(രചന: ശിഖ)
ശീതികരിച്ച ഹോട്ടൽ മുറിക്കുള്ളിൽ വെളുത്ത പുതപ്പിനടിയിൽ ഇരു നഗ്ന ശരീരങ്ങളും പരസ്പരം മത്സരിച്ച് കൊണ്ട് കെട്ടിപ്പുണർന്ന് ഇണ ചേർന്ന് കൊണ്ടിരുന്നു.
രാഹുലിന്റെ കൈകൾ പായലിന്റെ ശരീരത്തിലെ മൃദുല ഭാഗങ്ങൾ ഞെരിച്ചുടച്ചുകൊണ്ട് പരതി നടന്നു. ഒടുവിൽ തളർന്ന് കിതച്ചു പായലിന്റെ മാറിടങ്ങൾക്ക് നടുവിൽ മുഖം അമർത്തി രാഹുൽ കിടന്നു. അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് പായൽ ഇനിയുമൊരു അങ്കത്തിന് തയ്യാറായി അവനെ പ്രലോഭിപ്പിച്ചു.
“””ഇപ്പൊ തന്നെ രണ്ട് തവണ കഴിഞ്ഞില്ലേ. ഇനിയെനിക്ക് വയ്യ പായൽ.
ക്ഷീണത്തോടെ രാഹുൽ അവളുടെ നെഞ്ചിൽ പതുങ്ങി കിടന്നു.
“””ഇത്ര പെട്ടെന്ന് ക്ഷീണിച്ചോ രാഹുൽ.. എനിക്ക് മതിയായിട്ടുണ്ടായിരുന്നില്ല.
ആലസ്യം വിട്ടുമാറാതെ പായൽ പറഞ്ഞു.
“””അടുത്ത തവണ നിന്നെ നിരാശനാക്കില്ല ഞാൻ. ഇന്നലെ അടിച്ച മദ്യത്തിന്റെ അളവ് കൂടിപ്പോയി. അല്ലെങ്കിൽ ഒരു രണ്ട് റൗണ്ട് കൂടി പോയേനെ. അത് നിനക്ക് അറിയാലോ പായൽ.
അവളുടെ കൈവിരലുകൾ ചുണ്ടോട് ചേർത്ത് മുത്തികൊണ്ട് അവൻ പറഞ്ഞതും പായൽ അവനെ ഇറുക്കെ പുണർന്നു.
പെട്ടെന്നാണ് രാഹുലിന്റെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങിയത്.
“””ആരാന്ന് നോക്ക് പായൽ.
“””വൈഫ് കാളിങ്
കയ്യെത്തിച്ചു അവന്റെ മൊബൈൽ എടുത്ത് നോക്കിട്ട് അവൾ പറഞ്ഞു.
“””കട്ടാക്കിയേക്ക്… നാശം പിടിക്കാൻ ഇപ്പൊ എന്തിനാ വിളിക്കുന്നത്.
അവൻ പറഞ്ഞത് പോലെ പായൽ കാൾ കട്ട് ചെയ്തു. വീണ്ടും വീണ്ടും വൈഫിന്റെ നമ്പറിൽ നിന്ന് കാൾ വന്നപ്പോൾ രാഹുൽ മൊബൈൽ പിടിച്ചു വാങ്ങി സ്വിച്ച് ഓഫ് ചെയ്ത് വച്ചു.
“””കൂൾ മാൻ…
രാഹുലിനെ വാരിപ്പുണർന്ന് കൊണ്ട് പായൽ അവനെ സമാധാനിപ്പിച്ചു.
ഏഴ് വർഷമായി പ്രവാസ ജീവിതത്തിലാണ് രാഹുൽ.ദുബായിൽ ഒരു ഷിപ്പിങ് കമ്പനിയിലാണ് അവനു ജോലി. നാട്ടിൽ ഭാര്യയും ഒരു മോളുമുണ്ട്.
പക്ഷേ അവർക്ക് വേണ്ട ഒരു കാര്യങ്ങളും നേരാംവണ്ണം ചെയ്ത് കൊടുക്കാതെ പല പല പെണ്ണുങ്ങളുമായി വഴി വിട്ട ബന്ധമുണ്ടാക്കി ജീവിതം അടിച്ചു പൊളിച്ചു ആഘോഷമാക്കി നടക്കുകയാണ് രാഹുൽ. നാട്ടിൽ രാഹുൽ വരുത്തി വച്ച കടങ്ങളൊക്കെ കടക്കാരുടെ ശല്യം കാരണം ഭാര്യ ശാലിനി അവളുടെ സ്വർണ്ണം വിറ്റാണ് വീട്ടിയത്.
ശമ്പളം സമയത്തിന് കിട്ടാറില്ലെന്നും കൊറോണയ്ക്ക് ശേഷം കമ്പനി നഷ്ടത്തിലാണ് എന്നുമൊക്കെ കള്ളം പറഞ്ഞു മിക്ക മാസങ്ങളിലും നാട്ടിലേക്ക് പണമയക്കാതെ ആ കാശിനു പെണ്ണ് പിടിച്ചു നടക്കുകയാണ് രാഹുൽ.
ഇപ്പൊ ഫിലിപ്പിനിക്കാരിയായ പായൽ എന്ന സുന്ദരിയയൊരു പെണ്ണുമായിട്ടാണ് അവന് ബന്ധം. എല്ലാം പെണ്ണുങ്ങളെയും ഒരു മാസം യൂസ് ചെയ്ത് മടുക്കുമ്പോ അടുത്ത ആളെ അന്വേഷിച്ചു പോകാറാണ് രാഹുൽ.
നാട്ടിൽ കിടന്ന് ഭാര്യ ചക്ര ശ്വാസം വലിക്കുന്നത് അവനറിയാൻ ശ്രമിക്കാറില്ല. എന്തിന് ശാലിനിയുടെ ഒരു ഫോൺ കാൾ പോലും അവൻ വെറുത്തു പോയിരുന്നു.
ഭർത്താവിന്റെ പെരുമാറ്റത്തിൽ ശാലിനിക്കും സംശയങ്ങളുണ്ടായിരുന്നു. അവളുടെ ഒരു സുഹൃത്ത് വഴി രാഹുൽ ജോലി ചെയ്യുന്ന കമ്പനിയെ കുറിച്ച് അന്വേഷിച്ചപ്പോൾ കമ്പനി നഷ്ടത്തിലല്ല എന്നറിഞ്ഞതും താൻ ഫോൺ വിളിക്കുമ്പോൾ മാത്രം ഓരോ ഒഴുവ് കഴിവ് പറഞ്ഞു കാൾ കട്ടാക്കുകയും എടുക്കാതിരിക്കുകയുമൊക്കെ ചെയ്യുന്നത് അവളിൽ സംശയം ജനിപ്പിച്ചിരുന്നു.
രാഹുൽ തന്നെ ചതിക്കുകയാണെങ്കിൽ അസ്സൽ പണി തന്നെ തിരിച്ചു കൊടുക്കണമെന്ന് ശാലിനി മനസ്സിൽ കരുതിയിരുന്നു. ശാലിനി ഒന്ന് പ്രസവിച്ചു കഴിഞ്ഞതോടെയാണ് രാഹുലിന് അവളിൽ മടുപ്പുളവായി തുടങ്ങിയതും.
പ്രസവം കഴിഞ്ഞതോടെ ശരീരം തടിച്ച് വയറും ചാടി മാറും ഇടിഞ്ഞു തൂങ്ങിയവളെ പ്രണയത്തോടെ നോക്കാൻ അവനായില്ല. അവളിലെ കമ്പം അവന് നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു.
അല്ലെങ്കിലും സൗന്ദര്യത്തിന് മാത്രമാണ് രാഹുൽ എന്നും മുൻതൂക്കം കൊടുത്തിരുന്നത്. വിവാഹത്തിന് മുൻപ് ഇടയ്ക്ക് വല്ലപ്പോഴും ഡേറ്റിങ് ന് പോയിരുന്നവൻ ഇപ്പൊ സ്ഥിരമായി കണ്ട പെണ്ണുങ്ങൾക്കൊപ്പമാണ്. ഗൾഫിൽ എന്ത് തോന്ന്യാസം കാണിച്ചാലും നാട്ടിൽ ആരുമറിയില്ലല്ലോ എന്നുള്ള അഹങ്കാരം.
ഏസിയുടെ ശീതളിമയിൽ പായലിനെയും കെട്ടിപ്പിടിച്ചു ഉറങ്ങുമ്പോൾ രാഹുൽ അറിഞ്ഞിരുന്നില്ല തനിക്കുള്ള മുട്ടൻ പണി നാട്ടിൽ ഭാര്യ തന്ന് കഴിഞ്ഞിരുന്നുവെന്ന്.
രാവിലെ അവൻ ഉറക്കം എണീക്കുമ്പോൾ പായൽ അവളുടെ റൂമിലേക്ക് പോയിരുന്നു. ബെഡിൽ പുതച്ചു കിടന്ന് കൊണ്ട് തന്നെ രാഹുൽ മൊബൈൽ എടുത്ത് ഓൺ ചെയ്ത് നോക്കി.
ഫോൺ ഓണാക്കിയ പാടെ തുരുതുരെ വാട്സാപ്പ് കാൾ അലെർട്ടും മെസ്സേജും കൊണ്ട് അവന്റെ ഫോൺ നിറഞ്ഞു. ഇത്ര മാത്രം കാളും മെസ്സേജും വരാൻ എന്തുണ്ടായി എന്നോർത്ത് രാഹുലിന് പരിഭ്രമം തോന്നി. നാട്ടിൽ അമ്മയ്ക്കിനി എന്തെങ്കിലും പറ്റിയോ എന്നോർത്ത് അവൻ മെസ്സേജിലൂടെ കണ്ണോടിച്ചപ്പോഴാണ് എന്താ നടന്നതെന്ന് അവനു മനസ്സിലായത്.
ഫേസ്ബുക്കിലും വാട്സാപ്പ് ഫാമിലി ഫ്രണ്ട്‌സ് ഗ്രൂപ്പിൽ ഒക്കെ രാഹുൽ പല സ്ത്രീകളുമായി സെക്സ് ചെയ്യുന്ന വീഡിയോ ആരോ ലീക്ക് ചെയ്തിരുന്നു. അത് ചോദിച്ചു കൊണ്ട് പലരും അവനെ വിളിക്കേം മെസ്സേജ് ചെയ്യുകയും ചെയ്ത നോട്ടിഫിക്കേഷൻ ആണ് കുറച്ചു മുൻപ് അവൻ കണ്ടത്.
പെട്ടെന്നാണ് അവന്റെ ഫോണിലേക്ക് ശാലിനിയുടെ വീഡിയോ കാൾ വന്നത്. അവളും ഇക്കാര്യം അറിഞ്ഞിട്ടാകും വിളിക്കുന്നതെന്ന് അവന് മനസ്സിലായി. ആദ്യമൊന്ന് കാൾ എടുക്കാൻ മടിച്ചെങ്കിലും അവളോട് എന്തൊക്കെ കള്ളങ്ങൾ പറയണമെന്ന ധാരണയിലാണ് രാഹുൽ കാൾ എടുത്തത്.
“””ഇന്നലെ ഏതവളുടെ കൂടെയായിരുന്നു ഡേറ്റിങ്.
ഫോണെടുത്തപാടെ പരിഹാസത്തോടെയുള്ള ശാലിനിയുടെ ചോദ്യത്തിൽ അവനൊന്ന് പതറി.
“””നീയിത് എന്തൊക്കെയാ പറയണേ ശാലി.
“””നിങ്ങടെ വീഡിയോ ഞാനും കണ്ടതാ.
“””അത് കണ്ട് എന്നെ തെറ്റിദ്ധരിച്ചു വച്ചേക്കുവാണോ നീ. ശാലി അതൊക്കെ മോർഫെഡ് വീഡിയോയാണ്. ഞാനങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നോ?
“””എടാ ചെറ്റേ… നീ ഇത്രയും നാൾ എന്നെ പറ്റിച്ച് കൊണ്ടിരുന്നത് അറിയാൻ ഞാൻ കുറച്ചു വൈകി. നിന്റെ സെക്സ് വീഡിയോസ് എല്ലാവർക്കും അയച്ചു കൊടുത്തത് ഞാൻ തന്നെയാ. അതുകൊണ്ട് കൂടുതൽ കിടന്ന് ന്യായീകരിച്ചു മെഴുകാൻ നിക്കണ്ട.
വല്ലാത്തൊരു ഭാവത്തിൽ ശാലിനി പറയുന്നത് കേട്ട് രാഹുൽ ഞെട്ടിപ്പോയി.
“””ശാലീ… നീ…
“””അതേ… ഞാൻ തന്നെ… നിങ്ങൾ ഇത്തവണ ലീവിന് വന്ന് പോയപ്പോ നിങ്ങടെ ഷർട്ടിന്റെ ബട്ടൻസിൽ ഞാനൊരു ഹിഡൻ ക്യാമറ വച്ചിട്ടുണ്ടായിരുന്നു. ഗൾഫിൽ നിങ്ങൾ കാണിച്ചു കൂട്ടിയ മിക്ക പോക്രിത്തരവും ഞാനാ ക്യാമറയിലൂടെ കണ്ടു. ഞാൻ മാത്രല്ല നിങ്ങടെ അമ്മയും ഇപ്പൊ നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമൊക്കെ കണ്ടിട്ടുണ്ട്.
നാണക്കേട് കൊണ്ട് നിങ്ങൾക്കിനി ഈ നാട്ടിൽ പോലും കാല് കുത്താൻ പറ്റില്ല. നിങ്ങൾ നാട്ടിൽ ഉണ്ടാക്കി വച്ച കടം എന്റെ സ്വർണ്ണം വിറ്റ് വീട്ടിയത് കൊണ്ട് നിങ്ങടെ അമ്മ ഈ വീട് എന്റെ പേരിൽ എഴുതി തന്നു. ഇനി ഭാര്യെന്നും അമ്മയെന്നും മോളെന്നുമുള്ള അവകാശം പറഞ്ഞു ഇങ്ങോട്ട് കേറി വന്നാൽ കുറ്റിച്ചൂല് കൊണ്ട് അടിച്ചു പുറത്താക്കും ഞാൻ.
അല്ലെങ്കിലും നിങ്ങൾക്കിനി നാട്ടിൽ കാല് കുത്താൻ പറ്റില്ല. അത്രയും നാറികഴിഞ്ഞു. കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ അവിടെ തന്നെ ഏവളെയെങ്കിലും കെട്ടിപ്പിടിച്ചു കിടന്നോ. അതാ നല്ലത്.
എന്നെ സമർത്ഥമായി ഇത്രേം നാൾ പറ്റിച്ചില്ലേ. അതിന് ഞാൻ ഇത്രയെങ്കിലും തിരിച്ചു ചെയ്തില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല. അപ്പൊ ശരി വെക്കട്ടെ.
ശാലിനി കാൾ അവസാനിപ്പിച്ചു പോയെങ്കിലും അവൾ നൽകിയ ഷോക്കിൽ നിന്ന് രാഹുൽ മുക്തനായിട്ടുണ്ടായിരുന്നില്ല. ഫോണിൽ തുരുതുരെ കാളും മെസ്സേജും വന്ന് കൊണ്ടിരുന്നത് അവനെ ഭ്രാന്ത് പിടിപ്പിച്ചു.
നാണക്കേട് കാരണം തനിക്കിനി വീട്ടിലേക്കും നാട്ടിലേക്കുമൊന്നും പോവാൻ പറ്റില്ലല്ലോ എന്നോർത്ത് അവന് വിഷമമായി. ഇത്രയും വലിയൊരു പണി അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാരേം എല്ലാകാലോം പറ്റിച്ചു സുഖമായി ജീവിക്കാൻ പറ്റില്ലെന്ന് ആ അനുഭവത്തോടെ അവൻ പഠിച്ചു.
ആരോടും ഒരു വിശദീകരണവും നൽകാൻ കഴിയാത്തോണ്ട് രാഹുൽ ഫോൺ ഓഫാക്കി വച്ചു. ഇനി എന്ത് വന്നാലും താൻ സ്വയം അനുഭവിക്കണമെന്ന് അവൻ അന്നത്തോടെ പഠിച്ചു.
ഒരിക്കലും മായ്ക്കാൻ പറ്റാത്ത ചീത്തപ്പേര് നാട്ടിൽ കിട്ടിയത് കൊണ്ട് ഇനിയുള്ള കാലം പ്രവാസിയായി തന്നെ തുടരാൻ രാഹുൽ നിർബന്ധിതനായി തീർന്നു.
പങ്കാളിയെ ചതിക്കുമ്പോൾ ഓർക്കുക അതിനേക്കാൾ വലിയ എട്ടിന്റെ പണി നിങ്ങൾക്ക് കിട്ടിയിരിക്കും.