സ്വന്തം കുഞ്ഞിനെ പറ്റി ഒരിക്കലും ഒരച്ഛൻ കാണാൻ പറ്റാത്ത കാഴ്ചകൾ നിന്റെ ഫോണിൽ കണ്ട അന്ന് തുടെങ്ങിയതാണ് നിന്റെ..

ശിക്ഷ
(രചന: സോണി അഭിലാഷ്)

” എന്നാലും എന്റെ മോള് എവിടെ പോയെന്ന് അറിയില്ലല്ലോ രാമേട്ടാ…”

അതും പറഞ്ഞു കൊണ്ടുള്ള അനിലിന്റെ കരച്ചിൽ അവിടെ കൂടിയിരുന്നു എല്ലാവരിലും സങ്കടം ഉണ്ടാക്കി..

അനിലിനും മിനിക്കും ആകെയുള്ളത് പത്തു വയസുകാരി മകൾ ചിന്നുവാണ്..ഇനി മി നിക്ക് ഗർഭിണിയാകാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടു ചിന്നുവിനെ പൊന്ന് പോലെയാണ് അവർ വളർത്തിയിരുന്നത്.

കൽപ്പണിക്കാരനാണ് അനിൽ മിനിക്ക്‌ തൊഴിലുറപ്പാണ് പണി.. അവരുടെ വീട്ടിൽ അനിലിന്റെ പ്രായമായ അമ്മയുണ്ട് പക്ഷെ അവർക്ക് കാഴ്ച്ച ശക്തി കുറവാണ്

സാധാരണ ചിന്നു സ്കൂളിൽ പോകാത്ത ദിവസം മിനിയുടെ കൂടെ പണി സ്ഥലത്തു പോകാറാണ് പതിവ് പക്ഷെ അന്ന് പണി കുറച്ചു ദൂരെ ആയതുകൊണ്ട് ചിന്നുവിനെ അമൂമ്മയെ ഏല്പിച്ചിട്ടാണ് അവൾ പോയത്.

രാവിലെ മിനി പോകുമ്പോൾ ചിന്നു വീടിന് മുന്നിൽ ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു പിന്നീടാണ് കുട്ടിയെ കാണാതാകുന്നത്..

അവരുടെ വീടിന്റെ അടുത്തായി ഒരു വീട് പണി നടക്കുന്നുണ്ട്.. പല സ്ഥലങ്ങളിൽ നിന്നും വന്ന് താമസിക്കുന്നവരാണ് അവരിൽ പലരും.. അതിൽ ഒരാളാണ് അൻവർ ജാഫർ..

അവൻ എവിടുന്ന് വന്നെന്നോ അവന്റെ കൃത്യമായ കാര്യങ്ങൾ ഒന്നും ആർക്കും അറിയില്ല കണ്ടാൽ സൗമ്യൻ ആയതുകൊണ്ട് ആർക്കും അവനെ ഒരു സംശയവും ഇല്ലായിരുന്നു.. പക്ഷെ അവന്റെയുള്ളിൽ ഒരു മൃഗം ഉണ്ടെന്ന് അവന് മാത്രമേ അറിയൂ..

ബീഹാറിലെ ഒരു ഉൾഗ്രാമത്തിൽ ജനിച്ച അൻവർ ചെറുപ്പത്തിലേ ക്രിമിനൽ സ്വഭാവം ഉള്ളവനായിരുന്നു പ്രായപൂർത്തി ആകുന്നതിനു മുൻപേ ഒരുപാട് കേസുകളിൽ പ്രതിയായി അവസാനം അവിടെ രക്ഷയില്ലന്ന് കണ്ടു അവൻ സ്വന്തം നാട്ടിൽ നിന്നും ഒളിച്ചോടി പല സ്ഥലങ്ങളിൽ ജോലി ചെയ്തു കേരളത്തിൽ എത്തി.

ചിന്നുവിനെ കാണാതായ നിമിഷം മുതൽ ആ സ്ഥലത്തുള്ളവർ എല്ലാം പരിഭ്രാന്തരായി ഓടി നടന്നു.. എന്നും കാണുന്ന കുഞ്ഞിനെ കാണാതെ ആയതുകൊണ്ട് വീടുപണിത് കൊണ്ടിരുന്ന പണിക്കാരും അന്ന് പണി ഇല്ലാതിരുന്നിട്ടും നാട്ടുകാർക്കൊപ്പം കൂടി കൂടെ അൻവറും ഉണ്ടായിരുന്നു..

” അനിലേ ഇനി സമയം കളയണ്ട നമുക്ക് പോലീസിൽ അറിയിക്കാം..” അവിടുത്തെ പഞ്ചായത്ത്‌ മെമ്പർ പറഞ്ഞു

അതാണ് ശരിയെന്നു നാട്ടുകാരും പറഞ്ഞു..

അവസാനം അനിൽ പോലീസ് സ്റ്റേഷനിൽ എത്തി..

” മ്മ് എന്താ..? ”

” എനിക്ക് എസ് ഐ സാറിനെ ഒന്ന് കാണണം ഒരു പരാതി പറയാനാണ്..”

” അകത്തേക്ക് ചെന്നോളൂ ”

അകത്തേക്ക് ചെന്ന അനിലിനോട് എസ് ഐ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി ഉടനെ തന്നെ ചിന്നുവിനെ കണ്ടുപിടിക്കാനുള്ള കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞു.. കാണ്മാനില്ല എന്ന് പറഞ്ഞു ഒരു പരാതിയും ചിന്നുവിന്റെ ഒരു ഫോട്ടോയും വിളിച്ചാൽ കിട്ടുന്ന ഒരു ഫോൺ നമ്പർ കൂടി കൊടുത്തിട്ട് പോയ്കൊള്ളാൻ പറഞ്ഞു.

ഒരു ദിവസം മുഴുവനും നാട്ടുകാരും പോലീസുകാരും തിരഞ്ഞിട്ടും ചിന്നുവിനെ കണ്ടെത്താൻ ആയില്ല… അനിലും മിനിയും ഇനി എവിടെ പോയി മോളെ കണ്ടെത്തും എന്നറിയാതെ ധർമ സങ്കടത്തിലുമായി..

അവരെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ നാട്ടുകാരും കുഴങ്ങി.. ചിന്നു വിനു വേണ്ടിയുള്ള തിരച്ചിൽ തുടുരുന്നതിനിടയിൽ ആ നാട്ടിൽ വന്ന് താമസിക്കുന്ന അന്യ സംസ്ഥാനക്കാരായ എല്ലാവരെയും പോലീസ് ചോദ്യം ചെയ്തു ആ കൂട്ടത്തിൽ അൻവർ ഉണ്ടായിരുന്നു.

ചിന്നുവിനയുള്ള തിരച്ചിൽ രണ്ടാം ദിവസവും പിന്നിട്ടു പക്ഷെ കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാതെ എല്ലാവരും കുഴങ്ങി.. ഇനി വല്ലവരും പിടിച്ചു കൊണ്ടുപോയോ എന്ന് വരെ എല്ലാവരും സംശയിച്ചു..

പക്ഷെ മൂന്നാമത്തെ ദിവസം അവിടെ അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന മലിന്യങ്ങൾക്കിടയിൽ കിടന്ന ഒരു ചാക്ക് കെട്ടിൽ നിന്നും വല്ലാത്ത ദുർഗന്ധം വരാൻ തുടങ്ങി..

അറിഞ്ഞവർ അറിഞ്ഞവർ അങ്ങോട്ട് ഓടി.. പോലീസും എത്തി… അവർ ആ ചാക്ക് അഴിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.. മൂന്നു ദിവസം കൊണ്ട് അഴുകി തുടങ്ങിയ ചിന്നുവിന്റെ മൃതദേഹം ആയിരുന്നു അത്….

അത് കണ്ടതും അനിലും മിനിയും ബോധംകെട്ടു വീണു.. പോലീസ് എത്തി ആ കുഞ്ഞു ശരീരം ആശുപത്രിയിലേക്ക് മാറ്റി..

പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ നിറഞ്ഞൊഴുകുന്ന കണ്ണുകളെ തടുക്കാൻ കഴിയുമായിരുന്നില്ല അത്രയേറെ മുറിവുകളും ചതവുകളും പീഡനവും ആ കുഞ്ഞു ശരീരം ഏറ്റുവാങ്ങിയിരുന്നു… എല്ലാം കഴിഞ്ഞു ഒരു കുഞ്ഞു ശവപ്പെട്ടിയിൽ ആ ശരീരം ആറടി മണ്ണിലേക്ക് മറഞ്ഞു..

പോലീസ് പലരെയും ചോദ്യം ചെയ്തു അൻവറിനെയും ചോദ്യം ചെയ്തു പക്ഷെ അവനെ കുറിച്ച് ആർക്കും ഒരു മോശം അഭിപ്രായം ഉണ്ടായില്ല..

അന്വേഷണം ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പക്ഷെ കുഞ്ഞു ചിന്നുവിന്റെ കൊലയാളിയെ കണ്ട് പിടിക്കാൻ പോലീസുകാർക്ക് കഴിഞ്ഞില്ല.. അവൻ അങ്ങനെ കാണാമറയത്തു തന്നെ നിന്നു..

അനിലും മിനിയും വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി എന്താണ് തങ്ങളുടെ മകൾക്ക് സംഭവിച്ചത് എന്നുള്ള ചോദ്യം അവരുടെ മനസ്സിൽ വലിയൊരു വേദന അവശേഷിച്ചു. ഒരു ഞായറാഴ്ച രാവിലെ അനിൽ അവിടെ പണിത് കൊണ്ടിരുന്ന വീടിന്റെ അടുത്തേക്ക് ചെന്നു.

” ഈ വീടിന്റെ പണി കഴിയാറായല്ലോ ഇതുവരെ ഒന്നും കയറി കണ്ടില്ല കേറി ഒന്ന് കണ്ടു നോക്കാം ”

മനസിൽ അത് പറഞ്ഞു കൊണ്ട് അവൻ വീടിന്റെ സൈഡിലൂടെ മുൻവശത്തേക്ക് നടന്നു. അപ്പോഴാണ് അവിടെ ആര് ഇരിക്കുന്നത് കണ്ടത് ജനലിനു പുറം തിരിഞ്ഞിരിക്കുന്നതാണ് കണ്ടത്.

അനിൽ അങ്ങോട്ട് നടന്നു അപ്പോൾ കണ്ടത് അൻവർ അവിടെ ഇരിക്കുന്നതാണ് ഫോണിൽ എന്തോ കണ്ടുകൊണ്ടിരിക്കുകയാണ് എന്നുള്ളത് അനിലിന് മനസ്സിലായി.
അവനെ വിളിക്കാൻ ആയിട്ട് അകത്തേക്ക് നോക്കിയ അനിലിന്റെ കണ്ണുകൾ ആ ഫോണിൽ തെളിഞ്ഞ ദൃശ്യങ്ങളിലേക്ക് നീണ്ടു..

ഒരു നിമിഷം താൻ എന്താ കാണുന്നതെന്ന് അറിയാതെ അനിൽ പകച്ചു പോയി കാരണം ആ ആ ഫോണിൽ കണ്ട വീഡിയോയിൽ ഉണ്ടായിരുന്നത് അവരുടെ പൊന്നോമന ചിന്നു മോളുടെ മുഖമായിരുന്നു

വേഗം തന്നെ അനിൽ അവനെ വിളിക്കാനായി നീട്ടിയ കൈ പിൻവലിച്ചു എന്നിട്ട് അവന്റെ കൈയ്യിലുള്ള ഫോണിലെ വീഡിയോയിലേക്ക് ശ്രദ്ധിച്ചു..

അത് കണ്ടു വിശ്വസിക്കാൻ ആവാതെ അനിൽ പകച്ചുനിന്നു ഒരച്ഛനും സഹിക്കാൻ പറ്റാത്ത കാഴ്ചകളായിരുന്നു അൻവറിന്റെ ഫോണിൽ കണ്ടത്..

അവന്റെ കയ്യിൽ കിടന്നു പിടയുന്ന തന്റെ മകളും അവൻ അവളോട് കാണിക്കുന്ന ക്രൂരമായ പീഡനങ്ങളും ആയിരുന്നു വീഡിയോയിൽ അനിൽ കണ്ടത്

തന്റെ കുഞ്ഞിനെ ഇവനാണ് ഇല്ലാതാക്കിയതെന്നുള്ള തിരിച്ചറിവ് അനിലിനെ ഭ്രാന്തനാക്കി..

അപ്പോൾ തന്നെ അവനെ കൊല്ലാൻ ആയിട്ടാണ് ശ്രമിച്ചത് അല്ലെങ്കിൽ വേണ്ട ആൾക്കാരെ വിളിച്ചുകൂട്ടി പോലീസിൽ ഏല്പിച്ചാലോ അനിൽ ചിന്തിച്ചു.

പക്ഷേ പോലീസിൽ ഏൽപ്പിച്ചാൽ ഒരു നല്ല വക്കീലിന് പൈസ കൊടുത്ത് അവൻ പുല്ലുപോലെ പുറത്തേക്ക് ഇറങ്ങുമെന്നു ള്ളത് മുമ്പുള്ള പല കേസുകളിലും
മനസ്സിലായിട്ടുള്ളതാണ്.

അങ്ങനെ വിടരുത് ഒരു നിയമത്തിനും ഇവനെ വിട്ടുകൊടുക്കാൻ പോകുന്നില്ല എന്ന തീരുമാനത്തോടെ നീറുന്ന നെഞ്ചുമായി ആ അച്ഛൻ തിരിച്ചു നടന്നു.

മനസ്സാകെ അസ്വസ്ഥമായിരുന്നു. പക്ഷേ കാരണം എന്താന്ന് അവൻ മിനിയോട് പോലും പറഞ്ഞില്ല മനസ്സിൽ മുഴുവൻ ആ ഫോണിൽ കണ്ട വീഡിയോയിലെ കാര്യങ്ങൾ ആയിരുന്നു.

എന്നാലും എത്ര ക്രൂരമായിട്ടാണ് അവൻ തന്റെ പൊന്നുമോളെ ഇല്ലാതാക്കിയത് എന്നോർത്തപ്പോൾ അനിലിന്റെ ഞരമ്പുകളിൽ രക്തം തിളച്ചു അവന് അർഹിച്ച ശിക്ഷ തന്നെ നൽകാൻ തീരുമാനിച്ചു അതിനായുള്ള ഒരു ദിവസത്തിനായിട്ടായിരുന്നു പിന്നീടുള്ള ഓരോ കാത്തിരിപ്പും.

വീടുപണി കഴിയുന്നത് വരെ മിക്കവാറും ദിവസങ്ങളിലും അനിൽ അൻവറിനെ കണ്ടിരുന്നു. പക്ഷേ അവനെ കാണുമ്പോൾ തന്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരും അറിയാതെ അനിൽ പ്രത്യേകം ശ്രദ്ധിച്ചു.

സാധാരണ സംസാരിക്കുന്ന പോലെ അവൻ അൻവറിനോട് സംസാരിച്ചു അപ്പോഴെല്ലാം അവന്റെ മനസ്സിൽ അണയാത്ത ഒരു തീ കനലായി ഫോണിലെ വീഡിയോ ദൃശ്യങ്ങൾ തെളിഞ്ഞു തെളിഞ്ഞു വന്നുകൊണ്ടിരുന്നു. അവിടുത്തെ പണി കഴിഞ്ഞു അവരെല്ലാം പോയി.

. എപ്പോഴും അനിൽ എന്തൊക്കയോ ഓർത്തിരിക്കുന്നത് മിനി പലപ്പോഴും ശ്രെദ്ധിച്ചിരുന്നു.

” അല്ല നിങ്ങൾ ഇതെന്താണ് ഈ ആലോചിച്ചു കൂട്ടുന്നത്.. ഞാൻ കുറച്ചു ദിവസങ്ങൾ ആയി ഇത് കാണുന്നു.. എന്താണെന്ന് വച്ചാൽ എന്നോട് കൂടി പറയ്..”

” ഒന്നുല്ല മിനി.. ഞാൻ പഴയ കാര്യങ്ങൾ ഓരോന്ന് ഓർക്കുന്നതാണ്… മറക്കാൻ പറ്റാത്ത ഒരുപാട് കര്യങ്ങൾ നമ്മുക്കില്ലേ..”

അനിൽ അത് പറഞ്ഞതും മിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മിക്കവാറും ദിവസങ്ങളിൽ അനിൽ അൻവറിനെ കാണും അവനോട് വിശേഷങ്ങൾ ചോദിക്കാൻ അവൻ മറന്നില്ല.. ആ ഓരോ കണ്ടുമുട്ടലും അനിലിന് അവനോടുള്ള പ്രതികാരത്തിന്റെ കനൽ ആളികത്തിച്ചു.

അങ്ങനെയിരിക്കെ ആ കൊല്ലത്തെ മഴക്കാലവും വന്നു..പുറത്തു പെയ്തുകൊണ്ടിരുന്ന മഴയെ നോക്കി കൊണ്ട് മിനി ചോദിച്ചു..

” ഇനി പണിയൊക്കെ കുറയും അല്ലെ അനിലേട്ടാ..? ”

” ഹ്മ്മ് സാധ്യതയുണ്ട്.. പൊതുവെ പണിയാനുള്ള സാധനങ്ങൾക്ക് വില കൂടിയതിൽ പിന്നെ പണി കുറവാണ്..”

ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം പണി കഴിഞ്ഞു അനിൽ വരുമ്പോൾ റോഡിൽ വച്ചു അൻവറിനെ കണ്ടു അനിൽ ബൈക്ക് അവന്റെ അടുത്തു കൊണ്ട് പോയി നിർത്തിയിട്ട് ചോദിച്ചു

” നീ എവിടെ പോകുന്നു.., ”

” അത് ചേട്ടാ ഞാൻ ഒരു കുപ്പി ബ്രാണ്ടി വാങ്ങിക്കാൻ പോകുകയാണ്..”

” ആണോ എന്നാ നീ വണ്ടിയിൽ കയറ് ഞാൻ കൊണ്ടുപോയി വിടാം..”

” ഓക്കേ ചേട്ടാ..” അവൻ വണ്ടിയിൽ കയറി അവർ ബീവറേജ്സിന്റെ മുന്നിലെത്തി.. അവൻ ഇറങ്ങിയപ്പോൾ അനിൽ പറഞ്ഞു.

” എടാ ഇന്ന് നീ വാങ്ങിക്കോ.. നാളെ ഞാൻ വാങ്ങാം..”

അത് കേട്ട് അൻവർ തലയാട്ടി കൊണ്ട് ക്യുവിൽ കയറി നിന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൻ ഒരു കുപ്പിയുമായി വന്നു വണ്ടിയിൽ കയറി..

” അല്ല നീയിതു എവിടെയിരുന്നാണ് കുടിക്കുന്നത്..? ”

” ചേട്ടാ ആ വെയിസ്റ്റ് ഇടുന്ന പറമ്പിലെ അവിടെ ഒരു പൊട്ട കുളം ഉണ്ടല്ലോ അവിടെയാണ്..”

“ഓ എന്റെ മകളെ കിട്ടിയ സ്ഥലം.. നിന്റെ കൂടെ കമ്പനിക്ക് ആരെങ്കിലും ഉണ്ടാവാറുണ്ടോ..? ”

“ഇല്ല ചേട്ടാ ഞാൻ ഒറ്റയ്ക്കാണ് കുടിക്കു ന്നത്..”

അത് പറയുമ്പോൾ അവന്റെ ശബ്‌ദം വളരെ താഴ്നിരുന്നു.. അവർ കുളത്തിന്റെ അരികിലെത്തി.. വലിയൊരു പറമ്പായിരുന്നു അത് കാട് പിടിച്ചു കിടക്കുന്നത് കൊണ്ട് തന്നെ ആരുടെയും ശ്രെദ്ധ അങ്ങോട്ട് വരില്ലന്ന് അനിൽ മനസിലാക്കി..അവിടെ ആരും ഉപയോഗിക്കാത്ത ഒരു മുറി ഉണ്ടായിരുന്നു..

അനിൽ ആ പറമ്പിലേക്ക് അധികം പോകാറില്ല..അവർ അവിടെ വന്നു താമസിക്കുന്നവർ ആയിരുന്നു.ആ മുറി കണ്ട് അനിൽ ചോദിച്ചു..

” അതെന്താടാ അവിടെയൊരു മുറി..? ”

” അത് അറിയില്ല ചേട്ടാ..ഞാൻ നോക്കിയിട്ടില്ല ”

അനിൽ അവിടെ ചെന്ന് നോക്കി.. അപ്പോൾ അത് പഴയ രീതിയിൽ വാർത്ത റിങ്ങുകൾ ഇറക്കിയുള്ള ഒരു കക്കൂസ് ആണെന്ന് അവന് മനസിലായി..

അവരുടെ കമ്പനി കൂടൽ തുടർന്നു.. അപ്പോഴെല്ലാം അനിലിന്റെ മനസിൽ പല കണക്ക് കൂട്ടലുകളും നടക്കുകയായിരുന്നു.
മേടിക്കുന്ന മദ്യത്തിന്റെ പകുതിയും അവൻ അൻവറിനെ കൊണ്ട് കുടിപ്പിച്ചു..

അങ്ങനെ ഒരു ദിവസം മദ്യപിച്ചിരുന്നപ്പോൾ അൻവർ പറഞ്ഞു

” ചേട്ടാ ഞാൻ ഇവിടെ നിന്നും ഉടനെ പോകും..”

” അതെന്താടാ നീ പോകുന്നത്..”

” ഞാൻ ഒരു സ്ഥലത്തും ഒരുപാട് ദിവസം നിൽക്കാറില്ല.. എന്റെ ഒരു കൂട്ടുകാരൻ അവന്റെ ജോലി സ്ഥലത്തേക്ക് ചെല്ലാൻ പറഞ്ഞു..”

” ആണോ.. നീയെന്നാണ് പോകുന്നത്..,? ”

” എത്രയും പെട്ടന്ന് പോണം..”

” നീയങ്ങനെ പോയാൽ എങ്ങനെ ശരിയാകും നമുക്കിടയിൽ ഒരു വലിയ കടം ഉണ്ട് അത് തീർത്തിട്ട് നിന്നെ ഞാൻ വിടാം..'” അവനെ തന്നെ നോക്കികൊണ്ട് അനിൽ മനസിൽ പറഞ്ഞു..

ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം അനിൽ ആരും കാണാതെ ആ പറമ്പിൽ ചെന്ന് ആ കക്കൂസിന്റെ ചുറ്റും വൃത്തിയാക്കി അതിന്റെ മൂടി ഇളക്കി വച്ചു.. അന്ന് വൈകുന്നേരം മഴ വന്നാലോയെന്ന് പറഞ്ഞു അവർ അവിടെ കൂടി..

“ചേട്ടാ ഞാൻ അടുത്ത ഞായറാഴ്ച പോകും..”

” ആണോ.. നീ അവരോട് പറഞ്ഞോ..? ”

” പറഞ്ഞു.. എവിടെ പോണെന്നു പറഞ്ഞട്ടില്ല..”

” അപ്പോൾ ഇനി രണ്ട് ദിവസം കൂടിയേ നീ ഉള്ളു അല്ലെ ശനിയാഴ്ച നമ്മൾ അടിപൊളിയായിട്ട് കൂടുന്നു.. അന്ന് എല്ലാ ചിലവും എന്റെ വക..അത് കഴിഞ്ഞു നിന്നെ റെയിൽവേ സ്റ്റേഷനിൽ ഞാൻ കൊണ്ടുപോയി വിടാം എന്താ ”

അനിൽ പറയുന്നത് കേട്ട് അവന് വലിയ സന്തോഷം ആയി.. പണി കഴിഞ്ഞു വരുമ്പോൾ പതിവുപോലെ കാണാം എന്ന് പറഞ്ഞവർ പിരിഞ്ഞു..ആ രണ്ട് ദിവസം കൊണ്ട് അനിലിന് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.

അങ്ങനെ ശനിയാഴ്ച എത്തി.. എന്തെന്ന് അറിയാത്തൊരു സന്തോഷം അനിലിന്റെ മനസിനെ കീഴടക്കി. പതിവുപോലെ അനിൽ ജോലിക്ക് പോയി. തിരിച്ചു വരാൻ കുറച്ചു വൈകും എന്ന് പറയാനും അവൻ മറന്നില്ല.

അങ്ങനെ വൈകുന്നേരമായി ജോലി കഴിഞ്ഞിറങ്ങിയ അനിൽ അടുത്തുള്ള ബീവറേജിസിൽ നിന്നും ഒരു ഫുൾ ബോട്ടിൽ ബ്രാണ്ടി വാങ്ങി അടുത്തുള്ള ഹോട്ടലിൽ നിന്നും പൊറോട്ടയും ചില്ലിചിക്കനും പാർസൽ വാങ്ങി.

അടുത്തുള്ള തുണികടയിൽ നിന്നും ഒരു ബെർമുടയും ബനിയനും വാങ്ങി മാർക്കറ്റിൽ കത്തികൾ വിൽക്കുന്ന കടയിൽ നിന്നും മൂർച്ചയുള്ള ഒരു കത്തിയും വാങ്ങി വീട്ടിലേക്ക് പുറപ്പെട്ടു.

എന്നും കാണുന്ന സ്ഥലത്ത് തന്നെ അൻവർ കാത്തു നിന്നിരുന്നു.. അൻവറൂം അനിലും അവിടെ കമ്പനി കൂടുന്നത് ആർക്കും അറിവില്ലാത്ത കാര്യമാണ് അത് മിക്കവാറും രാത്രി ആയതുകൊണ്ട് ആരും ശ്രെദ്ധിച്ചതുമില്ല..

” ആഹാ നീ റെഡിയായി ഇവിടേ നേരത്തെ എത്തിയോ..? ”

” ങ്ഹാ ചേട്ടാ ഇത് കഴിഞ്ഞിട്ട് എനിക്ക് വേഗം പോകണ്ടേ..”

” അത് ശരിയാണ് നീ വാ വേഗം തീർത്തിട്ട് നമുക്ക് പോകാം..”

അനിൽ ബൈക്ക് ആരും കാണാതെ ഒരു മരത്തിന്റെ മറവിലേക്ക് മാറ്റി വച്ചു

” ഇന്ന് മഴ ചെറുതായി ഉണ്ടല്ലോ ചേട്ടാ.. കൂടാൻ ചാൻസ് ഉണ്ടോ..? ”

” ചിലപ്പോൾ… അങ്ങനെ കൂടിയാൽ നിന്നെ ഞാൻ ഒരു ഓട്ടോറിക്ഷയിൽ പറഞ്ഞു വിടാം ”

അങ്ങനെ അവരുടെ സ്ഥിരം താവളത്തിൽ അവരെത്തി.. അനിൽ ബാഗിൽ നിന്നും ബ്രാണ്ടി കുപ്പിയും സോഡയും പാർസലും എടുത്തു വച്ചു..എന്നിട്ട് അവിടെ വെച്ചിരുന്ന ചെറിയൊരു എമർജൻസി ലൈറ്റ് എടുത്തു കത്തിച്ചു കയ്യിലിരുന്ന ഗ്ലാസ്സിലേക്ക് മദ്യവും സോഡയും ഒഴിച്ചിട്ട് അവന് നേരെ നീട്ടി..

വയറു നിറയുവോളം കഴിപ്പിച്ചും കുടുപ്പിച്ചും അനിൽ അവനെ സന്തോഷിപ്പിച്ചു.

” നീ നിന്റെ മേസ്തിരിയോട് പോകുന്ന കാര്യം പറഞ്ഞോ..? ”

” അത് നേരത്തെ പറഞ്ഞു..”

” എന്നാൽ നീ ഒന്നും കൂടി പറയ് അത് ഞാൻ പറഞ്ഞു തന്നത് പോലെ പറയണം ഓക്കേ നീ ആരെയെന്ന് വച്ചാൽ വിളിക്ക് പക്ഷെ നിന്റെ കൂടെ ഞാൻ ഉണ്ടെന്ന് ആരോടും പറയരുത് ”

അത് കേട്ട് അൻവർ മേസ്തിരിയെ വിളിച്ചു അനിൽ അവനോട് പറയേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു അത് ഇപ്രകാരം ആയിരുന്നു.. അവൻ ഇന്ന് രാത്രി പോകും ഈ സിം ഇനി ഉണ്ടാവില്ല അത് ഓഫ്‌ ആയിരിക്കും എന്നായിരുന്നു അത്.

കഴിപ്പിച്ചും കുടിപ്പിച്ചും അൻവർ ഒരു പരുവമായി അപ്പോഴേക്കും മഴ കുറച്ചു ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു..

അനിൽ അൻവറിനെ ഒന്ന് നോക്കിയിട്ട് അവനെ വിളിച്ചു.

” അൻവർ..”

സാധാരണയിൽ കൂടുതൽ ശക്തി ആ വിളിയിൽ ഉണ്ടായത് കൊണ്ട് അവൻ അനിലിനെ നോക്കി… എന്നും കാണുന്ന ഭാവം അല്ലായിരുന്നു അനിലിന്റെ മുഖത്തപ്പോൾ..

” എന്താ ചേട്ടാ..” മദ്യ ലഹരിയിൽ കുഴഞ്ഞ വാക്കുകളോടെ അവൻ ചോദിച്ചു..

” എന്റെ ചിന്നുമോളെ നീയെന്താ ചെയ്തത്..? ”

ആ ചോദ്യം കേട്ട് അൻവർ ഞെട്ടി അനിലിനെ നോക്കി അവന്റെ മുഖത്തൊരു പരിഹാസ ചിരി നിറഞ്ഞു.. അവൻ അനിലിനോട് ചോദിച്ചു..

” ങേ നിനക്ക് ഇതൊക്കെ അറിയാമായിരുന്നോ
എന്നിട്ടാണോ നീ എന്നോട് കൂട്ടു കൂടിയത് എന്നാ നീ കേട്ടോ നിന്റെ മോളെ ഞാൻ കൊന്നതാ എന്റെ കയ്യിൽ കിടന്നാണ് അവൾ ഇഞ്ചിഞ്ചയി മരിച്ചത്..

അവിടെ പണിക്ക് വന്നപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചതാണ് അവളെ അവസരം കിട്ടിയപ്പോൾ ഞാൻ അവളെ അങ്ങ് കൊണ്ടുപോയി..അന്ന് പണിയില്ലാഞ്ഞിട്ടും ഞാൻ അവിടെ വന്നു മുറ്റത്തു കളിച്ചുകൊണ്ടിരുന്ന അവൾക്ക് ഒരു മിട്ടായി കൊടുത്തു അത് മയക്കുമരുന്ന് ആയിരുന്നു.

ബോധം പോയ അവളെ ഞാൻ ഒരു പഴയ ചാക്കിൽ കെട്ടി സൈക്കിളിൽ വച്ചു ഞാൻ താമസിക്കുന്നിടത്തു കൊണ്ടുപോയി. ആളുകൾ എന്താണെന്ന് ചോദിച്ചപ്പോൾ കത്തിക്കാനുള്ള വിറക് ആണെന്ന് പറഞ്ഞു.

എന്താന്ന് അറിയില്ല ചേട്ടാ ആ പ്രായത്തിലെ പെൺകുട്ടികളെ കാണുമ്പോൾ എനിക്ക് അങ്ങ് വല്ലാത്ത വികാരം വരും..എന്റെ നാട്ടിലും ഞാൻ പണിക്ക് പോകുന്ന സ്ഥലങ്ങളിലും ഇത് പോലെ കൊലപാതകങ്ങൾ ചെയ്തിട്ടുണ്ട് പാവം പിള്ളേർ..”

പൊട്ടിച്ചിരിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ടതും അനിലിന്റെ വലതുകാൽ അവന്റെ നെഞ്ചിൽ പതിഞ്ഞു.. ബാലൻസ് തെറ്റിയ അൻവർ മറിഞ്ഞു വീണതും അനിൽ അവന്റെ ശരീരത്തിലേക്ക് അമർന്നു.. നേരത്തെ അവിടെ കരുതിയിരുന്ന തുണി അവന്റെ വായിലേക്ക് തിരുകി.. അവന്റെ കയ്യുകൾ പുറകോട്ട് പിടിച്ചു കെട്ടി. മദ്യ ലഹരി ആയതുകൊണ്ട് അവന് ചെറുക്കൻ പറ്റിയില്ല.

അനിലിന്റെ പ്രവർത്തികൾ അൻവറിൽ ഭയം വർദ്ധിപ്പിച്ചു.. കയ്യും നാവും അനക്കാൻ പറ്റാതെ അവന്റെ കണ്ണുകൾ മിഴിഞ്ഞു. അനിൽ ബാഗിൽ കരുതിയിരുന്ന ബെർമുടയും ബനിയനും എടുത്തു ഇട്ടിരുന്ന വസ്ത്രങ്ങൾ മാറി ബാഗിൽ വെച്ചിട്ട് പുതിയവ ധരിച്ചു അനിൽ ബാഗിൽ കരുതിയിരുന്ന ഗ്ലൗസ് എടുത്തിട്ടു മൂർച്ചയുള്ള കത്തിയും എടുത്തു.

അനിൽ അൻവറിന്റെ അടുത്തേക്ക് ചെന്നിരുന്നു ആദ്യം അവന്റെ ഫോൺ എടുത്തു ഓഫ്‌ ചെയ്തു എന്നിട്ട് അവനോട് പറഞ്ഞു..

” സ്വന്തം കുഞ്ഞിനെ പറ്റി ഒരിക്കലും ഒരച്ഛൻ കാണാൻ പറ്റാത്ത കാഴ്ചകൾ നിന്റെ ഫോണിൽ കണ്ട അന്ന് തുടെങ്ങിയതാണ് നിന്റെ ശിക്ഷ ഞാൻ നടപ്പാക്കും എന്നുള്ള തീരുമാനം.. ഇന്നും പ്രതി കാണാമറയാത്തെന്നു പോലീസുകാർ പറഞ്ഞപ്പോൾ പോലും ഞാൻ നിന്നെ കാട്ടികൊടുക്കാതിരുന്നത് നിന്റെ ശിക്ഷ അത് ഞാൻ തീരുമാനിച്ചു വച്ചത് കൊണ്ടാണ്.”

അവന്റ വാക്കുകൾ കേട്ട അൻവർ എന്തൊക്കയോ പറയാൻ ശ്രെമിച്ചു.. പക്ഷെ അതെല്ലാം വിഫലമായി പോയി.. അവന്റെ കണ്ണുകളിൽ കണ്ട ഭയം അനിൽ ശരിക്കും ആസ്വാദിച്ചു അപ്പോഴെല്ലാം സ്വന്തം മകളെയോർത്തു ആ അച്ഛന്റെ ഹൃദയം പൊട്ടി..

” നീയെന്താ നേരത്തെ പറഞ്ഞത് കൊച്ചു പെൺകുട്ടികളെ കാണുമ്പോൾ നിനക്ക് വികാരം വരുമെന്നോ.. നിന്റെ ആ വികാര കേന്ദ്രം ഞാനൊന്നു കാണട്ടെ..”

അത് പറഞ്ഞിട്ട് അനിൽ അവനിട്ടിരുന്ന മുട്ടൊപ്പം ഇറക്കമുള്ള പാന്റ് താഴേക്ക് വലിച്ചു അതിന്റെ ഒപ്പം അവന്റെ അടിവസ്ത്രവും കൂടെ താഴേക്ക് പോന്നു.. മുന്നിൽ കണ്ട അവന്റെ ജനനേന്ദ്രിയത്തിലേക്ക് അനിൽ ഒന്ന് നോക്കി എന്നിട്ട് അൻവറിനെ നോക്കി വന്യമായി ചിരിച്ചു..

അനിൽ അവനെ വലിച്ചു മഴയത്തേക്കിട്ടു..
എന്നിട്ട് അവനോട് പറഞ്ഞു..

” കുഞ്ഞുങ്ങളെ കാണുമ്പോൾ വികാരം ഉണ്ടാക്കുന്ന ഈ മാംസകഷ്ണം ഇനി നിന്റെ ശരീരത്തിൽ വേണ്ടാ.. അത് പറഞ്ഞതും അനിൽ കയ്യിലിരുന്ന കത്തി ഒന്ന് വീശി..അൻവറിന്റെ ജനനേന്ദ്രിയം അനിൽ മുറിച്ചുമാറ്റി.. അവിടെ ചോരപ്പുഴയൊഴുകി.. അൻവർ പ്രണവേദനയോടെ പുളഞ്ഞു അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ശ്വാസം നിന്നത് പോലെ അവന് തോന്നി..

” എങ്ങനെയുണ്ടായിരുന്നു വേദന.. ഇതിലും അപ്പുറം വേദന നൽകിയാണ് നീ ഓരോ ജീവനും ഇല്ലാതാക്കിയത്.. ആ കുഞ്ഞുങ്ങൾക്കെല്ലാം വേണ്ടി ഈ അച്ഛൻ നിനക്ക് ശിക്ഷ വിധിച്ചു എന്ന് നീ കരുതിക്കോ.. ഇനി നിന്നെ ഞാൻ ജീവനോടെ കുഴിച്ചു മൂടാൻ പോകുകയാണ് ഇന്നത്തോടെ ഈ ഭൂമിയിലെ നിന്റെ വാസം കഴിഞ്ഞു.. ഈ ഭൂമിക്ക് ഭാരമായി ഇനി നീ വേണ്ട..”

അനിൽ ആ മുറിയിലേക്ക് കയറി ആ കക്കൂസിന്റെ മുകൾ ഭാഗം എടുത്തു മാറ്റി. എന്നിട്ട് അൻവറിനെ വലിച്ചു കൊണ്ടു വന്നു.. അവന്റെ കണ്ണുകൾ പേടിച്ചു പുറത്തേക്ക് വന്നു അനിൽ അവന് നേരെ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു

” അപ്പോൾ ഗുഡ് ബൈ അൻവർ.. നിനക്ക് ഭൂമിയിൽ ജീവിക്കാനുള്ള അർഹത തീർന്നു ഇനിയും ഒരു മാതാപിതാക്കൾക്കും അവരുടെ മക്കൾ നഷ്ടമാകാതിരിക്കണമെങ്കിൽ നിന്നെ പോലെയുള്ളവർ ഈ ഭൂമിയിൽ നിന്നും പോയെ പറ്റു.. പൊന്ന് പോലെ വളർത്തിയ മകളെ നഷ്ടപെട്ട ഒരച്ഛൻ അവളുടെ ആത്മാവിന്റെ മോക്ഷത്തിനായി ചെയ്യുന്ന ശേഷക്രിയ ആണിത്..”

അത് പറഞ്ഞിട്ട് അനിൽ അൻവറിനെ ആ റിങ്ങിന്റെ അകത്തേക്ക് വലിച്ചിട്ടു ഒപ്പം അവന്റെ ബാഗുകളും.. എന്നിട്ട് അതിന്റെ മൂടി വലിച്ചിട്ടു കയ്യിൽ കരുതിയിരുന്ന സിമെന്റും ചരലും ചേർത്ത് പരുക്കൻ ഉണ്ടാക്കി അത് തേച്ചു ഉറപ്പിച്ചു വച്ചു.. പുറത്തു കിടന്ന കുറേ കല്ലും കട്ടയും എല്ലാം പെറുക്കി അങ്ങോട്ട് ഇട്ടു.

അൻവറിന്റെ ഫോണും കത്തിയും മറ്റു സാധനങ്ങളും കുളത്തിലേക്ക് വലിച്ചെറിഞ്ഞു അപ്പോഴേക്കും കറണ്ട് പോയി. അനിൽ പെട്ടന്ന് തന്നെ ഇട്ടിരുന്ന വസ്ത്രങ്ങൾ മാറി പഴയത് എടുത്തിട്ടു.

ബനിയനും ബെർമുടയും കൂന കൂടി കിടന്നിരുന്ന മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞു. മഴവെള്ളത്തിൽ ചോരയെല്ലാം ഒഴുകി പോയെന്ന് ഉറപ്പാക്കിയിട്ട് അനിൽ ബാഗുമെടുത്തു ആ മഴയത്തു അവിടന്ന് വണ്ടിയുടെ അടുത്തേക്ക് നടന്നു. എന്തോ ഒരു വലിയ ഭാരം തന്നിൽ നിന്നും അകന്നത് പോലെ അവനു തോന്നി..മനസിൽ പേരിട്ടു വിളിക്കാൻ പറ്റാത്തൊരു വികാരം അനിലിന് തോന്നി ആരും ശ്രെദ്ധിക്കുന്നില്ലന്ന് മനസിലാക്കിയ അനിൽ വണ്ടി കുറച്ചു ദൂരം തള്ളിക്കൊണ്ട് പോയി..

മിനി വരാന്തയിൽ അനിലിനെ നോക്കിയിരുന്നു.. ഇതെന്താ ഈ ചേട്ടൻ വരാൻ വൈകുന്നത്.. നല്ല മഴയും ഉണ്ട്.. വരാൻ വൈകുമെന്ന് പറഞ്ഞെങ്കിലും ഇത് ഇപ്പോൾ ഒരുപാട് വൈകിയല്ലോ.. അവൾ ഓരോന്ന് ഓർത്തു നിന്നപ്പോഴേക്കും അനിലിന്റെ വണ്ടി മുറ്റത്തു വന്നു നിന്നു..

” ഇതെന്താ ഇത്രയും വൈകിയത്..? ” മിനി ചോദിച്ചു.

“ഇന്ന് ഒരു കൂട്ടുകാരനെ കാണാൻ ഉണ്ടായിരുന്നു.. പിന്നെ വരുന്നവഴിക്ക് വണ്ടിയ്ക്ക് എന്തോ ഒരു പ്രശ്നം.. മഴ ആയതുകൊണ്ട് വർക്ക്‌ ഷോപ്പ് ഒക്കെ നേരത്തെ അടച്ചു പിന്നെ കുറച്ചു ദൂരം തള്ളേണ്ടി വന്നു പിന്നെ ഓക്കേ ആയി..

” ആണോ… കുളിക്കുന്നുണ്ടോ ഇപ്പോൾ.”

“മ്മ് നീയാ തോർത്ത്‌ ഇങ്ങേടുത്തെ.. അമ്മ ഉറങ്ങിയോ.. അത്താഴം കഴിച്ചോ..”

” ങ്ഹാ അമ്മ അത്താഴം കഴിച്ചു കിടന്നു.. എന്നാ കുളിച്ചിട്ട് വാ ഞാൻ ചോറ് വിളമ്പി വെക്കാം..”

അനിൽ കുളിച്ചു വന്നിട്ട് അവർ ഒരുമിച്ചു കഴിക്കാനിരുന്നു.. അവന്റെ മുഖത്ത് വളരെ സന്തോഷം ഉള്ളത് പോലെ മിനിക്ക്‌ തോന്നി.. ചിന്നുവിന്റെ മരണശേഷം ആദ്യമായിട്ടാണ് അനിൽ ഇത്രയും സന്തോഷിച്ചു കാണുന്നത്..

” ഇന്നെന്താ പതിവില്ലാത്തൊരു സന്തോഷം.”

“ഏയ്‌ ഒന്നും ഇല്ലടി.. ഞാൻ ഇപ്പോൾ പണിയുന്നിതിന്റെ അടുത്തായിട്ട് ഒരു അനാഥാലയമുണ്ട് അവിടന്ന് ഒരു കുഞ്ഞിനെ നമുക്ക് ദത്തെടുത്താലോ.. നമ്മൾക്കിനി കുഞ്ഞുങ്ങൾ ഉണ്ടാവില്ലല്ലോ..”

” മ്മ് എനിക്കും ആഗ്രഹം ഉണ്ട് ചേട്ടാ.. അങ്ങനെയാണെങ്കിൽ ഒരു ആൺകുഞ്ഞു മതി.. പഴയതൊന്നും ആവർത്തിക്കില്ലല്ലോ. ”

മിനി പറയുന്നത് കേട്ടിരുന്ന അനിലിന്റെ മനസിൽ ഒരു ക്രൂരന് അർഹിക്കുന്ന ശിക്ഷ നൽകിയതിന്റെ എന്തെന്നില്ലാത്ത സംതൃപ്തി ആയിരുന്നു…