(രചന: ശ്രീജിത്ത് കൊച്ചുപുരക്കൽ)
ടേബിളിൽ ഇരുന്ന കുപ്പിയിലെ അവസാന തുള്ളി മദ്യവും കുടിച്ചതിന് ശേഷം ആണ്… വാച്ചിൽ സമയം നോക്കിയത്. ഒരുപാട് താമസിച്ചിരുന്നു…
കാറിൽ കയറിയപ്പോൾ ആണ് നിത്യയുടെ മിസ്സ്ഡ് കാൾ കണ്ടത്. ഫോൺ ഓഫ് ചെയ്ത് സീറ്റിലോട്ട് ഇട്ട് കാർ സ്റ്റാർട്ട് ചെയ്ത് മുൻപോട്ട് എടുത്തു.
മ ദ്യം തലക്ക് പിടിച്ചു തുടങ്ങിയിരിക്കുന്നു. കുറച്ചു ദൂരം ഓടിച്ചു കഴിഞ്ഞപ്പോൾ കാർ സൈഡിൽ ഒതുക്കി നിർതിയിട്ട്, സ്റ്റിയറിങ്ങിൽ തല വെച്ച് ഞാൻ കിടന്നു, അപ്പോഴേക്കും എന്റെ മനസ്സ് ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നാടകങ്ങൾക്ക് എങ്ങനെ തിരശീല ഇടാം എന്ന് ആലോചനയിൽ മുഴുകി.
അച്ഛന്റെയും അമ്മയുടെയും നിർബന്ധ പ്രകാരം ആണ് കല്യാണത്തിന് സമ്മതം മൂളിയത്. കൂട്ടുകാരുമായി അടിച്ചുപൊളിച്ചു നടക്കുന്ന കാലത്ത് ആണ് അച്ഛൻ എനിക്കുള്ള വിസയുമായി വരുന്നത്.
നാട്ടിലെ സൗഹൃദങ്ങളും, മറക്കാനാവാത്ത ആ പഴയ ഓർമകളുമായി ഞാൻ വിമാനം കയറി
നീണ്ട 4 വർഷത്തെ പ്രവാസം, ബിസിനെസ്സിൽ എനിക്ക് ആവശ്യത്തിനുള്ള പരിചയം ആയി എന്ന് തോന്നലിൽ അച്ഛൻ വിശ്രമജീവിതം തിരഞ്ഞെടുത്ത നാട്ടിലേക്ക് മടങ്ങി
അയച്ചു തന്ന ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് അവളെ ഒരുപാട് ഇഷ്ട പെട്ടു. നാട്ടിൽ അടിച്ചു പൊളിച്ചു നടന്ന കാലത്ത് പ്രണയം എന്താണെന്ന് അറിയാനും അനുഭവിക്കാനും ഉള്ള യോഗം എനിക്ക് ഉണ്ടായിട്ടില്ല.
കയ്യിൽ ഇഷ്ടം പോലെ പണവും കാറും, സിംഗിൾ ലൈഫും കൊണ്ട് നടക്കുന്ന പ്രവാസി പിള്ളാർക്ക് വഴിതെറ്റാൻ, നമ്മുടെ നാട് തന്നെ വേണമെന്ന് ഇല്ലല്ലോ. പക്ഷേ അങ്ങനെ ആവിശ്യമില്ലാത്ത റിലേഷനിൽ എടുത്തു ചാടിയിട്ടില്ല കെട്ടുന്ന പെണ്ണിനെ പ്രണയിക്കുക അതായിരുന്നു മനസ്സിൽ.
ഞാനും അവളും നേരിട്ട് ഒന്ന് കണ്ടിട്ട് പോലും ഇല്ലാ എന്നാലും എന്റെ പെണ്ണെ ആണെന്ന് മനസ്സ് മന്ത്രിക്കുന്നു. താഴെ തട്ടിൽ നിന്ന് സ്വന്തം കഴിവ് കൊണ്ട് വളർന്നു വന്ന അച്ഛന്റ്റെ ആഗ്രഹം മകൻ ഒരു സാധാരണക്കാരന്റെ മകളെ കെട്ടണം എന്നായിരുന്നു. കഴിഞ്ഞു പോയ സാഹചര്യങ്ങളോടുള്ള വാശി അത്രതന്നെ.
ബിസ്സിനെസ്സ് കാര്യങ്ങൾ സ്റ്റാഫിനെ ഏല്പിച്ചു, ഞാൻ നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു. നാട്ടിൽ പോകാനുള്ള തിരക്കിൽ സാധനങ്ങൾ എത്ര വാങ്ങിച്ചു കൂട്ടിയിട്ടും മതിവരുന്നില്ല. അവൾക്ക് വേണ്ടി എന്തെക്കെയോ ഞാൻ വാങ്ങിച്ചു കൂട്ടി എല്ലാം പാക്ക് ചെയ്തു നാളെ ആണ് ഫ്ളൈറ്റ്.
നാട്ടിൽ എത്തിയ എന്നോട് അച്ഛൻ പറഞ്ഞു
നാളെ കഴിഞ്ഞാണ് അവരുടെ വീട്ടിൽ പെണ്ണ് കാണാൻ പോകേണ്ടത്, കൂട്ടുകാരുമായി കറങ്ങി നടക്കുന്നതിനു ഇടയിൽ അത് മറക്കരുത്.
ശെരി അച്ഛാ ഞാൻ മറുപടി കൊടുത്തു.
ഇന്നാണ് ആ ദിവസം അവളെ ആദ്യമായി കാണാൻ പോകുന്ന ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ ദിവസം, കാറിൽ ഇരുന്ന് അമ്മപറഞ്ഞത് വെറുതെ ആലോചിച്ചു നാട്ടിൻപുറത്ത്കാരി കുട്ടിയാണ്, കവിതയും, എഴുത്തും മാത്രം ആണ് ലോകം. എന്റെ മോൻ ആയിട്ട് അത് നശിപ്പിക്കരുത് അമ്മ പറഞ്ഞത് ആലോചിച്ചു മനസ്സിൽ ചിരിച്ചു.
അവരുടെ സൽക്കാരങ്ങൾ എല്ലാം സ്വീകരിച്ചു കഴിഞ്ഞ് അവളോട് സംസാരിക്കാൻ ഉള്ള സമയം
അവളുടെ വീട്ടുകാർ അനുവദിച്ചു തന്നു. അന്ന് ആദ്യമായി ഞാൻ അവളോട് സംസാരിച്ചു.
മുറിയിൽ ജനാലയിൽകൂടി പുറത്തേക്ക് നോക്കി നിൽക്കുന്ന അവളോട് ഞാൻ പലതും ചോദിച്ചു എല്ലാം മൂളി കേട്ടു അവൾ. മറുപടി എന്തെങ്കിലും പറയും എന്ന് പ്രതീക്ഷിച്ച എനിക്ക് നിരാശആയിരുന്നു ഭലം. പോകാൻ സമയം ആയി ഞങ്ങൾ ഇറങ്ങുവാ എന്ന് പറഞ്ഞ എന്നോട്. ശെരി എന്ന് മാത്രം ആണ് അവൾ പറഞ്ഞത്.
തിരികെ പോരുമ്പോൾ അച്ഛൻ ചോദിച്ചു കുട്ടിയെ ഇഷ്ട പെട്ടല്ലോ അല്ലെ ഞങ്ങൾ അങ്ങ് ഉറപ്പിക്കുവാ. ഞാൻ ശെരി അച്ഛാ എന്ന് പറഞ്ഞ് കാറിന്റെ സീറ്റിലേക്ക് നിവർന്നു ഇരുന്നു. അവളെ വീണ്ടും ഒന്ന് കാണാൻ മനസ്സ് കൊതിച്ചു കൊണ്ടേ ഇരുന്നു.
വീട്ടിൽ എത്തിയ ഞാൻ അമ്മയോട് ചോദിച്ചു ആ കുട്ടി എന്ത് ചെയ്യുന്നു. അപ്പോൾ അമ്മ പറഞ്ഞു, നീ അതിനോട് ഒന്നും ചോദിച്ചില്ലേ. ഇല്ലന്ന് ഞാൻ മറുപടി പറഞ്ഞു. ആ കുട്ടി ടീച്ചർ ആയിട്ട് ടൗണിൽ ഉള്ള സ്കൂളിൽ ജോലി ചെയ്യുന്നുണ്ട്.
ദിവസങ്ങൾ കടന്നു പോയി ഇന്നായിരുന്നു ഞങ്ങളുടെ കല്യാണം. ആദ്യരാത്രി, എല്ലാ ആണുങ്ങളെ പോലെ നല്ലൊരു ജീവിതം മുൻപിൽ കണ്ടു ഞാൻ മുറിയിലേക്ക് ചെന്നു,
അലങ്കരിച്ചിരുന്ന കട്ടിലിൽ ഇരിക്കുന്ന അവളോട് ചേർന്ന് ഞാൻ ഇരുന്നു. എന്റെ സാമിപ്യം അവൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് അവളുടെ മുഖത്തു നിന്ന് വായിച്ചെടുക്കാം. എന്റെ സംസാരങ്ങളിൽ നിന്നു തിരിച്ചു അവളുടെ മറുപടി മൗനം മാത്രമായിരുന്നു
നിരാശയും ദേഷ്യവും വന്ന ഞാൻ അവളോട് ചോദിച്ചു ഇയാൾക്ക് എന്നോട് എന്തെങ്കിലും
പറയാൻ ഉണ്ടോ, ഇയാളെ കാണാൻ വന്ന നാൾ മുതൽ ഇപ്പോൾ ഇ നിമിഷം വരെ ഇയാൾ എന്നോട് മനസ്സ് തുറന്ന് സംസാരിച്ചിട്ടില്ല. ഇയാളുടെ സമ്മതപ്രകാരം അല്ലാരുന്നോ ഇ വിവാഹം. തലകുനിച്ചിരുന്ന വിതുമ്പുന്ന അവളോട് കൂടുതൽ ഒന്നും ചോദിക്കാൻ എനിക്ക് സാധിച്ചില്ല.
വിധിയെ ശപിച്ചുകൊണ്ട് കട്ടിലിന്റെ ഓരംചേർന്ന് ഞാൻ കിടന്നു. ദിവസങ്ങൾ കൂടുന്തോറും ഞങ്ങൾ തമ്മിലുള്ള അകലം കൂടിക്കൊണ്ടിരുന്നു. അച്ഛൻ പലപ്രാവിശ്യം ചോദിച്ചതാണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന്. അപ്പോൾ എല്ലാം ഞാൻ ഒഴിഞ്ഞുമാറി. എന്ത് ചെയ്യണം എന്നൊരു എത്തും പിടിയും കിട്ടുന്നില്ല. അവളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് അത് മാത്രം അറിയാം.
അവസാനം ഒരു തീരുമാനം എടുത്തു അവളുടെ അച്ഛനെ പോയി കാണാം. അദ്ദേഹത്തിന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടങ്കിലോ. അന്ന് രാത്രി ഒരു വിധം നേരം വെളുപ്പിച്ചു. കാലത്ത് കാറും എടുത്ത് അവളുടെ വീട് ലക്ഷ്യമാക്കി ഓടിച്ചു .
വീട്ടിൽ വന്നു കയറിയ എന്നെ അവളുടെ അച്ഛനും അമ്മയും സ്നേഹത്തോടെ അകത്തേക്ക് ക്ഷേണിച്ചു. അവരുമായി സംസാരിച്ചിരിക്കെ ഞാൻ അവളുടെ അച്ഛനോട് ചോദിച്ചു നമുക്ക് ഒന്ന് പുറത്ത് പോയിട്ട് വന്നാലോ അച്ഛാ.
ശെരി എന്ന് അവളുടെ അച്ഛൻ തലകുലുക്കി.
ഞാൻ അദ്ദേഹത്തെ കാറിൽ കയറ്റി മുൻപോട്ടു യാത്ര തിരിച്ചു. കുറച്ചു ദൂരം ഓടിച്ചു കഴിഞ്ഞപ്പോൾ ഞാൻ കാർ നിർത്തി സ്റ്റിയറിങ്ങിൽ തല വെച്ച് കിടന്നു. അത്കണ്ടുകൊണ്ട് അവളുടെ അച്ഛൻ എന്നോട് ചോദിച്ചു എന്ത് പറ്റി മോനെ.
നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു. അച്ഛാ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം മാത്രമേ എന്നോട് പറയാവു. എന്ത് പറ്റി മോനെ അദ്ദേഹം ആകാംഷയോടെ എന്നോട് ചോദിച്ചു.
അച്ഛാ നിത്യയുടെ പൂർണ്ണ സമ്മതത്തോടെ ആയിരുന്നോ ഞങ്ങളുടെ വിവാഹം. കുറ്റബോധത്തോടെ തല കുനിച്ചിരിക്കുന്ന
അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി.
എല്ലാം മോനോട് പറയണം ഇ കല്യാണത്തിന് അവൾക്ക് സമ്മതം അല്ല എന്ന് അവൾ എന്റെ കാൽ പിടിച്ചു പറഞ്ഞതാ. പക്ഷേ അവൾക്ക് താഴെ രണ്ട് കുട്ടികൾ കൂടി ഉണ്ട് അവരുടെ ഭാവി ഓർത്തപ്പോൾ എനിക്ക് ഇ വിവാഹത്തിന് അവളെ സമ്മതിപ്പിക്കേണ്ടി വന്നു.
അവൾ കല്യാണം വേണ്ട എന്ന് പറയാനുള്ള കാരണം എന്താണ് അച്ഛാ.
അവൾക്ക് ഒരു ചെറുപ്പക്കാരനെ ഇഷ്ടമായിരുന്നു, അവൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സ്കൂളിലെ ഒരു അധ്യാപകൻ തന്നെ ആയിരുന്നു. അവളെ പോലെ തന്നെ കഥകളും, കവിതകളും മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു ചെറുപ്പക്കാരൻ. ഇ ബന്ധം അറിഞ്ഞപ്പോൾ തന്നെ ഞാൻ അവളെ എതിർത്തു, മുറിയിൽ പൂട്ടിഇട്ടു. വിളിച്ചു ഇറക്കാൻ വന്ന അയാളുടെ ഒപ്പം പോകാൻ ഇറങ്ങിയ അവൾക്ക് മുൻപിൽ ഞാനും അവളുടെ അമ്മയും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു,
അവിടേയും ആ ചെറുപ്പക്കാരന് ഞങ്ങളുടെ മുൻപിൽ തോൽക്കേണ്ടി വന്നു. അവളുടെ കരച്ചിലിനു മുൻപിൽ അയാൾക്ക് തിരിച്ചു പോകേണ്ടി വന്നു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് എന്ത് പറയണം എന്ന് അറിയില്ല. ഞാൻ വണ്ടി എടുത്ത് അദ്ദേഹത്തെ വീട്ടിൽ കൊണ്ട് ചെന്ന ആക്കി.
തിരിച്ചു വീട്ടിൽ വന്നു ബെഡ്റൂമിൽ കയറി കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ എനിക്ക് അവൾ ചായ കൊണ്ട് തന്നു പോകാൻ തുടങ്ങിയ അവളോട് ഞാൻ പറഞ്ഞു നിത്യ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ഇവിടെ ഇരിക്ക്.
അവൾ കട്ടിലിൽ നീങ്ങി ഇരുന്നു. ഞാൻ ഇയാളുടെ അച്ഛനെ കണ്ടാരുന്നു. അദ്ദേഹം എന്നോട് എല്ലാം തുറന്ന് പറഞ്ഞു ഇനി എന്താണ് ഇയാളുടെ പ്ലാൻ ഇങ്ങനെ മുൻപോട്ട് പോയാൽ നമ്മുടെ രണ്ട് ആളുടെ ജീവിതത്തിനും ഒരു അർത്ഥവും ഇല്ലാതെ ആകും.
ഇയാളെ എനിക്ക് ഒരുപാട് ഇഷ്ടാണ്, കഴിഞ്ഞത് മറന്നു നമുക്ക് പുതിയൊരു ജീവിതം തുടങ്ങിക്കൂടെ, ഇനി ഇയാൾക്ക് ഒരു തരത്തിലും എന്നോട് പൊരുത്തപെടാൻ സാധിക്കില്ലെങ്കിൽ, ഉള്ളിൽ ഒത്തിരി സങ്കടം ഉണ്ടങ്കിൽ പോലും ഞാൻ ഇയാളെ ഇയാളുടെ ഇഷ്ടങ്ങൾക്ക് വിടാം എന്ത് പറയുന്നു.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു.. ഏട്ടാ ഞാൻ പറയുന്നതിൽ ഒരു ന്യായവും ഇല്ലന്ന് എനിക്ക് അറിയാം. ഏട്ടനെ അറിഞ്ഞുകൊണ്ട് ചതിക്കണം എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല, അന്ന് ആദ്യമായി പെണ്ണ് കാണാൻ വന്നപ്പോൾ ഇതെല്ലാം പറയണം എന്ന് വിചാരിച്ചതാണ് പക്ഷേ എന്നെകൊണ്ട് സാധിച്ചില്ല. മാപ്പ് അർഹിക്കാത്ത തെറ്റ ആണെന്ന് എനിക്ക് അറിയാം. എന്റെ സാഹചര്യം അങ്ങനെ ആയിരുന്നു.
ഏട്ടൻ ഇവിടെ കിടന്നു മനസ്സ് ഉരുകുന്നത് ഞാൻ കാണുന്നുണ്ട്, പക്ഷേ ഒരാളുടെ മുൻപിൽ മനസ്സും ശരീരവും കൊടുത്തിട്ട് മറ്റൊരാളുടെ ഭാര്യ ആയിട്ട് ജീവിക്കുക എന്ന് പറഞ്ഞാൽ അത് ഏറ്റവും വലിയ ഗതികേട് തന്നെ അല്ലെ, ഇ ഒരു അവസ്ഥയിൽ ഞാൻ എന്ത് ചെയ്യും ഏട്ടൻ എന്നെ വീട്ടിൽകൊണ്ട് ചെന്നു ആക്കിക്കോ അവൾ ഒരു തേങ്ങലോടെ പറഞ്ഞു.
ഒരു ആണും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണ് ഞാൻ ഇപ്പോൾ കേക്കുന്നത്, ദേഷ്യവും നിരാശയും എന്നിൽ
വന്നു നിറയുന്നു.
നിത്യ അന്ന് നീ ഇതെല്ലാം എന്നോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ, നിനക്ക് ഒരു ദോഷവും വരാതെ ഞാൻ ഇത് ഒത്തുതീർത്തേനെ. നിങ്ങൾ പെണ്ണുങ്ങൾക്ക് പിരിയാൻ പറ്റാത്ത മറ്റൊരു റിലേഷൻ ഉണ്ടങ്കിൽ അത് പെണ്ണ് കാണാൻ വരുന്ന പയ്യനോട് തുറന്ന് പറയുകയാണ് വേണ്ടത്, ഒരു പക്ഷേ നിങ്ങൾക്ക് ഒരു ദോഷവും വരാതെ അവർ ആ ആലോചന മുടക്കും. നിങ്ങളെ ഹെല്പ് ചെയ്യുകയും ചെയ്യും.
ഞാൻ അവളുടെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു
ഞാൻ നിന്നെ വീട്ടിൽ കൊണ്ട് ചെന്നു ആക്കാം നിന്റെ അച്ഛനോട് സംസാരിക്കാം. പക്ഷേ നിനക്ക് ഉറപ്പുണ്ടോ നിത്യ നീ സ്നേഹിക്കുന്ന അയാൾ നിനക്ക് വേണ്ടി കാത്തിരിക്കുമെന്നും, നിന്നെ സ്വീകരിക്കുമെന്നും…
നിശബ്ദത മാത്രം ആയിരുന്നു അവളുടെ മുഖത്തു.
ഇ കാര്യങ്ങൾ ഇവിടെ അറിഞ്ഞാൽ അവർ നിന്നെ അംഗീകരിച്ചു തരില്ല, അവരെല്ലാം പഴയ ആൾക്കാരാണ്. നിനക്ക് കുഴപ്പം ഇല്ലാത്ത രീതിയിൽ ഞാൻ തന്നെ ഇത് അവസാനിപ്പിക്കാം.
എന്താണ് വേണ്ടത് എന്ന് എനിക്ക് അറിയാം. അങ്ങനെ ആലോചിച്ചപ്പോൾ കിട്ടിയ ബുദ്ധിയാര്ന്നു മ ദ്യപിക്കുക എന്നത്. ചീത്തപേര് എന്റെ അക്കൗണ്ടിൽ കിടക്കട്ടെ അങ്ങനെ വീട്ടിൽ സ്ഥിരം മ ദ്യപിച്ചു വരുന്നത് ഒരു ശീലമാക്കി,
കാരണം ഉണ്ടാക്കി അവളുമായി അച്ഛന്റെയും അമ്മയുടെയും മുൻപിൽ വെച്ച് വഴക്കുണ്ടാക്കുന്നത് ഒരു ശീലമാക്കി. ഒരു ദിവസം ചൂടായി എന്റെ നേരെ കയ്യ് ഓങ്ങിയ അച്ഛന്റ്റെ കയ്യിൽ ഞാൻ കയറി പിടിച്ചു, അത് ആ പാവം മനുഷ്യന് താങ്ങാവുന്നതിന് അപ്പുറം ആയിരുന്നു. ഇപ്പോൾ അച്ഛൻ എന്നോട് സംസാരിക്കാറു പോലും ഇല്ലാ, വീട്ടിലെ സ്വസ്ഥത നശിച്ചു എന്ന് വേണം പറയാൻ.
നിസ്സാരമായി തീർക്കാവുന്ന കാര്യമാണ് പക്ഷേ, പുറത്ത് അറിഞ്ഞാൽ അവൾ ഒരു ചീത്ത പെണ്ണായിട്ട് സമൂഹം കാണും, ആണുങ്ങൾക്ക് പിന്നെ അവനൊരു കള്ള്കുടിയൻ കുറെ നാൾ കാണാതെ ആവുമ്പോൾ നാട്ടുകാർ പതിയെ അത് മറക്കും അല്ലങ്കിൽ തന്നെ കയ്യിൽ കാശ് ഉണ്ടങ്കിൽ നമുക്ക് എന്ത് ചീത്തപ്പേര്.
പിന്നീട് ഒരുദിവസം മ ദ്യപിച്ചിട്ട് വന്ന അവൾക്കിട്ട് ആദ്യമായി ഞാൻ തല്ലി അവളുടെ ചുണ്ട് പൊട്ടി. ഇത്രയുമൊക്കെ ആയപ്പോൾ സഹികെട്ടു അമ്മ പറഞ്ഞു, മതി ഇനി ഇ കൊച്ചിനെ സങ്കടപെടുത്താൻ ഞാൻ സമ്മതിക്കില്ല ഞങ്ങളായി ചേർത്ത വെച്ച് ബന്ധം ഞങ്ങളായിട്ട് അവസാനിപ്പ്ചെക്കാം.
മോൾ ഞങ്ങളോട് ക്ഷെമിക്കു നിന്നെ സ്നേഹിച്ചു ഞങ്ങളുടെ കൊതിമാറിയിട്ടില്ല. പക്ഷേ നീ ഇനി ഇവിടേ നിൽക്കണ്ട. ഞാൻ വീട്ടിൽകൊണ്ട് ചെന്ന ആക്കാം. അമ്മ പറയുന്നത് കേട്ടപ്പോൾ എന്റെ കേട്ട് ഇറങ്ങി, ഉള്ളിൽ ചെറിയൊരു സന്ദോഷത്തോടെ ഞാൻ റൂമിലേക്ക് നടന്നു. അവസാനം വിചാരിച്ചിടത്തു കാര്യങ്ങൾ എത്തി.
മേശപുറത്ത ഇരുന്ന ജെഗ്ഗിൽ നിന്ന് വെള്ളം കുടിച്ച ശേഷം ഞാൻ ബെഡിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്റെ അടുക്കലേക്ക് വന്നു എന്നിട്ട് പറഞ്ഞു എന്തിനാ ഏട്ടാ എനിക്ക് വേണ്ടി ആ പാവം അച്ഛന്റെയും അമ്മയുടെയും മുൻപിൽ ഏട്ടൻ മോശക്കാരൻ ആവുന്നത്, തെറ്റ് ചെയ്തത് ഞാൻ അല്ലെ പിന്നെയും എനിക്കുവേണ്ടി ഏട്ടൻ.
ഈശ്വരൻ ഒരിക്കലും എന്നോട് പൊറുക്കില്ല അവൾ വിതുമ്പികൊണ്ടു പറഞ്ഞു.
ഇയാൾക്ക് വേദനിച്ചോ പതുക്കെ അടിക്കണമെന്നു വിചാരിച്ചതാ നടന്നില്ല പോട്ടെ, നാളെ റെഡി ആയി നിന്നോ ഞാൻ കൊണ്ട് ചെന്ന ആക്കാം വീട്ടിൽ. അങ്ങനെ പിറ്റേദിവസം ഞാൻ അവളെ വീട്ടിൽ കൊണ്ട് ചെന്നു ആക്കി, പോകാൻ നേരം അവൾ പറഞ്ഞു ഏട്ടനോട് പൊറുക്കാൻ പറ്റാത്ത തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട് ക്ഷെമിക്കണം മാപ്പ് അവൾ പറഞ്ഞു
ഒന്നും മിണ്ടാതെ ഞാൻ കാർ മുൻപോട്ടു എടുത്തു പോയി. വീട്ടിൽ ചെന്നു കയറിയപ്പോൾ വല്ലാത്ത ഏകാന്തത, കാര്യം കുറച്ചു ദിവസമേ അവൾ ഇവിടെ ഉണ്ടായിരുന്നുള്ളൂ എങ്കിലും വീട്ടിൽ ഒരു ഐശ്വര്യം ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം വീടിന്റെ വാതിലിൽ മുട്ട് കെട്ടിട്ടാണ് നിത്യ വാതിൽ തുറന്നത്, നോക്കുമ്പോൾ ഹരി ആണ്.
നിത്യാ ഇയാൾക്ക് എന്റെ കൂടെ ഒരു സ്ഥലം വരെ വരാമോ ഹരി ചോദിച്ചു. അവൾ മറുപടി പറയാതെ തല താഴ്ത്തി നിന്നു എന്നെ ഒരു ഫ്രണ്ട് ആയിട്ട് എങ്കിലും തനിക്ക് കാണാൻ പറ്റുമെങ്കിൽ.
ഞാൻ വരാം ഏട്ടാ അവൾ പറഞ്ഞു. അവൾ എന്റെ കൂടെ കാറിൽ കയറി. കുറച്ചു ദൂരം ചെന്നപ്പോൾ അടുത്ത കണ്ടാ ഹോട്ടലിൽ ഞാൻ വണ്ടി സൈഡ് ആക്കി. അവളോട് ഇറങ്ങാൻ പറഞ്ഞു.
ഞാൻ അവളെയും കൂട്ടി അടുത്തുള്ള ടേബിളിൽ ഇരുന്നു. ഓഡർ എടുക്കാൻ വന്ന പയ്യനോട് മൂന്നു ചായ പറഞ്ഞു അവൾ ആകാംഷയോടെ എന്നെ നോക്കി ഞാൻ പറഞ്ഞു മൂന്നാമത്തത്തിന്റെ ആൾ ഇപ്പോൾ വരും. കുറച്ചു നേരം ഞങ്ങൾ അവിടെ ഇരുന്നു. നമസ്കാരം എന്നും പറഞ്ഞു ഞങ്ങൾക്ക് മുൻപിൽ കസേരയിൽ വന്നിരുന്ന ആളെ കണ്ടു അവൾ ഞെട്ടി.
ഹർഷൻ അവൾ അറിയാതെ മൊഴിഞ്ഞു പോയി.
അതെ നീ ജീവന് തുല്യം സ്നേഹിച്ച ആൾ നീ ഇത്രയും നാൾ കാത്തിരുന്ന ആൾ ഞാൻ പറഞ്ഞു.
ഹർഷൻ നിങ്ങൾക്ക് വേണ്ടി ആണ് അവൾ ഇത്രയും നാൾ കാത്തിരുന്നത്, ഇത്രയും നാൾ ഇതെല്ലാം അനുഭവിച്ചത് നിങ്ങൾ ഇവളെ സ്വീകരിക്കണം ഞാൻ പറഞ്ഞു.
എല്ലാം കെട്ടുകഴിഞ്ഞപ്പോൾ പുച്ഛിച്ച ഒരു ചിരിചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു ഒരുത്തന്റെ ഭാര്യയായി ഇത്രയും നാൾ കഴിഞ്ഞവളെ ഞാൻ സ്വീകരിക്കാനോ.
ഹർഷൻ നടന്നത് എല്ലാം ഞാൻപറഞ്ഞത് അല്ലെ
നിങ്ങളോട്. അവളുടെ സാഹചര്യം അങ്ങനെ ആയിരുന്നു അതാണ് അങ്ങനെ ഒരു കല്യാണം നടന്നത്.
നിങ്ങൾ പറഞ്ഞത് എല്ലാംഞാൻ വിശ്വസിക്കണം അല്ലെ എനിക്ക് എന്ത് ഉറപ്പാണ് ഉള്ളത് നിങ്ങൾ അവളെ ഒന്ന് തൊട്ടിട്ട പോലും ഇല്ലാ എന്നുള്ളതിന്.
എല്ലാം കേട്ടുകൊണ്ട് നിത്യ വിതുമ്പി കരയുവാണ്.
ഹർഷൻ നിങ്ങൾ എന്തൊക്കെ ആണ് പറയുന്നത് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല ഇത്രയും നാൾ നിങ്ങളെയും മനസ്സിൽ ഇട്ട് ജീവിച്ച അവളെയാണ് നിങ്ങൾ സംശയിക്കുന്നത്.
ഒരുത്തന്റെ കൂടെ കുറച്ചു കാലം ഭാര്യയായിട്ട് ജീവിച്ചിട്ട് പെട്ടൊന്ന് ഒരു ദിവസം വന്നു സ്വീകരിക്കണം എന്ന് പറഞ്ഞാൽ സ്വീകരിക്കാൻ മാത്രം അത്ര വിശാല മനസ്സൊന്നും അല്ല എന്റെ.
നിനക്ക് അവളെ മടുത്തെങ്കിൽ എന്റെ തലയിൽ അല്ല കെട്ടിവെക്കണ്ടത് ഹർഷൻ പറഞ്ഞു.
ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ട ഞാൻ അവന്റ കോളറിന് കയറി പിടിച്ചു എന്നിട്ട് പറഞ്ഞു തെണ്ടിത്തരം പറഞ്ഞാൽ കണ്ണ് അടിച്ചു പൊട്ടിക്കും പറഞ്ഞേക്കാം. അവൾക്ക് നിന്നെ മറക്കാൻ പറ്റില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് നിന്നെ കാണാൻ ഞാൻ കൂടെ വന്നത്, എല്ലാം മറക്കാൻ അവൾക്ക് പറ്റും എന്നൊരു വാക്ക് അവൾ പറയുവാരുന്നങ്കിൽ നേരത്തെ ഞാൻ അവളെയും കൊണ്ട് പറന്നേനെ.
മനുഷ്യനെ മനസ്സിലാക്കാൻ കഴിയാത്ത നീ ഒക്കെ എവിടുത്തെ എഴുത്ത്കാരാണ്. നിത്യ മതി കരഞ്ഞത് ഇപ്പോൾ കരയുക അല്ല വേണ്ടത് ആശ്വസിക്കാൻ നോക്ക് ഇവന്റെ ഒക്കെ തനിരൂപം പുറത്ത് കണ്ടതിനു.
വാ പോകാം എന്നും പറഞ്ഞ് ഞാൻ അവളെയും കൂട്ടി കാറിന്റെ അടുത്തോട്ടു പോയി. അവളെ വീട്ടിൽ ഇറക്കിയിട്ട് ഞാൻ പറഞ്ഞു കഴിഞ്ഞത് കഴിഞ്ഞു ഇനി അത് മനസ്സിൽ ഇട്ട് വിഷമിപ്പിക്കണ്ട എന്നും പറഞ്ഞാണ് ഞാൻ അവിടെ നിന്ന് പോയത്.
കഴിഞ്ഞു പോയ കാര്യങ്ങൾ മനസ്സിൽ കിടന്നു
നീറുകയാണ് അടുത്ത അറിഞ്ഞിട്ട് അധികനാൾ ആയില്ലെങ്കിലും ഒരുപാട് ഇഷ്ടമായിരുന്നു അവളെ,
തകർന്ന് നിൽക്കുന്ന അവളെ കൂട്ടികൊണ്ട് വരാമായിരുന്നു എനിക്ക്, ആ സമയത്ത് അതും തോന്നിയില്ല.
വിധിയെ പഴിച്ചു കൊണ്ട് ഞാൻ സ്റ്റിയറിങ്ങിൽ നിന്ന് തലയെടുത്തു ഇറ്റ് വന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് മുൻപോട്ട് എടുത്തു.
വീട്ടിൽ വന്നുകയറിയ ഞാൻ അച്ഛനും അമ്മയ്ക്കും മുഖം കൊടുക്കാതെ, നേരെ റൂമിലേക്ക് പോയി.
മൊബൈൽ ഓൺ ആക്കി ബെഡിലേക്ക് ഇട്ടു ക്ഷീണം ഉള്ളത് കൊണ്ട് കിടന്നതും പെട്ടന്ന് മയങ്ങിപോയി
രാത്രി ഒരു പതിനൊന്നു മണി ആയിക്കാണും മൊബൈലിൽ ഒരു കാൾ വന്നു നോക്കുമ്പോൾ നിത്യയുടെ നമ്പറിൽ നിന്ന് ആണ് ഫോൺ എടുത്ത് ഹലോ പറഞ്ഞപ്പോൾ അപ്പുറത്ത് ഉള്ള ശബ്ദം അവളുടെ അച്ഛന്റെ ആണെന്ന് മനസ്സിലായി. കരഞ്ഞുകൊണ്ട് അവളുടെ അച്ഛൻ എന്നോട് പറഞ്ഞു മോനെ നിത്യ കയ്യ് മുറിച്ചു ഹോസ്പിറ്റലിൽ ആണ്. മോനെ കുറെ നേരമായിട്ടു വിളിക്കുവാണ്.
എന്ത് പറയണം എന്ന് അറിയാതെ ഞാൻ തരിച്ചു നിന്നു പോയി. ഞാൻ ഉടനെ വരാം എന്നും പറഞ്ഞു കാൾ കട്ട് ചെയ്തു കാർ എടുത്ത് ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.
ഹോസ്പിറ്റലിൽ എത്തിയ ഞാൻ കാണുന്നത്
അവിടെ കസേരയിൽ തളർന്നു ഇരിക്കുന്ന അവളുടെ അച്ഛനെ ആണ്, ഞാൻ അദ്ദേഹത്തിന്റെ അടുത്ത ചെന്നു തളർന്നു ഇരിക്കുന്ന അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചിട്ട് ചോദിച്ചു നിത്യക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് അച്ഛാ.
രക്തം കുറച്ചു പോയെങ്കിലും ഇപ്പോൾ പേടിക്കാൻ ഒന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞു അവളെ റൂമിലേക്ക് മാറ്റി. പക്ഷേ എന്റെ കുട്ടിയുടെ കിടപ്പ് കാണാൻ ഉള്ള ശക്തി എനിക്ക് ഇല്ല മോനെ
അവളുടെ ഇ അവസ്ഥയ്ക്ക് കാരണം ഇ ഞാൻ ആണെല്ലോ എന്നുള്ള കുറ്റബോധം എന്നെ
തളർത്തി കളയുന്നു.
എല്ലാം വിധിയാണ് അച്ഛാ, കാലം മുൻപോട്ട് ഓടുമ്പോൾ വിധി നമുക്ക് നേരെ തിരിഞ്ഞ് നിൽക്കും,, ഒരുപക്ഷെ അത് സങ്കടം ആകാം സന്തോഷം ആകാം, രണ്ടായാലും നേരിടാനുള്ള ശക്തി കാലം തന്നെ നമുക്ക് തരും അച്ഛൻ സമാധാനിക്കു
അദ്ദേഹത്തെ ആശ്വസിപ്പിച്ചിട്ട് ഞാൻ നിത്യ കിടക്കുന്ന റൂമിലേക്ക് ചെന്നു. ഹോസ്പിറ്റലിലെ ബെഡിൽ കിടക്കുന്ന അവളെ കണ്ടപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു. അവളെ ഉണർത്താതെ അവളുടെ അടുത്ത അവളെ നോക്കികൊണ്ട് ഞാൻ ഇരുന്നു
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ ഉണർന്നു
എന്നെ കണ്ടതും വിതുമ്പികൊണ്ട് തലയിണയുടെ സൈഡിലേക്ക് മുഖം തിരിച്ചു.
കുറച്ചു നേരം ഞങ്ങൾ രണ്ട് പേരും ഒന്നും സംസാരിച്ചില്ല. അവസാനം ഞാൻ തന്നെ സംസാരിച്ചു എന്തിനാണ് നിത്യ താൻ ഇത് ചെയ്തത്
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു, എല്ലാവരുടെയും സന്തോഷം നശിപ്പിച്ചിട്ട്, ഒരാളുടെ ജീവിതം നശിപ്പിച്ചിട്ട് ഒരു പെണ്ണിന്റെ പവിത്രമായ എല്ലാം നശിപ്പിച്ചിട്ട് എനിക്ക് ഇനി ജീവിക്കണ്ട എന്ന് തോന്നി. വീണ്ടും സംസാരിക്കാൻ തുടങ്ങിയ അവളോട് ഞാൻ പറഞ്ഞു
ആലോചിക്കുബോൾ എല്ലാം സങ്കടങ്ങൾ മാത്രം തരുന്ന ആ പഴയ കാര്യങ്ങൾ ഇനി താൻ
മനസ്സിൽ ഇട്ട് നടക്കേണ്ട. ഇയാൾ ജീവന് തുല്യം ഒരാളെ സ്നേഹിച്ച അയാൾക്ക് തന്നെ മനസ്സിലാക്കാൻ സാധിച്ചില്ല, തന്റെ സ്നേഹം മനസ്സിലാക്കാൻ സാധിച്ചില്ല, തന്റെ ഒരു വാക്ക് പോലും കേൾക്കാൻ അയാൾ നിന്ന് തന്നില്ല. അങ്ങനെ ഒരാൾക്ക് വേണ്ടി എന്തിനാടോ ജീവിതം കളയുന്നത്.
അവളുടെ കയ്യ് പിടിച്ചിട്ട് ഞാൻ പറഞ്ഞു നിത്യ
ഞാൻ ഒരു ത്യാഗി ഒന്നും അല്ല, നിന്നോടുള്ള സഹതാപം കൊണ്ടുംഅല്ല, അത്രക്കും ഇഷ്ടമാണ് എനിക്ക് നിന്നെ, ഇതൊക്കെ ഞാൻ പറയുന്നത് ഒരു അന്യപെണ്ണിനോട് അല്ല. ഇപ്പോഴും നീ എന്റെ ഭാര്യ ആണ് ആ താലി നിന്റെ കഴുത്തിൽ കിടക്കുന്നുണ്ട്.
നിത്യ ഇനിയും നിനക്ക് എന്നെ ഉൾകൊള്ളാൻ സാധിക്കുന്നില്ലെങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല, നിന്റെ ഇഷ്ടംപോലെ നടക്കട്ടെ എല്ലാം.
“ഏട്ടാ ഞാൻ “അവൾ പറഞ്ഞു തുടങ്ങുന്നതിനു
മുൻപ് ഞാൻ പറഞ്ഞു ഇപ്പോൾ താൻ വിശ്രമിക്ക് ബാക്കിഒക്കെ നമുക്ക പിന്നീട് തീരുമാനിക്കാം
ദിവസങ്ങൾ കടന്ന് പോയി നിത്യ ഡിസ്ചാർജ് ആയി വീട്ടിൽ ആണ്, ഞാൻ തന്നെ ആണ് അവളെ ഹോസ്പിറ്റലിൽ നിന്ന് കൊണ്ടുവവന്നതും. ഇ കോലാഹലങ്ങൾക്ക് ഇടയിൽ എനിക്ക് തിരിച്ചു പോകാനുള്ള ദിവസം അടുത്തകൊണ്ടിരിക്കുന്നു.
അങ്ങനെ ഒരു ദിവസം വീടിന്റെ വാതിൽ മുട്ടുന്ന ശബ്ദം കേട്ട് നിത്യയുടെ അച്ഛൻ ആണ് വാതിൽ തുറന്നത്. നോക്കുമ്പോൾ ഹരി ആണ്. അദ്ദേഹം അവനോട് കയറി ഇരിക്കാൻ പറഞ്ഞു അദ്ദേഹം അവനോട് ചോദിച്ചു എന്ത്പറ്റി മോനെ കുറച്ചു ദിവസം ആയല്ലോ ഇങ്ങോട്ട് വന്നിട്ട്.
കുറച്ചുനേരത്തെ മൗനത്തിനു ശേഷം ഹരി പറഞ്ഞു, തിരിച്ചുപോകാനുള്ള ദിവസം അടുത്ത അച്ഛാ അതിന്റെ കുറച്ചു തിരക്കിൽ ആരുന്നു. എല്ലാവരോടും യാത്ര ചോദിക്കാൻ വന്നതാണ് ഞാൻ.
മൗനത്തോടെ ഇരിക്കുന്ന അദ്ദേഹത്തോട് ഞാൻ ചോദിച്ചു നിത്യ എവിടെ അച്ഛാ അകത്തുണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അകത്തു ചെന്നു ഞാൻ നോക്കുമ്പോൾ അവൾ എന്തോ എഴുതിക്കൊണ്ട് ഇരിക്കുവാരുന്നു. .
ഞാൻ നിത്യ എന്ന് വിളിച്ചപ്പോൾ അവൾ എഴുന്നേറ്റു തിരിഞ്ഞു നോക്കി. ഇയാൾ എന്ത് തീരുമാനിച്ചു, തീരുമാനം എന്തായാലും നാളെ രാവിലെ 9 മണിക്ക് ഉള്ളിൽ അറിയിക്കണം കാരണം നാളെ ഞാൻ തിരിച്ചു പോകുവാണ്. അത് കേട്ടതും നിറകണ്ണുകളോടെ അവൾ എന്ന്നെ നോക്കി. അത്കണ്ടതും ഞാൻ തല വെട്ടിച്ചു തിരിഞ്ഞു നിന്നു എന്നിട്ട് കയ്യിൽ ഇരുന്ന രണ്ടു പേപ്പർ കവർ ടേബിളിൽ വെച്ചിട്ട് പറഞ്ഞു.. നിത്യ..
ആ ബ്രൗൺ കളർ കവറിൽ ഉള്ളത് ഡിവോഴ്സ് നോട്ടീസ് ആണ് നിനക്ക് ഒരുതരത്തിലും എന്റെകൂടെ ജീവിക്കാൻ മനസ്സ് അനുവദിക്കുന്നില്ലെങ്കിൽ നിനക്ക് അത്
സ്വീകരിക്കാം. രണ്ടാമത്തെ വെള്ളകവറിൽ ഒരു ടിക്കറ്റും വിസയുമാണ് എന്നോട് ഒരു ലേശം എങ്കിലും ഇഷ്ടം നിന്റെ ഉള്ളിൽ ഉണ്ടങ്കിൽ നീ വരണം എന്റെ കൂടെ പഴയതെല്ലാം മറന്നു എന്റെ പെണ്ണായിട്ട്.
ആലോചിക്കാൻ ഇ ഒരു രാത്രിമുഴുവൻ നിന്റെ മുൻപിൽ ഉണ്ട്. ഞാൻ ഇറങ്ങുന്നു അവരോട് യാത്ര പറഞ്ഞു ഞാൻ അവിടെനിന്നും ഇറങ്ങി.
അങ്ങനെ ഒരുവിധം ആ രാത്രി ഞാൻ തള്ളിനീക്കി.
രാവിലെ എനിക്ക് പോകാനുള്ള കാര്യങ്ങൾ ഒരുക്കുന്ന തിരക്കിലായിരുന്നു അമ്മ എന്നെ കണ്ടു ഒഴിഞ്ഞുമാറിയ അമ്മയെ കെട്ടിപിടിച്ചിട്ട് ഞാൻ പറഞ്ഞു ക്ഷെമിക്ക അമ്മേ, അമ്മയെയും അച്ഛനെയും ഒരുപാട് വിഷമിപ്പിച്ചു, അതിനെല്ലാം ഒരു കാരണം ഉണ്ടാരുന്നു കുറച്ചു വയികിയിട്ടു ആയാലും അമ്മ ഒരിക്കൽ എല്ലാം അറിയും അതുവരെ എന്നെ ശപിക്കരുത് അമ്മേ
അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി..
പുറത്ത് കാറിൽ എന്റെ ലഗേജ് അടിക്കിവെക്കുന്ന അച്ഛനെ കെട്ടിപിടിച്ചിട്ട് യാത്രചോദിച്ചു ഞാൻ കാറിൽ കയറി.. ഡ്രൈവർ വണ്ടി മുൻപോട്ട് എടുത്തു അപ്പോൾ ആണ് ഒരു ഓട്ടോറിക്ഷ ഗേറ്റ് കടന്ന് വന്നത്. ഞാൻ ഡ്രൈവറോട് കാർ നിർത്താൻ പറഞ്ഞു. നോക്കുമ്പോൾ ഓട്ടോയിൽനിന്ന് നിത്യ പുറത്തേക്ക് വന്നു. ..
ഞാൻ കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. നിത്യ എന്റെ അടുത്തേക്ക് വന്നു അടുത്ത വന്ന അവളോട് ഞാൻ ചോദിച്ചു. അപ്പോൾ എങ്ങനാ പോകുവല്ലേ.. .. വിതുമ്പിക്കൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു
കെട്ടിപിടിച്ചു അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് ഞാൻ പറഞ്ഞു എനിക്ക് അറിയാമായിരുന്നു നിത്യ നീ വരുമെന്ന്. . അവളുടെ കണ്ണ് തുടച്ചിട്ട് ഞാൻ അവളെ കാറിൽ കയറ്റി. അപ്പോഴും ഒന്നും മനസ്സിലാകാതെ അച്ഛനും അമ്മയും എന്നെ നോക്കി നിൽക്കുകയാണ്. ..
ഒന്നുമില്ല എന്ന് അവരെ കയ്യ്കൊണ്ട് കാണിച്ചിട്ട് ഞാൻ കാറിൽ കയറി. .ഡ്രൈവർ വണ്ടി മുൻപോട്ട് എടുത്തു.
കാറിൽ എന്നെയും നോക്കി ഇരിക്കുന്ന നിത്യ ചോദിച്ചു. .. ഏട്ടാ ഞാൻ ആ ഡിവോഴ്സ് പേപ്പർ ആണ് തിരഞ്ഞു എടുത്തിരുന്നെങ്കിൽ ഏട്ടൻ എന്ത് തീരുമാനിച്ചേനെ. ഞാൻ ചിരിച്ചുകൊണ്ട് നിത്യയോട് ചോദിച്ചു. .ഇയാൾ ഡിവോഴ്സ് പേപ്പർ ഇരിക്കുന്ന ആ കവർ പൊട്ടിച്ചു നോക്കിയിരുന്നോ. . ഇല്ലാ എന്ന അർത്ഥത്തിൽ അവൾ തല കുലുക്കി. ..
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു ഒന്നുമില്ലടോ.. അതിനുള്ളിൽ വെറുമൊരു ബ്ലാങ്ക് കടലാസ്സ് മാത്രമേ ഉള്ളു. എനിക്ക് അറിയാമായിരുന്നു എന്റെ സ്നേഹം നിനക്ക് കണ്ടില്ല എന്ന് നടിക്കാൻ ആവില്ലെന്ന്.
ഇതൊന്നുമല്ല ഇന്ന് രാവിലെ നീ വന്നില്ല എങ്കിലും വീട്ടിൽ വന്നു നിന്നെ ഞാൻ ബലമായിട്ട് ആണെങ്കിലും കൊണ്ട്പോയേനെ നിന്നെ വിട്ടുകളയാൻ മനസ്സ് അനുവദിക്കുന്നില്ല നിത്യ, കാരണം ഞാൻ കെട്ടിയ താലി നിന്റെ കഴുത്തിലുണ്ട്.
എല്ലാം കേട്ടുപുഞ്ചിരിച്ചുകൊണ്ട് അവൾ എന്റെ
നെഞ്ചിലേക്ക് മുഖം ചാരി ഒരു കയ്യ് കൊണ്ട് അവളെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ മനസ്സിൽ ആലോചിച്ചു.
ഇനിയൊന്നു പ്രണയിക്കണം, പിറന്നനാടും വീടും വിട്ട് മണലാരണ്യങ്ങളുടെ ആ നാട്ടിലേക്ക് പറക്കുമ്പോൾ കൂട്ടിന് എന്റെ പെണ്ണും ഉണ്ട് ഇ യാത്രയിൽ എനിക്കൊപ്പം. ഇവിടെ ഇ മണലാരണ്യങ്ങളിൽ പ്രണയത്തിന്റെ ഒരു പൂക്കാലം എനിക്ക് ഒരുക്കണം അവൾക്കായ് മാത്രം…