രചന: നിമ
“”എടീ സോഫി ആ വരുന്ന ആളെ കണ്ടോ!! ഇങ്ങേരാണ് ഫാക്ടറി പുതുതായി വാങ്ങിയയാൾ..!”
സോനാ അത് പറഞ്ഞപ്പോൾ സോഫിയുടെ മിഴികൾ അയാളിൽ ചെന്ന് നിന്നു..
കട്ടി മീശയും ഒത്ത ശരീരവും ഒക്കെയായി ആരും കണ്ടാൽ നോക്കി നിന്നു പോകുന്ന ഒരാൾ.. എല്ലാ പെണ്ണുങ്ങളുടെ കണ്ണുകളും അയാളിൽ തന്നെയാണ് അതുകൊണ്ടുതന്നെ വേഗം ജോലിയിൽ തുടർന്നു..
ബേക്കറി ഐറ്റംസ് ഉണ്ടാക്കി വിദേശത്തേക്ക് കയറ്റി അയക്കുന്ന ഒരു ചെറിയ യൂണിറ്റ് ആണ്… അത് തുടങ്ങിയതാവട്ടെ അവിടുത്തെ പള്ളി വകയും ഇപ്പോ അവർക്ക് ഇത് നഷ്ടമാണെന്ന് തോന്നിയത് കൊണ്ടാണ് പുറമെയുള്ളവർക്ക് വിറ്റത് അങ്ങനെയാണ് ഇങ്ങേര് ഇത് വാങ്ങുന്നത് അയാളുടെ പേര് രാജു എന്നാണെന്നും അറിഞ്ഞു.
മറ്റുള്ളവർക്ക് അവിടെ പാക്കിങ്ങിലും ബേക്കറി നിർമ്മാണത്തിലും ഒക്കെയാണ് ഡ്യൂട്ടി സോഫി അവിടുത്തെ കണക്കുകൾ എഴുതാൻ വരുന്നതാണ്.
അവൾ മാത്രമാണ് അവിടെ നന്നായി പഠിച്ച ഒരു പെണ്ണുള്ളത് കോളേജിൽ പോയി പഠനം പൂർത്തിയാക്കിയത് അവൾ മാത്രമാണ്..
അതുകൊണ്ടുതന്നെയാണ് പള്ളിയിലെ അച്ഛൻ വന്ന അവിടെ കണക്കെഴുതാൻ വിടണം എന്ന് പറഞ്ഞപ്പോൾ സോഫിയുടെ അച്ഛൻ തോമസ് പിന്നെ എതിരൊന്നും പറയാതെ സമ്മതിച്ചത് അയാൾ പോലീസിൽ ആയിരുന്നു ഇപ്പോൾ റിട്ടയേഡ് ആയി..
സോഫി ഏക മകളാണ് ഭാര്യ കുറച്ചു വർഷങ്ങൾക്കു മുമ്പ് മരിച്ചു പോയി..
അവിടെനിന്ന് അത്യാവശ്യ നല്ലൊരു തുക അവൾക്ക് ശമ്പളമായി ലഭിച്ചിരുന്നു വെറുതെ ഇരിക്കണ്ടല്ലോ എന്ന് കരുതിയാണ് സോഫിയും ഈ ജോലിയെ ഇഷ്ടപ്പെടാൻ തുടങ്ങിയത് ചാച്ചനെ വിട്ട് ഒരു കല്യാണം കഴിക്കാൻ അവൾക്ക് താൽപര്യം ഉണ്ടായിരുന്നില്ല..
എങ്കിലും തോമസ് അറിയാവുന്ന ബ്രോക്കർമാരോട് അവൾക്ക് ഒരു കല്യാണാലോചന കൊണ്ടുവരുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു…
ഏതു കല്യാണ ആലോചന എന്തെങ്കിലും മുട്ടാപോക്ക് പറഞ്ഞ് മുടക്കുന്ന പതിവുണ്ടായിരുന്നു അവൾക്ക് കാരണം താൻ കൂടി പോയി കഴിഞ്ഞാൽ പിന്നെ ചാച്ചന് മറ്റാരും ഇല്ലല്ലോ എന്ന ഭയം ഇപ്പോൾ തന്നെ ഹാർട്ടിന് കാര്യമായ പ്രശ്നങ്ങൾ ഉണ്ട് അവൾ കൂടി പോയി കഴിഞ്ഞാൽ നേരത്തിന് മരുന്നു പോലും കഴിക്കാതെ എന്തെങ്കിലും പറ്റും എന്നൊക്കെയുള്ള ടെൻഷൻ..
അവിടെ തന്റെ കൂടെ നിൽക്കുന്ന ചാച്ചനെയും കൂടി നോക്കുന്ന ഒരാൾ വേണം എന്നായിരുന്നു മോഹം. ഇതുവരെ വന്നവരൊന്നും അതിനു തയ്യാറാവാത്തത് കൊണ്ട് അവൾക്കും
വിവാഹം വേണം എന്നൊരു തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല..
ചാച്ചൻ ഒരുപാട് നിർബന്ധിക്കുന്നുണ്ടെങ്കിലും, തീരുമാനത്തിൽ നിന്ന് മാറാതെ നിൽക്കുകയാണ്. പിന്നെ ചാച്ചനും അറിയാം ഞാൻ പോയി കഴിഞ്ഞാൽ വല്ലാതങ്ങ് ഒറ്റപ്പെട്ടുപോകും എന്ന ചാച്ചൻ ഒരാളോടും അങ്ങനെകൂടുതൽ സംസാരിക്കാത്ത പ്രകൃതമാണ്.. ഇവിടേക്ക് വന്നിട്ട് ഒരു ഏഴ് എട്ട് വർഷം ആയി ഇതുവരെ ഇവിടെ ഒരു കൂട്ട് കണ്ടിട്ടില്ല..
അതുകൊണ്ടുതന്നെ ചാച്ചന് ഞാനും എനിക്ക് ചാച്ചനും ആയി അങ്ങനെ കഴിഞ്ഞു പോവുകയായിരുന്നു ഇതിനിടയ്ക്കാണ് ഫാക്ടറിയിലേക്ക് ചെന്നതും സോന എന്നോട് പറഞ്ഞത് നിന്നെ ഇടയ്ക്കിടയ്ക്ക് സാറ് നോക്കുന്നുണ്ട് അങ്ങേർക്ക് നിന്നോട് എന്തോ ഉണ്ട് എന്ന് ആദ്യമൊക്കെ അവളെ ചീത്ത പറഞ്ഞ ഓടിച്ചു പിന്നീട് ഞാനും ശ്രദ്ധിക്കാൻ തുടങ്ങി അവൾ പറയുന്നത് വെറുതെയല്ല എന്ന് എനിക്ക് മനസ്സിലായി എന്നെ ഇടയ്ക്ക് നോക്കി നിൽക്കാറുണ്ട് ആള്.
പതിയെ ഒരു ചെറിയ ചിരി എനിക്കായി ആ മുഖത്ത് വീടർന്നു… തിരികെ ചിരിക്കാതിരിക്കാൻ ആയില്ല..
എല്ലാവർക്കും സാറിനെ പറ്റി നല്ല അഭിപ്രായമായിരുന്നു അതുകൊണ്ടുതന്നെ എല്ലാവർക്കും അദ്ദേഹത്തെ വലിയ ബഹുമാനവും ആയിരുന്നു ഒരു ദിവസം എന്നോട് വന്ന് ഇഷ്ടമാണ് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞു എന്റെ ഹൃദയത്തിലും അദ്ദേഹം എന്നോ കേറി കൂടിയിരുന്നു അതുകൊണ്ടുതന്നെ എതിർപ്പും ഉണ്ടായിരുന്നില്ല പക്ഷേ എങ്കിലും ചാച്ചനോട് വന്ന് അന്വേഷിക്കാനാണ് ഞാൻ പറഞ്ഞത്..
ചാച്ചനോട് വന്നു പറഞ്ഞപ്പോൾ ചാച്ചനും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല അവിടെ തന്നെ മറ്റൊരു വീടുവച്ച് മാറാം എന്നും അദ്ദേഹം പറഞ്ഞു ഇവിടെ ചാച്ചൻ എന്റെ കണ്ണിന്റെ മുന്നിൽ തന്നെ ഉണ്ടാകുമല്ലോ എന്നോർത്തപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി..
ആകെ കൂടി അദ്ദേഹത്തിന് അമ്മച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ കല്യാണം ശരിയായാൽ അമ്മച്ചിയെ കൂടി ഇങ്ങോട്ട് കൊണ്ടുവരാം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്കും അത് സമ്മതമായിരുന്നു..
അമ്മച്ചി പറഞ്ഞത് എന്നും പറഞ്ഞ് സാറ് ഒരു വളകൂടി കൊണ്ടുവന്ന് എന്റെ കയ്യിൽ ഇട്ടു തന്നു..
രാജ സാറിന്റെ പെണ്ണാണ് ഞാൻ എന്ന് എല്ലായിടത്തും അറിഞ്ഞു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഒരുമിച്ച് എവിടെയും പോകാനും വിലക്കില്ലായിരുന്നു..
കല്യാണം ഉറപ്പിച്ചതിനു ശേഷം ഞങ്ങൾ കൂടുതൽ അടുത്തു…
ഒരു ദിവസം അമ്മച്ചിയുടെ നേർച്ചയാണ് അവിടെ അടുത്തുള്ള ഒരു പള്ളിയിൽ പോയി മെഴുകുതിരി കത്തിക്കണം എന്നു പറഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു കൊണ്ടു പോയി..
അവിടെ മെഴുകുതിരിയും കത്തിച്ച് തിരികെ പോകുമ്പോൾ വല്ലാത്ത മഴയായിരുന്നു അതുകൊണ്ടുതന്നെ ബൈക്കിൽ ഇനി മുന്നോട്ടുപോകാൻ കഴിയില്ല എന്ന് മനസ്സിലായി അതോടെ അവിടെയുള്ള ഒരു കടത്തിണ്ണയിൽ കയറി നിന്നു..
ആ ഭാഗത്ത് ഒരു നേരം കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യൻ ഉണ്ടാവില്ല..
ചെറിയൊരു ഭയം എന്നെ വന്ന് മൂടാൻ തുടങ്ങിയിരുന്നു എങ്കിലും അദ്ദേഹം ഉണ്ടല്ലോ എന്നൊരു ആശ്വാസം മാത്രം മനസ്സിൽ ഉണ്ടായി.
രണ്ടുപേരും മഴയിൽ നനഞ്ഞു കുളിച്ചിരുന്നു… മഴയിൽ കുതിർന്ന എന്റെ ക്രീം കളർ സാരി ദ്ദേഹത്തേക്ക് ഒട്ടിപ്പിടിച്ചിരുന്നു!!! എന്റെ ആകാര വടിവുകൾ അതിനിടയിലൂടെ ദൃശ്യമായി അദ്ദേഹത്തിന്റെ മിഴികൾ എന്റെ ശരീരത്തിൽ ഒഴുകി നടന്നു..
അത് കണ്ടതും എന്റെ ദേഹത്ത് കൂടെ ഒരു വിറയൽ കടന്നുപോയത് ഞാനറിഞ്ഞു!!!
അദ്ദേഹത്തിന്റെ കൈകൾ എന്റെ നേരെ നീണ്ടു അത് എന്റെ അണി വയറിൽ ചിത്രപ്പണികൾ ചെയ്ത് പൊക്കിൾ ചുഴിയിൽ ചെന്ന് നിന്നു..
അദ്ദേഹത്തിന്റെ ആ സ്പർശത്തിൽ ആകെ കുളിർന്ന് അദ്ദേഹത്തിന് വിധേയയായി ഞാൻ നിന്നു..
അദ്ദേഹത്തിന്റെ കൈകൾ എന്റെ ശരീരത്തിൽ ഒഴുകി നടന്നു.. കടമുറിയുടെ മറ പറ്റി ഞങ്ങൾ എല്ലാ അർത്ഥത്തിലും ഒന്നായി.
അതിനുശേഷം എനിക്ക് കുറ്റബോധം തോന്നിയെങ്കിലും എന്നായാലും ഒന്നാവാൻ ഉള്ളവരാണ് നമ്മൾ അതു കുറച്ചുനേരത്തെ ആയി എന്ന് മാത്രം എന്ന് പറഞ്ഞ് അദ്ദേഹമാണ് എന്നെ സമാധാനിപ്പിച്ചത് അദ്ദേഹത്തിന്റെ വാക്കുകളിൽ സമാധാനം കണ്ടെത്തി ഞാനും.
അമ്മച്ചിയെയും കൂട്ടി വരാം നമുക്ക് ഉടനെ തന്നെ കല്യാണം നടത്താം എന്ന് പറഞ്ഞു പോയ ആളെ പിന്നെ കണ്ടിട്ടില്ല..
രണ്ടുമാസം കഴിഞ്ഞു കാണാതായപ്പോൾ തന്ന നമ്പറിലേക്ക് എല്ലാം വിളിച്ചു നോക്കി സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്.
ഫാക്ടറി പുതിയ ഒരാൾ വന്ന് ഏറ്റെടുക്കുകയും കൂടി ചെയ്തപ്പോൾ എനിക്ക് മനസ്സിലായി അയാൾ ഒരു ചതിയൻ ആയിരുന്നു എന്ന്..
എല്ലാ മാസവും കൃത്യമായി വരാറുള്ള ചുവന്ന ദിനങ്ങൾ വരാതായപ്പോൾ എനിക്ക് മനസ്സിലായിരുന്നു അന്ന് ഞങ്ങൾ ചെയ്ത പാപത്തിന്റെ വിത്ത് എന്റെ വയറ്റിൽ മുളച്ചിട്ടുണ്ട് എന്ന്..
എന്തുവേണം എന്നുപോലും അറിയാത്ത അവസ്ഥ ചാച്ചനോട് എല്ലാം തുറന്നു പറഞ്ഞു അദ്ദേഹം എന്നെ കൊന്നുകളയും എന്നാണ് കരുതിയത് പക്ഷേ എന്നെ സമാധാനിപ്പിക്കുകയാണ് ഉണ്ടായത്..
അതുകൂടി ആയപ്പോൾ എനിക്ക് സഹിക്കാൻ പറ്റാതായി.
കുറേ കരഞ്ഞു തീർത്തു..
ചാച്ചൻ ആയിരുന്നു എന്റെ കൂടെ നിന്നത് പത്ത് മാസം കഴിഞ്ഞ് ഞാൻ അയാളുടെ ആൺകുഞ്ഞിന് ജന്മം നൽകി..
അയാളെ ഞാൻ മനപ്പൂർവ്വം മറന്നു..
എന്റെ ശരീരം മാത്രം കൊതിച്ച് എന്നോട് പ്രണയം അഭിനയിച്ച ഒരു വൃത്തികെട്ട മനുഷ്യൻ ആയി തീർന്നു എന്റെ മനസ്സിൽ അയാൾ..
ഒരിക്കൽ ഞാൻ അറിഞ്ഞു അയാൾ വന്നിട്ടുണ്ട് എന്ന്..
അപ്പോഴേക്കും എന്റെ കുഞ്ഞിന് രണ്ട് വയസ്സ് പ്രായമായിരുന്നു ഞാൻ അയാളെ ചെന്ന് കാണാൻ പോയില്ല..
പകരം അയാൾ അയാളുടെ അമ്മച്ചിയെയും കൂട്ടി ഞങ്ങളുടെ വീട്ടിലേക്ക് വന്നു.
“””എന്തു വേണം??”””
എന്നുമാത്രം ചോദിച്ചു ഞാൻ അയാളോട് നിന്റെ തന്തയെ വിളിക്ക് എന്നായിരുന്നു അയാളുടെ മറുപടി അപ്പോഴേക്കും ചാച്ചൻ ഉമ്മറത്തേക്ക് വന്നു അയാളുടെ അരികിലേക്ക് ചീറി കൊണ്ട് ചെന്നു..
ഒറ്റ തള്ളിന് എന്റെ ചാച്ചന് അയാൾ അവിടെ വീഴ്ത്തി എനിക്ക് സഹിച്ചു നിൽക്കാൻ തോന്നിയില്ല..
എന്റെ കുഞ്ഞിനെയും കൊണ്ട് ഞാൻ ചാച്ചനെ പിടിച്ച് എഴുന്നേൽപ്പിച്ചു.
അപ്പോഴേക്കും അയാളുടെ അമ്മച്ചി എന്റെ കയ്യിലെ കുഞ്ഞിനെ കണ്ടു എടുക്കാൻ വേണ്ടി വന്നു. അവനെ തൊടാൻ പോലും ഞാൻ സമ്മതിച്ചില്ല അങ്ങനെ ആ ചതിയനും അയാളുടെ അമ്മച്ചിയും എന്റെ മുന്നിൽ യാതൊരു അവകാശവും പറഞ്ഞു വരരുത് എന്ന് എനിക്ക് നിർബന്ധമായിരുന്നു..
“”” എന്റെ അച്ഛനെ കള്ളക്കേസിൽ പെടുത്തിയത് നിന്റെ തന്തയ!!! അതിന്റെ സങ്കടത്തിലാ അച്ഛൻ ആത്മഹത്യ ചെയ്തത് ഞങ്ങൾക്ക് ആരുമില്ലാതായത് ആ വേദന നിന്നെയൊക്കെ ഒന്ന് അറിയിപ്പിക്കാൻ വേണ്ടി തന്നെയാണ് ഞാൻ ഈ നാറിയ കളി കളിച്ചത്!!
പക്ഷേ എന്റെ കുഞ്ഞ് ഇവിടെ വളരുന്നുണ്ട് എന്ന് ആരിലൂടെയോ ഞാനറിഞ്ഞു അതുകൊണ്ട് മാത്രമാണ് ഇങ്ങോട്ടേക്ക് വന്നത്!! നിന്റെ കൊച്ചിന് ഒരു അച്ഛനെ വേണമെങ്കിൽ ഇയാളെ ഉപേക്ഷിച്ച് ഇപ്പോൾ എന്റെ കൂടെ ഇറങ്ങണം!!!””
എന്ന് പറഞ്ഞത് ചാച്ചൻ എന്നോട് പറഞ്ഞിരുന്നു ഇനി ചാച്ചൻ ഒരുപാട് കാലം ഒന്നുമില്ല അതുകൊണ്ട് അയാളുടെ കൂടെ പൊയ്ക്കോളാൻ പക്ഷേ എന്റെ തീരുമാനം മറ്റൊന്നായിരുന്നു.
“”” അന്ന് എന്റെ അച്ഛൻ നിങ്ങളോട് എന്ത് തെറ്റ് ചെയ്തു എന്ന് പറഞ്ഞാലും അത് ചാച്ചനോട് നേരിട്ട് വന്ന് പറഞ്ഞു തീർക്കാമായിരുന്നു വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോട് അതും ഇത്രയും വൃത്തികെട്ട രീതിയിൽ അല്ലായിരുന്നു പകരം വീട്ടേണ്ടിയിരുന്നത്…
ഇത്രയ്ക്കും അധപതിച്ച നിങ്ങളുടെ മകനാണ് ഇത് എന്ന് പറഞ്ഞ വളർത്തുന്നതിനേക്കാൾ എനിക്ക് അന്തസ്സ് അതിനു തന്തയില്ല എന്നും പറഞ്ഞു വളർത്തുന്നതാണ്!!””
അതെന്താ ചാച്ചനെയും കൂട്ടി അകത്തേക്ക് കയറി ഞാൻ അയാൾക്ക് മുന്നിൽ ആ വാതിൽ കൊട്ടിയടച്ചു..
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ ചാച്ചൻ എന്റെ കൂടെ ഉണ്ടാകും എന്ന് എനിക്കറിയാം അദ്ദേഹം പാടി ചെയ്തത് തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്കറിയില്ല ഒന്ന് അറിയാം ഇപ്പോൾ അയാൾ എന്നോട് കാണിച്ചത് വലിയ ചതി തന്നെയാണ്…
അതിനിനി എന്തൊക്കെ ന്യായം പറയാൻ ഉണ്ടെങ്കിലും..
അതുകൊണ്ട് അങ്ങനെ ഒരാളെ എനിക്ക് ഈ ജന്മത്തിൽ ആവശ്യമില്ല!!!
പണ്ടത്തെ എന്റെ ജോലി ഞാൻ നേടിയെടുത്തിരുന്നു കുഞ്ഞിനെ ചാച്ചനെ ഏൽപ്പിച്ചു ഞാൻ ജോലിക്ക് പോകും ഇടയ്ക്ക് വന്ന് അവന് കഴിക്കാൻ കൊടുക്കും.. വീണ്ടും ഉറക്കി കിടത്തും അല്ലെങ്കിൽ ചാച്ചന്റെ അരികിൽ ഇരുത്തും..
ഇത്തിരി കഷ്ടപ്പാടാണ് എങ്കിലും എനിക്കറിയാം നാളെ അവൻ വലുതായാൽ എനിക്ക് തണലായി വരും എന്ന്..
അന്ന് പക്ഷേ ഈ ചെയ്തതിനെല്ലാം അയാളോട് പകരം വീട്ടാൻ ഞാൻ എന്റെ മകനെ വിടില്ല!!! പകരം നന്മയും സത്യവും കൈ മുറുകെപ്പിടിച്ച് അന്തസായി എങ്ങനെ ജീവിക്കാം എന്ന് അവനെ പഠിപ്പിച്ചുകൊടുക്കും..