രചന: നിമ
“” എടാ മോനെ നീ എന്തിനാ കണ്ട പെണ്ണുങ്ങളുടെ വീട്ടിൽ ഒക്കെ.. എന്റെ വീട്ടിൽ തന്നെ നല്ലൊരു പെൺകുട്ടി ഉള്ളപ്പോൾ!!!””
എന്നാൽ ചേച്ചി വന്ന് സ്നേഹത്തോടെ പറഞ്ഞപ്പോൾ മനസ്സിലായിരുന്നു ചേച്ചിയുടെ മനസ്സിലുള്ള പെൺകുട്ടി ആരാണെന്ന് ഭർത്താവിന്റെ അനിയത്തി.
അത്ഭുതം തോന്നിയിരുന്നു അത്യാവശ്യ പേരുദോഷം കേൾപ്പിച്ച പെണ്ണാണ് സ്വന്തം അനിയന് വേണ്ടി അവളെ ആലോചിക്കുന്നത് എന്റെ അളിയൻ ആണെങ്കിൽ എനിക്ക് മനസ്സിലാക്കാം സ്വന്തം പെങ്ങളെ ആരുടെയെങ്കിലും തലയിൽ ഒന്ന് കെട്ടിവയ്ക്കാനുള്ള മിടുക്കാണ് എന്ന്
പക്ഷേ ഇത് സ്വന്തം ചേച്ചി തന്നെ അങ്ങനെ ചെയ്യുമ്പോൾ അവൾക്ക് എന്നോട് എന്ത് സ്നേഹമാണ് ഉള്ളത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ…
“”” ചേച്ചി ഉദ്ദേശിച്ച വീട്ടിലെ പെൺകുട്ടിയെ എനിക്ക് മനസ്സിലായി തൽക്കാലം എനിക്ക് അവളെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല ഒരുപാട് പേരുണ്ടല്ലോ അവളുടെ ലിസ്റ്റിൽ അതിൽ ഏതെങ്കിലും ഒരുത്തനെ കണ്ടുപിടിച്ച് അങ്ങ് കെട്ടിച്ചു കൊടുക്ക്!!””
അത് കേട്ടതും ചേച്ചിയുടെ മുഖം വിവരണം ആയി എന്നെ ഒന്ന് ദേഷ്യത്തോടെ നോക്കി പിന്നെ മെല്ലെ പറഞ്ഞു..
“” എടാ അവൾ ഒരു പാവമാണ് നാട്ടുകാർ ഓരോന്ന് അസൂയക്ക് പറയുന്നത് നീയും വിശ്വസിക്കുകയാണോ?? ഞങ്ങൾക്കറിയാത്തതാണോ അവളുടെ കാര്യം!! ദേ ചേട്ടന്റെ അച്ഛൻ മരിക്കുന്നതിനു മുമ്പ് അവളുടെ പേരിൽ എത്ര രൂപ ബാങ്കിൽ ഇട്ടിട്ടുണ്ട് എന്നറിയാമോ നീ കല്യാണം കഴിച്ചാൽ പിന്നെ അതിനെല്ലാം അവകാശി നീയാണ്!!””
അതിനു മറുപടിയായി നന്നായി ഒന്ന് ചിരിച്ചു കൊടുത്തത് ഉള്ളൂ…
“” ഞാൻ പറയടാ മോനേ രാഖിയോട് നിനക്ക് എതിർപ്പ് ഒന്നുമില്ല എന്ന് ചേട്ടനും വീട്ടുകാരും കൂടി മറ്റന്നാൾ ഇവിടേക്ക് വരും അങ്ങനെയാണെങ്കിൽ അവർ വന്ന് സംസാരിക്കും!!”””
ചേച്ചി തന്നെ വിടാൻ ഭാവമില്ല എന്ന് മനസ്സിലായിരുന്നു സുനിലിന് അതുകൊണ്ടുതന്നെ അന്നത്തെ കടയിലെ വിറ്റു വരവ് കണക്ക് എഴുതിവയ്ക്കുന്നത് നിർത്തി ചേച്ചിയുടെ മുന്നിൽ കൈകൂപ്പി നിന്നിട്ട് പറഞ്ഞു..
“” ഒരു പെണ്ണും കിട്ടാതെ ഞാൻ ഇവിടെ മൂത്ത് നരച്ച നിന്നാൽ പോലും ആ പെണ്ണിനെ എനിക്ക് വേണ്ട ചേച്ചി ഒന്ന് പോയേ!!””
എന്ന്.
ചേച്ചി ദേഷ്യപ്പെട്ട് എന്നോട് എന്തൊക്കെയോ പിറു പിറുതാണ് പോയത്…
അവിടെ കവലയിൽ തന്നെ ഒരു ചെറിയ പലചരക്ക് കടയാണ് സുനിലിന് അച്ഛനും അമ്മയും ചേച്ചിയും ഒരു അനിയത്തിയും മാത്രമാണ് ഉള്ളത് അച്ഛൻ ആയിരുന്നു ആ പലചരക്ക് കട നടത്തിക്കൊണ്ടിരുന്നത് അച്ഛന് ചെറിയൊരു അറ്റാക്ക് വന്നപ്പോൾ പിന്നെ അച്ഛനെ വീട്ടിൽ ഇരുത്തി സുനിൽ അവിടെ ഏറ്റെടുത്തു.
ചേച്ചിയുടെ കല്യാണം അച്ഛനായിട്ട് തന്നെയാണ് നടത്തിയത് അനിയത്തിയുടേത് സുനിലും അതുകഴിഞ്ഞ് ഇപ്പോൾ സ്വന്തമായി പെണ്ണ് നോക്കുകയാണ്.
പക്ഷേ എല്ലാവർക്കും ഒരു പലചരക്ക് കട എന്നൊക്കെ പറയുമ്പോൾ വലിയ വിഷമം ഗവൺമെന്റ് ജോലിക്കാരെ മാത്രമേ പെണ്ണുങ്ങൾക്ക് പിടിക്കു അതുകൊണ്ടുതന്നെ അന്വേഷിച്ച് നടന്ന വീട്ടിലെ പെൺകുട്ടികൾക്ക് ഒന്നും താല്പര്യമില്ല എന്ന് പറഞ്ഞിരുന്നു അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു അവന് അന്നേരത്താണ് ചേച്ചി എന്നും ഇല്ലാത്തതുപോലെ ഇവിടേക്ക് നിൽക്കാൻ വരുന്നതും ഈ കാര്യങ്ങൾ എല്ലാം പറയുന്നതും.
ചേച്ചി പറഞ്ഞ രാഖിയെ പറ്റി വെറുതെ ഒന്ന് ചിന്തിച്ചു നോക്കി സുനിൽ..
ചേച്ചിയുടെ വിവാഹം കഴിഞ്ഞതിനുശേഷം അവൾ അങ്ങനെ ഇങ്ങോട്ട് വരാറില്ല അനിയത്തിയുടെ കല്യാണമാണെന്ന് പറഞ്ഞിട്ടും എന്തെങ്കിലും കാര്യങ്ങൾക്ക് വരും എന്നല്ലാതെ കൂടുതൽ ഒന്നും ഇവിടെ വന്ന് നിൽക്കാറില്ല..
അവളുടെ ഭർത്താവ് വിടുകയും ഇല്ല!!
അനിയത്തിയുടെ കല്യാണം ആയപ്പോൾ പ്രത്യേകിച്ചും എന്തെങ്കിലും തരേണ്ടി വന്നാലോ എന്ന് കരുതി.. അവർ അങ്ങനെ ഒരു പ്രത്യേക ടൈപ്പ് ആളുകളാണ് മറ്റുള്ളവർക്ക് യാതൊരുവിധ സഹായവും ചെയ്യില്ല..
ചേച്ചിയെ എങ്ങനെയെങ്കിലും വിളിച്ചാൽ വരും അത് കഴിഞ്ഞ് തിരികെ പോകും എന്നല്ലാതെ മറ്റു കാര്യങ്ങൾ ഒന്നും അവൾ അന്വേഷിച്ചില്ല എല്ലാം ഞാനും അച്ഛനും കൂടി തന്നെയായിരുന്നു ചെയ്തത്..
അങ്ങനെ അനിയത്തിയുടെ കല്യാണം ക്ഷണിക്കാൻ വേണ്ടി അങ്ങോട്ടേക്ക് ചെന്നു..
അവിടെ എത്തിയപ്പോഴാണ് ഞാൻ ചേച്ചിയെ വിളിച്ചു പറയുന്നത് കല്യാണം ക്ഷണിക്കാൻ വരുന്നുണ്ട് എന്ന് അന്നേരമാണ് ചേച്ചിയും പറയുന്നത് ആദ്യം പറഞ്ഞിട്ട് വന്നു കൂടായിരുന്നോ ഞങ്ങൾ എല്ലാവരും കൂടി ഇവിടെ ഒരു ക്ഷേത്രത്തിൽ തൊഴാനായി പോന്നതാണ് എന്ന്..
സാരമില്ല രാഖി അവിടെ കാണും അവളുടെ കയ്യിൽ കല്യാണ കൊടുത്തിട്ട് പോയിക്കോ പിന്നീട് ഒരു ദിവസം വന്നാൽ മതി എന്ന് പറഞ്ഞപ്പോൾ ദേഷ്യത്തോടെയാണെങ്കിലും ഞാൻ സമ്മതിച്ചു വീട്ടിലേക്ക് ചെന്നു..
അവിടെ ചെന്നപ്പോൾ കരണ്ട് ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ കോളിംഗ് ബെൽ വർക്ക് ചെയ്തില്ല ഞാൻ അവളുടെ പേര് വിളിച്ച് വീടിന് ചുറ്റും നടന്നു…
ഇനി അവൾ കിടന്നു ഉറങ്ങുകയോ മറ്റോ ആണോ എന്ന് കരുതി പുറകുവശത്തേക്ക് ചെന്നതും തൊട്ടപ്പുറത്തെ വീട്ടിലെ ചെറുക്കൻ,
ഷർട്ടും കയ്യിൽ പിടിച്ച് ഇറങ്ങി ഓടുന്നതാണ് കണ്ടത് അതിലൂടെ അവളെ നോക്കിയപ്പോൾ കണ്ടു അർദ്ധ വസ്ത്രധാരിയായി അവൾ നിൽക്കുന്നത് എന്നെ കണ്ടപ്പോൾ, ആമുഖത്ത് വല്ലാത്തൊരു വെപ്രാളം ഉണ്ടായിരുന്നു..
അവർ തമ്മിൽ ഇഷ്ടത്തിലാവും എന്നാണ് കരുതിയത് അവൾ ട്യൂഷൻ പഠിക്കുന്ന സാറിന്റെ കൂടെ ഒളിച്ചോടുന്നത് വരെ..
അതും കൂടി ആയപ്പോൾ ഇതൊരു സ്ഥിരം ഏർപ്പാടാണ് എന്ന് മനസ്സിലായി..
എന്റെ അനിയത്തിയോടൊപ്പം തന്നെയായിരുന്നു അവളുടെയും പ്രായം..
അന്യമതസ്ഥനായ ഒരാളുടെ കൂടെ ഒളിച്ചോടി പോയപ്പോൾ അയാളുടെ വീട്ടുകാരും ഇവളുടെ വീട്ടുകാരും പ്രശ്നമുണ്ടാക്കി എല്ലാം കോംപ്രമൈസ് ആയി അവളെ തിരിച്ചു വീട്ടിലേക്ക് തന്നെ കൊണ്ടുവന്നു..
ഏറ്റവും വലിയ കോമഡി എന്താണെന്ന് വെച്ചാൽ അവളോട് ആരുടെ കൂടെ പോണം എന്ന് ചോദിച്ചപ്പോൾ കണ്ടുമടച്ച് അവൾ അവളുടെ വീട്ടുകാരുടെ കൂടെ പോരണം എന്ന് പറഞ്ഞു.
അവർ ഒളിച്ചോടിയതൊന്നും അല്ലായിരുന്നു എന്തോ ഒരു പ്ലഷർ ട്രിപ്പ് പോയതായിരുന്നു..
അത്ര നല്ല മിടുക്കി കൊച്ചിനെ ആണ് ചേച്ചി എനിക്ക് വേണ്ടി ആലോചിച്ചത്..
ഞാൻ അമ്മയോട് ചെന്ന് പറഞ്ഞപ്പോൾ അമ്മയുടെ അവസ്ഥയും എന്റേതുപോലെ തന്നെയായിരുന്നു എന്നാലും നിന്റെ സ്വന്തം പെങ്ങൾ ഇങ്ങനെയൊക്കെ ചിന്തിച്ചല്ലോടാ എന്ന് പറഞ്ഞ് അമ്മയും സങ്കടപ്പെട്ടു പിന്നീടാണ് അറിഞ്ഞത് അവളുടെ ഭർത്താവിന്റെ വീട്ടിൽ പാർട്ടീഷൻ നടക്കണമെങ്കിൽ അവളുടെ വിവാഹം കഴിയണമെന്ന് അവരുടെ അമ്മ തറപ്പിച്ചു പറഞ്ഞത്രേ.
അവളെ കെട്ടിച്ചു വിടാൻ പഠിച്ച പണി പതിനെട്ട് നോക്കി നല്ല പേര് സമ്പാദിച്ച് വെച്ചതുകൊണ്ട് ആരും വന്നില്ല അതുകൊണ്ട് ചേച്ചിയുടെ മനസ്സിൽ തോന്നിയ ഉപായമാണ് ബന്ധം അനിയന്റെ ജീവിതം കൊളം ആയാലും വേണ്ടില്ല, സ്വന്തം ജീവിതം സേഫ് ആയാൽ മതി എന്ന്..
ചേച്ചി വന്നതിനു പുറകെ അളിയനും വന്നു സംസാരിച്ചു ഒറ്റവാക്കിൽ തന്നെ അവർക്കുള്ള മറുപടി കൊടുത്തു എനിക്ക് കഴിയില്ല എന്ന് അത്ര രസത്തിലല്ല എന്ന് പിരിഞ്ഞത്..
വീണ്ടും ഒരു കല്യാണാലോചന വന്നിരുന്നു അച്ഛന് അമ്മയും ഇല്ലാത്ത ഒരു പെൺകൊച്ച് അമ്മാവന്റെ വീട്ടിൽ നിന്നാണ് വളരുന്നത്..
സ്വർണ്ണമായോ അവൾക്ക് സ്ത്രീധനമായ ഒന്നും തന്നെ അവരുടെ കയ്യിൽ തരാനില്ല കല്യാണം കഴിപ്പിച്ചു വിടാനും അവർക്ക് വലിയ താല്പര്യം ഇല്ല എന്ന് തോന്നി..
ഇതുതന്നെ മതി എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു ആരും അറിയാതെ എന്റെ സമ്പാദ്യത്തിൽ നിന്ന് കുറച്ചെടുത്ത് അവൾക്ക് അത്യാവശ്യമിടാനുള്ള പണ്ടം അങ്ങോട്ടേക്ക് കൊണ്ട് കൊടുത്തു..
അവൾ വീട്ടിലേക്ക് കയറി വന്നതും ചേച്ചി അവൾക്ക് സ്വയം കൊടുത്തിട്ടില്ലായിരുന്നു.
അമ്മയ്ക്ക് വയ്യാതായാൽ പോലും ഒന്നും നിൽക്കാൻ പറഞ്ഞാൽ കേൾക്കാത്തവൾ ഇപ്പോൾ സ്ഥിരം ഇവിടെ നിൽക്കാൻ വേണ്ടി വന്നിരിക്കുകയാണ് വെറുതെ ദ്രോഹിക്കുക എന്നൊരു ഉദ്ദേശത്തോടെ..
അവൾക്കുള്ളതെല്ലാം കൊടുത്ത് ഒഴിവാക്കിയതാണ്.. എങ്കിലും സ്വന്തം വീട് എന്ന് പറഞ്ഞ് കേറിവരാൻ ഇതല്ലേ ഉള്ളൂ എന്ന് കരുതി ഞാൻ ഒന്നും മിണ്ടാതെ നിന്നു..
കീർത്തിയോടും പറഞ്ഞു ചേച്ചി പറയുന്നതൊന്നും മൈൻഡ് ചെയ്യേണ്ട ചേച്ചിയുടെ ഭർത്താവിന്റെ പെങ്ങളെ ഞാൻ കല്യാണം കഴിക്കാത്തതിന്റെ രോഷമാണ് കീർത്തിയോട് തീർക്കുന്നത് എന്ന്…
പിന്നെ ചേച്ചിയോട് ഞാൻ എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ അത് വലിയ പ്രശ്നമാകും എന്ന് എനിക്കും അറിയാമായിരുന്നു അതൊക്കെ തന്നെയായിരുന്നു അവൾ അവിടെ വന്നു നിൽക്കുന്നതിന്റെ ഉദ്ദേശവും അവർ പറഞ്ഞ പെൺകുട്ടിയെ കല്യാണം കഴിക്കാത്തതുകൊണ്ട്, ഇപ്പോൾ വന്നു കയറിയ പെണ്ണിന്റെ ഗുണം കൊണ്ടാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടായത് എന്ന് തോന്നിപ്പിക്കാൻ.
അത് മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് ഞാൻ ഒന്ന് സംയമനം പാലിച്ചത് പക്ഷേ അമ്മയ്ക്ക് എല്ലാം മനസ്സിലായി അവളോട് ഇത്രയും നാൾ നിന്നതുപോലെ ഭർത്താവിന്റെ വീട്ടിലേക്ക് തന്നെ പോയ്ക്കോളാൻ അമ്മ പറഞ്ഞു അമ്മയോടും ദേഷ്യപ്പെട്ടിട്ടാണ് അവൾ അവിടെ നിന്ന് ഇറങ്ങിയത്
ഞാനും ഒന്നും പറഞ്ഞില്ല കാരണം ഇതുപോലെ ഇവിടെ നിന്ന് എല്ലാവരെയും തെറ്റിച്ച് ഒടുവിൽ വലിയ ഒരു പ്രശ്നം ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് അല്പം സങ്കടം അവൾ അനുഭവിച്ച ഇപ്പോൾ ഇറങ്ങി പോകുന്നതാണ്…
ഒടുവിൽ അളിയന്റെ പെങ്ങൾക്കും ഒരു കല്യാണം ശരിയായി ഞങ്ങളോടുള്ള വാശിക്ക് വളരെ കേമമായി എല്ലാവരെയും ക്ഷണിച്ച് അവർ നടത്തി അവൾക്ക് ഒരുപാട് സ്വർണ്ണവും കൊടുത്തിരുന്നു..
അന്ന് കല്യാണത്തിന് അന്ന് എന്നോട് ചേച്ചി പറയുകയും ചെയ്തു ഈ ദരിദ്രവാസി പെണ്ണിനെ കല്യാണം കഴിക്കാതെ അവളെ കെട്ടിയിരുന്നെങ്കിൽ ഇപ്പോൾ ആ കാണുന്നതൊക്കെ നിനക്ക് സ്വന്തമായിരുന്നു, പിന്നെ എണ്ണിയാൽ ഒതുങ്ങാത്ത അവളുടെ ബാങ്ക് ബാലൻസും എന്ന്..
ചേച്ചിയുടെ കാര്യം ഓർത്ത് എനിക്ക് ചിരി വന്നതേയുള്ളൂ.. ചേച്ചിയുടെ ജീവിതം എന്ന് കൺസെപ്റ്റ് ഓർത്ത് സഹതാപവും.
അധികം വൈകാതെ തന്നെ അവളെ ഭർത്താവ് വീട്ടിൽ കൊണ്ടുവന്ന് നിർത്തി… തൊട്ടടുത്ത വീട്ടിലെ ഓട്ടോക്കാരനുമായി പുതിയ ലൈൻ വലിച്ചത് തന്നെ കാരണം.
എന്റെ ഭാര്യയുടെ ഏഴാം മാസത്തിലെ ചടങ്ങിന് വന്നപ്പോൾ ചേച്ചിക്ക് ആരുടെയും മുഖത്ത് നോക്കാൻ പോലും കഴിഞ്ഞിരുന്നില്ല എങ്കിലും ഞാൻ അവളുടെ അരികിൽ ചെന്ന് പറഞ്ഞിരുന്നു,
“” ഇതിപ്പോ പണവും സ്വർണവും ഒന്നുമില്ലെങ്കിലും ആ വൈറ്റ് കിടക്കുന്ന കുഞ്ഞ് എന്റേത് തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട്!!! ചേച്ചി പറഞ്ഞതു പോലെ നിന്നിരുന്നെങ്കിൽ അക്കാര്യത്തിൽ പോലും എനിക്ക് സംശയിക്കേണ്ടി വന്നേനെ!!””
എന്ന്…
ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയിരുന്നു ചേച്ചി എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല ചിലർ അങ്ങനെയാണ് അവരുടെ സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ട് നമ്മുടെ ബുദ്ധിമുട്ടോ അല്ലെങ്കിൽ മുന്നോട്ടുള്ള ജീവിതം പോലും അവർക്ക് ഒരു വിഷയമേ ആയിരിക്കില്ല അവരുടെ കാര്യം എങ്ങനെയെങ്കിലും ഒന്ന് നടന്നു കിട്ടണം എന്ന് മാത്രമേ ചിന്തിക്കൂ അവരെ ഒരു കൈ അകലത്തിൽ നിർത്തണം അത് എത്ര പ്രിയപ്പെട്ടവരാണെങ്കിൽ കൂടി..