ഇവിടെ നിക്കുന്നതൊക്കെ കൊള്ളാം, പുര നിറഞ്ഞു നിക്കുന്ന പെങ്കൊച്ചുള്ള വീടാണ് ഇങ്ങനെ..

ഒതളങ്ങ
(രചന: ശിവാനി കൃഷ്ണ)

പതിവ് പോലെ ഒരു പത്ത് പന്ത്രണ്ട് മണിയൊക്കെ ആയപ്പോ എഴുന്നേറ്റ് പല്ല് തേയ്ക്കാനായിട്ട് മുറ്റത്തോട്ടിറങ്ങിയപ്പോ ദേ നമ്മട ഗസ്റ്റ് ഹൗസിൽ ഒരു ആളനക്കം…

ഇതാരാണപ്പാ എന്റെ ഏകാന്തനടനാലയത്തിൽ കേറി കൂട് പിടിച്ചത്… ഇനി അമ്മ വല്ലോമാണോ…. വട്ട് കേറുമ്പോൾ ഉണ്ടാക്കുന്ന എന്റെ ചിരട്ടപെണ്ണുങ്ങളെ എടുത്തു അടുപ്പിൽ വെയ്ക്കും ന്ന് ഇന്നലേം കൂടെ പറഞ്ഞെയാണല്ലോ… എന്റെ സിവനെ…

ഒറ്റ ഓട്ടത്തിന് ചെന്ന് ജന്നൽ വലിച്ചു തുറങ്ങിയപ്പോ ഞാൻ കണ്ടു… ഞാൻ മാത്രേ കണ്ടുള്ളു…. മാനിക് മലഹോത്രന്റെ പോലത്തെ ഒരു ഇറച്ചികഷ്ണം…. തിരിഞ്ഞാ നിക്കുന്നെ.. ങ്ങും.. ബാക്ക് കണ്ടിട്ട് ആട്ടൻ കൊള്ളാം…

ഇങ്ങോട്ട് തിരി ഹേ… മോൾ കാണട്ടെ… എന്നാലും ഇതേതാണാവോ ഈ പീസ്…അതും നമ്മടെ വീട്ടിൽ…കോലിൽ തുണി ചുറ്റിയ പൂവൻകോഴികൾ അല്ലാതെ ഇവിടെ അടുത്തൊന്നും ഇങ്ങനെ ഒരു ബോഡി ഇതിന് മുൻപ് നോം കണ്ടിട്ടില്ലല്ലോ…

പെട്ടെന്ന് ഒരു കൈ കൊണ്ട് മുടി കോതി ഒതുക്കിക്കൊണ്ട് തിരിഞ്ഞതും ആ മാസ്മരിക സൗന്ദര്യം നോം കണ്ടു സൂർത്തുക്കളെ… ഒന്നും പറയാനില്ല… ഒരേ പൊളി.. ശൊ ബൈസെപ്സ് ഒക്കെ കണ്ടിട്ട് നിക്ക് ന്യാൺ വരുന്നു…

വായിൽ ബ്രഷും കൊണ്ട് വായിനോക്കി നിക്കുന്ന എന്നെ കണ്ടതും സുന്ദരൻ ലവിടെ നിന്ന് രണ്ട് തുള്ളൽ…

എന്നിട്ട് മനുഷ്യന്റെ ചെവി അടിച്ചു പോവത്തക്ക വണ്ണം “നീയേതാടി “ന്ന് ഒരു അലറൽ… ജന്തു….

“അയിന് ണീ ഏതാടാ…”

“എന്റെ വീട്ടിൽ കേറി വന്നിട്ട് ഞാൻ ഏതാണെന്നോ…”

“എന്തോ… എങ്ങനെ… നിങ്ങടെ വീടോ? അതെപ്പോ… നിങ്ങൾ തെക്കേ വീട്ടിലെ ജയകൃഷ്ണന്റെ ജാരസന്തതി ഒന്നുമല്ലല്ലോ”

“ഏഹ്… അതാരാ?”

“എന്റെ അച്ഛൻ ”

“ങേ…. അച്ഛനോ…”

“അല്ല…. ഡാഡി കൂൾ… താനാരാ…”

“ഞാൻ ഇവിടെ വാടകയ്ക്ക് വന്നത്..”

“ഓഹ് ഇമ്പോർട്ടഡ് പ്രോപ്പർട്ടി.. അങ്ങനെ പണ…ചൊന്തം വീട് പോലും… എന്നിട്ട് എന്നോട് ഇതാരും പറഞ്ഞില്ലല്ലോ…”

“അതിന് കൊച്ചമ്പ്രാട്ടി ആരാണാവോ?”

“ഞാൻ ആരാന്നോ… ഫ്…ഈ നാടിന്റെ പൊൻവസന്തം… കണ്ണും പൊന്നും തേനും കരളുമായ ജയേട്ടന്റെ ഒരേ ഒരു വാവു…”

“വൊ…”

“ആഹ്… ഇവിടെ നിക്കുന്നതൊക്കെ കൊള്ളാം… പുര നിറഞ്ഞു നിക്കുന്ന പെങ്കൊച്ചുള്ള വീടാണ്.. ഇങ്ങനെ തുണി ഇല്ലാതെ ആടരുത്…”

“അതിന് ഞാൻ എന്റെ റൂമിലല്ലെ നിന്നത്…താൻ അല്ലേ ഇങ്ങോട്ട് കേറി വന്നത്…”

“അമ്പട പുളു.. എന്റെ വീട്.. എന്റെ ഗസ്റ്റ് ഹൗസ്… എന്റെ റൂം.. ഞാൻ ചിലപ്പോ കേറി വരും കേറി കിടക്കും..നീ ആരാടാ ചോയ്ക്കാൻ..”

“ഉയ്യോ ശരിയേ…”

“മ്മ്… പിന്നെ ദേ ആ ഷെൽഫിൽ എന്റെ കുറച്ച് സായനങ്ങൾ ഉണ്ട് അതൊന്നും എടുത്തു കളയരുത് കേട്ടല്ലോ..”

“വൊ…എന്നാ പൊൻവസന്തം പോയാട്ടെ… പോയി പല്ല് തേയ്ക്കാൻ നോക്ക്…”

“ങ്ങും…”

കുറച്ച് കൊമ്പ് കൂടുതലാണ്.. നിന്നെ ഞാൻ എടുത്തോളാം.. കേട്ടോ…

“കോയ്…” തിരിഞ്ഞു നോക്കിയപ്പോ വീണ്ടും അൽ സുന്ദരൻ…

“ങ്ങും.. എന്താ..”

“അല്ല പേര് പറഞ്ഞില്ല..”

“ഒതളങ്ങ…”

“വൗ… നൈസ് നെയിം ”

“താങ്ക്സ്…”

ഹും… പേര് ചോയ്ക്കാൻ വന്നേക്കുന്നു… ഇവനൊക്കെ എന്നോട് ഒത്തി ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തോന്നിയാൽ എന്താ…. സച്ചിൻ സിൽമയിൽ വിജയ്ക്ക് തോന്നുന്ന പോലെ എന്റെ ഈ സൗന്ദര്യത്തിൽ എന്തെ അവന് മയങ്ങി വീണാൽ… വിവരദോഷി തെന്നെ…

“കോയ്…”

ഇങ്ങേർക്ക് ഇതെന്തിന്റെ കേടാണെന്ന് അറിയാൻ വയ്യല്ലോ… തിരിഞ്ഞു നിന്ന് കുറച്ച് പുച്ഛം വാരി വിതറിയിട്ട് “എന്താടോ “ന്ന് ചോയ്ച്ചപ്പോ “തന്നെ അല്ല… കോഴിയെ വിളിച്ചതാ”ന്നും പറഞ്ഞു അവിടെ ഇരുന്ന കോഴികൂട് ചൂണ്ടി കാണിച്ചിട്ട് നിന്ന് ചിരിക്കുന്നു..

പ്ഫാ…. പ്ഫാ…. പ്ഫാ….

ഞാൻ കോഴി ആണെന്ന്… കാണിച്ചു തരാടാ വളഞ്ഞമൂക്കാ നിനക്ക് ഞാൻ… വയറ്റിൽ കോഴിക്കുഞ്ഞു കരയുന്നോണ്ട് മാത്രം ഞാനിപ്പോ വെറുതെ വിടുന്നു…

അങ്ങേരോടുള്ള കലിപ്പൊക്കെ പല്ലിൽ തീർത്തിട്ട് അകത്തു കഴിക്കാൻ ചെന്നിരുന്നപ്പോ പോരാളി കമ്പും കൊണ്ട് വരുന്നു…

“ടീ…”

“ഏഹ്… എന്തമ്മാ…”

“എന്തന്നാ..നിനക്ക് അറിഞ്ഞൂടെ.. ഏഹ്… ഞാൻ കഴുകി വെച്ചിരുന്ന സാരി എടുത്തു നീ ആ മരത്തിൽ കെട്ടിയത് എന്തിനു…”

“അത് കൊള്ളാം.. അമ്മ ഉടുക്കാറില്ലല്ലോ.. പിന്നെന്ത്… നിക്ക് ഒരു നെറ്റിന്റെ ഊഞ്ഞാൽ വാങ്ങിത്തരാൻ പറഞ്ഞപ്പോ പൈച്ച ഇല്ലാന്ന് പറഞ്ഞിട്ട്… അതോണ്ടല്ലേ ഞാൻ സാരി എടുത്തത്..”

“അതോണ്ട് നീ എന്റെ സാരീ എടുത്തു പാഴാക്കണോ…”

“പാഴൊന്നുമല്ല… ഞാൻ അവിടെ ആ ഇനി മുതൽ കിടക്കുന്നത്… ഹും”

“നിനക്ക് അഹങ്കാരം കുറച്ച് കൂടുന്നുണ്ട്…”

“അയിന്…”

“നിന്നെ ഞാൻ ഇന്ന്..”എന്നും പറഞ്ഞു ആ മടലും കൊണ്ടടുത്തതും ഞാനോടി.. അല്ല പിന്നെ… വീടിനു ചുറ്റും രണ്ട് റൗണ്ട് ഓടിക്കഴിഞ്ഞപ്പോഴേക്കും ഇന്നലെ കുടിച്ച ബൂസ്റ്റിന്റെ ശക്തി ഒക്കെ തീർന്നു…

ആ തക്കത്തിന് കൊലയാളിയെ പോലെ പോരാളി വന്നെന്നെ പിടികൂടി…”നിനക്ക് എന്തെടി കുഴപ്പം “ന്നും പറഞ്ഞടിക്കാൻ വരുന്നു… അയ്യയെ..

ഇത്രേം വളർന്നൊരു പെങ്കൊച്ചിനെ ഈ മുറ്റത്തിട്ടിങ്ങനെ അടിക്കാൻ ഈ അമ്മയ്ക്ക് നാണമില്ലേ… കമ്പിൽ നിന്ന് വഴുതി വഴുതി പോയപ്പോഴേക്കും ബാക്കിൽ ഇറച്ചിതൂക്കിവിക്കാൻ ശരീരം കൊണ്ട് നടക്കുന്ന ജന്തു വന്നു നിന്നു.. അത് കണ്ട് ന്റെ മെമ്മി കമ്പ് താഴെ ഇട്ടു…

“എന്ത്പറ്റി ആന്റി..”

“ഇനി എന്ത് പറ്റാൻ… ഈ അസത്ത് കാരണം മനുഷ്യന് ജീവിക്കാൻ വയ്യാതായി…”

നോക്കിയപ്പോ അങ്ങേര് നിന്ന് കിണിക്കുന്നു.. ഈ അമ്മയെ ഞാൻ ഇന്ന് ഉണ്ടല്ലോ… ആകെ നാണക്കേട് തന്നെ… ഓ എനിക്ക് ഇപ്പോ എന്ത്.. ഹും..

“പോട്ടെ ആന്റി… വിട്ടേക്ക്…”

“മ്മ്….മോൻ വാ ഫുഡ് കഴിക്കാം…”

എന്നിട്ട് രാവിലെ തൊട്ടു ഒന്നും തിന്നാതെ പട്ടിണി നിക്കുന്ന എന്നെ ഒന്ന് നോക്ക കൂടെ ചെയ്യാതെ ആ ഇമ്പോർട്ടഡ് ഐറ്റത്തിനേം കൊണ്ട് കേറി പോയി..
ശ്ശെടാ.. ഇങ്ങനെയും ഉണ്ടോ അമ്മമാർ… ജയൻ ഇന്ന് ഇങ് വരട്ടെ.. ഞാൻ പറഞ്ഞു കൊടുക്കും…

അകത്തു ചെന്നപ്പോ അവിടെ തീറ്റിക്കൽ മത്സരം നടക്കുന്നു… ഓ നിർബന്ധിച്ചു കഴിക്കുന്നേക്ക കണ്ടാ അവന്റെ വയറ്റിൽ കൊച്ചുണ്ടെന്ന് തോന്നും… ഹും… ഞാൻ ചെന്നിരുന്നപ്പോ വേണോങ്കി എടുത്തു കഴിക്ക് എന്ന മട്ടിൽ നിക്കുന്നു… അങ്ങനെ ആയാലും കൊള്ളൂലല്ലോ… ആ ദേഷ്യത്തിന് രണ്ട് ചിക്കൻ കാൽ ഞാൻ കൂടുതലെടുത്തു… നമ്മളോടാ കളി…

എല്ലാം വെട്ടി വിഴുങ്ങീട്ട് അങ്ങേര് പോയപ്പോ ഇടുപ്പിൽ കയ്യും വെച്ചോണ്ട് എന്നെ നിന്ന് നോക്കുന്നു…

“മ്മ്.. എന്താ.. വേണോങ്കി എടുത്തു കഴിച്ചൂടെ.. എന്റെ നോക്കി കൊതി വിടുന്ന ന്തിന്…”

“ഞാൻ ഉണ്ടാക്കിയത് എന്നെ കഴിപ്പിക്കാൻ നീ പഠിപ്പിക്കണ്ട.. എനിക്ക് അറിയാം കഴിക്കാൻ… കഴിക്കാനാവുമ്പോ ഇറങ്ങി വന്നോളും.. നിനക്ക് നേരത്തെ എഴുന്നേറ്റ് എന്നെ സഹായിച്ചാൽ ന്ത്‌..”

“നിക്ക് രാത്രി പണി ഉള്ളതാ..”

“അതെന്താവോ അത്ര വല്യ പണി..”

“ഉറങ്ങണം..”

“വല്യ പണി തന്നെ.. ”

“ങ്ങും.. ഏതാ അവൻ?”

“ഏത്”

“ഇപ്പോ വന്നു മുണുങ്ങീട്ട് പോയത്..”

“അവനെന്നോ.. നിന്നെക്കാൾ നാല് വയസ്സ് മൂത്തതാണ് അവൻ.. ചേട്ടാ ന്ന് വിളിച്ചോണം..”

“പിന്നെ ന്റെ പട്ടി വിളിക്കും.. അതാരെന്ന് പറ…”

“അറിയണോങ്കി അവന്റൊടെ പോയി ചോയ്ക്ക്.. നിന്നെ പോലെ തറുതല പറയുന്ന ഒരുത്തിയെ ആണല്ലോ ആ ചെക്കന് കെട്ടിച്ചുകൊടുക്കാം ന്ന് പറഞ്ഞതെന്ന് ഓർക്കുമ്പോഴാ..”

“ഏഹ്.. എന്തോന്ന്…”

“അത് നമ്മടെ ഷൈനിടെ മോനാ…”

“ഓഹ് ഷൈനി ആന്റി… ഇവൻ ന്തിന് ഇവിടെ വന്നു നിക്കുന്നത് ”

“ചിക്കു… മര്യാദക്ക് ചേട്ടാ ന്ന് വിളിച്ചോണം നീ.. ഇല്ലങ്കി ഇന്നത്തെ കണക്കല്ല.. നല്ലത് കിട്ടും നിനക്ക്…”

“ഹും..”

ഒരു മോൻ വന്നേക്കുന്നു… ക്രാ… തുഫ്…

പിന്നെ ജയൻകുട്ടി വന്നപ്പോ അല്ലേ അണിഞ്ഞത് നമ്മടെ നാട്ടിലെ കോളജിലെ പഠിപ്പിക്കാൻ വന്ന സാർ ആണു പോലും… ഇങ്ങേരിങ്ങനെ മസ്സിലും വെച്ചു ചെന്നാൽ പെമ്പിള്ളേർ പഠിക്കോ.. ആവോ.. എനിക്കെന്നാ…

When ഡെയ്സ് ഗോ ആ ഇറച്ചിവെട്ടുകാരനോട് ഒരു ലത് തോന്നിത്തുടങ്ങിയോ ന്ന് ഒരു ഡൌട്ട്… ഇടയ്ക്കിടയ്ക്ക് കാണാനൊക്കെ തോന്നുന്നേ… ഇത് ലാ അസുഖത്തിന്റെ തുടക്കമാണോ സൂർത്തുക്കളെ… ഈശ്വര….മോളുസ്സിനെ കാത്തോണേ…

അങ്ങനെ അങ്ങേരേം വായിനോക്കി നടക്കുന്ന ഒരൂസം ഇങ്ങനെ എന്റെ സാരി ഊഞ്ഞാലിൽ ബാലരമയും വായിച്ചു കിടക്കുവാരുന്നു….

പെട്ടെന്ന് “ടപ്പോ “ന്ന് ഒരു സൗണ്ട്… നോക്കിയപ്പോ ആ മരക്കെഴങ്ങൻ മാവിന്റെ മോളിന്ന് മനോഹരമായിട്ട് വീണു കിടക്കുന്നു… നിക്ക് ആണെങ്കിൽ കണ്ടിട്ട് ചിരിയും നിർത്താൻ വയ്യ… ഞാൻ എഴുന്നേറ്റ് അടുത്ത് ചെന്ന് മനോഹരമായി വീണു കിടക്കുന്ന ലോക സുന്ദരന്റെ മുന്നിൽ ഇരുന്നു…

“ആഹാ… എന്താ ഭംഗി… കുറച്ച് ചാണകം കൂടി മുഖത്തു തേച്ചാൽ ച്ചുപേർ ആവും…”

എന്താടാ നോക്കി പേടിപ്പിക്കുന്നെ… ലുബ് ഒക്കെ തോന്നുന്നുണ്ടെങ്കിലും ഞാൻ ഒറ്റയ്ക്ക് തിന്നോണ്ടിരുന്ന എന്റെ കടയപ്പം full തിന്ന് തീർത്തിട്ട്… ക്ഷമിക്കില്ല നെൻ…

“ഒന്ന് എഴുനേൽക്കാൻ സഹായിച്ചൂടെ നിനക്ക്…”

“ഓ പിന്നെ… വേണോങ്കി എണീച്ചു പോ കിളവ..”

എന്നിട്ട് ആലോയിച്ചപ്പഴാണ് ഈ സില്മയിലെ ഒക്കെ പോലെ കൈ കൊടുക്കുമ്പോ എന്നേം കൂടെ വലിച്ചിട്ടു കണ്ണും കണ്ണും റൊമാൻസ് ആയാലോ… പൊളിക്കും.. റൊമ്പ ഹോയ് ഹോയ്…

“ആ… ഇന്നാ കൈ പിടിക്ക്…”

ആ തെണ്ടി ശ്ശെടാന്ന് ഇളിച്ചോണ്ട് കൈ പിടിച്ച് എഴുനേറ്റേക്കുന്നു…കുറച്ച് സാവകാശം തന്നിരുന്നെങ്കിൽ ഞാനായിട്ട് മറിഞ്ഞു വീണേരുന്നു… Unromantic മൂരാച്ചി… ലേശം പുച്ഛം കൊടുത്തിട്ട് ഞാൻ വീണ്ടും ന്റെ ഊഞ്ഞാലിൽ പോയി കിടന്നു… ഇങ്ങനെ കിടന്ന് ആടാൻ ന്താ രസം… പെട്ടെന്ന് അങ്ങേര് അങ്ങോട്ടേക്ക് വന്നു..

“മ്മ് എന്താ..”

“മാറു.. നിക്ക് കിടക്കണം..”

“എന്തോ… അയ്യടാ മോനെ.. അങ്ങോട്ട് മാറി നിൽക്ക്… ഇതെന്റെ ഊഞ്ഞാൽ.. പ്യോടാ പ്യോടാ…”

“എന്നാ നീങ്ങി കിടക്ക്.. ഞാനും കിടക്കട്ടെ..”

“മാറി പോ കിളവ…”

“ഓഹോ.. അത്രയ്ക്കായോ “എന്നും പറഞ്ഞു അങ്ങേര് ചിന്തിക്കാൻ പോലും സമയം തരാതെ എന്നെ നീക്കി ഇട്ടിട്ട് കേറി കിടന്നേക്കുന്നു..

എന്ത് ഉണ്ടായി.. ഏഹ്.. ഏഹ്… ഇപ്പോ ദേ നടു ഒടിഞ്ഞു താഴെ കിടക്കുന്നു.. മനസിലായില്ലേ.. എന്റെ ഊഞ്ഞാൽ പൊട്ടി…എങ്ങനെ പൊട്ടാതിരിക്കും… കുറെ മസ്സിലും ഉരുട്ടി വെച്ചു നടക്കുവല്ലേ…

“പ്ഫാ… നിങ്ങൾ ഇതെന്നതാ കാണിച്ചേ… പൊണ്ണത്തടിയാ…

“ഈൗ… സോറി..”

“ആർക്ക് വേണം നിങ്ങടെ ഒണക്ക ചോറി… അയ്യോ ഞാൻ ഇനി സാരിക്ക് എവിടെ ചെല്ലും.. ങ്ങീ ങ്ങീ..”

“കരയാതെ.. ഞാൻ വാങ്ങിത്തരാം..”

“ഉറപ്പാണോ…”

“മ്മ്…”

“എന്നാ ഓക്കേ..ഹും….മാറങ്ങോട്ട് നിക്ക് പോണം..”

“പോണോ..”

“ഏഹ്…”

കിളവന്റെ നോട്ടം അത്ര ശരി അല്ലല്ലോ..

“എന്ത്.. എന്ത്.. ഏഹ് ഏഹ്.. മാറ് കിളവ അങ്ങോട്ട്…”

“മ്മ്ഹ് ഇല്ല…”

“ശ്ശെടാ.. നിങ്ങക്ക് എന്തോന്ന് വേണം..”

“എന്ത് ചോയ്ച്ചാലും തരോ..”

“അങ്ങനെ എന്ത് ചോയ്ച്ചാലും തരാനൊന്നും പറ്റില്ല…”

“അതെന്ത്…”

“നിക്ക് നിന്നെ ഇട്ടല്ല..”

“പക്ഷേ എനിക്ക് ഇഷ്ടമാണല്ലോടീ ഒതളങ്ങേ ..”

“ഏഹ്…” തള്ളി വന്ന കണ്ണുകൾ അടയ്ക്കും മുൻപേ അ ധ രങ്ങൾ തമ്മിൽ യുദ്ധം ആരംഭിച്ചിരുന്നു…

നിങ്ങളിനി എന്ത് നോക്കി നിക്കുവാ അവർ ലുബ് പറയട്ടെ.. ബാ നമുക്ക് പോവാം…

Leave a Reply

Your email address will not be published. Required fields are marked *