാം വെറും സ്വപ്നം മാത്രം ആയിരുന്നു എന്നും.

“എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ. എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ… എന്നാത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ…”

എന്ന എസ്. ജാനകി പാടിയ നസിമ എന്ന എന്ന സിനിമയിലെ നിളക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഗാനം അങ്ങ് ദൂരെ നിന്ന് ആരോ വളരെ പതുക്കെ പാടുന്ന പോലെ അയാൾക്കു തോന്നി.

ഈ അന്യനാട്ടിൽ ഇത് ആരു പാടാൻ ആണ്. അയാൾ തല കുടഞ്ഞു.

അപ്പോൾ ആണ് അയാൾ റൂമിയിൽ നിക്കുന്ന ഫാമിലെ സഹായിയെ ശ്രദ്ധിക്കുന്നത് . താൻ അവൻ ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും മറുപടി കൊടുത്തില്ലല്ലോ എന്ന് അയാൾ ഓർക്കുക ആയിരുന്നു. അയാൾ അവനോടു പറഞ്ഞു നീ പോക്കോ.

അവൻ ഒന്നും പറയാതെ റൂമിൽ നിന്നും പുറത്തോട്ട് പോയി. ഇന്നിനി കിടന്നാലും ഉറക്കം വരുമെന്ന് തോന്നുന്നില്ല.

അയാൾ ഭിത്തിയിൽ തൂക്കി ഇട്ടിരുന്ന തുകൽ ബാഗിൽ നിന്നും പഴയ ഒരു ഡയറി പുറത്തെടുത്തു. അതിലെ പേജുകൾ ഓരോന്ന് ആയി മറിച്ചു.

ആ പേജുകൾ പോലെ അയാളുടെ മനസ്സിലും പഴയ  ഓർമ്മകൾ മിന്നി മാഞ്ഞു കൊണ്ടിരുന്നു.

വേദിക ഒരിക്കൽ താൻ എന്റേത് മാത്രം എന്ന് വിശ്വാസിച്ചിരുന്നവൾ. ജീവനു തുല്യം പ്രണയിച്ചിരുന്നവൾ. അവൾ വഴി ആണ് നിളയിലോട്ട് എത്തുന്നത്. ഇന്നും തന്റെ ഉറക്കം കെടുത്തുന്നവൾ.

അവൾ ഒരു സാധാരണ പെണ്ണ് കുട്ടി ആയിരുന്നു. യാതൊരു വിധ പ്രതികതകളും ഇല്ലാതിരുന്ന ആൾ കൂട്ടത്തെ ആകർഷിക്കാൻ തക്ക ഭംഗി ഇല്ലാത്ത ഒരു പെണ്ണ് കുട്ടി.

കറുപ്പ് ആണോ കളർ എന്ന് ചോദിച്ചാൽ അല്ല. ഇനി വെളുപ്പ് ആണോ കളർ എന്ന് ചോദിച്ചാൽ അതും അല്ല. അങ്ങനെ ഒരു സാധാരണ പെണ്ണ് കുട്ടി.

വേദികയുടെ മാനസ കൂട്ടുകാരി. താനും വേദികയും വർത്തമാനം പറയുമ്പോൾ എപ്പോളും ഒട്ടു മാവിൽ ചാരി അവൾ ഉണ്ടാകും വേദികയെ കാത്ത് .തങ്ങളുടെ പ്രണയം കൊണ്ട് ഒറ്റ പെട്ട് പോയത് അവൾ ആയിരുന്നു.

ഞാൻ ഒരീക്കലും അവളോട്‌ സംസാരിച്ചിരുന്നില്ല. എന്റെ കണ്ണ് ഒരിക്കലും ചുമ്മാ പോലും അവൾ നിന്നിരുന്ന ഭാഗത്തോട്ട് പോയിരുന്നില്ല.

കാരണം എന്റെ കണ്ണുകൾ എപ്പോഴും വേദികയിൽ മാത്രം ആയിരുന്നു. ഞങ്ങൾക്ക് വേണ്ടി ക്ഷമയോടെ കാത്തു നിൽക്കുന്ന അവളെ പരിഗണിക്കണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല.

ഞാൻ കാന്റീനിൽ നിന്നും വേദികക്ക് ചായ മേടിച്ചു കൊടുക്കുമ്പോൾ നിള വെറുതെ ഞങ്ങൾക്ക് തൊട്ട് അടുത്ത് ആയി മാറി ഇരിപ്പുണ്ടാവും.

അപ്പോൾ അവൾക്കു കൂടി ചായ മേടിച്ചു കൊടുക്കണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. വേദികയെ സ്നേഹിക്കാൻ ഉള്ള തിരക്കിൽ അവൾ ഒരു മനുഷ്യ ജീവി ആണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.

വേദികയോട് ഉള്ള പ്രണയം കാരണം ആണ് താൻ ഡിഗ്രി കഴിഞ്ഞു പിജി ക്കു ആ കോളേജിൽ  തന്നെ ചേർന്നത്. അവളെ എപ്പോഴും കണ്ട് കൊണ്ട് ഇരിക്കാലോ.

വേദിക ഡിഗ്രി കംപ്ലീറ്റ് ചെയിതു പിജി അഡ്മിഷൻന് കാത്തു നിൽക്കുന്ന സമയത്തു ആണ് തനിക്ക് അവളുടെ കത്ത് വീട്ടിലെ അഡ്രസിൽ വരുന്നത്.

ഞാൻ അപ്പോൾ പിജി സെക്കന്റ്‌ ഇയർലോട്ട് കടന്നിരുന്നു. ആ കത്ത് എന്റെ വീട്ടിൽ വല്യ പുകിൽ ഉണ്ടാക്കി. നമുക്ക് പിരിയാം. എന്നോട് ഒന്നും ചോദിക്കരുത് എന്ന് ആയിരുന്നു കത്തിൽ.

ഞാൻ അവളെ കാണാൻ ശ്രമിച്ചു എങ്കിലും അവൾ ബോംബെയിൽ ഉള്ള അവളുടെ അമ്മാവന്റെ വീട്ടിലോട്ട് പോയിരുന്നു.

അങ്ങനെ അവളുടെ കാര്യം അറിയാതെ വിഷമിച്ചു നിൽകുമ്പോൾ ആണ് പിജി ക്കു എന്റെ ജൂനിയർ ആയി നിള വരുന്നത്.

അതോടെ വേദികക്ക് എന്താ പറ്റി എന്ന്  അറിയാൻ ആയി താൻ നിളയുടെ സഹായം തേടി. അങ്ങനെ ആണ് താൻ നീളയോട് സംസാരിച്ചു തുടങ്ങിയത്.

വേദികയോട് ഉള്ള അടങ്ങാത്ത പ്രണയം കാരണം നിളയോട് ഞാൻ വേദികയുടെ കാര്യങ്ങൾ എപ്പോഴും  ചോദിച്ചു കൊണ്ടിരുന്നു. വേദികയുടെ ബാല്യ കാല സുഹൃത്തു ആണല്ലോ നിള .

ഒരിക്കൽ ഞാൻ നിളയോട് ചോദിച്ചു നിന്നെ ഇത് വരെ ആരും പ്രണയിച്ചില്ലേ?

അതിനുള്ള അവളുടെ മറുപടി എന്നെ അമ്പരപ്പിച്ചു.

എന്റെ മാഷേ ഒരാൾ നമ്മളെ പ്രണിയിക്കണം എങ്കിൽ ഒന്നുകിൽ നമ്മൾ സുന്ദരി ആയിരിക്കണം. അല്ലേൽ നമ്മളെ കാണാൻ ഒട്ടും ഭംഗി ഉണ്ടാവരുത്. ഒന്നേൽ നമ്മൾ നല്ല പഠിപ്പിസ്റ് ആവണം. അല്ലേൽ നല്ല ഒഴപ്പി ആവണം.

ഇനി അതുമല്ലെങ്കിൽ നമ്മൾ നല്ല വെളുത്തത് ആവണം, അല്ലേൽ കറുത്തത് ആവണം, ഒന്നേൽ വായാടി ആവണം അല്ലേൽ മിണ്ടാ പൂച്ച ഇങ്ങനെ എന്ത് എലും പ്രതികത ഉള്ളവരെ ആണ് ആരേലും പ്രണിയിക്കുക. അല്ലാതെ എന്നെ പോലെ ഉള്ള അവറേജ് പെണ്ണ് കുട്ടികളെ ആരും പ്രണിയിക്കില്ല.

അങ്ങനെ ഒന്നും ഇല്ല നിള. നീ നല്ല സുന്ദരി അല്ലേ. ഞാൻ അവളോട്‌ പറഞ്ഞു.

അങ്ങനെ ആണേൽ മാഷ് വേദികയെ നോക്കിയ സമയത്തു എന്നെ എന്താ നോക്കത്തത്.

അവളുടെ ആ ചോദ്യത്തിൽ അവൾക്കു എന്നോട് പ്രണയം ആണോ എന്ന് ഞാൻ ഒരു നിമിഷം തെറ്റിദ്ധരിച്ചു. എന്റെ മനസ് വേദികക്ക് അല്ലാണ്ട് ആർക്കും പകുത്തു കൊടുക്കാൻ വയ്യ.

അതോണ്ട് തന്നെ താൻ അവൾക്കു മറുപടി കൊടുക്കാതെ അവിടുന്ന് പോയി. പിന്നീട് ഒരിക്കലും നിളയുടെ മുന്നിൽ ചെന്ന് വീഴാതെ സൂക്ഷിച്ചു.

പക്ഷെ ഒരു ദിവസം നിള തന്നെ വഴിയിൽ പിടിച്ചു നിർത്തി എനിക്ക് മാഷോട് പ്രണയം ഒന്നും ഇല്ലാന്നും ആ മനസ്സ് മുഴുവൻ വേദിക ആണെന്ന് അറിയാം എന്നും അന്ന് ഞാൻ അങ്ങനെ തമാശക്ക് ചോദിച്ചത് ആണെന്നും തന്നെ കാണുമ്പോൾ ഇനി ഇങ്ങനെ ഒളിച്ചു നടക്കരുത് എന്നും പറഞ്ഞു.

വീണ്ടും നമ്മൾ സംസാരിച്ചു തുടങ്ങി. അങ്ങനെ അൽമാർത്ഥ  സുഹൃത്തുക്കൾ  ആയി മാറി. അവൾ നല്ലൊരു കേൾവികാരി ആയിരുന്നു . ഏത് കാര്യവും ഷെയർ ചെയ്യാൻ പറ്റുന്ന നല്ലൊരു കൂട്ടുകാരി.

ഇതിനിടയിൽ വേദികയുടെ കല്യണം അമ്മാവാന്റെ മകനും അയി കഴിഞ്ഞത് ഞാൻ അറിഞ്ഞു.നിളക്ക് മുന്നിൽ പൊട്ടി കരഞ്ഞ എന്നെ അവൾ ആണ് ആശ്വാസിപ്പിച്ചത്. പയ്യെ പയ്യെ നിരാശയിലോട്ട് കുപ്പ് കുത്തിയിരുന്ന എന്നെ അവൾ ആണ് ജീവിതത്തിലോട്ട് കൂട്ടി കൊണ്ട് വന്നത്.

പിന്നെയും വർഷങ്ങൾ ഞങ്ങള്ക്ക് മുന്നിൽ പോയി മറിഞ്ഞു. അവളും ഞാനും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കൊണ്ട് ആ സുഹൃത്തു ബന്ധം ഒന്നൂടി മുറുകിയതെ ഉള്ളു .

അവളുടെ വീട്ടിൽ അവൾക്കു കല്യാണം ആലോചിച്ചു തുടങ്ങി. പെട്ടന്ന് ഒരു ദിവസം ആണ് അവൾ എന്നോട് ചോദിക്കുന്നത്. ഡാ നിനക്ക് എന്നെ കല്യാണം കഴിച്ചു കൂടെ.

അതൊന്നും ശെരിയാവില്ല. നിന്നെ ഞാൻ ഒരു സുഹൃത്ത്‌ ആയി മാത്രമേ കണ്ടിട്ടൊള്ളു. എന്റെ മനസ്സിൽ അന്നും ഇന്നും വേദിക മാത്രമേ ഒള്ളു. നീ വേദികയുടെ സുഹൃത്തു ആയ കൊണ്ട് മാത്രമാണ് നീ എന്റെ സുഹൃത്തു ആയത്.

ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞോ അറിയില്ല. എങ്കിലും അവൾ ഒന്നു പുഞ്ചിരിച്ചു.എന്നിട്ട്  പറഞ്ഞു.

നിന്റെ മനസ്സിൽ വേറെ വല്ല കള്ള ആഗ്രഹവും ഉണ്ടോ എന്ന് ഞാൻ നിന്നെ ടെസ്റ്റ്‌ ചെയിതതു അല്ലേ . നീ അതിൽ വിജയിച്ചു. അത്രെയും പറഞ്ഞു അവൾ എന്റെ മുന്നിൽ നിന്നും പോയി.

ആ സംഭവത്തിന് ശേഷം അവൾക്ക്  കല്യാണം പെട്ടന്ന്  സെരിയാവാകുകയും അവൾ കല്യാണം കഴിഞ്ഞു മദ്രസില്ലേക്ക് പോകുകയും ചെയിതു.

അവൾ പോയപ്പോൾ മാത്രം ആണ് ഞാൻ തിരിച്ചു അറിഞ്ഞത് . എപ്പോഴോ എന്റെ മനസ്സ് ഞാൻ പോലും അറിയാതെ അവളെ അഗാതമായി പ്രണയിച്ചിരുന്നു എന്നും അവൾ എപ്പോഴും കൂടെ ഉണ്ടായിരുന്ന കൊണ്ടും തനിക്ക് അത് മനസിലാവാതെ പോയത് ആണെന്നും.

ഇനി അവൾ ഒരിക്കലും എന്റെ സ്വന്തം ആവില്ല. അവൾ മറ്റൊരാളുടെ അയി മാറി കഴിഞ്ഞു. ഇനി ഞാൻ എത്ര ആഗ്രഹിച്ചാലും എനിക്ക് അവളുടെ ജീവിതത്തിലോട്ട് പോകാൻ പറ്റില്ല.

പിന്നെ ഒരു ഓടി ഒളിക്കൽ ആയിരുന്നു. അവളുടെ ഓർമ്മ നിൽക്കുന്ന എല്ലാ ഇടത്തും നിന്നും. താൻ കമ്പനി മാറി.ആ നഗരം വിട്ടു . എന്നിട്ടും അവൾ മാത്രം ഓർമയിൽ നിന്നും പോയില്ല.

പിന്നീട് ലോങ്ങ്‌ ലീവ് എടുത്തു ഒരു യാത്ര ആയിരുന്നു അവൾ പണ്ടു പോകാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ സ്ഥലങ്ങളിൽ കൂടി.

അങ്ങനെ ഒരു യാത്രയിൽ ആണ് അവളെ വീണ്ടും കാണുന്നത്. കൂടെ അവളുടെ ഭർത്താവും രണ്ടു കുട്ടികളും ഉണ്ടായിരുന്നു . അവൾ ആ നീലയിൽ ചെറിയ പൂക്കളുടെ പ്രിന്റ് ഉള്ള സാരിയിൽ  മുമ്പത്തെ കാൾ സുന്ദരി ആയിരിക്കുന്നു.

താൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല എന്ന് അവൾ  അറിഞ്ഞപ്പോൾ അവൾ എന്നോട്  ചോദിച്ചു. ഇപ്പോഴും ആ പ്രണയനിരാശ മാറി ഇല്ല അല്ലേ  എന്ന്.

എന്നിട്ട് അവൾ ഭർത്താവിനോട് പറഞ്ഞു അവൻ ഇപ്പോഴും പഴയ പ്രണിയിനിയെ  ഓർത്ത് ജീവിതം വെറുതെ പാഴാക്കുക  ആണെന്ന്.

അപ്പോൾ എനിക്ക് ഉറക്കെ വിളിച്ചു പറയണം എന്ന് ഉണ്ടായിരുന്നു എന്റെ ഉറക്കം കെടുത്തുന്നതു വേദിക അല്ലാ എന്റെ മുന്നിൽ നിൽക്കുന്ന നീ ആണെന്ന്. നിന്നെ ഞാൻ അത്രക്ക് പ്രണയിക്കുണ്ടെന്ന്.

പറയേണ്ട കാര്യം പറയേണ്ട സമയത്തു പറയാതെ ഇപ്പോൾ പറഞ്ഞിട്ടു എന്ത് കാര്യം.

ഇപ്പോൾ മനസ്സിൽ ഒരു പ്രാത്ഥന മാത്രം. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവൾ എനിക്കായി മാത്രം പിറക്കണേ എന്ന്….

Leave a Reply

Your email address will not be published. Required fields are marked *