ഞാനാ പറഞ്ഞത് അമ്മയ്ക്ക് ഒട്ടും ദഹിച്ചിട്ടില്ല എന്ന് അമ്മയുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി സതീഷേട്ടനും കൂടുതലായി ഒന്നും..

(രചന: നിത)

“” എടി അമ്മ ഹോസ്പിറ്റലിൽ ആണെന്ന് നമ്മളോട് ഇന്ന് അവിടേക്ക് ചെല്ലാൻ രാത്രി നിൽക്കാൻ ആളില്ല എന്ന്!!””

സതീഷേട്ടൻ വന്നു പറയുമ്പോൾ എനിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു!!

‘” അതെന്തു പറ്റി നിൽക്കാൻ ആളില്ല എന്ന്?? അമ്മയുടെ പ്രിയപ്പെട്ട മകൻ ഇല്ലേ, സ്നേഹ സമ്പന്നയായ മകൾ ഇല്ലേ അവരോട് വന്ന് നിൽക്കാൻ പറ!””

അതു കേട്ടതും സതീഷേട്ടന് ദേഷ്യം വന്നിരുന്നു നിനക്ക് സൗകര്യമുണ്ടെങ്കിൽ നീ വാ, ഇല്ലെങ്കിൽ ഞാൻ പൊയ്ക്കോളാം എനിക്കറിയാം എന്റെ അമ്മയെ നോക്കാൻ എന്നും പറഞ്ഞ് ആള് ദേഷ്യപ്പെട്ട് കവലയിലേക്ക് പോയി!!!

കുട്ടികൾ ഇപ്പോൾ സ്കൂൾ വിട്ടുവരും അവരെ കൂട്ടിക്കൊണ്ടു വരാനാണ്..
എന്തുവേണം എന്നറിയാതെ നിന്നു ഇനിയിപ്പോ കുട്ടികളെ അപ്പുറത്തെ വീട്ടിൽ ആക്കി പോകേണ്ടിവരും…

കാര്യം ബന്ധുക്കൾ ആണ് എന്നാലും അവർക്ക് വലിയ താല്പര്യമൊന്നുമില്ല കുഞ്ഞുങ്ങൾ അങ്ങോട്ടേക്ക് ചെല്ലുന്നത് പക്ഷേ ഇതുപോലെ എന്തെങ്കിലും കാര്യമുണ്ടാകുമ്പോൾ വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ് അവിടെ ആക്കി പോകുന്നത്.

എന്റെ വീട് ഒരുപാട് ദൂരം ആണ് അങ്ങോട്ട് പോയാൽ സ്കൂളും മുടങ്ങും.. ഇവിടെ ആവുമ്പോ അവർ വന്നു രാവിലെ കുളിച്ചു റെഡി ആയി പൊയ്ക്കോളും…

പക്ഷേ കഴിക്കാൻ അവിടെ നിന്ന് വേണം അവർക്ക് അത്ര ഇഷ്ടം ഒന്നും അല്ല അതൊന്നും..

ആർക്കും അത് പറഞ്ഞാൽ മനസ്സിലാവില്ല സതീഷേട്ടന്റെ അമ്മയ്ക്ക് നാല് മക്കളാണ്…
മൂത്തയാൾ ആദ്യമേ മരിച്ചിരുന്നു, ഹാർട്ടിന് അസുഖമുള്ള ഒരു ചേട്ടൻ ആയിരുന്നു അത് ഞങ്ങളുടെ കല്യാണം കഴിയുന്നതിനുമുമ്പ് തന്നെ ആള് മരിച്ചിരുന്നു പിന്നെയുള്ളത് സതീഷേട്ടനാണ്. അതിന് താഴെ രമേശേട്ടൻ ഇവർക്ക് രണ്ടുപേർക്കും നടുവിൽ ഒരു പെൺകൊച്ചും ഉണ്ട്..
സജിത..

വീട്ടിലെ ചെലവ് മുഴുവൻ നോക്കിയിരുന്നത് എന്റെ കല്യാണം കഴിയുന്ന കാലത്ത് സതീഷേട്ടൻ ആണ് സതീഷേട്ടന് പെയിന്റിംഗ് ജോലിയാണ്, അനിയൻ രമേശൻ ആകട്ടെ ബാങ്കിലും.. അയാൾക്ക് നല്ല ശമ്പളമുണ്ട് എങ്കിലും ഒരു രൂപ പോലും വീട്ടിൽ ചെലവാക്കില്ല എപ്പോഴെങ്കിലും ഒരിത്തിരി മത്സ്യം വാങ്ങി വരുന്നത് കാണാം. അതിനു തന്നെ വലിയ കണക്ക് പറച്ചിലാണ്.

അനിയത്തിയുടെ കല്യാണം ആദ്യമേ കഴിഞ്ഞിരുന്നു. ഓരോ തവണ വരുന്നതും ഇവിടെ നിന്ന് എന്തൊക്കെ അങ്ങോട്ടേക്ക് കടത്താം എന്ന് നോക്കിയാണ്!!!

പറമ്പിൽ കായ്ച്ച പച്ചക്കറികൾ മുതൽ കുട്ടികളുടെ ഡ്രസ്സും എന്റെ സാരിയും അടക്കം എടുത്തിട്ട് പോകും!!!
എല്ലാത്തിനും ചുക്കാൻ പിടിച്ച് അമ്മ മുന്നിലും ഉണ്ടാകും മകൾക്ക് എന്തൊക്കെ നൽകിയാലും അമ്മയ്ക്ക് മതിയാകുമായിരുന്നില്ല..

രമേശിനെയും അങ്ങനെ തന്നെയായിരുന്നു അമ്മയ്ക്ക്… സതീശേട്ടൻ മൂത്തമകൻ എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ വീട്ടിലെ എല്ലാ പ്രാരാബ്ദങ്ങളും നോക്കേണ്ട ഒരാൾ എന്നായിരുന്നു അമ്മയുടെ മനസ്സിൽ രമേശേട്ടന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെയാണ് അവിടെ ഭാഗം നടന്നത്..

വീടും പുരയിടവും സതീഷേട്ടന് കിട്ടും എന്നായിരുന്നു സതീശേട്ടൻ കരുതിയിരുന്നത് കാരണം അത്രത്തോളം ആ വീടിനുവേണ്ടി പൈസ ചെലവാക്കിയത് സതീശേട്ടനാണ്..

പക്ഷേ മൂത്തവൻ ഒഴിഞ്ഞുപോകണം ഇളയവന് ആണ് വീട് എന്ന് അമ്മ പ്രഖ്യാപിച്ചു അതോടെ സതീഷേട്ടൻ ആകെ തളർന്നിരുന്നു…

ഒരിക്കലും അമ്മ അങ്ങനെ പറയും എന്ന് സതീഷേട്ടൻ കരുതിയിരുന്നില്ല എന്നെയും വിളിച്ചുകൊണ്ട് വാടക വീട്ടിലേക്ക് മാറി… അപ്പോഴേക്കും ഞങ്ങൾക്ക് രണ്ടു പെൺമക്കളും ആയിരുന്നു..

അതുപോലും നോക്കാതെയാണ് അമ്മയുടെ തീരുമാനം എന്നിട്ടും സതീഷേട്ടൻ മാസത്തിൽ പോയി കാണുകയും എന്തെങ്കിലും ഒക്കെ കൊടുക്കുകയും ചെയ്യും സതീഷേട്ടന് ആകെ കിട്ടിയത് എട്ടു സെന്റ് സ്ഥലമാണ് അതിൽ ഒരു ചെറിയ വീട് പണിയാൻ കുറെ നാളായി
നോക്കുന്നു ഒടുവിൽ എന്റെ അച്ഛനാണ് പറഞ്ഞത് അവിടുത്തെ എന്റെ ഷെയർ തരാം അത് വിറ്റ് നിങ്ങൾ വീടുപണി തുടങ്ങിക്കോ എന്ന്..

അത് വിറ്റിട്ട് ആ പൈസ എന്റെ പേരിൽ ബാങ്കിൽ ഇട്ടു തന്നു അത് വെച്ച് ഒരു കിണറും പിന്നീട് വീടിന്റെ തറയും ഞങ്ങൾ ഉണ്ടാക്കി…
ഇനി ബാക്കി തുകയ്ക്ക് കോൺട്രാക്ട് കൊടുക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ സതീഷേട്ടൻ സമ്മതിച്ചില്ല… പുള്ളിയുടെ കൂട്ടുകാർ കുറഞ്ഞ ചെലവിൽ ചെയ്തു തരും എന്ന് പറഞ്ഞു… എങ്കിൽ പിന്നെ അതുമതി എന്നും പറഞ്ഞ് ഇരിക്കുമ്പോഴാണ് അമ്മ ഹോസ്പിറ്റലിലാണ് എന്നും പറഞ്ഞ് വിളിക്കുന്നത്.

അമ്മയ്ക്ക് മുട്ടിന് തേയ്മാനമാണ് എന്ന് അത് മാറ്റിവയ്ക്കണം അതിന് ഒരുപാട് പണം ആവും..

“”” സതീഷാ നിന്റെ കയ്യിൽ പണം ഉണ്ടെങ്കിൽ ഒന്ന് രമേശന് കൊടുക്ക് അവന്റെ ഇപ്പോൾ ഒന്നും ഇല്ലാത്തതുകൊണ്ടാണ് അമ്മയ്ക്ക് ഒട്ടും നടക്കാൻ വയ്യ അതുകൊണ്ടാണ്!!”‘

എന്ന് പറഞ്ഞു അമ്മ എന്റെ പേരിൽ അച്ഛൻ ബാങ്കിൽ ഇട്ടു തന്ന പണത്തിനെപ്പറ്റി ആരോ അവിടെ അറിവ് കൊണ്ട് കൊടുത്തിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. അല്ലെങ്കിൽ പിന്നെ ഇത്തരത്തിൽ ഒരു വർത്തമാനം ഉണ്ടാവില്ല..

ചിലപ്പോൾ ഞങ്ങളെ അറിയിക്കുക പോലും ഇല്ലായിരുന്നു ഇതിപ്പോൾ കാര്യസാധ്യത്തിനുള്ള സോപ്പിംഗ് ആണ്!!!

ഇനിയും മിണ്ടാതെ ഇരുന്നാൽ ചിലപ്പോൾ സതീശേട്ടൻ മുഴുവൻ പണവും ഞാൻ തരാം എന്നും പറഞ്ഞ് ഏറ്റിട്ട് വരും. എനിക്കത് മനസ്സിലായപ്പോഴാണ് ഞാൻ വേഗം അമ്മയുടെ അരികിൽ ചെന്ന് നിന്ന് പറഞ്ഞത്,.

“”‘ അയ്യോ അമ്മേ ഞങ്ങളുടെ കയ്യിൽ എവിടുന്നാ പൈസ ആകെക്കൂടി ഉള്ളത് എട്ടു സെന്റ് ആണ്, അതിനു മുകളിലാണെങ്കിൽ ഞങ്ങൾ ലോണും എടുത്ത് കഴിഞ്ഞു… ആ പൈസ കൊണ്ട് ഇപ്പോൾ കിണറും തറയും ഇട്ടു അതോടെ അത് തീർന്നു…

ഇനിയിപ്പോ ഞങ്ങളെ കൊണ്ട് കൂട്ടിയ കൂടില്ല ഒരു കാര്യം ചെയ്യൂ വീടും പറമ്പും എല്ലാം രമേശന് അല്ലേ കൊടുത്തിരിക്കുന്നത് അവനോട് അതെല്ലാം പണയം വെച്ച് അമ്മയുടെ ഓപ്പറേഷൻ നടത്താൻ പറയൂ!!”,

ഞാനാ പറഞ്ഞത് അമ്മയ്ക്ക് ഒട്ടും ദഹിച്ചിട്ടില്ല എന്ന് അമ്മയുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി സതീഷേട്ടനും കൂടുതലായി ഒന്നും പറയാൻ നിന്നില്ല കാരണം ഉള്ള പണം എന്റെ വീട്ടിൽ നിന്ന് തന്നതാണ് എന്ന് പുള്ളിക്കും അറിയാം ഒപ്പം ഈ സമയം കൊണ്ട് അമ്മയുടെ സാമർത്ഥ്യവും ഏകദേശം ആൾക്ക് മനസ്സിലായിട്ടുണ്ട്..

അതോടെ പിന്നെ അമ്മയുടെ മട്ടു മാറി..

“” ഇങ്ങനെ ഒരുത്തൻ എന്റെ വയറ്റിൽ വന്ന് പിറന്നല്ലോ ഒരു ഉപകാരവും ഇല്ലാത്തവൻ എന്നെല്ലാം പറഞ്ഞു ശപിക്കാൻ തുടങ്ങി…!!

അതോടെ സതീഷേട്ടനും ദേഷ്യമായി കുറേക്കാലം ആ കുടുംബത്തിന് വേണ്ടി ഞാനും കഷ്ടപ്പെട്ടിട്ടുണ്ട് അതെല്ലാം അമ്മയ്ക്ക് ഓർമ്മ കാണില്ല പക്ഷേ എനിക്ക് നല്ല ഓർമ്മയുണ്ട് അമ്മയ്ക്ക് പണ്ടും എന്നെ ഒരു വിലയും ഇല്ലായിരുന്നു സുജിതയും രമേശനും മാത്രം മതിയായിരുന്നു എനിക്കത് മനസ്സിലാകാഞ്ഞിട്ടല്ല അപ്പോഴും ഞാൻ എന്റെ അമ്മയല്ലേ എന്റെ കൂടെപ്പിറപ്പുകൾ അല്ലേ എന്ന് കരുതി ചേർത്തുപിടിച്ചതാണ്!!!

പക്ഷേ അതിലൊന്നും ഒരു കാര്യവുമില്ല എന്ന് എനിക്കിപ്പോൾ മനസ്സിലായി ഒരു അവസരം വന്നാൽ നിങ്ങൾ എന്നെ തള്ളിപ്പറയും!!

ഏതായാലും വയറ്റിൽ വന്ന ജനിച്ചതിന് അമ്മ ഇപ്പോൾ സങ്കടപ്പെടുന്നില്ലേ ഇനിയിപ്പോ അങ്ങനെയൊന്നു ജനിച്ചിട്ടില്ല എന്ന് കരുതിയേക്ക് ഇങ്ങനെ ഒരു അമ്മ ഇല്ല എന്ന് ഞാനും അങ്ങ് വിചാരിച്ചോളാം!!”””

എന്ന് പറഞ്ഞ് സതീഷേട്ടൻ ആ പടിയിറങ്ങി ഞാനും കരുതി ഇത് ഇങ്ങനെ തന്നെ പോകട്ടെ എന്ന് നനഞ്ഞീടം കുഴിക്കുന്ന ഇവരുടെ കൂടെ കൂടുന്നതിനേക്കാൾ നല്ലത് ഇതുപോലെ തെറ്റി വിട്ടു നിൽക്കുന്നതാണ് അല്പം മനസ്സമാധാനം എങ്കിലും കിട്ടും…

ബാക്കി പണംകൊണ്ട് ഞങ്ങൾ വീടുപണി ഏകദേശം പൂർത്തിയാക്കി ഒരു കുഞ്ഞു വീട് അത് മതിയായിരുന്നു ഞങ്ങൾക്ക്..

പക്ഷേ യോഗ്യനായ ഇളയ മകനും സ്നേഹസമ്പന്നയായ മകളും കൂടെയുണ്ടായിട്ടും ഇതുവരെയും അമ്മയുടെ സർജറി നടന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

അത് എന്തെങ്കിലും ആയിക്കോട്ടെ അടഞ്ഞ അധ്യായമാണ് ഇപ്പോൾ സമാധാനമുണ്ട് ഉള്ള പണം ഞങ്ങൾക്ക് വേണ്ടി ചെലവാക്കാം, അതിൽനിന്ന് അല്പം മിച്ചം പിടിച്ചു നാളത്തേക്കും എടുത്തു വയ്ക്കുന്നുണ്ട്..

കാരണം ഞങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉള്ളൂ.