അതെ എനിക്ക് ഇഷ്ടക്കേട് ഒന്നുമില്ല, എല്ലാം അറിഞ്ഞിട്ട് തന്നെയാണ് പെൺകാണലിന്ന് ഒരുങ്ങിയെ…

തേപ്പ്
(രചന: രേഷ്മ രാജശേഖരൻ)

“എന്ന പിന്നെ മോളെ വിളിക്കാം.

ആയിക്കോട്ടെ … ചടങ്ങ് നടക്കട്ടെ.” ലതികേ… മോളെ വിളിക്ക്.”

“പെണ്ണിനെ കണ്ടില്ല എന്ന് പറയരുത്, ശെരിക്കും നോക്കിക്കോ…അമ്മാവൻ പറയ്യണത് കേട്ടിട്ട് കിരൺ ഒന്ന് ചെറഞ്ഞു നോക്കി.പിന്നെ അമ്മാവൻ നല്ല കുട്ടിയായിട്ട് പെണ്കുട്ടി കൊണ്ടുവന്ന ചായ എടുത്ത് കുടിച്ചു.പാവം ചായ ചൂടാണെന്നുള്ള കാര്യം ഓർത്തില്ല……

ഇതാണ് എന്റെ മോൾ ലക്ഷ്മി.ഡിഗ്രി കഴിഞ്ഞു. ഇവിടെ അടുത്ത കുറച്ചു പിള്ളേർക്ക് ട്യൂഷൻ എടുക്കും.

പിന്നെ അവൾ കുറച്ച എക്സാം ഒക്കെ എഴുതുന്നുമുണ്ട്. എനിക്ക് കൂലിപണിയാണ്. ഇവൾക്ക് താഴെയും ഒരാൾ കൂടിയുണ്ട്. അവൾ പ്ലസ് ടുവിൽ പഠിക്കുവാ. ബ്രോക്കർ പറഞ്ഞു മോന് ബാങ്കിലാണ് ജോലിയെന്ന്.

ഞാൻ തുറന്നു പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. അത്രയ്‌ക്കൊക്കെ സ്ത്രീധനം തരാനൊന്നും എന്റെ കൈയിൽ ഇല്ല.ബ്രോക്കർ പറഞ്ഞത് പെണ്ണിനെ കാണട്ടെ എന്നാണ്. എന്നെ കൊണ്ട് പറ്റുന്നതൊക്കെ തരാൻ പറ്റാത്തൊള്ളൂ. ബാക്കി കാര്യങ്ങളൊക്കെ ബ്രോക്കർ പറഞ്ഞു.

“അല്ല…പിള്ളേർക്ക് എന്തെങ്കിലും സംസാരിക്കണമെന്നുണ്ടെങ്കിൽ അവർ സംസാരിക്കട്ടെ”.”ഇന്നത്തെ കാലത്ത് ഇതൊക്കെ ഒരു ചടങ്ങ് ആണല്ലോ”??? “അതിനെന്താ ആവാല്ലോ.നിങ്ങൾ ചെല്ല്.”

ആദ്യമായിട്ട് അമ്മാവൻ ഒരു ഉപകാരം ചെയ്ത കൃതാർത്ഥയിൽ കിരൺ എഴുന്നേറ്റു.
ലക്ഷ്മിയും കിരണും പുറത്തു ഒരു മാവിന്റെ തണലിൽ നിന്നു.കുറെ നേരം മിണ്ടാതെ നിന്നെങ്കിലും മൗനം ഭേദിച്ചു കിരൺ പറഞ്ഞു.

” ലക്ഷ്മി എനിക്ക് തന്നോട് കുറച്ച കാര്യങ്ങൾ പറയാനുണ്ട്.ബ്രോക്കർ എവിടെ എന്തൊക്കെ പറഞ്ഞു എന്ന് എനിക്ക് അറിയില്ല.എനിക്ക് കേൾവിശക്തി തീരെ കുറവാണ്.അതോണ്ടാ ഞാൻ ഈ ഹിയറിങ് എയ്ഡ് വച്ചേക്കണേ.ഇതിനുമുന്നെ ഒത്തിരി പെൺ കാണൽ കഴിഞ്ഞതാ.

പക്ഷെ ഈ കാര്യം പറയുമ്പോൾ എല്ലാരുടേം മുഖംകറുക്കും.അതോണ്ട് ബ്രോക്കറോട് ഈ കാര്യങ്ങൾ നേരത്തെ പറയാൻ ഞാൻ പറഞ്ഞത്.അതോണ്ട് ഈ കാര്യങ്ങൾ ഒക്കെ ആലോചിച്ച മാത്രം ലക്ഷ്മി മറുപടി പറഞ്ഞാൽ മതി.”

“അതെ എനിക്ക് ഇഷ്ടക്കേട് ഒന്നുമില്ല.എല്ലാം അറിഞ്ഞിട്ട് തന്നെയാണ് പെൺകാണലിന്ന് ഒരുങ്ങിയെ.പിന്നെ സ്ത്രീധനം ആയിട്ട് വലുത് ഒക്കെയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ഇത് വേണ്ടന്ന് വയ്ക്കണം. അത്രേയുള്ളു.”

“ഞാൻ അതൊന്നും  അല്ലടോ പ്രതീക്ഷിക്കുന്നെ,എന്റെ കുറവ് അറിഞ്ഞു എന്നോടൊപ്പം നിൽക്കുന്ന ഒരാളെയാണ്.തനിക്ക് അത് ആവാൻ പറ്റുമോന്ന് അറിഞ്ഞാൽ അവിടെച്ചെന്ന് പറയാമായിരുന്നു.”

മറുപടി ഒന്നും പറഞ്ഞില്ലേലും,അവളുടെ ചിരിയിൽ നിന്ന് അവനൊള്ള ഉത്തരവും കിട്ടി കഴിഞ്ഞിരുന്നു.
പിന്നീട് അങ്ങോട്ട് തിരക്കുകളുടെ ദിവസം ആയിരുന്നു.

നിശ്ചയത്തിന്ന് ദിവസം നോക്കുന്നു,സദ്യഒരുക്കാൻ ഏർപ്പാട് ചെയ്യുന്നു,ഡ്രസ്സ് എടുക്കുന്നു ….ആകെ ബഹളം. അടുത്തൊള്ള മുഹൂർത്തത്തിൽ അവരുടെ നിശ്ചയം കഴിഞ്ഞു.

പിന്നീടങ്ങോട്ട് കിരണും ലക്ഷ്മിയും പ്രണയിക്കുകയായിരിക്കുന്നു. പരസ്പരം മനസിലാക്കി അവർ ഒരുപാട് അടുത്തു.
അങ്ങനെ മര്യാദയ്ക്ക് ഉറങ്ങിക്കൊണ്ടിരുന്ന കിരണിന് ലക്ഷ്മിയെ ആലോചിച്ചു ഉറക്കം വരാതെ ആയി.

കുറച്ച ദിവസങ്ങൾക്ക് ശേഷം ഒരു രാവിലെ കിരൺ എണീറ്റുവരുമ്പോൾ കാണുന്നത് ബ്രോക്കറും അച്ഛനും കൂടി സംസാരിക്കുന്നതാണ്.”എന്താ ചേട്ടാ രാവിലെ തന്നെ കമ്മിഷൻ വാങ്ങാൻ വന്നതാണോ കല്യാണത്തിന് മുന്നേ???

“അത് പിന്നെ കുഞ്ഞേ….. ഈ കല്യാണം നടക്കില്ല.”
“ചേട്ടൻ എന്താ ഈ പറയണേ ??? രാവിലെ തന്നെ മനുഷ്യനെ കളിയാക്കാൻ ഇറങ്ങിയതാണ???”

“തമാശ അല്ല കിരണേ,അവളുടെ വീട്ടിൽ നിന്ന് ഇപ്പൊ വിളിച്ചിരുന്നു.ഈ കല്യാണം നടക്കില്ലെന്ന് പറഞ്ഞു.അവൾ നിന്നെ ഒരു സഹോദരനായിട്ടാണ് കണ്ടതെന്ന്”.

ഇതിൽ കൂടുതൽ ഒന്നും ചോദിയ്ക്കാൻ ഇല്ലാത്തതുകൊണ്ട് ഞാൻ ഒന്നുംപറഞ്ഞില്ല . കെട്ടടത്തോളം പെണ്ണിന്റെ വീട്ടുകാർക്ക് ഇതിൽ അറിവില്ലെന്ന് തോന്നി.അതോണ്ട് അവരോട് ഒന്നും ചോദിച്ചില്ല.

അച്ഛൻ പറഞ്ഞ നിർത്തുമ്പോൾ ഭൂമി കിഴ്മേൽ മറിയുന്നത്പോലെ തോന്നി കിരണിന്.

അവിടെന്ന് നേരെ പോയി മുറിയിൽ കതക് അടച്ചുകുറെ നേരം കിരൺ ഇരുന്നു.എത്ര മാത്രം ഞാൻ അവളെ ആഗ്രഹിച്ചു,എന്നിട്ടും ……എന്റെ കുറവുകൾ ഒക്കെ അവളോട് പറഞ്ഞതല്ലേ എന്നിട്ടും എങനെ തോന്നി അവൾക്ക് എന്നോട് ഇത് ചെയ്യാൻ……

ചേട്ടാ ……ഇത് ഇന്തോനോക്കെയാ ഈ പറയണേ …..എണീക്ക് സമയം എത്ര ആയെന്ന് അറിയോ ???

ഇത്ര നേരം ആയിട്ടും എണീറ്റില്ലേ ???? അതോ ഞാൻ അങ്ങോട്ട് വരണോ ?????
അയ്യോ വേണ്ടച്ചാ… ഞാൻ എപ്പഴേ എണീറ്റ് ……
“നീ എന്തിനടി പുല്ലേ കിണിക്കണേ …
” എത്ര പെട്ടെന്ന എണീച്ചത്??????

” അല്ല….ഞാൻ വന്നപ്പോ ആരെയോ സ്നേഹിച്ചെന്നോ കളഞ്ഞിട്ട് പോയെന്നോ ഒക്കെ പറഞ്ഞ കേട്ട്.എന്തായിരുന്ന്??
“അത് …അത് ഒന്നുമില്ല.നിന്നോട് പറയാൻ ഉള്ളതല്ല.”

“ഓ പിന്നെ ….. മര്യാദയ്ക്ക് പറഞ്ഞോ എന്റെ ആങ്ങള ഇല്ലെങ്കിൽ …..ഇല്ലേ നീ എന്തുചെയ്യോടി കുരുട്ടെ ????

അച്ഛാ  … ചേട്ടൻ ഏതോ പെണ്ണിനെ ….
വായടയ്ക്കെടി കൊല്ലും നിന്നെ ഞാൻ. എന്ന പിന്നെ പറഞ്ഞൂടെ എന്ത്  സ്വപ്നം കണ്ടേ???
വള്ളി പുള്ളി തെറ്റാതെ എല്ലാം കിരൺ അനിയത്തിയോട് പറഞ്ഞു.

“ഇപ്പൊ കാര്യങ്ങളൊക്കെ മനസിലായി.ഇന്നലെ പെണ്കാണലിനെപ്പറ്റി  അച്ഛൻ ചേട്ടനോട് പറഞ്ഞല്ലേ???അതും ആലോചിച്ചു കിടന്ന് ഓരോ സ്വപ്നം കണ്ടു.അതല്ലേ ചേട്ടായി കാര്യം????’

“അതല്ലെടി…ഒരു കാര്യവുമില്ലാതെ എത്രയെത്ര കല്യാണം മുടങ്ങുന്ന്.അപ്പൊ കുറവ് ഒള്ള എനിക്ക് എങ്ങനെയാ ഒരു പെണ്ണിനെ കിട്ടുന്നെ??”

“ചേട്ടാ … കുറവ് ഒക്കെ എല്ലാര്ക്കും കാണും,അത് അറിഞ്ഞ തന്നെ സ്നേഹിക്കണം.പിന്നെ അത് വെറുതെ സ്നേഹം അഭിനയിക്കുന്നവരോട് പോവാൻ പറ.” അല്ലപിന്നെ..

Leave a Reply

Your email address will not be published. Required fields are marked *