ഞാൻ ഒരുപാട് കാണാൻ ആഗ്രഹിച്ച മുഖം, നേരിട്ട് ഒരിക്കലും കാണില്ലെന്ന് കരുതിയ മുഖം..

ചുംബനം
(രചന: രാവണന്റെ സീത)

പാർക്കിൽ മക്കൾ കളിക്കുന്നത് നോക്കി അവളിരുന്നു ..ചെറിയ പാർക്കാണ്  ആളുകളും അധികമില്ല, ചുറ്റും ചെടികളെല്ലാം വളർന്നിരിക്കുന്നു. ആളുകൾക്ക് നടക്കാനും വിശ്രമിക്കാനും സ്ഥലമുണ്ട്,

അവൾ ഇരിക്കുന്നത് കുറച്ചു ചെടികൾക്ക് പിന്നിലാണ്, അവിടെ ഇരുന്നാൽ മക്കൾ കാണില്ലെങ്കിലും അവൾക്ക് കുട്ടികളെ കാണാൻ കഴിയും.

ഫോണിൽ മെസ്സേജ് ശബ്ദം, ഓഹ് അവനാ, എന്തിന്റെ കേടാ അവനു, ഇതിപ്പോ എന്താ രാവിലെ മുതൽ തുടങ്ങിയതാ.എവിടാ എന്താ എന്നൊക്കെ… അവൾ അവനു പാർക്കിന്റെ ഫോട്ടോ അയച്ചു കൊടുത്തു, വീടിനടുത്തുള്ള ഒരു പാർക്കിൽ മക്കളോടൊപ്പം അവൾ ക്യാപ്ഷൻ ഇട്ടു.

അവൻ ഒരു യൂട്യൂബർ ആയിരുന്നു, അവന്റെ വീഡിയോ മക്കൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ അവൻ വീഡിയോ യിൽ വരില്ല..

അവന്റെ വോയിസ്‌ മാത്രം. ഒരിക്കൽ മക്കൾ ഒരു വീഡിയോ കാണാൻ ഫോൺ വാങ്ങി പോയി, അതിലവർ കമെന്റ് ഇട്ടു, അവളുടെ നമ്പർ പോസ്റ്റ്‌ ചെയ്തു മെസ്സേജ് ചെയ്യാൻ.അവൻ മെസ്സേജ് ചെയ്തു അവൾ അക്കാര്യം അറിഞ്ഞതില്ല  മൊത്തം കൺഫ്യൂഷൻ.

പിന്നെയാണ് അറിഞ്ഞത് മക്കളുടെ പണിയാണെന്ന് . അവിടുന്ന് സോറി പറഞ്ഞു വെച്ചെങ്കിലും പിന്നീട് സുഹൃത്തുക്കളായി. സങ്കടങ്ങളും സന്തോഷവും എല്ലാം പങ്കുവെച്ചു.അവന്റെ നാട് കുറച്ചു ദൂരെയായിരുന്നത് കൊണ്ട് കാണാനും പറ്റില്ല.

ഭർത്താവും കുട്ടികളുമായി സന്തോഷത്തോടെ കഴിയുന്ന അവളുടേത്‌  ഒരു ഓർത്തഡോക്സ് ഫാമിലി ആയതു കൊണ്ട് അവളുടെ സ്വാതന്ത്ര്യതിന് പരിതികൾ ഉണ്ടായിരുന്നു .

അതുകൊണ്ട് ഇങ്ങനെ ഒരു സൗഹൃദം ഒരിക്കലും അംഗീകരിച്ചു തരില്ല.. പക്ഷെ മോശമായി സംസാരിക്കാതെ, ഇരുന്നത് കൊണ്ട് അവൾ ഒഴിവാക്കിയില്ല . ചെയ്യുന്നത് തെറ്റാണെങ്കിലും, തനിക് പറയാനുള്ളത് കേൾക്കാൻ ഒരാളുള്ളത് എപ്പോഴും സന്തോഷം തരുമല്ലോ.

തെറ്റായുള്ള ബന്ധം അല്ലെന്നുള്ളത് കൊണ്ട് തെറ്റായി തോന്നിയതുമില്ല,മൊത്തം പറഞ്ഞാൽ, കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന അവസ്ഥ . അവളോർത്തു ചിരിച്ചു.

പെട്ടന്ന് അടുത്ത് ഒരാള് നിന്ന് മുരടനക്കി, അവളൊന്നു തിരിഞ്ഞു നോക്കി പെട്ടന്ന് ഞെട്ടി എണീറ്റ അവൾ വേച്ചു വീഴാൻ പോയി.. എങ്കിലും നിന്ന് കൊണ്ട് അവനെ തന്നെ നോക്കി., ഞാൻ ഒരുപാട് കാണാൻ ആഗ്രഹിച്ച മുഖം. നേരിട്ട് ഒരിക്കലും കാണില്ലെന്ന് കരുതിയ മുഖം.

അവൾ സ്വപ്നത്തിലാണോ എന്ന് തോന്നി  അവൻ അവളുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു.അവൾ ഒന്നു തലക്കുടഞ്ഞു നോക്കി. അവൻ തന്നെ… അവൾ ചുറ്റും നോക്കി . എങ്ങനെ ഇവിടെ…

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു . ഒരിക്കൽ അഡ്രസ് തന്നിരുന്നു മറന്നോ. പിന്നെ ഈ പാർക്ക്.. അതൊക്കെ കണ്ടുപിടിച്ചു.എന്തായാലും കണ്ടില്ലേ

അവൻ അവളുടെ അടുത്ത് ബെഞ്ചിൽ ഇരുന്നു, അവളുടെ കയ്യിൽ തന്റെ കൈ ചേർത്തു വെച്ചു കുറച്ചു നേരം സംസാരിച്ചു. അവളുടെ കൈ തണുക്കുന്നുണ്ടായിരുന്നു,

എന്താ പറ്റിയെ ങ്ങക്ക് വിറയ്ക്കുന്നല്ലോ . അവൻ ചോദിച്ചതും അവൾ പറഞ്ഞു  കൈ എടുക്കെടാ ചെക്കാ . അല്ലേൽ തന്നെ കിളി പോയിട്ടിരിക്കുവാ ഞാൻ..

അവൻ ചിരിച്ചു കൊണ്ട് കൈ എടുത്തു. എന്തൊക്കെയോ പറയാനുണ്ടായിരുന്നു.. കഴിയുന്നില്ല .

അവൻ പറഞ്ഞു  ങ്ങളെ നേരിട്ട് കാണുമ്പോൾ ഒന്നു പറയാൻ ആഗ്രഹിച്ചിട്ടുണ്ടെന്ന് പറഞ്ഞില്ലേ ഓർക്കുന്നുണ്ടോ.. അവൾ ആലോചിച്ചു  ശരിയാണ് ഇടയ്ക്കിടെ ഇവൻ പറയാറുണ്ട് എന്താവുമതു..

അവൻ തുടർന്നു, എനിക്ക് ങ്ങളെ ഇഷ്ടമാണ്, ഒരുപാട് . ഒരാളെ എത്ര സ്നേഹിക്കാൻ പറ്റുമോ അത്രയും.

അവൾ വായതുറന്ന മട്ടിൽ അങ്ങനെ തന്നെ ഇരുന്നു. പിന്നെ പറഞ്ഞു .. എല്ലാരേം പോലെ നീയും അല്ലെ.. എന്നോട് ഇങ്ങനെ പലരും പറഞ്ഞിട്ടുണ്ട്, നീയും ഇങ്ങനെ പറയുമെന്ന് കരുതിയില്ല എന്നേം ഒരു സാധാരണ പെണ്ണായികണ്ടു ലെ. അവൾക്ക് സങ്കടം വന്നു തുടങ്ങി.

അവൻ തുടർന്നു  ങ്ങള് എന്നെ ഇഷ്ടപ്പെടണമെന്ന് ഞാൻ പറഞ്ഞില്ല… അത് വേണ്ട, ങ്ങൾക്ക് തോന്നുന്നുണ്ടോ മറ്റുള്ളവരെ പോലെയാണ് ഞാനെന്നു. ഇനി ഇവിടെ നിന്നും പോയാൽ ഒരിക്കലും വീണ്ടും നമ്മൾ കണ്ടുമുട്ടില്ല..

അപ്പോൾ ഞാൻ ഡീസന്റ് ആവണമെന്ന് അവശ്യമില്ല.. പക്ഷെ എനിക്ക് ങ്ങളെ ഇഷ്ടമാണ് അത് മാത്രം .അതുമാത്രം മതി.

അവൻ പരസ്പര സംബന്ധമില്ലാതെ സംസാരിക്കുന്നത് പോലെ അവൾക്ക് തോന്നി, പക്ഷെ അവന്  എന്തൊക്കെയോ പറയാൻ വന്നു ഒന്നും പറയാൻ കഴിയാത്ത വെപ്രാളം ആയിരുന്നു

അവൻ അവളോട് ചോദിക്കാതെ തന്നെ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു നിറഞ്ഞു തുടങ്ങുന്ന കണ്ണുകളിലും നെറ്റിയിലും മൃദുവായി ചുംബിച്ചു.

എനിക്ക് തരാൻ ഇതും എന്റെ പ്രണയവും മാത്രമേ ഉള്ളു .. ങ്ങള് എനിക്ക് എല്ലാമാണ്, ഒരു സ്ത്രീയുടെ എല്ലാ ഭാവങ്ങളും ങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്… ആരുമല്ലാത്ത എനിക്ക് ങ്ങള് എല്ലാമാണ്..ഞാൻ സ്നേഹിച്ചത് ശരീരമല്ല

അവൻ അതിന് മറുപടി കേൾക്കാതെ അവിടെ നിന്നെഴുന്നേൽക്കാൻ നോക്കി.. അവൾ അവന്റെ കയ്യിൽ പിടിച്ചു അവിടെ തന്നെ ഇരുത്തി. എനിക്കിഷ്ടമാണ് നിന്നെ ഒരുപാട്.. പ്രണയം എന്ന് പറഞ്ഞാൽ മോശമായിപ്പോകും.. അങ്ങനെ അല്ലതു

ഒരിക്കലെങ്കിലും നിന്നെയൊന്നു കാണാൻ ആഗ്രഹിച്ചിട്ടുണ്ട് . പക്ഷെ ..

എന്താ പക്ഷെ.. അവനിൽ നിന്നും ചോദ്യം ഉയർന്നു.

അവൾ തുടർന്നു . നമ്മൾ ഇനി  കണ്ടുമുട്ടുന്നതിൽ രണ്ടു സാധ്യതകളാണ് ഉള്ളത് . ഒന്നുകിൽ,

ഞാൻ മരിച്ചെന്നറിയുമ്പോൾ വേഗം വന്നെന്നെ കാണുന്നു… എല്ലാവരും നോക്കിനിൽക്കേ,തടയുന്ന കൈകളെ തട്ടിമാറ്റി  എന്റെ വിറങ്ങലിച്ച ശരീരം വാരിയെടുത്തു പതം പറഞ്ഞു കെട്ടിപിടിച്ചു നെറുകയിൽ ഒരു മുത്തം …

അല്ലെങ്കിൽ, ഇറക്കിയതിനു ശേഷം  ഒരു പിടി മണ്ണെടുത്തു ആദ്യം ഇടണം,ഞാൻ അത്രമേൽ ആഗ്രഹിക്കുന്നു അത് .

എന്റെ ശരീരം മറവ് ചെയ്തതിന് ശേഷമാണ് വരുന്നത്  എങ്കിൽ , വന്നു കൈ നിറയെ മണ്ണെടുത്തു അവസാനമെങ്കിലും ഇടണം.. അതിലെന്റെ തീരാത്ത സ്വപ്നങ്ങളുണ്ട്. എന്നിട്ട് പതിയെ അതിൽ ചുംബിക്കണം .. ഞാൻ അറിഞ്ഞുകൊള്ളാം  നിന്റെ സ്പർശം ശ്വാസം പ്രണയം എല്ലാം .

അവൻ ഒരു പുഞ്ചിരിയോടെ  അവിടന്നിറങ്ങി, കുട്ടികളെ കണ്ടു അവർക്ക് ചോക്ലേറ്റ് കൊടുത്തു  അവിടെ നിന്നും പോയി..ഒന്നു തിരിഞ്ഞു നോക്കാതെ… ഒരു ദീർഘനിശ്വാസത്തോടെ അവൾ നോക്കിനിന്നു.

എന്തിനാണവൻ വന്നത്.. എന്തിനവൻ അവളെ പ്രണയിക്കുന്നു. അവൾക്കെന്താണ് പ്രശ്നം… ഒന്നുമറിയില്ല .

എങ്കിലും ഒന്നുണ്ട്, രണ്ടുപേരിലും പ്രണയമുണ്ട്, രണ്ടുപേർക്കും രണ്ടുവിധമാണെന്ന് മാത്രം.. സാഹചര്യം ആയിരിക്കാം അല്ലെങ്കിൽ സാധാരണ പ്രണയമെന്ന് പേര് വിളിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടാവാം  അവരത് കാര്യമാക്കാഞ്ഞത്

nb: ഒരിക്കൽ കണ്ടൊരു സ്വപ്നം . അത് പകർത്താൻ നോക്കി, എനിക്ക് തന്നെ തൃപ്തി തോന്നുന്നില്ല .. അവസാനം പറഞ്ഞ കണ്ടുമുട്ടലിന്റെ  വാക്കുകൾ, അതൊരു സത്യമാണ് … ഒരാൾക്കായി കാത്തിരിക്കുന്നു, എന്റെ മരണശേഷം ഉള്ള വരവിനായി

ഒന്നുടെ പറയാം, മാംസനിബന്ധമല്ലനുരാഗം .

Leave a Reply

Your email address will not be published. Required fields are marked *