തന്റെ അരികിൽ ആരോ വന്ന് കിടക്കുന്നതും ശരീരത്തിൽ കൂടി വിരലോടിക്കുന്നതും തിരിച്ചറിഞ്ഞ വീണ പെട്ടെന്ന് ഉറക്കത്തിൽ നിന്നും..

(രചന: ശിഖ)

ആദ്യരാത്രി പാലുമായി വീണ മുറിയിലേക്ക് വരുമ്പോൾ വിനോദ് അവിടെ ഉണ്ടായിരുന്നില്ല.

പാൽ ഗ്ലാസ്‌ മേശപ്പുറത്ത് വച്ചിട്ട് മുറി വാതിൽ ചാരി അവൾ കട്ടിലിൽ വന്ന് ഇരുന്നു.

അനാഥാലയത്തിൽ വളർന്ന വീണയെ കണ്ട് ഇഷ്ടപ്പെട്ട് അവിടെ ചെന്ന് പെണ്ണ് ചോദിച്ചതാണ് വിനോദ്. വിനോദിന് ബിസിനസാണ്. രണ്ട് വർഷം മുൻപ് അവന്റെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ പെട്ട് മരിച്ചുപോയി.

അതിന് ശേഷം തനിച്ചായ വിനോദ് ഒരിക്കൽ, വീണ താമസിച്ചിരുന്ന അനാഥാലയത്തിൽ ഒരു പരിപാടിക്ക് പോയപ്പോഴാണ് അവളെ കാണുന്നതും ഇഷ്ടപ്പെടുന്നതും.

അച്ഛനും അമ്മയും മരിച്ച് അനാഥനായ അവന് ഒരു അനാഥ പെൺകുട്ടിയെ വിവാഹം കഴിക്കാനായിരുന്നു ഇഷ്ടവും. അതുകൊണ്ട് വേണ്ടപ്പെട്ട കുറച്ചു ബന്ധുക്കളെയും കൂട്ടി അവിടെ വന്ന് പെണ്ണ് ചോദിക്കുമ്പോൾ അനാഥാലയത്തിന്റെ നടത്തിപ്പുകാർ വിനോദിനെ കുറിച്ച് അന്വേഷിച്ച് നല്ല പയ്യനാണെന്ന് ബോധ്യപ്പെട്ടതിന് ശേഷം വീണയെ അവന് കല്യാണം കഴിച്ച് കൊടുക്കുകയായിരുന്നു.

രജിസ്റ്റർ ഓഫീസിൽ വച്ച് ഒരു താലികെട്ടും ഒപ്പിടിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കല്യാണം ലളിതമാക്കിയെങ്കിലും അന്ന് വൈകുന്നേരം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയുമൊക്കെ വിളിച്ചു കൂട്ടി ആഡംബരമായ റിസപ്‌ഷൻ വിനോദ് നടത്തിയിരുന്നു.

രാത്രി പതിനൊന്ന് മണിയോളം ആളുകൾ വന്നും പോയും ഇരുന്നു. എല്ലാം കഴിഞ്ഞു കുളിച്ചു ഫ്രഷായി വന്ന വീണയുടെ കൈയ്യിലേക്ക് വിനോദിന്റെ വകയിലെ ഏതോ ഒരമ്മായി ഒരു ഗ്ലാസ്‌ പാലും കൊടുത്ത് അവളെ മണിയറയിലേക്ക് പറഞ്ഞയച്ചു.

ഇരുനിലയിൽ പണി കഴിപ്പിച്ച അതി മനോഹരമായൊരു വീടായിരുന്നു അവന്റേത്. താഴെയും മുകളിലുമായി ചേർത്ത് ഏഴ് ബെഡ്‌റൂമുണ്ട് ആ വീട്ടിൽ. അവർക്ക് മണിയറയായി അലങ്കരിച്ചിരുന്ന മുറി, മുകൾ നിലയിൽ ഏറ്റവും അറ്റത്ത് ബാൽക്കണിയോട് ചേർന്നതാണ്.

“വീണാ… ഞാൻ വരാനല്പം ലേറ്റാകും. താഴെ ഫ്രണ്ട്സുണ്ട്. അവരെ പറഞ്ഞു വിട്ടിട്ട് വരാം ഞാൻ. താൻ കാത്തിരുന്ന് മുഷിയണ്ട… കിടന്നോളു.” വിനോദിനെയും കാത്തിരിക്കവേ പെട്ടെന്ന് മുറിയിലേക്ക് വന്നവൻ ഒരു മിന്നായം പോലെ പറഞ്ഞിട്ട് അവളെ നോക്കിയൊന്ന് കണ്ണ് ചിമ്മി ചിരിച്ചിട്ട് താഴേക്ക് പോയി.

എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു നേരം ആ ഇരിപ്പ് തുടർന്നെങ്കിലും പിന്നീടവൾ കട്ടിലിന് ഒരു വശം ചരിഞ്ഞു കിടന്നു. പരിചയമില്ലാത്ത സ്ഥലവും പരിചിതമല്ലാത്ത ആൾക്കാരുമായതിനാൽ അവൾക്ക് ഉറക്കം വന്നതേയില്ല. അതോടൊപ്പം ഇത്രയും വലിയൊരു വീട്ടിലേക്ക് കല്യാണം കഴിഞ്ഞു വന്നതിന്റെ പരിഭ്രമവും പേടിയുമൊക്കെ അവളിൽ ആവോളമുണ്ടായിരുന്നു.

ആദ്യം ഈ ആലോചന വന്നപ്പോൾ അവൾക്ക് മനസ്സിനൊരുപാട് സന്തോഷം തോന്നിയിരുന്നു. എങ്കിലും പാണക്കാരനായൊരു ഭർത്താവിനെക്കാൾ സാധാരണക്കാരനായ ഒരുവനെയായിരുന്നു അവൾ ജീവിത പങ്കാളിയായി ആഗ്രഹിച്ചത്. പക്ഷേ ഇങ്ങോട്ട് ഇഷ്ടം പ്രകടിപ്പിച്ച് വന്ന് ഉത്തരവാദിത്ത പെട്ടവരോട് അനുവാദം ചോദിച്ചു തന്നെ കല്യാണം കഴിച്ച വിനോദിനോട് വീണയ്ക്ക് ബഹുമാനം തോന്നി.

രാത്രി ഏറെ വൈകുന്നത് വരെ വിനോദിനെ കാത്തിരുന്ന വീണ പുലർച്ചെ എപ്പോഴോ ഒന്ന് മയങ്ങി. ആ സമയത്താണ് മുറിയിലേക്ക് ആരോ കടന്ന് വന്ന് ലൈറ്റ് ഓഫ് ചെയ്ത് ശബ്ദമുണ്ടാക്കാതെ വാതിലടച്ച് കുറ്റിയിട്ടത്.

തന്റെ അരികിൽ ആരോ വന്ന് കിടക്കുന്നതും ശരീരത്തിൽ കൂടി വിരലോടിക്കുന്നതും തിരിച്ചറിഞ്ഞ വീണ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.

“വിനോദേട്ടൻ എപ്പോ വന്നു?” ഇരുളിൽ അവനഭിമുഖമായി തിരിഞ്ഞു കിടന്ന് കൊണ്ട് അവൾ ചോദിച്ചു.

“ഇപ്പൊ വന്നതേയുള്ളു വീണാ. ഫ്രണ്ട്‌സ് പോയപ്പോ ലേറ്റായി. നീ കാത്തിരുന്ന് മുഷിഞ്ഞോ?” അവന്റെ കൈകൾ വീണയുടെ മുഖത്തും ശരീരത്തിലും ആർത്തിയോടെ പരതി നടന്നു.

വിനോദിന്റെ ചോദ്യത്തിന് ഉത്തരം പറയാൻ അവൾക്കായില്ല. അനുവാദം ചോദിക്കാതെയുള്ള അവന്റെ കടന്ന് കയറ്റത്തിൽ പെട്ടുഴലുകയായിരുന്നു വീണയുടെ മനസ്സ്.

“വിനോദേട്ടാ… ഇപ്പൊത്തന്നെ ഇതൊക്കെ വേണോ. എനിക്ക് കുറച്ചു കൂടി സമയം വേണം.” മാറിടങ്ങൾ തേടിയലഞ്ഞ അവന്റെ കൈകളിൽ പിടുത്തമിട്ട് അവൾ പറഞ്ഞതും വിനോദവളുടെ കൈ ബലമായി തട്ടി മാറ്റി.

“ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്… ഈ ദിവസം ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് നീ തടസ്സം പറയരുത്. അതെനിക്ക് സങ്കടാവും. ഞാൻ നിന്റെ ഭർത്താവാണ് നിന്നിൽ എനിക്കിപ്പോ പൂർണ്ണ അവകാശമുണ്ട്.” പറഞ്ഞതും അവൻ വീണയുടെ അധരങ്ങൾ കടിച്ചെടുത്തു നുണഞ്ഞു.

അപ്പോഴാണ് അവൾ ആ കാര്യം ശ്രദ്ധിച്ചത്. വിനോദിന്റെ സൗണ്ടിന് എന്തോ മാറ്റം പോലെ.

“വിനോദേട്ടന്റെ ശബ്ദത്തിനെന്താ ഒരു മാറ്റം?”

“മാറ്റമൊന്നുമില്ലല്ലോ നിനക്ക് തോന്നുന്നതാവും.”

അവനങ്ങനെ പറഞ്ഞുവെങ്കിലും വീണയുടെ സംശയം മാറിയില്ല. ഒരുവേള അരികിൽ കിടക്കുന്നത് വിനോദ് ആണോന്ന് പോലും അവൾ ചിന്തിച്ചു.

പക്ഷേ പെട്ടെന്ന് തന്നെ താനിത് എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നതെന്നോർത്ത് അവൾ സ്വയം തലയ്ക്കടിച്ചു. ഇരുട്ടിൽ അവന്റെ മുഖം കാണാൻ കഴിഞ്ഞില്ലെങ്കിലും ഈ നേരത്ത് തന്റെ അരികിൽ തന്റെ ഭർത്താവല്ലാതെ ആരുണ്ടാകാൻ എന്നവൾ ചിന്തിച്ചു.

അതേസമയം വല്ലാത്തൊരു ആവേശത്തോടെ അവൻ വീണയുടെ ദേഹത്തേക്ക് അമരുകയായിരുന്നു. സാരിയും ബ്ലൗസും അഴിച്ച് മാറ്റി അവളുടെ മാറിടങ്ങളെ അവൻ കയ്യിലെടുത്തു ലാളിച്ചു.

കൊതിപൂണ്ട വന്യ മൃഗത്തെ പോലെ അവളുടെ ശരീരത്തിന്റെ മൃദുലതകൾ അവൻ കശക്കിയുടച്ചു. തന്റെ സമ്മതം കൂടാതെ വിനോദ് അവളെ പ്രാപിക്കാൻ തുടങ്ങിയത് കൊണ്ട് ആദ്യമൊക്കെ ഒരു ഭയവും ഇഷ്ടക്കേടും തോന്നിയെങ്കിലും പോകപോകെ അവന്റെ ചെയ്തികൾ വീണയും ആസ്വദിച്ചു തുടങ്ങി.

ഒടുവിൽ എല്ലാം കഴിഞ്ഞു വിനോദിന്റെ നെഞ്ചിൽ തല ചായ്ച്ചു അവളുറങ്ങി.

പക്ഷേ നേരം പുലർന്ന് കണ്ണ് തുറന്ന് നോക്കിയവൾ അരികിൽ കിടക്കുന്ന അപരിചിതനായ മധ്യ വയസ്സ്ക്കനെ കണ്ട് ഞെട്ടിപ്പിടഞ്ഞു എണീറ്റു. തലേന്ന് രാത്രി തനിക്കൊപ്പം കിടക്ക പങ്കിട്ടത് അന്യനായ ഒരുവനാണെന്ന തിരിച്ചറിവ് അവളെ ഞെട്ടിച്ചു.

അലറി കരഞ്ഞുകൊണ്ടവൾ വാതിലിന് നേർക്ക് പാഞ്ഞതും മുറിയുടെ വാതിൽ തുറന്ന് വിനോദ് അകത്തേക്ക് കയറി വന്നു. ആ സമയം ഉറക്കച്ചടവോടെ കട്ടിലിൽ കിടന്നയാളും എണീറ്റു.

വീണയെ ഒന്ന് നോക്കിയ ശേഷം വസ്ത്രങ്ങൾ ശരിയാക്കി അയാൾ പുറത്തേക്ക് പോയി. വിനോദ് ചെന്ന് ഡോർ അടച്ച് കട്ടിലിൽ വന്നിരുന്നു.

“എ… എന്താ… ഇവിടെ നടക്കുന്നത്… ആ ഇറങ്ങി പോയ ആളാണോ ഇന്നലെ എന്റെ കൂടെ ഇവിടെ… എല്ലാരും കൂടെ എന്നെ ചതിച്ചുവല്ലേ.” സർവ്വവും തകർന്നവളെ പോലെ കരഞ്ഞുകൊണ്ട് വീണ മുറിയുടെ മൂലയിലേക്ക് ഇരുന്നു.

“എന്റെ ബിസിനസിന്റെ ലാഭത്തിന് വേണ്ടി വിർജിനായ നിന്നെ അയാൾക്ക് കൊടുക്കേണ്ടി വന്നു. ഇനിമുതൽ ഇങ്ങനെ പലരുമായും നിനക്ക് കിടക്കേണ്ടി വരും. ആരോടെങ്കിലും പറയാനോ രക്ഷപെടാനോ ശ്രമിച്ചാൽ ഇന്നലെ ഇവിടെ നടന്നതൊക്കെ നാട്ടുകാർ കാണും. അതുപോലെ പിന്നെ നീ ജീവിച്ചിരിക്കുകയുമില്ല. പല ലാഭങ്ങളും മുന്നിൽ കണ്ട് തന്നെയാ അനാഥയായ നിന്നെ ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ചത്.”

അവന്റെ ഓരോ വാക്കുകളും വീണയെ തളർത്തി.

ബിസിനസിൽ കൂടുതൽ വളരാനും ശോഭിക്കാനും വേണ്ടിയാണ് വിനോദ് അവളെ കെട്ടിയത്. നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ നല്ല പിള്ള ചമഞ്ഞു ബിസിനസിന്റെ മറവിൽ കള്ളക്കടത്താണ് വിനോദിന്റെ പണി.

ആർക്കും സംശയം തോന്നാതിരിക്കാൻ അവന് ടൗണിലൊരു ഷോപ്പിംഗ് കോംപ്ലക്സുമുണ്ട്. മകൻ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ സ്വന്തം അച്ഛനെയും അമ്മയെയും ഒരു ദയവും കാട്ടാതെ കൊന്നവനാണ് വിനോദ്. ഇതൊക്കെ അവന്റെ വായിൽ നിന്ന് കേട്ട ഷോക്കിലാണ് വീണ.

താൻ വന്നകപ്പെട്ടത് വലിയൊരു ട്രാപ്പിലാണെന്നും അവിടുന്ന് തനിക്കൊരു രക്ഷപ്പെടൽ സാധ്യമല്ലെന്നും വേദനയോടെ അവൾ മനസ്സിലാക്കി. തലേന്ന് വരേ താൻ കണ്ടതും അറിഞ്ഞതുമായ വിനോദല്ല ഇപ്പോ താൻ കണ്ടവനെന്ന് വീണ പേടിയോടെ തിരിച്ചറിഞ്ഞു.

ആത്മഹത്യ ചെയ്യാൻ പോലും കഴിയാതെ വിനോദിന്റെ വീട്ട് തടങ്കലിൽ കിടന്ന് നരകിക്കാനായിരുന്നു അവന്റെ വിധി. അവന്റെ ആജ്ഞ പ്രകാരം അവൾക്ക് പലരുമായും കിടക്ക പങ്കിടേണ്ടി വന്നു.

അനാഥാലയം നടത്തിപ്പുകാരും വിനോദിന്റെ ബന്ധുക്കളും അവർ സുഖമായി ജീവിതം അടിച്ചുപൊളിക്കുകയാണെന്നാണ് കരുതിയിരുന്നത്. തന്റെ അവസ്ഥ ആരെങ്കിലും ഒന്ന് അറിയിക്കാനോ അവിടുന്ന് രക്ഷപ്പെടാനോ വീണയ്ക്ക് കഴിഞ്ഞില്ല.

ഭർത്താവിന്റെ പീഡനങ്ങൾ സഹിച്ച് കഴിഞ്ഞ് കൂടുമ്പോഴാണ് അവളെ തേടി ആ സന്തോഷവാർത്ത എത്തിയത്. വിനോദ് സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റിൽ പെട്ടുവെന്നാതായിരുന്നു ആ വാർത്ത. ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സംഭവസ്ഥലത്ത് വച്ച് തന്നെ അവൻ മരണപ്പെട്ടിരുന്നു.

വിനോദിന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാനാവാതെ അവനിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി അവൻ സ്ഥിരമായി ഉപയോഗിക്കുന്ന കാറിന്റെ ബ്രേക്ക് തകരാറിലാക്കി വെച്ച് അങ്ങനെ അപകടം സംഭവിച്ച് അവൻ മരണപ്പെടാൻ കാരണം വീണയുടെ ബുദ്ധിയാണ്.

വിനോദിന്റെ മരണത്തോടെ അവന്റെ സ്വത്തുവകകൾ എല്ലാം വീണയുടെ പേരിലേക്ക് വന്ന് ചേർന്നു. വിനോദിന്റെ മരണത്തോടെ തന്നെ മറ്റു ശല്യങ്ങളും അവൾക്ക് പിന്നീട് ഉണ്ടായില്ല.

അവന് ടൗണിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് നോക്കി നടത്തി അതിൽ നിന്ന് കിട്ടുന്ന ലാഭം കൊണ്ട് മറ്റുള്ളവരെ സഹായിച്ച് വീണ പിന്നീടുള്ള ജീവിതം തള്ളി നീക്കി. എന്നെങ്കിലും തന്നെ മനസ്സിലാക്കി സ്നേഹിക്കാൻ ഒരാൾ വന്നാൽ സ്വീകരിക്കാൻ മനസ്സ് കൊണ്ട് തയ്യാറായിട്ടായിരുന്നു അവളുടെ മുന്നോട്ടുള്ള ജീവിതം.

അനാഥലയത്തിൽ വളർന്നവർക്ക് കല്യാണം കഴിച്ചു കൊണ്ടുപോയവനിൽ നിന്ന് നേരിടേണ്ടി വന്നത് കൊടിയ ദുരിതങ്ങലാണെങ്കിലും ബുദ്ധിപൂർവ്വം അവന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് കഴിഞ്ഞതോർത്ത് വീണ സന്തോഷിച്ചു.