സമയം ഏറെ വൈകുന്നു, ഇനിയും വൈകിയാൽ അമ്മേടെ ടെൻഷൻ കൂടും അതു കൊണ്ട്..

പ്രണയപൂർവ്വം
(രചന: നവ്യ)

എല്ലാ പ്രണയത്തിന്റേയും അവസാനം വിവാഹമാണോ.. അല്ല ഒരിക്കലുമല്ല. അങ്ങനെ ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു.

എന്റെ പ്രണയം തുടങ്ങുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോളാണ്. ഒരു തവണ പി. എസ്. സി. പരീക്ഷ വീട്ടിൽ നിന്നും ദൂരെയുള്ള സെന്ററിലാണ് എനിക്ക് കിട്ടിയത്.

ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും സമയം 7 മണി കഴിഞ്ഞിരുന്നു. ഇരുട്ടിന്റെ കാഠിന്യം വളരെ കൂടി വന്നു.

അച്ഛൻ ചെറുപ്പത്തിലേ നഷ്ടപ്പെട്ട എനിക്ക് വീട്ടിലേക്ക് കൂട്ടികൊണ്ടു പോകാൻ പറയാൻ ആരും ഉണ്ടായില്ല.

ഇന്നത്തെ കാലത്തിന്റെ ഗതിയും ഈ സമയത്ത് തനിച്ചാക്കപ്പെട്ടത് എന്നിൽ ചെറിയ പേടി ഉണ്ടാക്കിയെങ്കിലും വീട്ടിൽ അമ്മയെ വിളിച്ച് സമാധാനപ്പെടുത്തി.

പരിചയമുള്ള ആരെങ്കിലും ഉണ്ടാകണേ എന്നു പ്രാർത്ഥിച്ച് എന്റെ കണ്ണുകൾ ഒരു മുഖത്തിനായ് പരുതി.

അപ്പോഴാണ് നാട്ടിലുള്ള കണ്ണൻ എന്നറിയപ്പെട്ടുന്ന ചെറുപ്പക്കാരനെ കണ്ടത്.

നാട്ടിലെ എല്ലാ കാര്യങ്ങൾക്കും വേണ്ടി ഓടി നടക്കുകയും എല്ലാവരേയും സഹായിക്കാൻ മനസുകാണിക്കുന്ന ചെറുപ്പക്കാരനാണ് കണ്ണൻ എന്ന് അമ്മ പലപ്പോഴും പറഞ്ഞത് എന്റെ ഓർമയിൽ വന്നു.

പൊതുവെ പുറമേ ഉള്ള ആരോടും ഞാൻ അടുപ്പം കുറവായിരുന്നു. അതു കൊണ്ട് തന്നെ കണ്ണൻ എന്നെ തിരിച്ചറിയുമോ എന്നും എനിക്ക് സംശയമായിരുന്നു.

സമയം ഏറെ വൈകുന്നു. ഇനിയും വൈകിയാൽ അമ്മേടെ ടെൻഷൻ കൂടും. അതു കൊണ്ട് രണ്ടും കൽപ്പിച്ചു ഞാൻ കണ്ണന്റെ അടുത്തേക്ക് ചെന്നു.

അടുത്തെത്തി കാര്യം അവതരിപ്പിക്കാൻ തുടങ്ങുന്നതിനു മുൻപേ മാളൂ നീ എന്താ ഇവിടെ ഈ സമയത്ത് എന്ന ചോദ്യം മുന്നിലെത്തി. കാര്യങ്ങൾ ഫുൾ പറഞ്ഞു തീരുന്നതിനു മുൻപേ വാ ഞാൻ കൊണ്ടു വിടാം എന്ന മുപടി കിട്ടി.

ഉടൻ തന്നെ അമ്മയെ വിളിച്ചു പറഞ്ഞു. കണ്ണന്റെ കൂടെ ആണെന്നും കൊണ്ടു വിടാം എന്ന് പറഞ്ഞത് കേട്ട അമ്മയുടെ സ്വരത്തിൽ ടെൻഷൻ കുറഞ്ഞത് ഞാനറിഞ്ഞു……

വീട്ടിൽ കൊണ്ട് ചെന്നാക്കി അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ കണ്ണൻ എന്നെ ഒന്ന് നോക്കി. നൂറായിരം നന്ദി അടങ്ങുന്ന ഒരു അടിപൊളി പുഞ്ചിരി തന്നെ ഞാൻ സമ്മാനിച്ചു…

പിറ്റേന്ന് രാവിലെ ഉറക്കമെഴുന്നേക്കുമ്പോഴും കണ്ണന്റെ മുഖം തന്നെയായിരുന്നു മനസിൽ…. എന്താന്നറിയില്ല ഇത് വരെ മനസിൽ തോന്നാത്ത എന്തൊക്കെയോ മനസിലേക്ക് വരുന്നു….

ഫോൺ എടുത്ത് ഫേസ് ബുക്കിൽ സെർച്ച് ചെയ്യാൻ തീരുമാനിച്ചു.. റിക്വസ്റ്റ് അയച്ച ആസെപ്റ്റ് ചെയ്തില്ലെങ്കിൽ അത് നാണക്കേടാ.

രണ്ടും കൽപിച്ച് ഓപ്പൺ ആക്കി… അതാ കണ്ണന്റെ റിക്വസ്റ്റും ഹായ് മെസേജും…. കണ്ടപ്പോ തന്നെ ഷോക്കടിച്ച നിൽപ്പായ് ഞാൻ…

ചാടിക്കേറി റിപ്ളേയ് കൊടുക്കണ്ടാ തീരുമാനിച്ചു….. കുറച്ചു കഴിഞ്ഞപ്പോൾ റിപ്ലെ കൊടുത്തു…..

അങ്ങനെ കണ്ണൻ അവനെപ്പറ്റി എല്ലാം പറഞ്ഞു…. ഞാൻ അങ്ങോട്ടും…. പിന്നെ പതുക്കെ എന്റെ കണ്ണേട്ടൻ ആയി അവൻ മാറി…

ഞങ്ങളുടെ സൗഹൃദം നന്നായി കൊണ്ടുപോകാൻ ഞങ്ങൾക്ക് സാധിച്ചു… മെസേജുകളിലും ഫോൺ കോളുകളിലും നേരിട്ടുള്ള കൂടികാഴ്ചകളും ഞങ്ങൾക്കിടയിൽ ഉണ്ടായി…..

എപ്പോഴോ സൗഹൃദം മാറി പ്രണയം എന്റെ മനസിൽ പൂവിട്ടിരുന്നു…. പക്ഷെ തുടക്കത്തിലേ കണ്ണേട്ടനും ഞാനും അതേപ്പറ്റി സംസാരിച്ചിരുന്നു.

കുടുംബത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരാളായിരുന്നു കണ്ണേട്ടൻ. ഒരു പാട് കടങ്ങളും പ്രാരാബ്ധങ്ങളും ഉണ്ടായിരുന്നു.

അതൊക്കെ തീർക്കാനുള്ള ഓട്ടമായിരുന്നു എപ്പോഴും…. തന്റെ ഈ കഷ്ടപ്പാടിനുള്ളിൽ എന്നെക്കൂടി വലിച്ചിടാൻ ഏട്ടൻ ആഗ്രഹിച്ചിരുന്നില്ല… അത് എന്നോട് തുറന്നു പറഞ്ഞിട്ടുമുണ്ടായിരുന്നു…..

പ്രശ്നങ്ങളുടെ നടുവിൽ നിന്ന് കണ്ണേട്ടന്റെ ആശ്വാസം ഞാൻ മാത്രമായിരുന്നു. പരസ്പരം ഇഷ്ടമായിരുന്നിട്ടും എന്തിനൊക്കെയൊ വേണ്ടി ഞങ്ങൾ അത് മൂടിവെച്ചു..

ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ പോലും എന്നെ കളങ്കപ്പെടുത്താൻ ഏട്ടന് ആകുമായിരുന്നില്ല….. എന്റെ മനസ്കൈവിട്ടു പോകാതിരിക്കാൻ കണ്ണേട്ടൻ എപ്പോഴും ഉപദേശങ്ങൾ തന്നുകൊണ്ടിരുന്നു..

തന്റെ കടങ്ങളും അനിയത്തിമാരുടെ കല്യാണവും മുന്നിൽ നിൽക്കുമ്പോൾ അമ്മയുടെ ഏക പ്രതീക്ഷയായ എന്നെ കൂടെ കൂട്ടാൻ കണ്ണേട്ടൻ വിസമ്മതിച്ചു……

പക്ഷെ എന്റെ മനസ് അപ്പോഴും കണ്ണേട്ടനു സ്വന്തമായിരുന്നു…

അങ്ങനെയിരിക്കെ അമ്മയുടെ വീട്ടുകാർ എനിക്ക് വിവാഹാലോചനയുമായി എത്തി.. എല്ലാവർക്കും ഇഷ്ടപ്പെട്ട നല്ല ബന്ധം…. ഞാൻ തീരുമാനത്തിനായി ഓടിയത് കണ്ണേട്ടന്റെ അടുത്തായിരുന്നു….

വിവരം അറിഞ്ഞപ്പോൾ ആ ഹൃദയത്തിന്റെ തേങ്ങൽ ഞാൻ അറിയുന്നുണ്ടായിരുന്നു… എന്റെ മുഖത്ത് നോക്കാൻ ഏട്ടനു കഴിഞ്ഞിരുന്നില്ല…..

ആ വായിൽ നിന്ന് നീ എന്റെ പെണ്ണല്ലേ എന്ന് കേൾക്കണമെന്ന് ആഗ്രഹിച്ച നിമിഷമായിരുന്നു… പക്ഷെ അങ്ങനെ കണ്ണേട്ടൻ പറയില്ല എന്ന് മറ്റാരെക്കാളും എനിക്ക് തന്നെ അറിയാം…..

ദിവസങ്ങൾ കടന്നു പോയി…. നാളെ എന്റെ വിവാഹമാണ്…. എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്യുന്നത് കണ്ണേട്ടനാണ്….

പിടയുന്ന മനസുമായി കണ്ണേട്ടൻ നടന്നു നീങ്ങുമ്പോൾ ഞാൻ അറിയുന്നു ഞങ്ങളുടെ ഒന്നിക്കാനാകാത്ത പ്രണയം……

ശരീരം കൊണ്ടും ചാറ്റിങ് കൊണ്ടും ഉണ്ടാകുന്ന പ്രണയമല്ല… മനസുകൊണ്ടുള്ള പ്രണയം……

Leave a Reply

Your email address will not be published. Required fields are marked *